Latest News (Page 3,493)

ചര്‍ച്ച ലഡാക്കിലെ

ഇന്ത്യ-ചൈന നാലാം ഘട്ട കമാന്‍ഡര്‍ തല ചര്‍ച്ച കിഴക്കന്‍ ലഡാക്കിലെ ചുഷുല്‍ ബോര്‍ഡര്‍ പോസ്റ്റില്‍ ആരംഭിച്ചു. കഴിഞ്ഞ മാസം 30 നാണ് ഇതേ വേദിയില്‍ വച്ച് മൂന്നാം ഘട്ട ചര്‍ച്ച നടന്നത്. യഥാര്‍ത്ഥ അതിര്‍ത്തി രേഖയില്‍ നിന്നും സൈന്യത്തെ പിന്‍വലിക്കുന്നതിനുള്ള രണ്ടാം പാദ ചര്‍ച്ചകളായിരിക്കും ഇന്ന് നടക്കുക. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയും തമ്മില്‍ ഈ മാസം അഞ്ചിന് നടന്ന സംഭാഷണത്തിന് ശേഷമുള്ള ചര്‍ച്ചയാണ് ഇന്നത്തേത്. മേഖലയിലെ സമാധാനം നിലനിര്‍ത്താന്‍ ഇരു രാജ്യങ്ങളും സേനാ പിന്മാറ്റത്തിന് കഴിഞ്ഞ ചര്‍ച്ചയില്‍ ധാരണയായിരുന്നു. ഗല്‍വാന്‍ താഴ്‌വര, ഗോഗ്ര തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് ചൈനീസ് സൈന്യം രണ്ട് കിലോമീറ്ററോളം പിന്‍മാറിയിരുന്നു. ഇന്ത്യന്‍ സൈന്യവും ഈ പ്രദേശങ്ങളില്‍ നിന്ന് പിന്നോട്ട് പോയിരുന്നു. അതിര്‍ത്തിയിലെ ഫിംഗര്‍ ഫോറില്‍ നിന്നും പാങ്‌ഗോങ് സോ, ഡീപസാംഗ് പ്രദേശം എന്നിവിടങ്ങളില്‍ നിന്നും പൂര്‍ണ്ണമായി സൈന്യത്തെ പിന്‍വലിക്കാന്‍ ഉദ്ദേശിച്ചു കൊണ്ടുള്ളതാണ് ഇന്നത്തെ ചര്‍ച്ചയെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

വെള്ളപ്പൊക്കം.

ചൈനയിൽ മൂന്നരക്കോടിയോളം ആളുകളെ വെള്ളപ്പൊക്കം ബാധിച്ചുവെന്ന് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വെള്ളപ്പൊക്കത്തില്‍ 141 പേരെ കാണാതാവുകയും,
25 ലക്ഷം ജനങ്ങളെ മാറ്റിപ്പാര്‍പ്പിച്ചെന്നുമാണ് സ്ഥിരീകരിക്കാത്ത വിവരം. 28,000 കെട്ടിടങ്ങളാണ് വെള്ളപ്പൊക്കത്തില്‍ നശിച്ചത്. ഏകദേശം 1200 കോടി ഡോളറിന്റെ നഷ്ടമുണ്ടായെന്നാണ് അധികൃതര്‍ വ്യക്തമാക്കി. ജനങ്ങളുടെ സുരക്ഷയ്ക്ക് വേണ്ടി എല്ലാ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് പ്രസിഡന്റ് ഷീ ജിന്‍പിങ് പറഞ്ഞു.

പരീക്ഷാ ഫലം

കേന്ദ്ര മാനവവിഭവശേഷി വകുപ്പ് മന്ത്രി രമേഷ് പൊഖ്രിയാല്‍ നിഷാങ്കാണ് സിബിഎസ്‌ഇ പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ച കാര്യം അറിയിച്ചത്. ആകെ പരീക്ഷ എഴുതിയതില്‍ 88.78 ശതമാനം പേരാണ് വിജയിച്ചത്. കഴിഞ്ഞ വര്‍ഷം ഇത് 83.40 ശതമാനം ആയിരുന്നു. 97.67 ശതമാനം പേര്‍ വിജയം നേടിയ തിരുവനന്തപുരമാണ് വിജയ ശതമാനത്തിൽ ഏറ്റവും മുന്നിൽ. 97.05 ശതമാനവുമായി ബംഗളൂരുവാണ് തൊട്ടു പിന്നില്‍.cbse.nic.in എന്ന ഔദ്യോഗിക വെബ്സൈറ്റില്‍ ഫലമറിയാം. കോവിഡ് പശ്ചാത്തലത്തിൽ പരീക്ഷ നടത്താത്ത വിഷയങ്ങള്‍ക്ക് ഇന്റേണല്‍ അസസ്മെന്റിന്റെയും നേരത്തെ നടത്തിയ പരീക്ഷകളുടെയും അടിസ്ഥാനത്തിലാണ് മൂല്യനിര്‍ണയം നടത്തിയത്.

ട്രിപ്പിൾ ലോക് ഡൗൺ

കോവിഡ്- 19 അതി വ്യാപനം തടയാൻ സംസ്ഥാനത്തെ തീരപ്രദേശങ്ങളിലെ തീവ്ര കൺടെയിൻമെൻറ് സോണുകളിൽ തിങ്കളാഴ്ച (ജൂലായ് 13 ) വൈകുന്നേരം ആറുമുതൽ ജൂലായ് 23 നു വൈകുന്നേരം ആറു വരെ ട്രിപ്പിൾ ലോക്ക്ഡൌൺ നടപ്പാക്കും. തിരുവനന്തപുരം കോർപ്പറേഷനിലെ മാണിക്യവിളാകം, പൂന്തുറ, പുത്തൻപള്ളി വാർഡുകൾ,
കൊല്ലത്തെ ചവറ, പന്മന ആലപ്പുഴയിൽ പട്ടണക്കാട് , കടക്കരപ്പള്ളി, ചേർത്തല സൗത്ത്, മാരാരിക്കുളം നോർത്ത് , കോടംതുരുത്ത് , കുത്തിയതോട്, തുറവൂർ, ആറാട്ടുപുഴ
എറണാകുളത്ത് ചെല്ലാനം, മലപ്പുറത്ത് വെളിയംകോട് , പെരുമ്പടപ്പ, പൊന്നാനി മുനിസിപ്പാലിറ്റി, താനൂർ മുനിസിപ്പാലിറ്റി എന്നീ തീര മേഖലകളിലാണ് നാളെ മുതൽ നിയന്ത്രണം. ഇതിൽ ചിലയിടങ്ങൾ ഇപ്പോൾത്തന്നെ ട്രിപ്പിൾ ലോക് ഡൗണിലാണ്.

തീര മേഖലകളിലെ തീവ്ര കൺടെയിൻമെൻറ് സോണുകളിൽ ഉള്ള കുടുംബങ്ങൾക്ക് 5 കിലോ അരി സൗജന്യമായി നൽകും. ഈ പ്രദേശങ്ങളിൽ അവശ്യ വസ്തുക്കൾ വിൽക്കുന്ന കടകൾക്ക് രാവിലെ 7 മുതൽ 9 വരെ സാധനങ്ങൾ ശേഖരിക്കുവാനും രാവിലെ 10 മുതൽ വൈകിട്ട് 6 മണിവരെ വിൽപ്പന നടത്താനും തുറന്നു പ്രവർത്തിക്കാം. പാൽ വിൽക്കുന്ന കടകൾക്ക് രാവിലെ 5 മുതൽ 10 വരെയും വൈകിട്ട് 4 മുതൽ 6 വരെയും പ്രവർത്തിക്കാം. രാത്രി യാത്ര വൈകിട്ട് 7 മണി മുതൽ അതിരാവിലെ 5 മണി വരെ നിരോധിച്ചിട്ടുണ്ട്.
റവന്യൂ, പോലീസ്, ആരോഗ്യ വകുപ്പ് എന്നിവർ ഉൾപ്പെടുന്ന മുഴുവൻ സമയ റാപ്പിഡ് റെസ്‌പോൺസ് ടീം ഈ മേഖലയിൽ പ്രവർത്തന സജ്ജമായിരിക്കും.

ആവശ്യക്കാർക്ക് മാറി താമസിക്കാൻ റിവേഴ്‌സ് ക്വാറന്റൈൻ സ്ഥാപനങ്ങൾ സജീകരിക്കും. നിർബന്ധപൂർവ്വം മാറ്റി താമസിപ്പിക്കില്ല. ഈ മേഖലകളിൽ പ്രതിരോധം, കേന്ദ്ര സായുധ പോലീസ് സേന, ട്രഷറി, പൊതു സേവനങ്ങൾ (പെട്രോളിയം, സി‌എൻ‌ജി, എൽ‌പി‌ജി, പി‌എൻ‌ജി ഉൾപ്പെടെ), ദുരന്തനിവാരണ, വൈദ്യുതി ഉൽപാദന-വിതരണം , പോസ്റ്റോഫീസുകൾ, നാഷണൽ ഇൻഫോർമാറ്റിക്സ് സെന്റർ, മുന്നറിയിപ്പ് സംവിധാനങ്ങൾ എന്നിവ ഒഴികെ സംസ്ഥാന / കേന്ദ്രഭരണ സർക്കാരുകളുടെ ഓഫീസുകൾ, അവയുടെ സ്വയംഭരണ സ്ഥാപനങ്ങൾ, കോർപ്പറേഷനുകൾ എന്നിവ അടച്ചിടും.

ദുരന്തനിവാരണ പ്രവർത്തനങ്ങൾ, പോലീസ്, ഹോം ഗാർഡുകൾ, സിവിൽ ഡിഫൻസ്, ഫയർ ആൻഡ് റെസ്ക്യൂ സർവീസസ്, ജയിലുകൾ ജില്ലാ ഭരണം, റവന്യൂ ഡിവിഷണൽ ഓഫീസ്, താലൂക്ക് ഓഫീസ്, വില്ലേജ് ഓഫീസ്, ട്രഷറി . വൈദ്യുതി, വെള്ളം, ശുചിത്വം എന്നീ മേഖലകൾ പ്രവർത്തിക്കും. ഡിസ്പെൻസറികൾ, കെമിസ്റ്റ്, മെഡിക്കൽ ഉപകരണ ഷോപ്പുകൾ, ലബോറട്ടറികൾ, ക്ലിനിക്കുകൾ, നഴ്സിംഗ് ഹോമുകൾ, ആംബുലൻസ് മുതലായ പൊതു-സ്വകാര്യ മേഖലകളിലെ ആശുപത്രികളും അവയുടെ ഉൽ‌പാദന, വിതരണ യൂണിറ്റുകളും ഉൾപ്പെടെ എല്ലാ അനുബന്ധ മെഡിക്കൽ സ്ഥാപനങ്ങളും പ്രവർത്തിക്കും. ആരോഗ്യപ്രവർത്തകർക്കു വേണ്ടിയുള്ളതും മറ്റ് ആശുപത്രി സഹായ സേവനങ്ങൾക്കുമുള്ളതുമായ ഗതാഗതം അനുവദിക്കും. കണ്ടെയ്ൻ‌മെൻറ് സോണിൽ എവിടെയും നിർ‌ത്താൻ‌ അനുവദിക്കില്ലെന്ന നിബന്ധനയോടെ ദേശീയപാതയിലൂടെയുള്ള ഗതാഗതം അനുവദിക്കും. എടിഎമ്മുകൾ അനുവദനീയമാണ്. മെഡിക്കൽ അടിയന്തിര സാഹചര്യങ്ങൾ, അവശ്യവസ്തുക്കളുടെയും സേവനങ്ങളുടെയും വിതരണം നിലനിർത്തുക എന്നിവയല്ലാതെ കണ്ടെയിന്മെന്റ് സോണുകളിലേക്കോ പുറത്തേക്കോ ഉള്ള യാത്ര അനുവദിക്കില്ല.

secratriate

തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയില്‍ ലോക്ഡൗണ്‍ ഒരാഴ്ച കൂടി ദീര്‍ഘിപ്പിച്ച സാഹചര്യത്തില്‍ സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും. തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയില്‍ കോവിഡ് തീവ്രവ്യാപനമുള്ള പ്രദേശങ്ങളില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ തുടരും. മറ്റു സ്ഥലങ്ങളിലാണ് ഒരാഴ്ചത്തേക്ക് കൂടി ലോക്ഡൗണ്‍ ദീര്‍ഘിപ്പിച്ചിട്ടുള്ളത്. അവശ്യ സര്‍വീസുകള്‍ക്ക് തടസ്സങ്ങളിലാത്ത രീതിയില്‍ പ്രവര്‍ത്തിക്കാന്‍ ക്രമീകരണമൊരുക്കും. സെക്രട്ടറിയേറ്റിലെ ചീഫ് സെക്രട്ടറിയുടെ ഓഫീസ്, ആരോഗ്യ, ആഭ്യന്തര ദുരന്ത നിവാരണ, തദ്ദേശ സ്വയംഭരണ നോര്‍ക്ക വകുപ്പുകളില്‍ പരമാവധി 50% ജീവനക്കാരെ നിശ്ചയിച്ച് ജോലി ക്രമീകരണം ഏര്‍പ്പെടുത്തും. മറ്റ് വകുപ്പുകളില്‍ അനിവാര്യമായ പ്രവര്‍ത്തനങ്ങള്‍ ഉറപ്പാക്കാന്‍ മാത്രം ജീവനക്കാരെ നിയോഗിക്കും. ഓഫീസുകളില്‍ ഹാജരാകേണ്ടതില്ലാത്ത ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം ആയി ജോലി നിര്‍വഹിക്കാന്‍ നിര്‍ദ്ദേശം നല്‍കും.

സ്വപ്ന സുരേഷ്.

ബെംഗളൂരു : നയതന്ത്ര പാഴ്സല്‍ വഴി സ്വര്‍ണം കടത്തിയ കേസില്‍ എൻഐഎ കസ്റ്റഡിയിൽ എടുത്ത സ്വപ്ന സുരേഷിന്റെയും സന്ദീപ് നായരുടെയും അറസ്റ്റ് രേഖപ്പെടുത്തി.ഇവരിൽനിന്ന് പാസ്പോർട്ടും രണ്ടു ലക്ഷം രൂപയും പിടിച്ചെടുത്തതായും ഇരുവരും രാജ്യം വിടാൻ പദ്ധതിയിട്ടിരുന്നതായുമാണ് റി​പ്പോർട്ട്.ഉച്ചയോടെ എൻഐഎ സംഘം ഇവരെ കൊച്ചിയിലെത്തിക്കും.വൈകിട്ട് കോടതിയിൽ ഹാജരാക്കുമെന്നാണു സ്ഥിരീകരിക്കാത്ത വിവരം. ഭർത്താവിനും രണ്ടുമക്കൾക്കുമൊപ്പം ബംഗളൂരുവി​ലെ കോറമംഗല 7 ബ്ലോക്കിലെ അപാർട്ട്മെന്റ് ഹോട്ടലിലായിരുന്ന സ്വപ്നയെ എ​ൻ.​ഐ.​ ​എ​ ​ഹൈ​ദ​രാ​ബാ​ദ് ​യൂ​ണി​റ്റി​ലെ​ ​ഉ​ദ്യോ​ഗ​സ്ഥ​രാണ് കസ്റ്റഡിയിലെടുത്തത്.കഴിഞ്ഞ ഞായറാഴ്ചയാണ് സ്വപ്ന ഒളിവില്‍ പോയത്.സ്വപ്നയുടെ മകളുടെ ഫോണ്‍ ഓണായതാണ് പ്രതികളെ കുടുക്കാന്‍ സഹായിച്ചത് എന്നാണ് വിവരം. ബാംഗ്ലൂരിൽ നടന്ന എ​ൻ.​ഐ.​ ​എ​ യുടെ ചോദ്യംചെയ്യലിൽ സുപ്രധാനമായ പല വിവരങ്ങളും ലഭിച്ചതായാണ് സൂചന.

നാവിക സേനകള്‍ അണിനിരക്കുന്ന

ചൈനയ്ക്കു ശക്തമായ മുന്നറിയിപ്പുമായി ഇന്ത്യയുടെ നേതൃത്വത്തില്‍ മലബാര്‍ നാവിക അഭ്യാസത്തിന് യുഎസും, ജപ്പാനും പുറമെ ഓസ്ട്രേലിയയും
പങ്കെടുക്കും. ഈ വര്‍ഷം അവസാനത്തോടെ ബംഗാള്‍ ഉള്‍ക്കടലിലാണ് നാലു രാജ്യങ്ങളുടെയും നാവിക സേനകള്‍ അണിനിരക്കുന്ന അഭ്യാസപ്രകടനം.
അമേരിക്കയുമായും ജപ്പാനുമായും ചര്‍ച്ച നടത്തിയ ശേഷം അടുത്തയാഴ്ച ഔദ്യോഗികമായി ആസ്ട്രേലിയയെ ക്ഷണിക്കുമെന്നാണു സൂചന.

യുഎസ്, ഇന്ത്യ നാവികസേനകള്‍ സംയുക്തമായി 1992 മുതലാണ് മലബാര്‍ നാവിക അഭ്യാസം ആരംഭിച്ചത്. എന്നാൽ 2004 മുതല്‍ ഏഷ്യയിലെ മറ്റു രാജ്യങ്ങളും പങ്കെടുക്കാറുണ്ട്. 2007-ല്‍ ഇന്ത്യ, ജപ്പാന്‍, യുഎസ്, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങള്‍ക്കൊപ്പം ഓസ്ട്രേലിയയും പങ്കെടുത്തു. എന്നാൽ അതിനെ ചൈന എതിര്‍ത്തു . 2015-ലെ നാവിക അഭ്യാസത്തില്‍ ജപ്പാനെ ഉള്‍പ്പെടുത്തിയപ്പോഴും എതിര്‍പ്പുമായി ചൈന രംഗത്തെത്തിയിരുന്നു. ഇന്ത്യ ചൈനാ അതിർത്തിയിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ വരാൻപോകുന്ന ഈ അഭ്യാസപ്രകടനം ചൈനയ്ക്കുള്ള ശക്തമായ ഒരു മുന്നറിയിപ്പാണ്.

Nepal

കാഠ്മണ്ഡു: ഭ​​​ര​​​ണ​​​ക​​​ക്ഷി​​​യാ​​​യ നേപ്പാള്‍ കമ്യൂണിസ്‌ററ് പാര്‍ട്ടിയു​​​ടെ എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ചെ​​​യ​​​ർ​​​മാ​​​ൻ പ്ര​​​ച​​​ണ്ഡ​​​യും നേപ്പാൾ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ശ​​​ർ​​​മ ഒ​​​ലി​​​യും ത​​​മ്മി​​​ലു​​​ള്ള അ​​​ഭി​​​പ്രാ​​​യ​​​
ഭി​​​ന്ന​​​ത എ​​​ൻ​​​സി​​​പി യുടെ പി​​​ള​​​ർ​​​പ്പി​​​ലേ​​​ക്ക് പോകുകയാണ് എന്ന സൂ​​​ച​​​ന​​​ക​​​ളാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ നൽകുന്നത്. ഒലിയുടെ രാജി തീരുമാനിക്കാന്‍ നേപ്പാള്‍ കമ്യൂണിസ്‌ററ് പാര്‍ട്ടി 6 തവണ യോഗം ചേര്‍ന്നെങ്കിലും തീരുമാനമാകാതെ പിരിഞ്ഞു. ചൈനയെ വഴിവിട്ട് സഹായിച്ചതും, ഇന്ത്യക്കെതിരെ അതിര്‍ത്തിയില്‍ ഭൂപടം മാറ്റി വരച്ച ഒലിയുടെ നടപടി യിൽ വലിയ എതിര്‍പ്പാണ് നേപ്പാളിൽ ഉണ്ടാക്കിയത്.ചൈന നാലു ഗ്രാമങ്ങള്‍ കയ്യടക്കിയതിനോടും ഒലി പ്രതികരിച്ചില്ല. ഇ​​​ന്ത്യാ​​വി​​​രു​​​ദ്ധ പ്ര​​​സ്താ​​​വ​​​ന ന​​​ട​​​ത്തി​​​യ ഒ​​​ലി രാ​​​ജി​​​വ​​​യ്ക്ക​​​ണ​​​മെ​​​ന്ന നി​​​ല​​​പാ​​​ടി​​​ൽ മു​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​കൂ​​​ടി​​​യാ​​​യ പ്ര​​​ച​​​ണ്ഡ ഉ​​​റ​​​ച്ചു​​നി​​​ൽ​​​ക്കു​​​ക​​​യാ​​​ണ്. മു​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​മാ​​​രാ​​​യ മാ​​​ധ​​​വ് കു​​​മാ​​​ർ നേ​​​പ്പാ​​​ളും ജ​​​ല​​​നാ​​​ഥ് ഖ​​​ന​​​ലും പ്ര​​​ച​​​ണ്ഡ​​​യ്ക്കൊ​​​പ്പ​​​മാ​​​ണ്.

സോളാര്‍ പ്ലാന്റ്

ഭോപ്പാൽ : ഏഷ്യയിലെ ഏറ്റവും വലിയ സോളാര്‍ പ്ലാന്റ് മധ്യപ്രദേശിലെ റിവയിൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. 750 മെഗാവാട്ട് ഉൽപ്പാദന ശേഷിയുള്ള പ്ലാന്റ് വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് രാജ്യത്തിന് സമര്‍പ്പിച്ചത്. പുതിയ സോളാര്‍ പ്ലാന്റ് പ്രവര്‍ത്തനം ആരംഭിക്കുന്നതിലൂടെ മധ്യപ്രദേശ് സുലഭമായി വൈദ്യുതി ലഭിക്കുന്ന ഹബായി മാറും. പ്രതിവര്‍ഷം 15 ലക്ഷം ടണ്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് പുറത്തുവിടുന്നത് തടയാന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍. ഈ പ്ലാന്റിന്റെ പ്രയോജനം പാവപ്പെട്ടവർക്കും, കർഷകർക്കും മാത്രമല്ല വരുംതലമുറക്കും വളരെയധികം ഉപയോഗപ്രദമാകു മെന്നും ഉദ്ഘാടനത്തിനിടെ നരേന്ദ്ര മോദി പറഞ്ഞു.

ഇന്ന് റിവ ചരിത്രം കുറിച്ചിരിക്കുകയാണ്. എഷ്യയിലെ ഏറ്റവും വലിയ സോളാർ പ്രൊജക്ട് പദ്ധതി പ്രദേശം എന്ന പേരിലാവും റിവ ഇനി അറിയപ്പെടുക. ഇനി മധ്യപ്രദേശിലെ ജനങ്ങൾക്കും വ്യവസായശാലകൾക്കും സോളാർ ഊർജ്ജം ഉപയോഗപ്പെടുത്താം. എന്നും പ്രധാനമന്ത്രി പറഞ്ഞു.

yogi

ഉത്തർ പ്രദേശിൽ മൂന്നു ദിവസത്തേക്ക് സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ച് യോഗി സർക്കാർ.ജൂലൈ 13 ന് പുലര്‍ച്ചെ അഞ്ച് വരെയാണ് സമ്പൂര്‍ണ ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. രോഗ വ്യാപനം തടയുന്നതിന് വേണ്ടിയാണ് നടപടി. അവശ്യ സര്‍വീസുകള്‍ക്ക് മാത്രമാണ് അനുമതി.എല്ലാ ഓഫീസുകളും മാര്‍ക്കറ്റുകളും വാണിജ്യ സ്ഥാപനങ്ങളും അടച്ചിടും. 24 കോടി ജനസംഖ്യയുള്ള സംസ്ഥാനത്ത് കൊവിഡ് വ്യാപനം നിയന്ത്രിക്കാനായത് വലിയ നേട്ടമാണെന്ന് ഉത്തർപ്രദേശ് സർക്കാരിനെ പ്രശംസിച്ച് പ്രധാനമന്ത്രി പറഞ്ഞു. യുപിയുടേതിന് സമാനമായ ജനസംഖ്യയുള്ള ബ്രസീലില്‍ 65,000ത്തോളം ആളുകളാണ് കൊവിഡ് ബാധിച്ച് മരിച്ചത്. അതേസമയം ഉത്തര്‍പ്രദേശില്‍ കൊവിഡ് മരണം എണ്ണൂറില്‍ പിടിച്ച് കെട്ടാനായത് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ നേട്ടമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. യുപിയില്‍ ഇതുവരെ 31,156 പേര്‍ക്ക് കൊവിഡ് ബാധിച്ചു.അതിൽ 20,331 പേര്‍ രോഗമുക്തി നേടിയതായും കണക്കുകള്‍ പറയുന്നു.നിലവില്‍ 9,980 പേരാണ് ചികിത്സയിലുള്ളത്. മരണസംഖ്യ 800 ആണ്.