കോണ്‍ഗ്രസിന്റെ നിയമസഭാ തിരഞ്ഞെടുപ്പിലെ തോല്‍വി : അശോക് ചവാന്‍ കമ്മറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പിലെ തോല്‍വി സംബന്ധിച്ച് പഠിക്കാന്‍ കോണ്‍ഗ്രസ് നിയോഗിച്ച അശോക് ചവാന്‍ കമ്മറ്റി ഹൈക്കമാന്‍ഡിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും കെപിസിസി പ്രസിഡന്റിനെ തിരഞ്ഞെടുക്കുക. ആരേയും പേരെടുത്ത് റിപ്പോര്‍ട്ടില്‍ കു്റ്റപ്പെടുത്തിയിട്ടില്ലെന്നും അമിത ആത്മവിശ്വാസമാണ് മുന്നണിക്ക് തിരിച്ചടിയായതെന്നുമാണ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നത്. ആരും സ്വയം നാമനിര്‍ദേശം ചെയ്യേണ്ടെന്ന് ഹൈക്കമാന്‍ഡ് വ്യക്തമാക്കിയിട്ടുണ്ട്.

കെ.പി.സി.സി. അധ്യക്ഷനെ സംബന്ധിച്ച് സര്‍വേ നടത്തുന്നുണ്ടെന്നും ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും അധ്യക്ഷനെ നിയമിക്കുക എന്നും സൂചനയുണ്ട്.കഴിഞ്ഞയാഴ്ചയാണ് തോല്‍വി സംബന്ധിച്ച പഠനത്തിന് അശോക് ചവാന്‍ കമ്മറ്റിക്ക് രൂപം നല്‍കിയത്. കേരളത്തില് നേരിട്ട് എത്തുമെന്ന് അറിയിച്ചിരുന്നുവെങ്കിലും കോവിഡ് ലോക്ക്ഡൗണിനെ തുടര്‍ന്ന് എത്താന് സാധിച്ചില്ല. ഓണ്‍ലൈന്‍് മുഖാന്തരമാണ് കമ്മിറ്റി വിവരങ്ങള്‍് ആരാഞ്ഞത്.