General (Page 100)

കൊല്ലം: ആടുവളർത്തലിന് വായ്പക്ക് അപേക്ഷിച്ച യുവാവിന് വായ്പ നിഷേധിച്ച സാഹചര്യത്തിൽ, യുവാവ് ബാങ്കിന് സമർപ്പിച്ച മുഴുവൻ രേഖകളും എത്രയും വേഗം തിരികെ നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു.

കാനറാ ബാങ്കിന്റെ കുണ്ടറ ശാഖാ മാനേജർക്കാണ് കമ്മീഷൻ അംഗം വി.കെ ബീനാകുമാരി നിർദ്ദേശം നൽകിയത്. നിഷേധിച്ച വായ്പക്കായി സമർപ്പിച്ച രേഖകൾ തിരികെ നൽകാനാവില്ലെന്ന ബാങ്കിന്റെ വാദത്തിന് നിയമപരമായ അടിസ്ഥാനമില്ലെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. കാനറാ ബാങ്ക് പോലൊരു സ്ഥാപനത്തിൽ നിന്നും മാന്യമായ ഇടപെടലാണ് ജനങ്ങൾതുടർന്നാണ് കമ്മീഷനെ സമീപിച്ചത്.

അപേക്ഷകൻ ഒറിജിനൽ രേഖകളൊന്നും വായ്പയ്ക്കായി സമർപ്പിച്ചിട്ടില്ലെന്ന് ബാങ്ക് കമ്മീഷനെ രേഖാമൂലം അറിയിച്ചു. എന്നാൽ ഇക്കാര്യം അപേക്ഷകൻ നിഷേധിച്ചു. നൽകാത്ത വായ്പയുടെ രേഖകൾ കരസ്ഥമാക്കാൻ ബാങ്കിന് അധികാരമില്ലെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.

തിരുവനന്തപുരം: കൊല്ലം എംഎൽഎയും നടനുമായ മുകേഷ് അറസ്റ്റിൽ. ബലാത്സംഗ കേസുമായി ബന്ധപ്പെട്ടാണ് മുകേഷിന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയത്. മുൻകൂർ ജാമ്യം ഉള്ളതിനാൽ നടപടിക്രമങ്ങൾ പൂർത്തിയായ ശേഷം മുകേഷിനെ വിട്ടയക്കും.

ബലാത്സംഗ കേസുമായി ബന്ധപ്പെട്ട് മുകേഷിനെ ഇന്ന് പോലീസ് ചോദ്യം ചെയ്തിരുന്നു. മൂന്നു മണിക്കൂറോളം നേരമാണ് മുകേഷിനെ പോലീസ് ചോദ്യം ചെയ്തത്. ഈ ചോദ്യം ചെയ്യൽ പൂർത്തിയായതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.

കൊച്ചി തീരദേശ പൊലീസ് ഓഫീസിൽ എഐജി പൂങ്കുഴലിയുടെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ. ആലുവ സ്വദേശിയായ നടിയുടെ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്. മരട് പൊലീസാണ് നടിയുടെ പരാതിയിൽ മുകേഷിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. മുകേഷടക്കം സിനിമാ മേഖലയിലെ ഏഴ് പേർക്കെതിരെയായിരുന്നു നടിയുടെ ആരോപണം.

തിരുവനന്തപുരം: മലപ്പുറത്ത് സമീപകാലത്ത് രജിസ്റ്റർ ചെയ്ത എല്ലാ കേസുകളും പുനരന്വേഷിക്കണമെന്ന് മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. ആരെ വേണമെങ്കിലും പിടിച്ച് മയക്കുമരുന്ന് കച്ചവടക്കാരാക്കുക, കൊല്ലുക, ആർക്കെതിരെയും കേസെടുക്കുക തുടങ്ങിയ കാര്യങ്ങളാണ് നടന്നത്. അത് ചെറിയ കാര്യമല്ല. ബ്രിട്ടീഷുകാരുടെ കാലത്തും ഇതൊക്കെ തന്നെയാണ് നടന്നിരുന്നത്. സുപ്രധാന പദവിയിലിരിക്കുന്ന ആളുകളെക്കുറിച്ചുള്ള ആരോപണങ്ങളിൽ, ജനങ്ങൾക്ക് ബോധ്യപ്പെടുന്ന തരത്തിൽ വേണം അന്വേഷണമെന്ന് അദ്ദേഹം വ്യക്തമാക്കി.

അത് ഇടതുമുന്നണിയിൽ നിന്നും തന്നെ അഭിപ്രായം ഉയർന്ന കാര്യങ്ങളാണ്. രാഷ്ട്രീയമായും പൊതുജനങ്ങളെ സംബന്ധിച്ചിടത്തോളവും വളരെ പ്രാധാന്യം അർഹിക്കുന്ന വിഷയമാണ്. അതിൽ നിഷ്പക്ഷമായ അന്വേഷണം വേണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ഭരണകക്ഷി എംഎൽഎ, ഒരു മുൻമന്ത്രി അടക്കമുള്ളവർ ഉന്നയിച്ച ആരോപണങ്ങളെ വളരെ ഗൗരവമായിട്ടാണ് കാണുന്നത്. പൂരം കലക്കി, പൊലീസിനെ ഉപയോഗിച്ച് ക്രിമിനൽ ആക്ടിവിറ്റി ഒരുപാട് നടത്തി, കേരളത്തെ സംബന്ധിച്ചിടത്തോളം ജനങ്ങൾക്ക് സംരക്ഷണം കൊടുക്കേണ്ട പൊലീസിനെപ്പറ്റിയുള്ള ഇത്തരം ആരോപണങ്ങളിൽ സംശുദ്ധമായ അന്വേഷണം നടക്കണം. അന്വേഷണം നടന്നില്ലെങ്കിൽ യുഡിഎഫ് പ്രക്ഷോഭം ആരംഭിക്കും. ആ ക്യാംപെയ്ൻ ഇടതുമുന്നണിക്ക് വളരെ പ്രശ്നമുണ്ടാക്കുമെന്നും പി കെ കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു.

മലപ്പുറത്തെ പൊലീസ് കുറച്ചു കാലത്തെ മൊത്തം പ്രവർത്തനങ്ങൾ മൊത്തം ദുരൂഹമാണ്. ചെറിയ വീഴ്ചയല്ല ഉണ്ടായിട്ടുള്ളത്. കസ്റ്റംസിന്റെ പുറത്തേക്ക് കിട്ടുന്ന സ്വർണം പൊലീസ് കൈകാര്യം ചെയ്ത ഒരു കേസാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാൽ അനേകം കേസുകളാണ് നാട്ടുകാർ ചർച്ച ചെയ്യുന്നത്. ആ കാലഘട്ടത്തിൽ നടന്ന പൊലീസ് ആക്ടിവിറ്റീസ് പുറത്തു വരിക തന്നെ വേണം. അക്കാലത്താണ് ഒരാളെ തല്ലിക്കൊന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ടോക്കിയോ: ജപ്പാനിൽ റിക്ടർ സ്കെയിലിൽ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം. വിദൂര ഇസു ദ്വീപുകൾക്ക് സമീപമാണ് ഭൂചലനം അനുഭവപ്പെട്ടത്. ഭൂകമ്പമുണ്ടായെന്ന യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേയുടെ അറിയിപ്പിന് പിന്നാലെ പസഫിക്ക് പ്രദേശത്ത് സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഒരു മീറ്റർ (3.3 ഇഞ്ച്) വരെ ഉയരമുള്ള സുനാമി തിരകൾ ഇസു ദ്വീപുകളിലും ഒഗസവാര ദ്വീപുകളിലും ആഞ്ഞടിച്ചേക്കാമെന്ന് ജപ്പാൻ കാലാവസ്ഥാ ഏജൻസി അറിയിച്ചു.

പ്രധാനപ്പെട്ട നാല് ടെക്റ്റോണിക് പ്ലേറ്റുകളുടെ മുകളിലാണ് ജപ്പാൻ സ്ഥിതി ചെയ്യുന്നത്. ഓരോ വർഷവും ഏകദേശം 1,500 ഭൂചലനങ്ങൾ രാജ്യത്ത് അനുഭവപ്പെടുന്നുണ്ട്.

കൊച്ചി: നടൻ സിദ്ധിഖിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. യുവനടിയെ പീഡിപ്പിച്ചെന്ന കേസിൽ സിദ്ധിഖ് നൽകിയ ജാമ്യാപേക്ഷയാണ് തള്ളിയത്. തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലിൽ വച്ച് സിദ്ധിഖ് പീഡിപ്പിച്ചെന്നായിരുന്നു നടിയുടെ ആരോപണം. ജസ്റ്റിസ് സി എസ് ഡയസ് അധ്യക്ഷനായ സിംഗിൾ ബെഞ്ചാണ് ജാമ്യാപേക്ഷ തള്ളിയത്.

തിരുവനന്തപുരം മ്യൂസിയം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ സിദ്ദിഖ് മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിന് പിന്നാലെയാണ് സിദ്ദിഖിനെതിരെ യുവനടി പീഡന പരാതിയുമായി രംഗത്തെത്തിയത്.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 376 ബലാത്സംഗം, 506 ക്രിമിനൽ ഭീഷണിപ്പെടുത്തൽ എന്നിവ പ്രകാരമുള്ള കുറ്റങ്ങളാണ് സിദ്ദിഖിനെതിരെ പോലീസ് ചുമത്തിയിട്ടുള്ളത്.

തിരുവനന്തപുരം: ടൂറിസം മേഖലയിൽ ജോലിചെയ്യുന്നവർക്കായി രൂപീകരിക്കുന്ന തൊഴിലാളി ക്ഷേമനിധി ബോർഡിൽ ടൂറിസ്റ്റ് ഗൈഡുകളേയും ഉൾപ്പെടുത്തും. മന്ത്രി പി എ മുഹമ്മദ് റിയാസാണ് ഇക്കാര്യം അറിയിച്ചത്. കിറ്റ്‌സിൽ നടത്തുന്ന പരിശീലനത്തിൽ വിദേശഭാഷകൾകൂടി ഉൾപ്പെടുത്തുന്ന കാര്യവും പരിഗണിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ടൂറിസം കേന്ദ്രങ്ങളിൽ മാലിന്യ നിർമ്മാർജ്ജനയുമായി ബന്ധപ്പെട്ട് നിലവിൽ നേരിടുന്ന പ്രശ്‌നങ്ങൾ, അന്തർദേശീയ നിലവാരത്തിലുള്ള ടോയ്ലെറ്റുകളുടെ അപര്യാപ്തത, വിദേശികളായ ടൂറിസ്റ്റുകൾക്ക് ലഭിക്കുന്ന സൗകര്യങ്ങളിലെ കുറവ്, ഗതാഗതക്കുരുക്ക് മൂലമുണ്ടാകുന്ന പ്രശ്‌നങ്ങൾ, പാർക്കിങ് സംവിധാനങ്ങളുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങൾ എന്നിവയും പരിഹരിക്കും. ടൂറിസം ഗൈഡ്‌സ് അസോസിയേഷൻ പ്രതിനിധികൾ ഉന്നയിച്ച പ്രശ്‌നങ്ങളിൽ വിവിധ വകുപ്പുകളുമായി ചർച്ച നടത്തി പരിഹാരം കാണേണ്ടവ മുഖ്യമന്ത്രിയുടെയും ബന്ധപ്പെട്ട മന്ത്രിമാരുടേയും ശ്രദ്ധയിൽപെടുത്തി പരിഹാരം കാണുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലക്നൗ: ഉത്തർപ്രദേശിൽ നവരാത്രി ആഘോഷങ്ങൾ വിപുലമായി സംഘടിപ്പിക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ നടത്താൻ നിർദ്ദേശിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഉത്തർപ്രദേശ് സംസ്‌കൃതി വകുപ്പ് ഇതിനുള്ള നടപടികൾ ആരംഭിച്ചു. നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ എല്ലാ ദേവി ക്ഷേത്രങ്ങളിലും ശക്തിപീഠങ്ങളിലും വൈവിധ്യമാർന്ന സാംസ്‌കാരിക പരിപാടികൾ സംഘടിപ്പിക്കും.

സ്ത്രീകളുടെയും പെൺകുട്ടികളുടെയും സുരക്ഷ ലക്ഷ്യമിട്ട് സംസ്ഥാനത്ത് ‘മിഷൻ ശക്തി’ എന്ന പ്രത്യേക പദ്ധതി നടപ്പിലാക്കി വരികയാണ്. ഇതിന്റെ ഭാഗമായി സ്ത്രീകളുടെയും പെൺകുട്ടികളുടെയും പങ്കാളിത്തത്തോടെ നിരവധി സാംസ്‌കാരിക പരിപാടികൾ സംസ്‌കൃതി വകുപ്പ് നടത്തുന്നുണ്ട്.

ഓരോ ജില്ലകളിലും തെരഞ്ഞെടുത്ത ദേവി ക്ഷേത്രങ്ങളിലും ശക്തിപീഠങ്ങളിലും പ്രാദേശിക കലാകാരന്മാരെയും ഭജൻസംഘങ്ങളെയും കീർത്തനസംഘങ്ങളെയും തങ്ങളുടെ അധ്യക്ഷതയിൽ രൂപീകരിച്ച സമിതികൾ വഴി തെരഞ്ഞെടുക്കണമെന്നും അതിന്റെ ഏകോപനം സംസ്‌കൃതി വകുപ്പും വിവരാവകാശ പൊതുജനസമ്പർക്ക വകുപ്പും നിർവഹിക്കുമെന്നും അദ്ദേഹം അറിയിച്ചു.

എല്ലാ പരിപാടികളും ‘മിഷൻ ശക്തി’ക്ക് അനുസൃതമായി പ്രാദേശിക പങ്കാളിത്തത്തോടെ സംഘടിപ്പിക്കാനാണ് തീരുമാനം. പ്രാദേശിക കലാകാരന്മാരെ സംസ്‌കൃതി വകുപ്പിന്റെ ഇ-ഡയറക്ടറിയിൽ നിന്ന് തെരഞ്ഞെടുക്കാം.

കോർപ്പറേറ്റ് കമ്പനിയിലെ ജോലിയിൽ നിന്ന് ധനമന്ത്രി പദത്തിലേറിയ നിർമലാ സീതാരാമൻ കോർപ്പറേറ്റ് ചൂഷണത്തെ ന്യായീകരിക്കുന്നതിൽ ഒട്ടും അത്ഭുതമില്ല. കേന്ദ്ര സർക്കാരും അതിലെ ധനമന്ത്രിയും പ്രതിനിധീകരിക്കുന്നത് മനുഷ്യത്വരഹിതമായ കോർപ്പറേറ്റ് മുതലാളിത്തത്തിന്റെ വർഗ്ഗ താൽപര്യങ്ങളെയാണ്. അന്നയുടെ അച്ഛൻ പറഞ്ഞതുപോലെ, ഇനിയൊരു കുട്ടിക്കും ഈ സ്ഥിതി ഉണ്ടാവരുത്. അതിനായി തൊഴിൽ ചൂഷണത്തിനും അതിനെ സാധൂകരിക്കുന്ന നയങ്ങൾക്കുമെതിരായ പോരാട്ടം ശക്തിപ്പെടുത്തുക മാത്രമേ പോംവഴിയുള്ളൂവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഏണസ്റ്റ് ആൻഡ് യംഗ്(EY) എന്ന ബഹുരാഷ്ട്ര കമ്പനിയിൽ ചാർട്ടേഡ് അക്കൗണ്ടന്റ് ആയിരുന്ന അന്നയുടെ മരണം ഇതിനകം രാജ്യമാകെ ചർച്ചയായി കഴിഞ്ഞു. 15- 16 മണിക്കൂർ വരെ പ്രതിദിനം അന്നയ്ക്ക് ജോലി ചെയ്യേണ്ടി വന്നിരുന്നുവെന്നും അമിത ജോലിഭാരം മൂലമുള്ള ഹൃദയസ്തംഭനമാണ് മരണത്തിന് കാരണമായതെന്നും ചൂണ്ടിക്കാണിച്ച് അന്നയുടെ അമ്മ EY ചെയർമാന് അയച്ച കത്ത് കോർപ്പറേറ്റ് മേഖലയിലെ മനുഷ്യത്വരഹിതമായ ചൂഷണത്തിന്റെ വെളിപ്പെടുത്തലാണ്. അന്നയുടെ മരണം ഒട്ടേറെ വസ്തുതകൾ വ്യക്തമാക്കുന്നുണ്ട്. കായികാധ്വാനം നടത്തുന്നവർ മാത്രമാണ് തൊഴിലാളി വർഗ്ഗത്തിൽ ഉൾപ്പെടുന്നവരെന്നും ബൗദ്ധികമായി അധ്വാനിക്കുന്നവർ അതിന്റെ ഭാഗമല്ലെന്നുമുള്ള ചിലരുടെ ചിന്തയെ തുറന്നു കാണിക്കുന്നതാണ് അന്ന ഉൾപ്പെടെ വൈജ്ഞാനിക – വിവര വിനിമയ തൊഴിൽ മേഖലകളിൽ പണിയെടുക്കുന്നവർ നേരിടുന്ന വിവരണാതീതമായ ചൂഷണമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.

അക്ഷരാർത്ഥത്തിൽ അവരുടെ അധ്വാനത്തെ ഊറ്റുകയാണ് കോർപ്പറേറ്റ് മുതലാളിത്തം. അങ്ങനെ പിഴിഞ്ഞൂറ്റിയാണ് അവർ കൊള്ളലാഭം ഉണ്ടാക്കുന്നത്. എട്ടു മണിക്കൂർ ജോലി, എട്ടു മണിക്കൂർ വിശ്രമം, എട്ടു മണിക്കൂർ വിനോദം എന്ന ലോകമാകെയുള്ള തൊഴിലാളി വർഗ്ഗത്തിന്റെ മുദ്രാവാക്യവും അതിനായി നടന്ന സമരങ്ങളും അതിന്റെ ഫലമായി ഉണ്ടായ നിയമങ്ങൾ നൽകുന്ന പരിരക്ഷയുമെല്ലാം തൊഴിലാളികൾ കൈവരിച്ചതിനെ നിഷ്ഫലമാക്കുകയാണിപ്പോൾ. തൊഴിൽ നിയമങ്ങൾ നൽകുന്ന പരിരക്ഷയിൽ മോദി ഗവൺമെന്റ് വെള്ളം ചേർക്കുകയും കോർപ്പറേറ്റ് ചൂഷണത്തിന് തൊഴിലാളികളെ എറിഞ്ഞു കൊടുക്കുകയും ചെയ്യുന്ന ഇന്നത്തെ പരിതസ്ഥിതിയിൽ ഈ മരണം ഉയർത്തുന്ന പ്രശ്‌നങ്ങൾ വളരെ ഗൗരവമുള്ളതാണെന്നും എം ബി രാജേഷ് കൂട്ടിച്ചേർത്തു.

കണ്ണൂർ: തൃശൂർ പൂരം വിവാദത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പൂരം എങ്ങനെ അലങ്കോലപ്പെടുത്താമെന്ന ശ്രമം ഉണ്ടായെന്നും അത് എല്ലാർക്കും ബോധമുളള കാര്യമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

എന്താണ് സംഭവിച്ചത് എന്ന് അന്വേഷിക്കാൻ സർക്കാർ ചുമതലപ്പെടുത്തി. അന്വേഷണ റിപ്പോട്ടിൽ എന്താണെന്ന് അറിയില്ല. നാളെ റിപ്പോർട്ട് കയ്യിൽ കിട്ടുമെന്നും ഓഫീസിൽ ചെന്ന ശേഷം പരിശോധിക്കുമെന്നും വിശദമാക്കി. അഴീക്കോടൻ രാഘവന്റെ 53-ാം രക്തസാക്ഷിദിനത്തോനടനുബന്ധിച്ച് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

ഒരു സർക്കാർ എന്നു പറയുന്നത് നാടിന്റെ പുരോഗതിക്കുവേണ്ടി പ്രവർത്തിക്കേണ്ടതാണ്. അവിടെ നിക്ഷിപ്ത താത്പര്യക്കാരുണ്ടാവാം. അവർക്കുവേണ്ടി വഴങ്ങി കൊടുക്കേണ്ടവരാണോ സർക്കാർ എന്നുചോദിച്ച മുഖ്യമന്ത്രി അവരെ കാര്യങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്താമെന്നും ഇല്ലെങ്കിൽ സർക്കാർ സർക്കാരിന്റെ വഴിക്ക് നീങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുംബൈ: മഹാരാഷ്ട്രയിലെ പൂനെ എയർപോർട്ടിന്റെ പേര് മാറ്റാനൊരുങ്ങി സർക്കാർ. ‘ജഗദ്ഗുരു സന്ത് തുകാറാം മഹാരാജ് എയർപോർട്ട്’ എന്നായിരിക്കും ഇനി പൂനെ വിമാനത്താവളത്തിന്റെ പേര്. മന്ത്രിസഭാ യോഗത്തിലാണ് മഹാരാഷ്ട്ര സർക്കാർ ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.

പുനർനാമകരണത്തിന്റെ നടപടിക്രമങ്ങളുടെ ഭാഗമായി കേന്ദ്രസർക്കാരിന് അപേക്ഷ കൈമാറിയിട്ടുണ്ട്. വ്യോമയാന സഹമന്ത്രി മുരളീധർ മൊഹോൾ പേരുമാറ്റത്തിന്റെ വിവരം അറിയിച്ചത്.