വായ്പയ്ക്കായി സമർപ്പിച്ച രേഖകൾ തിരികെ നൽകുന്നില്ല: കാനറാ ബാങ്കിനെതിരെ മനുഷ്യാവകാശ കമ്മീഷൻ

കൊല്ലം: ആടുവളർത്തലിന് വായ്പക്ക് അപേക്ഷിച്ച യുവാവിന് വായ്പ നിഷേധിച്ച സാഹചര്യത്തിൽ, യുവാവ് ബാങ്കിന് സമർപ്പിച്ച മുഴുവൻ രേഖകളും എത്രയും വേഗം തിരികെ നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു.

കാനറാ ബാങ്കിന്റെ കുണ്ടറ ശാഖാ മാനേജർക്കാണ് കമ്മീഷൻ അംഗം വി.കെ ബീനാകുമാരി നിർദ്ദേശം നൽകിയത്. നിഷേധിച്ച വായ്പക്കായി സമർപ്പിച്ച രേഖകൾ തിരികെ നൽകാനാവില്ലെന്ന ബാങ്കിന്റെ വാദത്തിന് നിയമപരമായ അടിസ്ഥാനമില്ലെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. കാനറാ ബാങ്ക് പോലൊരു സ്ഥാപനത്തിൽ നിന്നും മാന്യമായ ഇടപെടലാണ് ജനങ്ങൾതുടർന്നാണ് കമ്മീഷനെ സമീപിച്ചത്.

അപേക്ഷകൻ ഒറിജിനൽ രേഖകളൊന്നും വായ്പയ്ക്കായി സമർപ്പിച്ചിട്ടില്ലെന്ന് ബാങ്ക് കമ്മീഷനെ രേഖാമൂലം അറിയിച്ചു. എന്നാൽ ഇക്കാര്യം അപേക്ഷകൻ നിഷേധിച്ചു. നൽകാത്ത വായ്പയുടെ രേഖകൾ കരസ്ഥമാക്കാൻ ബാങ്കിന് അധികാരമില്ലെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.