Entertainment (Page 44)

മാധ്യമ പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ കേസ്സില്‍ നടന്‍ സുരേഷ് ഗോപി എം.പിക്കെതിരായ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കുന്നത് വൈകും. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ കുറ്റപത്രം നല്‍കുന്നതിലുള്ള സാങ്കേതിക തടസ്സങ്ങള്‍ ചര്‍ച്ചചെയ്തു. കോടതിയില്‍ രണ്ടാഴ്ച കൂടി കഴിഞ്ഞ് കുറ്റപത്രം സമര്‍പ്പിക്കാനാണ് പൊലീസ് നീക്കം. നടക്കാവ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ്സില്‍ 180 ഓളം പേജുള്ള കുറ്റപത്രം തയ്യാറായിട്ടുണ്ട്.

കേസില്‍ ആദ്യം 354 എയും 1,4 എന്നീ ഉപവകുപ്പുകളുമാണ് ചേര്‍ത്തിരുന്നത്. ലൈംഗിക ദുസ്സൂചനയോടെ സ്പര്‍ശം എന്ന കുറ്റം ഉള്‍പ്പെടുന്നതാണിത്. പൊലീസ് തുടരന്വേഷണത്തില്‍ മാനഭംഗപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ സ്പര്‍ശിച്ച കുറ്റത്തിനുള്ള 354ാം വകുപ്പു കൂടി ചേര്‍ത്തു. കുറ്റപത്രം ഇതെല്ലാം ഉള്‍പ്പെടുത്തിയാണ്. അന്വേഷണ ഉദ്യോഗസ്ഥന്‍ കുറ്റപത്രം വിലയിരുത്തലിനായി ഉന്നത ഉദ്യോഗസ്ഥര്‍ക്ക് സമര്‍പ്പിച്ചിട്ടുണ്ട്. രണ്ടാഴ്ചക്ക് ശേഷമേ അവര്‍ ഇത് വിലയിരുത്തിയ ശേഷം കോടതിയില്‍ സമര്‍പ്പിക്കൂ എന്നാണ് ലഭിക്കുന്ന സൂചന. ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ഇതിനിടെ കൂടുതല്‍ അന്വേഷണം നടത്തണമെന്ന വിലയിരുത്തലും ഉണ്ട്.

നേരത്തെ സുരേഷ് ഗോപിയെ അന്വേഷണ ഉദ്യോഗസ്ഥന്‍ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. സുരേഷ് ഗോപി അന്ന് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ വീണ്ടും ആറുപേരില്‍ നിന്ന് മൊഴിയെടുത്ത് കുറ്റപത്രം സമര്‍പ്പിക്കാനായിരുന്നു പൊലീസ് ശ്രമിച്ചത്. എന്നാല്‍ നവകേരള സദസ് ജില്ലയില്‍ പര്യടനം നടത്തുന്നതിനാല്‍ അന്ന് കുറ്റപത്രം സമര്‍പ്പിക്കാനായില്ല. ഹൈക്കോടതിയില്‍ സുരേഷ് ഗോപി മുന്‍കൂര്‍ ജാമ്യാപേക്ഷയും നല്‍കിയിട്ടുണ്ട്. പുതിയ വകുപ്പ് കൂടി ചേര്‍ത്ത സാഹചര്യത്തില്‍ അറസ്റ്റു ചെയ്യുമെന്ന ആശങ്ക നിലനില്‍ക്കെയാണ് മുന്‍കൂര്‍ ജാമ്യത്തിന് സുരേഷ് ഗോപി ഹൈക്കോടതിയെ സമീപിച്ചത്. കേസിനാസ്പദമായ സംഭവം നടന്നത് കഴിഞ്ഞ ഒക്ടോബര്‍ 27 ന് കോഴിക്കോട് മാധ്യമപ്രവര്‍ത്തകരെ കാണുന്നതിനിടെയായിരുന്നു.

തൊടുപുഴ വെള്ളിയാമറ്റത് കുട്ടിക്കർഷകരുടെ പശുക്കൾ കൂട്ടത്തോടെ ചത്ത സംഭവം സഹായവുമായി നടൻ ജയറാം. കുട്ടിക്കർഷകരുടെ വീട്ടിൽ നടൻ ജയറാം എത്തും. സാമ്പത്തിക സഹായം കുട്ടികൾക്ക് കൈമാറും. കുട്ടികളുടെ വീട് മന്ത്രിമാരായ ചിഞ്ചുറാണിയും റോഷി അഗസ്റ്റിനും സന്ദര്‍ശിക്കും. പൂർണ്ണ പിന്തുണ സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടെന്ന് കുട്ടിക്കർഷകർ. ജയറാം 5 ലക്ഷം രൂപയാണ് നല്കുകയെന്നാണ് വിവരം.


“ഇതുപോലെ 20 വർഷമായി പശുക്കളെ വളർത്തുന്ന ഒരാളാണ് ഞാൻ. കുട്ടികളുടെ അടുത്ത് പോയി 10 മിനിറ്റ് ആശ്വസിപ്പിക്കാൻ അർഹനായ ആളാണ് ഞാൻ. നാളെ എന്റെ സിനിമ പ്രൊമോഷനായി വെച്ചിരുന്നു പൈസയാണ് നൽകുന്നത്. ആ പരിപാടി വേണ്ടെന്ന് വച്ച് കുട്ടികൾക്കായി ഈ പൈസ നൽകുന്നതിൽ സന്തോഷമാണ്. ഞാനും ഒരു കർഷകനാണ് അവരുടെ വിഷമം എനിക്ക് മനസിലാകും” ജയറാം പറഞ്ഞു.

കുട്ടിക്കർഷകരായ ജോർജു കുട്ടിയടെയും മാത്യുവിന്റെയും 13 പശുക്കളാണ് ചത്തത്. പശുക്കൾ കപ്പത്തൊണ്ട് കഴിച്ചതിനെ തുടർന്നാണ് ചത്തതെന്നാണ് സംശയം. മാത്യു, മികച്ച കുട്ടി ക്ഷീരകർഷകനുള്ള സംസ്ഥാന അവാർഡ് ലഭിച്ചത് കുട്ടിയാണ്. അവശേഷിക്കുന്നവയിൽ 5 പശുക്കളുടെ നില ഗുരുതരമാണ്. തൊടുപുഴയിലെ ഏറ്റവും മികച്ച ക്ഷീരഫാമുകളിലൊണിത്. 18ഉം 15ഉം വയസ്സുള്ള രണ്ട് കുട്ടികള്‍ നടത്തുന്ന ഈ ഫാമാണിത്. ഈ ഫാം നേടിയിട്ടുള്ളത് നിരവധി പുരസ്കാരങ്ങളാണ്. പഞ്ചായത്തിന്‍റെ ഭാഗത്ത് നിന്നും കര്‍ഷകര്‍ക്ക് കൊടുക്കുന്ന എല്ലാ ആനുകൂല്യങ്ങളും ഇവര്‍ക്ക് നല്‍കുമെന്ന് പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു.

വിപിന്‍ ആറ്റ്‌ലി സംവിധാനം ചെയ്യുന്ന പൊമ്പളൈ ഒരുമൈ എന്ന ചിത്രത്തിന്‍റെ സെന്‍സറിംഗ് പൂര്‍ത്തിയായി. ജിതീഷ് പരമേശ്വരന്‍, ശ്രീഷ്മ ചന്ദ്രന്‍, ട്വിങ്കിള്‍ ജോബി, സാജിദ് യഹിയ, ശിവന്‍ മേഘ, ശില്‍പ അനിൽ എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ. ചിത്രത്തിന് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ് ആണ്. മഞ്ജുവാര്യര്‍ അടക്കമുള്ളവര്‍ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഫേസ്ബുക്കിലൂടെ പങ്കുവച്ചിരുന്നു. മാക്രോം പിക്‌ച്ചേഴ്‌സ് നിർമ്മിക്കുന്ന പൊമ്പളൈ ഒരുമൈയുടെ കഥ, തിരക്കഥ, സംഭാഷണം വിപിന്‍ ആറ്റ്‌ലി, ജിനി കെ എന്നിവർ ചേർന്ന് എഴുതുന്നു.

സഹനിര്‍മ്മാണം ജയന്‍ ഗോപി ചൈന, റാഫി ആന്റണി, ഛായാഗ്രഹണം സിറാജുദ്ദീന്‍ സൈനുദ്ദീന്‍, ആശയം റിന്റു ആറ്റ്‌ലി, സംഗീതം, പശ്ചാത്തല സംഗീതം നിനോയ് വർഗീസ്, ചിത്രസംയോജനം ഗോപകുമാര്‍ നമ്പ്യാര്‍, സഹ ഛായാഗ്രഹണം അഹമ്മദ് സാഹിദ്, നജ്മല്‍ കെ എ, കലാസംവിധാനം മുകുന്ദന്‍ മാമ്പ്ര, മുഖ്യ സഹസംവിധാനം ജിനി കെ, സഹസംവിധാനം ശില്‍പ അനില്‍, സംവിധാന സഹായികള്‍ ജഗദീഷ് ശങ്കരന്‍, ട്വിങ്കിള്‍ ജോബി, നിര്‍മ്മാണ നിര്‍വ്വഹണം ശിവന്‍ മേഘ, ശബ്ദ രൂപകല്‍പ്പന വിഷ്‌നേഷ് ബോസ്, ശബ്ദ മിശ്രണം ദീപു ഷൈന്‍, സ്റ്റുഡിയോ വാക്മാന്‍ സ്റ്റുഡിയോ, പരസ്യകല ആര്‍ട്ടോകാര്‍പസ്, പി ആര്‍ ഒ- എ എസ് ദിനേശ്.

മോഹൻലാലിൻറെ തിരിച്ചുവരവാണ് നാം ഇന്ന് കണ്ടുകൊണ്ടിരിക്കുന്നത്. ഒരു മോഹന്‍ലാല്‍ ചിത്രം, വര്‍ഷങ്ങളുടെ ഇടവേളയ്ക്കു ശേഷം തിയറ്ററുകളില്‍ മികച്ച വിജയം നേടുന്നു. ജീത്തു ജോസഫിന്‍റെ സംവിധാനത്തിലെത്തിയ നേര്. പ്രേക്ഷകാവേശം ഉണ്ടാക്കുന്നതാണ് അദ്ദേഹത്തിന്‍റെ അപ്കമിംഗ് ലിസ്റ്റും. ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം മലൈക്കോട്ടൈ വാലിബന്‍ ആണ് അതില്‍ ആദ്യം എത്തുക. പ്രൊമോഷണല്‍ മെറ്റീരിയലുകള്‍ക്കെല്ലാം വലിയ സ്വീകാര്യത ലഭിക്കുന്ന വാലിബന്‍റെ ഇന്നലെ പുറത്തിറങ്ങിയ ഗാനവും വന്‍ ഹിറ്റ് ആണ്.

മോഹന്‍ലാല്‍ ആണ് റാക്ക് പാട്ട് എന്ന് പേരിട്ടിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത്. ഇതിനകം ഗാനത്തിന് യുട്യൂബില്‍ 1 മില്യണിലധികം കാഴ്ചകളാണ് ലഭിച്ചിരിക്കുന്നത്. മ്യൂസിക് ലിസ്റ്റില്‍ യുട്യൂബില്‍ ട്രെന്‍ഡിംഗ് നമ്പര്‍ ഒന്നുമാണ് ഈ ഗാനം. ചിത്രത്തിന്‍റെ സഹരചയിതാവ് കൂടിയായ പി എസ് റഫീക്ക് ആണ് ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത്. റഫീക്ക് ആണ് ഗാനത്തിന്‍റെ ഇനിഷ്യല്‍ കോമ്പോസിഷനും നിര്‍വ്വഹിച്ചിരിക്കുന്നത്. മ്യൂസിക് ഡയറക്ഷനും പ്രോഗ്രാമിംഗും പ്രശാന്ത് പിള്ള. മോഹന്‍ലാലിനൊപ്പം സൊണാലി കുല്‍ക്കര്‍ണി, ഹരീഷ് പേരടി, മനോജ് മോസസ്, കഥ നന്ദി, ഡാനിഷ് സേഠ്, മണികണ്ഠന്‍ ആചാരി തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഷിബു ബേബി ജോൺ, അച്ചു ബേബി ജോൺ എന്നിവരുടെ നേതൃത്വത്തിലുള്ള ജോൺ ആൻഡ് മേരി ക്രിയേറ്റീവ്സ്, കൊച്ചുമോന്റെ ഉടമസ്ഥതയിലുള്ള സെഞ്ച്വറി ഫിലിംസ്, അനൂപിന്റെ മാക്സ് ലാബ്, വിക്രം മെഹ്‌റ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവരുടെ ഉടമസ്ഥയിലുള്ള സരിഗമ ഇന്ത്യാ ലിമിറ്റഡ് എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. മലൈക്കോട്ടൈ വാലിബന്റെ ചിത്രീകരണം നടന്നത് 130 ദിവസങ്ങളിൽ രാജസ്ഥാന്‍, ചെന്നൈ, പോണ്ടിച്ചേരി എന്നീ സ്ഥലങ്ങളിലാണ് . ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് പി എസ് റഫീക്ക് ആണ്. ‘ചുരുളി’ക്ക് ശേഷം മധു നീലകണ്ഠന്‍ വീണ്ടും ലിജോയ്ക്ക് വേണ്ടി ക്യാമറ ചലിപ്പിക്കുന്ന ചിത്രവുമാണ് ഇത്.

പ്രീ റിലീസ് പബ്ലിസിറ്റിയൊന്നുമില്ലാതെ ഞെട്ടിക്കുന്ന ചില ചിത്രങ്ങളുണ്ട്. ദുര്‍ഗ കൃഷ്ണയും ഇന്ദ്രന്‍സും ധ്യാന്‍ ശ്രീനിവാസനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ഉടല്‍ ആ നിരയില്‍ പെട്ട ചിത്രങ്ങളിലെ ഒരു ഉദാഹരണമായിരുന്നു. സംവിധാനം രതീഷ് രഘുനന്ദന്‍ ആയിരുന്നു. ഇപ്പോഴിതാ ചിത്രം ഒടിടി റിലീസിന് ഒരുങ്ങുകയാണ്.

തിയറ്ററുകളില്‍ 2022 മെയ് 20 ന് എത്തിയ ചിത്രമാണിത്. തിയറ്ററില്‍ മൗത്ത് പബ്ലിസിറ്റി കൊണ്ട് പ്രേക്ഷകര്‍ എത്തിയ ചിത്രമാണെങ്കിലും ചിത്രം കാണാത്ത വലിയൊരു വിഭാഗം സിനിമാപ്രേമികള്‍ ഉണ്ട്. അതിനാല്‍ത്തന്നെ ചിത്രം ഒടിടിയില്‍എന്നെത്തുമെന്ന അന്വേഷണം സോഷ്യല്‍ മീഡിയ സിനിമാഗ്രൂപ്പുകളില്‍ സ്ഥിരമായി എത്തുന്നുമുണ്ടായിരുന്നു. ആ ചോദ്യത്തിനുള്ള ഉത്തരം ഒന്നര വര്‍ഷം നീണ്ട അന്വേഷണങ്ങള്‍ക്കിപ്പുറം എത്തിയിരിക്കുകയാണ്. ഉടലിന്‍റെ ഒടിടി റിലീസ് സൈന പ്ലേയിലൂടെയാണ്. എന്നാല്‍ കമിംഗ് സൂണ്‍ എന്നല്ലാതെ ഒടിടി റിലീസ് തീയതി അവര്‍ പ്രഖ്യാപിച്ചിട്ടില്ല.

നടി ശ്രുതി ഹാസൻ അടുത്തിടെ തന്റെ ശാന്തതയിലേക്കുള്ള യാത്രയെക്കുറിച്ച് തുറന്നു പറയുകയും കഴിഞ്ഞ എട്ട് വർഷമായി താൻ ശാന്തയാകാനുള്ള കാരണത്തെ കുറിച്ചും പറഞ്ഞു. താൻ മയക്കുമരുന്നിന് ഒരിക്കലും അടിമയായിരുന്നില്ല, എന്നാൽ കുറച്ചുകാലത്തേക്ക് മദ്യം തന്റെ ജീവിതത്തിന്റെ ഒരു വലിയ ഭാഗമായിരുന്നുവെന്ന് ശ്രുതി കൂട്ടിച്ചേർത്തു. ശ്രുതിയുടെ വെളിപ്പെടുത്തൽ ഒരു ദേശീയ മാധ്യമത്തോടായിരുന്നു.

“ഞാൻ ഒരിക്കലും മയക്കുമരുന്ന് ഉപയോഗിച്ചിരുന്നില്ല. പക്ഷേ മദ്യം എന്റെ ജീവിതത്തിൽ ഒരു വലിയ കാര്യമായിരുന്നു. ഞാനെപ്പോഴും ഹാങ്ഓവറിലായിരുന്നു. എനിക്ക് എപ്പോഴും എന്റെ സുഹൃത്തുക്കളോടൊപ്പം കുടിക്കാൻ ആഗ്രഹമുണ്ടായിരുന്നു. അതെന്നെ കൂടുതൽ നിയന്ത്രിക്കുന്നതായി തോന്നി.”- ശ്രുതി ഹാസൻ പറഞ്ഞു.

പാർട്ടി സാഹചര്യങ്ങളിൽ നിങ്ങൾ മദ്യപിക്കാത്തപ്പോൾ ആളുകളെ സഹിക്കാൻ പ്രയാസമാണെന്നും അവർ പറഞ്ഞു. തനിക്ക് ഖേദമോ, ഹാംങ്ഓവറോ ഇല്ല. ഏറ്റവും നല്ലത് ശാന്തമായിരിക്കുന്നതാണ്. ഇത് ജീവിതത്തിലെ ഒരു ഘട്ടമായിരിക്കാം.അല്ലെങ്കിൽ നിങ്ങളുടെ ജീവിതകാലം മുഴുവൻ ഇത് ചെയ്യാൻ നിങ്ങൾ ആഗ്രഹിച്ചേക്കാമെന്നും ശ്രുതി ഹാസൻ പറഞ്ഞു.

മലയാള സിനിമ ‘2018’, ഓസ്കർ ചുരുക്കപ്പെട്ടികയിൽ നിന്ന് പുറത്ത്. മികച്ച രാജ്യാന്തര ചിത്രം വിഭാഗത്തിലെ നാമനിർദ്ദേശത്തിനായി മത്സരിച്ച 2018 രണ്ടാം ഘട്ടത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടില്ല. രണ്ടാം ഘട്ടത്തിലേക്ക് 85 ലധികം രാജ്യങ്ങളിൽ നിന്നുള്ള ചിത്രങ്ങളിൽ നിന്ന് 15 സിനിമകളാണ് യോഗ്യത നേടിയത്. ക്രിസ്റ്റഫർ നോളൻ ചിത്രം ഓപ്പൻഹൈമർ വിഷ്വൽ എഫക്ട്സ് വിഭാഗത്തിൽ നിന്നും പുറത്തായി. 2018, ജൂഡ് അന്താണി ജോസഫ് സംവിധാനം ചെയ്ത ചിത്രമാണ്.

അഖിൽ പി ധർമജനും ജൂഡും ചേർന്നാണ് 2018ലെ മഹാപ്രളയം തിരശീലയിലെത്തിച്ച സിനിമ എഴുതിയത്. കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, ടൊവിനോ തോമസ്, അപർണ ബാലമുരളി തുടങ്ങി വമ്പൻ താരനിരയിലാണ് പുറത്തിറങ്ങിയത്. ബോക്സോഫീസിൽ തകർപ്പൻ വിജയം നേടിയ ചിത്രം പല കളക്ഷൻ റെക്കോർഡുകളും ഭേദിച്ചു.

മികച്ച രാജ്യാന്തര ചിത്രം രണ്ടാം ഘട്ടത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങൾ:

അമേരിക്കാറ്റ്‌സി (അർമേനിയ)

ദി മോങ്ക് ആൻഡ് ദ ഗൺ (ഭൂട്ടാൻ)

ദി പ്രോമിസ്ഡ് ലാൻഡ് (ഡെൻമാർക്ക്)

ഫാളൻ ലീവ്‌സ് (ഫിൻലാൻഡ്)

ദ ടേസ്റ്റ് ഓഫ് തിങ്‌സ് (ഫ്രാൻസ്)

ദ മദർ ഓഫ് ഓൾ ലൈസ് (മൊറോക്കോ)

സൊസൈറ്റി ഓഫ് ദി സ്നോ (സ്പെയിൻ)

ഫോർ ഡോട്ടേഴ്സ് (ടുണീഷ്യ)

20 ഡേയ്സ് ഇൻ മരിയുപോള് ( ഉക്രെയ്ൻ)

സോൺ ഓഫ് ഇൻട്രസ്റ്റ് (യു.കെ)

ടീച്ചേഴ്സ് ലോഞ്ച് (ജർമനി)

ഗോഡ്ലാൻഡ് (ഐസ്ലാൻഡ്)

ലോ ക്യാപിറ്റാനോ (ഇറ്റലി)

പെർഫെക്റ്റ് ഡേയ്സ് (ജപ്പാൻ)

ടോട്ടം (മെക്സിക്കോ)

സ്ത്രീവിരുദ്ധ പരാമര്‍ശത്തിൽ നടൻ മന്‍സൂര്‍ അലി ഖാന് കനത്ത തിരിച്ചടി. മദ്രാസ് ഹൈക്കോടതി നടി തൃഷ, ചിരഞ്ജീവി, ഖുഷ്ബു എന്നി വര്‍ക്കെതിരെ മന്‍സൂര്‍ നൽകിയ മാനനഷ്ട കേസ് തള്ളി. മന്‍സൂര്‍ കോടതിയെ സമീപിച്ചത് ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ്. കേസ് മന്‍സൂര്‍ അലി ഖാന് പിഴ ചുമത്തിയാണ് തള്ളിയത്. മന്‍സൂര്‍ കേസുമായി പ്രശസ്തിക്ക് വേണ്ടിയാണ് കോടതിയെ സമീപിച്ചത് എന്ന് കോടതി വിമര്‍ശിച്ചു. ഒരു ലക്ഷം രൂപയാണ് മൻസൂറിന് കോടതി പിഴ ചുമത്തിയത്. അടയാര്‍ ക്യാൻസര്‍ സെന്‍ററിന് പണം കൈമാറാനും നിര്‍ദ്ദേശിച്ചു. മന്‍സൂറിന്‍റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തിൽ , കേസ് നൽകേണ്ടത് തൃഷയാണെന്ന് കഴിഞ്ഞയാഴ്ച കോടതി അഭിപ്രായപ്പെട്ടിരുന്നു.

പ്രശസ്ത കവിയും സാഹിത്യ വിമർശകനുമായ ഇ വി രാമകൃഷ്ണന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം. പുരസ്‌കാരത്തിന് അർഹനാക്കിയത് മലയാള നോവലിൻ്റെ ദേശ കാലങ്ങൾ എന്ന കൃതിയാണ്. പുരസ്കാരം വിതരണം മാർച്ച് 12ന് ചെയ്യും. ഒരു ലക്ഷം രൂപയും, പ്രശസ്തിപത്രവും, ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.
കേരള സാഹിത്യ അക്കാദമി, ഓടക്കുഴൽ പുരസ്കാരങ്ങൾ എന്നിവ ഇതിന് മുൻപ് രാമകൃഷ്ണന് ലഭിച്ചിട്ടുണ്ട്.

ഇദ്ദേഹത്തിന്റെ ഏറ്റവും ശ്രദ്ധേയമായ കൃതി അക്ഷരവും ആധുനികതയും ആണ്. ഇന്ത്യൻ നോവൽ പശ്ചാത്തലത്തിൽ മലയാള നോവലുകളെ മുൻനിർത്തി ദേശീയതയുടെ പരിവേഷങ്ങളെയും നിഗൂഢവത്ക്കരണങ്ങളെയും അപഗ്രഥിക്കുന്ന ഗ്രന്ഥമാണ് പുരസ്കാരത്തിനർഹമായ മലയാള നോവലിന്റെ ദേശകാലങ്ങൾ എന്ന കൃതി.

തന്റെ പുതിയ ചിത്രമായ നേരിന് ലഭിച്ച പ്രേക്ഷക പിന്തുണയ്ക്ക് നന്ദി അറിയിച്ച്മി സംവിധായകൻ ജീത്തു ജോസഫ്. ആദ്യ പ്രതികരണം തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ്. കച്ച സ്വീകരണമാണ് കോർട്ട് റൂം ഡ്രാമ വിഭാഗത്തിൽപ്പെടുന്ന ചിത്രത്തിന് ലഭിക്കുന്നത്. ഫേസ്ബുക്കിൽ നേരിനുള്ളനുള്ള എല്ലാ നല്ല പ്രതികരണങ്ങൾക്കും സ്നേഹത്തിനും നന്ദി എന്നും അദ്ദേഹം കുറിച്ചു. ജീത്തു ജോസഫ് നേരിനെ കുറിച്ച് കഴിഞ്ഞ ദിവസം പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമായിരുന്നു.

“നേര്” എന്ന ചിത്രം ഒരുക്കിയത് താൻ പ്രവർത്തിച്ചിട്ടുള്ള മറ്റേത് സിനിമയെയും സമീപിക്കുന്നത് പോലെ തികഞ്ഞ സത്യസന്ധതയോടെയും ഉത്സാഹത്തോടെയുമാണതെന്ന് കുറിപ്പിൽ ജിത്തു ജോസഫ് പറഞ്ഞിരുന്നു. സംവിധായകൻ, നേര് എന്ന ചിത്രത്തിന് നേരെ ഉയർന്ന വിവാദത്തിൽ പ്രേക്ഷകരാണ് വിധി എഴുതേണ്ടതെന്നും കുറിച്ചിരുന്നു.

‘കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്കിടയിൽ, അതും എന്റെ സിനിമയുടെ റീലീസ് അടുക്കുന്ന വേളയിൽ ഒരു വിവാദം സൃഷ്ടിക്കപെട്ടു. ‘നേര്’ എന്ന സിനിമയുടെ കഥക്ക് അവകാശവാദം ഉന്നയിച്ചു മറ്റൊരാളാൾ രംഗത്തെത്തുകയും, അതിനായി കോടതിയെ സമീപിക്കുകയും ചെയ്ത വിവരം നിങ്ങൾ അറിഞ്ഞു കാണുമല്ലോ. പ്രസ്തുത കക്ഷി എഴുതിയ കഥയുടെ സിനോപ്സിസ് കേസിന്റെ രേഖകളോടൊപ്പം സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. നേര് ‘ തീയറ്ററുകളിൽ നിന്നു കണ്ട ശേഷം നിങ്ങൾ പ്രേക്ഷകർ വിധിയെഴുതുക നേരെന്ത് കളവെന്ത് എന്ന്’ അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

അതേസമയം ആന്റണി പെരുമ്പാവൂരിന്റെയും ഭാ​ര്യയുടെയും സിനിമ കണ്ട് വളരെ ഇമോഷണലായ വിഡിയോ പുറത്തുവന്നു. കരഞ്ഞു കൊണ്ടാണ് തീയറ്ററിൽ നിന്നും ആന്റണി പെരുമ്പാവൂരിന്റെ ഭാ​ര്യ ശാന്തി പുറത്തിറങ്ങിയത്. അനശ്വര ​ഗ്രേറ്റ് ആണെന്നാണ് ശാന്തി പറയുന്നത്. ഇമോഷണലായത് കാത്തിരുന്ന മോഹൻലാലിന്റെ പ്രകടനം കണ്ടണോ എന്ന ചോദ്യത്തിന് അതേ എന്നായിരുന്നു മറുപടി. ഇതുപോലൊരുപാട് സിനിമയ്ക്ക് വേണ്ടിയാണ് കാത്തിരുന്നതെന്നാണ് ആന്റണി പെരുമ്പാവൂർ പറയുന്നത്. വളരെ സന്തോഷമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.