പ്രീ റിലീസ് പബ്ലിസിറ്റിയൊന്നുമില്ലാതെ ഞെട്ടിക്കുന്ന ചില ചിത്രങ്ങളുണ്ട്. ദുര്‍ഗ കൃഷ്ണയും ഇന്ദ്രന്‍സും ധ്യാന്‍ ശ്രീനിവാസനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ഉടല്‍ ആ നിരയില്‍ പെട്ട ചിത്രങ്ങളിലെ ഒരു ഉദാഹരണമായിരുന്നു. സംവിധാനം രതീഷ് രഘുനന്ദന്‍ ആയിരുന്നു. ഇപ്പോഴിതാ ചിത്രം ഒടിടി റിലീസിന് ഒരുങ്ങുകയാണ്.
തിയറ്ററുകളില്‍ 2022 മെയ് 20 ന് എത്തിയ ചിത്രമാണിത്. തിയറ്ററില്‍ മൗത്ത് പബ്ലിസിറ്റി കൊണ്ട് പ്രേക്ഷകര്‍ എത്തിയ ചിത്രമാണെങ്കിലും ചിത്രം കാണാത്ത വലിയൊരു വിഭാഗം സിനിമാപ്രേമികള്‍ ഉണ്ട്. അതിനാല്‍ത്തന്നെ ചിത്രം ഒടിടിയില്‍എന്നെത്തുമെന്ന അന്വേഷണം സോഷ്യല്‍ മീഡിയ സിനിമാഗ്രൂപ്പുകളില്‍ സ്ഥിരമായി എത്തുന്നുമുണ്ടായിരുന്നു. ആ ചോദ്യത്തിനുള്ള ഉത്തരം ഒന്നര വര്‍ഷം നീണ്ട അന്വേഷണങ്ങള്‍ക്കിപ്പുറം എത്തിയിരിക്കുകയാണ്. ഉടലിന്‍റെ ഒടിടി റിലീസ് സൈന പ്ലേയിലൂടെയാണ്. എന്നാല്‍ കമിംഗ് സൂണ്‍ എന്നല്ലാതെ ഒടിടി റിലീസ് തീയതി അവര്‍ പ്രഖ്യാപിച്ചിട്ടില്ല.
