സ്ത്രീവിരുദ്ധ പരാമര്‍ശത്തിൽ നടൻ മന്‍സൂര്‍ അലി ഖാന് കനത്ത തിരിച്ചടി

സ്ത്രീവിരുദ്ധ പരാമര്‍ശത്തിൽ നടൻ മന്‍സൂര്‍ അലി ഖാന് കനത്ത തിരിച്ചടി. മദ്രാസ് ഹൈക്കോടതി നടി തൃഷ, ചിരഞ്ജീവി, ഖുഷ്ബു എന്നി വര്‍ക്കെതിരെ മന്‍സൂര്‍ നൽകിയ മാനനഷ്ട കേസ് തള്ളി. മന്‍സൂര്‍ കോടതിയെ സമീപിച്ചത് ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ്. കേസ് മന്‍സൂര്‍ അലി ഖാന് പിഴ ചുമത്തിയാണ് തള്ളിയത്. മന്‍സൂര്‍ കേസുമായി പ്രശസ്തിക്ക് വേണ്ടിയാണ് കോടതിയെ സമീപിച്ചത് എന്ന് കോടതി വിമര്‍ശിച്ചു. ഒരു ലക്ഷം രൂപയാണ് മൻസൂറിന് കോടതി പിഴ ചുമത്തിയത്. അടയാര്‍ ക്യാൻസര്‍ സെന്‍ററിന് പണം കൈമാറാനും നിര്‍ദ്ദേശിച്ചു. മന്‍സൂറിന്‍റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തിൽ , കേസ് നൽകേണ്ടത് തൃഷയാണെന്ന് കഴിഞ്ഞയാഴ്ച കോടതി അഭിപ്രായപ്പെട്ടിരുന്നു.