Entertainment (Page 43)

ലിങ്ക്ഡ്ഇൻ ഇനി ഡേറ്റിംഗ് ആപ്പോ? ജോലികൾ കണ്ടെത്താൻ സഹായിക്കുന്ന സോഷ്യൽ പ്ലാറ്റ്ഫോമായ ലിങ്ക്ഡ്ഇൻ ഒരു ഡേറ്റിങ് ആപ്പിന്റെ രൂപം കൈവരിച്ചിരിക്കുന്നുവെന്ന് റിപ്പോർട്ടുകൾ. ഒട്ടനവധി ഡേറ്റിംഗ് ആപ്പുകൾ ഉണ്ടായിരുന്നിട്ടും ഒരു ഡേറ്റിംഗ് ആപ്പ് അല്ലാത്ത ലിങ്ക്ഡ്ഇൻ വഴി ആർക്കും നേരിട്ട് മെസ്സേജ് അയക്കാനുള്ള സൗകര്യം ഉള്ളതാണ് പലരും പങ്കാളികളെ തിരയാനുള്ള മുഖ്യ കാരണം. ലിങ്ക്ഡ്ഇൻ ഒരു പ്രൊഫഷണൽ പ്ലാറ്റ്ഫോം ആയതുകൊണ്ട് തന്നെ വ്യക്തികളുടെ ജോലിയും മറ്റ് വിവരങ്ങളും എല്ലാം കൃത്യമായി രേഖപ്പെടുത്തിയിരിക്കും.

അത് കൊണ്ട് തന്നെ മറ്റു ആപ്പുകൾ വഴി പ്രണയ പങ്കാളികളെ കണ്ടെത്താൻ പരാജയപ്പെടുമ്പോൾ ഇത് വഴി വ്യാജമല്ലാത്ത പ്രൊഫൈലുകൾ കണ്ടെത്താമെന്നു കരുതി വരുന്നവർ ഒട്ടനേകമാണ്. എന്നാൽ ഇത് പ്രൊഫഷണൽ ബന്ധങ്ങൾക്ക് ഒരു വെല്ലുവിളിയാകും എന്നാണ് ഓതന്റിക്ക് സോഷ്യലിന്റെ സ്ഥാപകയും മുൻ ലിങ്ക്ഡ്ഇൻ ജീവനക്കാരിയുമായ കൈറ്റ്ലിൻ ബെഗ് പറയുന്നത്. എന്തായാലും ആത്മാർത്ഥ പ്രണയത്തെ തേടുന്നതിന്റെ ഇടയിൽ ആ ജോലി കൂടി തേടാൻ മറക്കണ്ട.

തിരുവനന്തപുരം: കലോത്സവ വേദികളിൽ പരസ്പര മത്സരങ്ങളെക്കാൾ കൂടുതലായി കാണുന്നത് സൗഹൃദങ്ങളാണെന്ന് നടൻ മമ്മൂട്ടി. കലോത്സവങ്ങളിൽ നേടുന്ന മത്സര വിജയം ഒന്നിനും അവസാന വാക്കല്ല. തേച്ചാൽ മിനുങ്ങുന്നത് തന്നെ ആണ് പ്രതിഭ. കലോത്സവ വേദികളിലെ പ്രകടനം കേവലം ഒറ്റപ്പെട്ട പ്രകടനം മാത്രമാണ്. അതല്ല പ്രതിഭയുടെ അളവുകോൽ. എന്നാൽ കലോത്സവ വേദികളിൽ കാണുന്ന സൗഹൃദം പകരം വയ്ക്കാൻ ആകാത്തതാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന കലോത്സവത്തിന്റെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മത്സരിക്കുന്ന സുഹൃത്തിന്റെ വിജയത്തിൽ പോലും ആഹ്ലാദം കണ്ടെത്തുന്നതാണ് കാണാൻ കഴിയുന്നത്. വിജയകിരീടത്തെക്കാൾ വലിയ സുവർണ നേട്ടങ്ങൾ ആയിരിക്കും അത്തരം സൗഹൃദങ്ങൾ. സ്‌കൂൾ യുവജനോത്സവത്തിന്റെ സമാപന സമ്മേളനത്തിന് ക്ഷണിച്ചപ്പോൾ തന്നെപ്പോലൊരാൾക്ക് ഈ യുവജനങ്ങളുടെ ഇടയിൽ എന്തുകാര്യം എന്നു ചിന്തിച്ചു. അപ്പോൾ മന്ത്രി പറഞ്ഞത് നിങ്ങളാണ് ഈ പരിപാടിക്ക് യോഗ്യനായ ആളെന്ന്. താനിപ്പോഴും യുവാവാണെന്നുള്ളതാണ് അദ്ദേഹം കണ്ടുപിടിച്ചത്. അതു കാഴ്ചയിലേ ഉള്ളൂ, വയസ്സ് പത്തുതൊണ്ണൂറായെന്ന് മമ്മൂട്ടി പറഞ്ഞു.

വരാമെന്നു തീരുമാനിച്ചപ്പോഴാണ് ഒരു വീഡിയോ ക്ലിപ് കണ്ടത്. മമ്മൂട്ടി എന്തുടുപ്പിട്ടിട്ടാവും വരികയെന്നുപറഞ്ഞ്. താൻ പുതിയൊരു ഉടുപ്പും കൂളിങ് ഗ്ലാസുമൊക്കെയിട്ട് തയ്യാറാക്കി വച്ചതായിരുന്നു. അപ്പോഴാണ് ആ വീഡിയോയിൽ ഒരു മുണ്ടും വെള്ള ഷർട്ടുമിട്ടാവും വരികയെന്നു പറയുന്നത് കേട്ടത്. അങ്ങനെ ആ പ്രതീക്ഷക്കൊത്ത് അണിഞ്ഞൊരുങ്ങി വന്നു. ഈ ജനക്കൂട്ടം കാണുമ്പോൾ തനിക്ക് പരിഭ്രമമുണ്ട്. വാക്കുകൾ കൊണ്ട് നിങ്ങളെ സന്തോഷിപ്പിക്കണം എന്നതൊന്ന്. മറ്റൊന്ന് മഴ വരാനുള്ള സാധ്യത കാണുന്നുണ്ട്. പെട്ടെന്നു മഴ പെയ്താൽ ആളുകൾ അങ്ങോട്ടുമിങ്ങോട്ടും ഓടുമ്പോൾ എന്തെങ്കിലും സംഭവിക്കുമോയെന്ന ആശങ്കയും. അതുകൊണ്ട് ഒരുപാടു നേരം സംസാരിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കൊല്ലത്ത് ഇത്ര വലിയ പരിപടി സംഘടിപ്പിക്കാൻ സാധിച്ച സംഘാടകരോടും മത്സരങ്ങൾ കാണാൻ പ്രോത്സാഹിപ്പിച്ച ഇവിടുത്തെ ജനങ്ങളോടും നന്ദി പറയുന്നുവെന്നും മമ്മൂട്ടി കൂട്ടിച്ചേർത്തു.

ചലച്ചിത്ര നിര്‍മാതാവ് ജി സുരേഷ് കുമാര്‍ ബിജെപി സംസ്ഥാന സമിതിയില്‍. സംസ്ഥാന സമിതിയിലേക്ക് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനാണ് സുരേഷ് കുമാറിനെ നാമനിര്‍ദേശം ചെയ്തത്. നേരത്തെ ബിജെപി സംസ്ഥാന ഉപാധ്യക്ഷന്മാരായി സിനിമാ സംവിധായകനും നടനുമായ മേജര്‍ രവിയെയും നടന്‍ ദേവനെയും തെരഞ്ഞെടുത്തിരുന്നു. ദേവന്‍, കേരള പീപ്പിള്‍സ് പാര്‍ട്ടി എന്ന സ്വന്തം പാര്‍ട്ടിയെ ലയിപ്പിച്ചാണ് ബിജെപിയിലേക്ക് എത്തിയത്.

കലാമാമാങ്കത്തില്‍ സ്വര്‍ണക്കിരീടം ചൂടി കണ്ണൂര്‍ ജില്ല. 952 പോയിന്റ് നേടിയാണ് 62ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ കണ്ണൂര്‍ ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നത്. കണ്ണൂരിന്റെ കിരീടനേട്ടം ഇത് നാലാം തവണയാണ്. കണ്ണൂര്‍ ഒന്നാം സ്ഥാനത്തെത്തിയത് കോഴിക്കോടിനെ മറികടന്നാണ്. കോഴിക്കോടിന് 949 പോയിന്റാണ് ലഭിച്ചത്.കോഴിക്കോടിന് 949 പോയിന്റാണ് ലഭിച്ചത്. 938 പോയിന്റുമായി പാലക്കാട് മൂന്നാം സ്ഥാനത്തും 925 പോയിന്റുമായി തൃശൂര്‍ നാലാം സ്ഥാനത്തുമാണ്. മലപ്പുറം, കൊല്ലം, എറണാകുളം, തിരുവനന്തപുരം, ആലപ്പുഴ, കാസര്‍ഗോഡ്, കോട്ടയം, വയനാട്, പത്തനംതിട്ട, ഇടുക്കി ജില്ലകളാണ് പിന്നില്‍.
ചടങ്ങില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഉദ്ഘാടനം ചെയ്യും. ചലച്ചിത്രതാരം മമ്മൂട്ടി മുഖ്യാതിഥി ആയി.

ബോളിവുഡിലെ ഹിറ്റ് ചിത്രങ്ങളില്‍ കഴിഞ്ഞ വര്‍ഷത്തെ മുൻ നിരകളിൽ ഒന്നായിരുന്ന സല്‍മാന്‍ ഖാന്‍ കത്രീന കൈഫ് എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തിയ ടൈഗര്‍ 3. മനീഷ് ശര്‍മ്മ സംവിധാനം ചെയ്ത സ്പൈ ത്രില്ലറില്‍ ഇമ്രാന്‍ ഹാഷ്മി പ്രധാന വില്ലനായി എത്തിയിരുന്നു. ഇപ്പോഴിതാ ഈ ചിത്രത്തിന്‍റെ ഒടിടി റിലീസ് സംബന്ധിച്ച് അപ്ഡേറ്റ് വന്നിരിക്കുന്നു.

ടൈഗര്‍ 3 ആമസോണ്‍ പ്രൈമില്‍ ഉടൻ തന്നെ എത്തും എന്നാണ് പറയുന്നത്. എന്നാല്‍ ചിത്രത്തിന്‍റെ റിലീസ് ഡേറ്റ് എന്നായിരിക്കും എന്ന് സൂചനയില്ല. എന്തായാലും ചിത്രം ആദ്യത്തെ ആഴ്ച റെന്‍റല്‍ അടിസ്ഥാനത്തിലായിരിക്കുമോ എന്നതിലും വ്യക്തതയില്ല. എന്നാല്‍ ജനുവരി അവസാനം റിപ്പബ്ലിക്ക് ദിനത്തിനോട് അനുബന്ധിച്ചോ, അല്ലെങ്കില്‍ അതിന് മുന്‍പോ ചിത്രം ആമസോണ്‍ പ്രൈമില്‍ എത്തുമെന്നാണ് വിവരം.

സംസ്ഥാന സ്കൂൾ കലോത്സവ വേദിയിൽ പഴയകാല ഓർമകൾ പറഞ്ഞ് നടനും എംഎൽഎയുമായ മുകേഷ്. പണ്ട് ഒരുപാട് കൊല്ലം ഞനൊരു മത്സരാർത്ഥി ആയിരുന്നു. ഇപ്പോൾ മുഖ്യമന്ത്രി വന്ന സദസിൽ നിൽക്കുമ്പോഴും ഞാൻ കേൾക്കുന്നത് മത്സരാർത്ഥികളുടെ നെഞ്ചിടിപ്പാണ്. ഇത്തരം മത്സരം വരുമ്പോൾ ഉള്ള ആവേശമാണ് ഓർക്കാനുള്ളത്. കലോത്സവങ്ങളിൽ വിപ്ലവകരമായ മാറ്റമാണ് നടന്നുകൊണ്ടിരിക്കുന്നത്. ഒന്നാം സമ്മാനം 1980കളിൽ മിമിക്രിയ്ക്ക് ലഭിച്ചപ്പോള്‍ അന്ന് വന്ന പത്രത്തില്‍ ചെറിയ ഫോട്ടോ വന്നു; അതും ചുരുട്ടിപിടിച്ച് നടന്നിട്ടുണ്ട്. എവിടെങ്കിലും ഒരു ചാൻസിനായി.

തിരുനക്കരയിലെ കലോത്സവത്തിൽ പങ്കെടുത്തിരുന്നെങ്കിലും സമ്മാനം കിട്ടിയില്ലെന്ന് അദ്ദേഹം ഓർത്തു. വൻ പരാജയങ്ങൾ പല മത്സരങ്ങളിലും നേടിയിട്ടുണ്ട്. മുന്നോട്ട് തളരാതെ പോവുക തന്നെ വേണം.സമ്മാനമല്ല ജീവിതത്തെ തളച്ചിടുന്നത് പോത്സാഹനമാണ്. സമ്മാനം കിട്ടിയവരെ മാത്രമല്ല അതിൽ മത്സരിക്കുന്നവരെയും പരിഗണിക്കണം. മത്സരങ്ങളിൽ കുറെകാലങ്ങൾക്കു മുൻപ്പങ്കെടുത്തു പുരസ്കാരം വാങ്ങുന്നതു മാത്രമായിരുന്നു എല്ലാവരുടെയും ലക്ഷ്യം. പിന്നീട് അവർ കല ഉപേക്ഷിക്കും. പക്ഷേ, ഇപ്പോൾ ചാനലുകളിലെല്ലാം നടക്കുന്ന ഷോകളിലൂടെയും മറ്റുംപ്രഫഷനൽസിനെ നമ്മൾ സൃഷ്ടിക്കുന്നുണ്ട്.

അത്തരത്തിൽ പ്രഫഷനൽ കലാകാരന്മാരെ സൃഷ്ടിക്കുന്ന വേദി കൂടിയാണ് കലോത്സവം. കലോത്സവങ്ങളിലൂടെയും കലാപരമായ മറ്റുപരിപാടികളിലൂടെയുമാണ് പ്രശസ്തരായ പലരുംകയറിവന്നത്. ഒന്നുമല്ലാതായി പോകുന്ന ഒരു സാഹചര്യം തോൽക്കുന്നവര്‍ക്ക് ഉണ്ടാകരുത്. എന്തെങ്കിലും രീതിയിൽ അവരെ രീതിയിൽ അവരെ പ്രോത്സാഹിപ്പിക്കാൻ കഴിഞ്ഞാൽ അതിനും മുന്‍കൈ എടുക്കണം. ഒരിക്കലും കുട്ടികളെ നിരുത്സാഹപ്പെടുത്തരുത്. അവരുടെ പ്രായം അതാണ്.ചെറിയ നെഗറ്റീവുകൾ സംഭവിച്ചാൽ മതി മതി പിൽകാലത്തെ ഒരു പ്രഫഷനലിനെയാണ് നമുക്ക് നഷ്ടമാകുന്നത്. ഞാനും ഈ രീതികളിലൂടെയും പല സംഘർഷങ്ങളിലൂടെയും കടന്നുവന്ന ഒരാളാണെന്നും മുകേഷ് പറഞ്ഞു.

മികച്ച നടനുള്ള അവാർഡ് മോഹൻലാലിന് പകരം ഷാരൂഖാൻ കൊടുക്കാൻ തീരുമാനമുണ്ടായിരുന്നു എന്ന് സിബി മലയിൽ. ‘പരദേശി’ എന്ന പി.ടി.കുഞ്ഞുമുഹമ്മദ് രചനയും സംവിധാനവും നിർവഹിച്ച സിനിമയിൽ നിന്നുള്ള അഭിനയിത്തിനാണ് 2009 ലെ ദേശീയ ചലച്ചിത്ര അവാർഡ് നിർണയത്തിൽനിന്നു മോഹൻലാലിനെ മാറ്റിനിർത്തിയത്. സംവിധാനത്തിനു പി.ടി.കുഞ്ഞുമുഹമ്മദ്, ഗാനരചനയ്ക്കു റഫീക്ക് അഹമ്മദ്, ഗാനാലാപനത്തിനു സുജാത എന്നിങ്ങനെ പുരസ്കാരങ്ങൾ ലഭിക്കാമായിരുന്നിട്ടും മേക്കപ്പിനുള്ള പുരസ്കാരം മാത്രമാണു ലഭിച്ചതെന്നും സിബി മലയിൽ പറഞ്ഞു.

സുജാതയെ, ‘തട്ടം പിടിച്ചു വലിക്കല്ലേ…’ എന്ന ഗാനമാലപിച്ചതിന് മികച്ച ഗായികയായി പരിഗണിച്ചിരുന്നെങ്കിലും അവസാന നിമിഷം മാറ്റുകയായിരുന്നെന്നും അദ്ദേഹം വെളിപ്പെടുത്തി. മാറ്റിനിർത്തപ്പെട്ട മലയാള ചലച്ചിത്ര പ്രവർത്തകരിൽ, അർഹിക്കുന്ന അംഗീകാരങ്ങൾ കിട്ടാതെ പോയ ഒരാളാണു പി.ടി.കുഞ്ഞുമുഹമ്മദെന്നും അദ്ദേഹം പറഞ്ഞു. സാഹിത്യ അക്കാദമിയിൽ നടന്ന ഒരു സാംസ്കാരിക മേള ഉദ്ഘാടനം ചെയ്യവെയാണ് ഇത് വെളിപ്പെടുത്തിയത്. ഉത്തരേന്ത്യക്കാരോടു മത്സരിച്ച് മലയാള സിനിമാപ്രവർത്തകർ അവാർഡുകൾ നേടുന്നതുതന്നെ വലിയ സംഭവമാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘‘ഛായാഗ്രാഹകൻ സണ്ണി ജോസഫും ഞാനുമാണ് ആ ജൂറിയിലുണ്ടായിരുന്ന മലയാളികൾ. ‘പരദേശി’ക്ക് സംവിധായകൻ, ചമയം, ഗാനരചന, ഗായിക എന്നിവയ്ക്ക് എന്തായാലും അവാർഡ് കിട്ടണമെന്ന് ഞങ്ങൾ ആഗ്രഹിക്കുകയും അതിനായി ശക്തമായി വാദിക്കുകയും ചെയ്തു. സുജാതയ്ക്ക് മികച്ച ഗായികയ്ക്കുള്ള അവാർഡ് സമിതി തീരുമാനിച്ച് എഴുതിയതായിരുന്നു. എന്നാൽ, ഉച്ചഭക്ഷണത്തിനെന്നപോലെ എത്തിയ ഉത്തരേന്ത്യക്കാരനായ ഫെസ്റ്റിവൽ ഡയറക്ടർ, ആർക്കാണ് ഗായികയ്ക്കുള്ള അവാർഡ് എന്ന് ചോദിച്ചു.

സുജാതയ്ക്കെന്ന് അറിഞ്ഞപ്പോൾ ‘ജബ് വി മെറ്റി’ലെ ശ്രേയാ ഘോഷാലിന്റെ പാട്ട് കേട്ടിട്ടില്ലേയെന്ന് ചോദിച്ചു. അദ്ദേഹം മുൻകൈയെടുത്ത് വിഡിയോ കാസറ്റ് കൊണ്ടുവന്ന് പ്രദർശിപ്പിച്ച് അവാർഡ് തിരുത്തിക്കുകയായിരുന്നു. ജൂറിക്ക് രഹസ്യസ്വഭാവമുണ്ടെങ്കിലും കാലം കുറേയായതുകൊണ്ടാണ് ഇപ്പോൾ ഈ വിവരം പുറത്തുപറയുന്നത്. ഉത്തരേന്ത്യക്കാരോടു മത്സരിച്ച് മലയാള സിനിമാപ്രവർത്തകർ അവാർഡുകൾ നേടുന്നതുതന്നെ വലിയ സംഭവമാണ്.’’–സിബി മലയിൽ പറഞ്ഞു.

കേരളത്തിന് അകത്തും പുറത്തും ഏറെ ചര്‍ച്ച ചെയ്യപ്പെട്ട് കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്തതില്‍ ഒരു മികച്ച സിനിമയാണ് കാതല്‍. ഇതുവരെ തന്‍റെ കരിയറില്‍ അവതരിപ്പിക്കാത്ത സ്വവര്‍ഗാനുരാഗിയായ കഥാപാത്രത്തെ അവതരിപ്പിച്ച് മമ്മൂട്ടി കയ്യടി നേടി. ഇത്തരമൊരു കഥാപാത്രത്തിൽ ഒരു സൂപ്പര്‍ താരം എത്തിയതായിരുന്നു സിനിമയുടെ പ്രധാന വിജയവും.

ജ്യോതിക ആയിരുന്നു ജിയോ ബേബി സംവിധാനം ചെയ്ത ചിത്രത്തില്‍ നായിക. റിലീസ് ചെയ്ത് അന്‍പതോളം ദിവസങ്ങള്‍ പിന്നിടുമ്പോള്‍ കാതല്‍ ഒടിടിയില്‍ എത്തുന്നു എന്ന വിവരമാണ് പുറത്തുവരുന്നത്. കാതൽ ദ കോർ, ഒടിടി പ്ലെയുടെ റിപ്പോർട്ട് പ്രകാരം ആമസോൺ പ്രൈമിൽ സ്ട്രീമിം​ഗ് ആരംഭിക്കും. സ്ട്രീമിം​ഗ്, ജനുവരി 5നാകും എന്നാണ് വിവരം.

ഇക്കാര്യത്തിൽ, എന്നാൽ ഔദ്യോ​ഗിക വിവരങ്ങൾ ഒന്നുതന്നെ വന്നിട്ടില്ല. അതേസമയം, ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് പ്രകാരം ഇന്ത്യയ്ക്ക് പുറത്തുള്ള രാജ്യങ്ങളിലുള്ളവർക്ക് വാടകയ്ക്ക് കാതൽ കാണാനുള്ള അവസരം ആമസോൺ ഒരുക്കിയിട്ടുണ്ട്. കാതൽ തിയറ്ററുകളിൽ 2023 നവംബർ 23ന് ആയിരുന്നു എത്തിയത്.

ലോകപ്രസിദ്ധ ഗായികയും നടിയും ബിസിനസുകാരിയുമായ സെലീന ഗോമസ് തന്റെ സംഗീത കരിയര്‍ അവസാനിപ്പിക്കുമെന്ന് സൂചന നല്‍കിയ അഭിമുഖം ചര്‍ച്ചയാകുന്നു. ഇനി പുറത്തിറങ്ങാനിരിക്കുന്ന മ്യൂസിക് ആല്‍ബം തന്റെ അവസാനത്തെ ആല്‍ബമായേക്കാമെന്ന് ജേസണ്‍ ബേറ്റ്മാനുമായുള്ള സ്മാര്‍ലെസ് എന്ന പോഡ്കാസ്റ്റിലാണ് അവര്‍ പറയുന്നത്. ഇനി തന്റെ പുതിയ പ്ലാൻ സ്റ്റുഡിയോയില്‍ ചെലവഴിക്കുന്നതിനേക്കാള്‍ കൂടുതല്‍ സമയം സ്‌ക്രീനിലായിരിക്കാനാണ് എന്നും സെലീന കൂട്ടിച്ചേര്‍ത്തു.

അതായത് ഇനി അഭിനയത്തിനായിരിക്കും സംഗീതത്തേക്കാള്‍ താന്‍പ്രാധാന്യം കൊടുക്കുന്നത് എന്നാണ് സെലീന വ്യക്തമാക്കിയത്. സെലീന ഒരു അനുഗ്രഹീത ഗായികയാണെന്നും അതുകൊണ്ട് ഒരു ഫീല്‍ഡില്‍ മാത്രം സ്വയം പരിമിതപ്പെടുത്തരുതെന്നും അവതാരകര്‍ പറഞ്ഞെങ്കിലും തനിക്ക് ഒരു ഇടവേള അത്യാവശ്യമാണെന്നും താന്‍ ക്ഷീണിതയാണെന്നും സെലീന ഗോമസ് പറഞ്ഞു. അഭിമുഖത്തില്‍ ഇനി തന്റെ മാനസികാരോഗ്യത്തിന് മുന്‍ഗണന കൊടുക്കുമെന്നും സെലീന കൂട്ടിച്ചേര്‍ത്തു.

സംവിധായകൻ ലോകേഷ് കനകരാജിന്റെ മാനസിക നില പരിശോധിക്കണമെന്നാവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയിൽ ഹർജി. മധുരയിൽ നിന്നുള്ള രാജാ മുരുകനാണ് വിജയ് ചിത്രം ‘ലിയോ’ അക്രമ – ലഹരിമരുന്നു രംഗങ്ങൾ കുത്തി നിറച്ചതുവഴി സമൂഹത്തിനു തെറ്റായ മാതൃക നൽകുന്ന ലോകേഷിന്റെ മാനസിക നില പരിശോധിക്കണമെന്നാവശ്യപ്പെട്ട് ഹർജി സമർപ്പിച്ചത്. ഹര്‍ജിക്കാരന്‍ സ്ത്രീകളെ കൊല്ലുന്ന രംഗങ്ങൾ കാണിക്കുന്ന ലോകേഷിന് ക്രിമിനൽ മനസ്സാണെന്നും പറയുന്നുണ്ട്.

ഹര്‍ജിയില്‍ ടിവിയിൽ ‘ലിയോ’സിനിമ കാണിക്കുന്നത് വിലക്കണമെന്നും പറയുന്നു. ഹര്‍ജിക്കാരനായ രാജാമുരുകൻ ‘ലിയോ‘കണ്ടു തനിക്ക് മാനസിക സമ്മർദം അനുഭവപ്പെട്ടുവെന്നും ആരോപിക്കുന്നു. ഹര്‍ജിയിൽ ഇതിന് നഷ്ടപരിഹാരമായി 1000 രൂപ നൽകണമെന്നും ഉണ്ട്. ലോകേഷ് കനകരാജിന്റെ അഭിഭാഷകർ മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് ഹർജി പരിഗണിച്ചപ്പോൾഹാജരായിരുന്നില്ല. ഇതോടെ ഹർജിയിൽ വാദം കേൾക്കുന്നതു കോടതി മാറ്റി.