Entertainment (Page 42)

നയൻതാരയും ഭർത്താവ് വിഘ്നേഷ് ശിവനും വേർപിരിയുമെന്ന് പ്രവചനം. തമിഴകത്തെ സെലിബ്രറ്റികളുടെ ഭാവി പ്രവചിക്കുന്ന ജ്യോത്സരായ വേണുസ്വാമിയാണ് ഇത്തരം ഒരു പ്രവചനം നടത്തിയിരിക്കുന്നത്. മുൻ പ്രവചനങ്ങളിൽ ഇദ്ദേഹം പറഞ്ഞ ഒട്ടനവധി കാര്യങ്ങൾ സംഭവിച്ചിട്ടുള്ളതിനാൽ ഈ പ്രവചനത്തെ ഏറെ ഭയത്തോടെയാണ് ആരാധകർ കാണുന്നത്.

ഇതിനു മുമ്പും വേണുസ്വാമി പ്രവചങ്ങൾ നടത്തിയിട്ടുണ്ട്. നാഗ ചൈതന്യയും സാമന്തയും വേർപിരിയുമെന്നും, പ്രഭാസിന് വിവാഹയോഗമില്ലെന്നുമൊക്കെ വേണുസ്വാമി പ്രവചിച്ചിരുന്നു. എന്നാൽ ഒട്ടു മിക്കപ്പോഴും  വിവാദങ്ങളിലൂടെ കടന്നു പോകുന്ന നയൻതാരയും കുടുംബവും ഇത് കണ്ടില്ലെന്നു വയ്ക്കാനാണ് സാധ്യത. ഒട്ടനവധി വിവാദങ്ങളിലൂടെ കടന്നുപോയത് കൊണ്ട് തന്നെ  ഈ പ്രവചനവും തരണം ചെയ്യുമെന്നുള്ളത് ഉറപ്പാണ്.

മണിരത്‌നത്തിനു മുന്നിൽ അപേക്ഷയുമായി ഷാറൂഖ് ഖാൻ. ഷാറൂഖ് ഖാനെ നായകനാക്കി മണിരത്‌നം സംവിധാനം ചെയ്ത ചിത്രമാണ് ദില്‍സേ. ഈ ചിത്രം പ്രേക്ഷകമനസ്സിൽ ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്. ഇന്നും വലിയ ഹിറ്റുകളിൽ ഓടുന്ന ഗാനമാണ് ‘ഛയ്യ ഛയ്യ’. ഈ ചിത്രത്തിന് ശേഷം ഇരുവരും ഒന്നിച്ചിട്ടില്ല. എന്നാൽ ഇപ്പോൾ മണിരത്‌നത്തിനോട് ഒന്നിച്ചു ചിത്രം ചെയ്യാനായി യാചിക്കുകയാണ് ഷാറൂഖ് ഖാൻ. ഇരുവരും ഒന്നിച്ചുള്ള ഒരു ചടങ്ങിലാണ് ഷാറൂഖ് ഖാൻ ഇത് പറഞ്ഞത്.

മണിരത്‌നം ആവശ്യപ്പെട്ടാൽ താൻ ‘ഛയ്യ ഛയ്യ’ വിമാത്തിനു മുകളിൽ കൂടി വേണെമെങ്കിലും ചെയ്യുമെന്നും ഷാറൂഖ് പറഞ്ഞു. എന്നാൽ ചിത്രം ചെയ്യാനായി തനിക്കൊരു വിമാനം വേണെമെന്നും, വിമാനം കിട്ടുന്ന അന്ന് ചിത്രം ചെയ്യാമെന്നുമാണ് മണിരത്‌നം പറഞ്ഞത്. മറുപടിയായി ഷാറൂഖ് ഖാൻ വിമാനം സമ്മാനിക്കാമെന്നാണ് പറഞ്ഞത്.

”മണി സാര്‍ ഞാന്‍ അപേക്ഷിക്കുകയാണ്, ഞാന്‍ യാചിക്കുകയാണ്. എനിക്കൊപ്പം ഒരു സിനിമ ചെയ്യൂ. താങ്കള്‍ ആവശ്യപ്പെട്ടാല്‍ ഞാന്‍ വേണമെങ്കില്‍ വിമാനത്തിന് മുകളില്‍ കയറി നിന്ന് ‘ഛയ്യ ഛയ്യ’ നൃത്തം ചെയ്യാം.”
ഷാരൂഖ് ഖാനൊപ്പം എന്ന് സിനിമ ചെയ്യുമെന്ന് മണിരത്‌നത്തോട് ചോദിക്കുന്നുണ്ട്. താന്‍ എന്ന് വിമാനം വാങ്ങുന്നുവോ അന്ന് എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. താന്‍ വിമാനം വാങ്ങിതന്നാലോ എന്ന് ഷാരൂഖ് മണിരത്‌നത്തോട് ഉടന്‍ ചോദിച്ചു. എന്നാല്‍ സിനിമ ചെയ്യാം എന്നാണ് മണിരത്‌നം പറഞ്ഞത്. പരിപാടിയില്‍ പങ്കെടുത്ത ആള്‍കൂട്ടത്തില്‍ നിന്ന് വലിയ പൊട്ടിച്ചിരിയാണ് ഉയര്‍ന്നത്.

നയൻതാരയുടെ ചിത്രമായ ‘അന്നപൂരണി’യുടെ വിവാദത്തിൽ പ്രതികരണവുമായി പാർവതി തിരുവോത്ത്‌. നെറ്റ്ഫ്ളിക്സിൽനിന്നും ചിത്രം നീക്കം ചെയ്തതിനു പിന്നാലെയാണ് പാർവതിയുടെ പ്രതികരണം ഇൻസ്റ്റാ​ഗ്രാം സ്റ്റോറിയിലൂടെ എത്തിയിരിക്കുന്നത്. അപകടകരമായ ഒരു സമ്പ്രദായം സൃഷ്ടിക്കപ്പെടുകയാണെന്നാണ് അന്നപൂരണി വിവാദത്തിൽ പാർവതി പ്രതികരിച്ചത്. ഇത്തരത്തിൽ സിനിമ സെൻസറിങ്ങിന് വിധേയമാകുമ്പോൾ ശ്വസിക്കാൻപോലും നമുക്ക് അനുവാദംകിട്ടാത്ത ഒരു കാലം ഉണ്ടായേക്കാം എന്നും പാർവതി പറയുന്നു.

നയൻതാര, സംവിധായകൻ നിലേഷ് കൃഷ്ണ, നായകൻ ജയ് എന്നിവരുടെയും നിർമാതാക്കളുടെയും വിതരണക്കാരുടെയും പേരിൽ ചിത്രം, ലവ് ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നെനും ഹിന്ദുമതത്തെ അവഹേളിക്കുന്നുവെന്നും കാട്ടി രമേഷ് സോളങ്കിയാണ് മുംബൈയിലെ എൽ.ടി. മാർഗ് പോലീസ് സ്റ്റേഷനിൽ ആദ്യം പരാതിനൽകിയത്. പിന്നീട് മധ്യപ്രദേശിലെ ജബൽപൂരിലെ രണ്ട് വലതുപക്ഷ സംഘടനകൾ നൽകിയ വെവ്വേറെ പരാതികളുടെ അടിസ്ഥാനത്തിലാണ് നെറ്ഫ്ലിക്സിൽ നിന്നും ചിത്രം നീക്കം ചെയ്തത്. ഇതിനോടകം തന്നെ ശ്രീരാമദേവനെ മോശമായി ചിത്രീകരിക്കുകയും ലവ് ജിഹാദ് പ്രോത്സാഹിപ്പിച്ചുവെന്നും ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തിയെന്നും വ്യാപകമായ പരാതി ഉയർന്നിട്ടുണ്ട്.

രാഷ്ട്രീയ വിമർശനത്തിൽ എംടി വാസുദേവന് പിന്തുണയുമായി നടൻ ഹരീഷ് പേരടി. തൻ്റെ ഫേസ്ബുക്ക് പേജിൽ ‘ഒരായിരം അടിമത്വത്തിന്റെ ചുള്ളിക്കാടുകൾക്കിടയിൽനിന്ന് ധീരമായി എത്തിനോക്കുന്ന പൂമൊട്ടാണ് എംടി എന്ന് പേരടി കുറിച്ചു. ചുള്ളിക്കാടൻമാർ മുദ്രാവാക്യങ്ങൾ എഴുതി അധികാരികളൂടെ ചന്തി കഴുകികൊടുക്കുമ്പോൾ എം.ടി ഇന്നും അധികാരത്തിന്റെ മുഖത്ത് ധീരമായി തുപ്പികൊണ്ടിരിക്കുന്നു എന്നും അദ്ദേഹം പറയുന്നു.

ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റ്:

ചുള്ളിക്കാടൻമാർ മുദ്രാവാക്യങ്ങൾ എഴുതി അധികാരികളൂടെ ചന്തി കഴുകികൊടുക്കുമ്പോൾ എം.ടി ഇന്നും അധികാരത്തിന്റെ മുഖത്ത് ധീരമായി തുപ്പികൊണ്ടിരിക്കുന്നു…ഒരായിരം അടിമത്വത്തിന്റെ ചുള്ളിക്കാടുകൾക്കിടയിൽനിന്ന് ധീരമായി എത്തിനോക്കുന്ന ഒരു പൂമൊട്ടാണ് എം.ടി…എം.ടി ജീവിക്കുന്ന കാലത്ത് ജീവിക്കാൻ പറ്റിയതാണ് നമ്മുടെ രാഷ്ട്രീയ സംസ്ക്കാരം…

സാഹിത്യകാരൻ എൻ ഇ സുധീർ പ്രസ്താവനയിൽ എം ടിയുടെ വിശദീകരണവുമായി രംഗത്തുവന്നിരുന്നു. താൻ വിമർശനത്തിന് മുമ്പും ശേഷവും എംടിയുമായി സംസാരിച്ചിരുന്നു എന്നും പറഞ്ഞത് വിമർശനമല്ല, യാഥാർത്ഥ്യമായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു എന്നും എൻഇ സുധീർ കുറിച്ചു. വിമർശിക്കുകയായിരുന്നില്ല. ചില യാഥാർത്ഥ്യം പറയണമെന്നു തോന്നിയപ്പോൾ അത് പറയുകയായിരുന്നു. ആർക്കെങ്കിലും ആത്മവിമർശനത്തിന് വഴിയൊരുക്കിയാൽ അത്രയും നല്ലത്. പ്രസംഗത്തിന് ശേഷം ഇങ്ങനെയാണ് എംടി തന്നോട് പറഞ്ഞത് എന്ന് സുധീർ പറയുന്നു. കൃത്യമായി തന്റെ കാലത്തെ രാഷ്ട്രീയ യാഥാർത്ഥ്യത്തെ അടയാളപ്പെടുത്തുകയായിരുന്നു എംടി എന്നും സുധീർ കുറിച്ചു.

രാഷ്ട്രീയ നേതാക്കളെ മുഖ്യമന്ത്രി വേദിയിലിരിക്കുമ്പോൾ വിമർശിച്ച എം ടി വാസുദേവൻ നായരുടെ പ്രസംഗം ഏറെ ചർച്ചയായിരുന്നു. രാഷ്ട്രീയത്തിലെ മൂല്യച്യുതിയ്ക്ക് കാരണം അർഹതയുള്ള വ്യക്തികളുടെ അഭാവമാണെന്ന് എം ടി വാസുദേവൻ നായർ വിമർശിച്ചു.

“അധികാരമെന്നാൽ ജനങ്ങളെ സേവിക്കാനുള്ള അവസരമെന്ന സിദ്ധാന്തത്തെ കുഴികുത്തിമൂടി. ആൾക്കൂട്ടത്തെ ക്ഷോഭിപ്പിക്കാം, ആരാധകരാക്കാം എന്നാൽ ആൾക്കൂട്ടത്തെ ഉത്തരവാദിത്തമുള്ള സമൂഹമാക്കലാണ് പ്രധാനം” എം ടി വാസുദേവൻ നായർ പറഞ്ഞു

എം ടിയുടെ രാഷ്ട്രീയ വിമർശനങ്ങൾ കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ ഉദ്ഘാടന പരിപാടിയിലായിരുന്നു.

.

ലക്ഷദ്വീപ് ടൂറിസത്തിന് പിന്തുണയുമായി നടൻ ഉണ്ണി മുകുന്ദൻ. നിരവധി പേരാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരായ അ‌ധിക്ഷേപ പരാമർശങ്ങൾക്ക് പിന്നാലെ ലക്ഷദ്വീപ് ടൂറിസത്തിന് പിന്തുണയുമായി രംഗത്തെത്തിയത്. മലയാള സിനിമ രംഗത്തെ രചന നാരായണൻകുട്ടി, ശ്വേത മേനോൻ, ഇന്ത്യൻ സിനിമ താരങ്ങൾ, പ്രമുഖ ക്രിക്കറ്റ് താരങ്ങൾ ഉൾപ്പെടെയുള്ളവർ രംഗത്തി.

ഇപ്പോൾ തന്റെ ബക്കറ്റ് ലിസ്റ്റിൽ ലക്ഷദ്വീപിനെ ചേർക്കുകയാണെന്ന് പോസ്റ്റുമായി എത്തിയിരിക്കുകയാണ് നടൻ ഉണ്ണി മുകുന്ദൻ. ഉണ്ണി മുകുന്ദൻ, പ്രധാന മന്ത്രി ലക്ഷദ്വീപ് തീരത്ത് ഇരിക്കുന്ന ചിത്രത്തോടൊപ്പമാണ് ഫേസ്ബുക്കിൽ പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. ‘എന്റെ ബക്കറ്റ് ലിസ്റ്റിൽ ചേർത്തിരിക്കന്നു. ലക്ഷദ്വീപ്’- എന്നാണ് ഉണ്ണിമുകുന്ദൻ പോസ്റ്റിൽ കുറിച്ചിരിക്കുന്നത്.

വൻകുതിപ്പാണ് പ്രധാനമന്ത്രിയുടെ ലക്ഷദ്വീപ് ചിത്രങ്ങൾക്കും പിന്നീട് വന്ന വിവാദങ്ങൾക്കും പിന്നാലെ ബീച്ച് ഡെസ്റ്റിനേഷനായി ലക്ഷദ്വീപ് ഗൂഗിളിൽ സെർച്ച് ചെയ്തവരിൽ ഉണ്ടായത്. ​പ്രധാനമന്ത്രിയുടെ ഒറ്റ ലക്ഷദ്വീപ് പോസ്റ്റിലൂടെ 20 വർഷത്തിനിടയിൽ ഉണ്ടായ ഏറ്റവും വലിയ ഉയർച്ചയാണ് ഗൂഗിളിൽ ഉണ്ടായത്. ലക്ഷദ്വീപ് കാഴ്ച്ചകൾ ആസ്വദിക്കുന്ന ചിത്രങ്ങൾ കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചത്.

ലക്ഷദ്വീപിൽ കടലിൽ മുങ്ങാംകുഴിയിടുന്നതിന്റെയും ബീച്ചിൽ പ്രഭാതനടത്തം ആസ്വദിച്ചതിന്റെയും അ‌നുഭവങ്ങൾ പങ്കുവച്ച അ‌ദ്ദേഹം സാഹസികത ആഗ്രഹിക്കുന്നവർ ലക്ഷദ്വീപിലേക്ക് വരണമെന്നും പറഞ്ഞിരുന്നു. പ്രധാനമന്ത്രിക്കും ഇന്ത്യക്കുമെതിരായി പോസ്റ്റിന് പിന്നലെ മാലിദ്വീപ് അ‌ധിക്ഷേപ പരാമർശങ്ങളും തുടർന്നുള്ള സംഭവവികാസങ്ങളും ദ്വീപ്സമൂഹത്തിലേക്കുള്ള ആളുകളുടെ താൽപര്യം ഉയർത്തിയിട്ടുണ്ട്. തുറന്ന പിന്തുണയുമായി കായിക താരങ്ങളും സിനിമാ താരങ്ങളുമുൾപ്പെടെ പ്രാദേശിക ബീച്ച് ഡെസ്റ്റിനേഷനുകളും മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങളും പ്രോത്സാഹിപ്പിക്കുന്നതിൽ രംഗത്തെത്തിയിട്ടുണ്ട്.

നടി രംഭ, രജനികാന്തിനെ കുറിച്ചു പറഞ്ഞ പ്രസ്താവനകൾ വൈറലാകുന്നു. അടുത്ത് നടന്ന ഒരു അഭിമുഖത്തിലെ പ്രസ്താവനകളാണ് വൈറലാകുന്നത്. സിനിമ ഷൂട്ടിങ്ങിനിടയിൽ ലൈറ്റുകളെല്ലാം ഓഫ് ആയെന്നും ആ നേരത്തു തന്നെ ആരോ തോളിൽ കയറി പിടിച്ചെന്നും രംഭ പറയുന്നു. പിന്നീട് അത് തന്നെ പ്രാങ്ക് ചെയ്യാനായി രജനി കാന്ത് ചെയ്തതാണെന്നും മനസ്സിലായി. ബോളിവുഡ് സിനിമയിലും സൗത്ത് ഇന്ത്യന്‍ സിനിമയിലും ഗ്ലാമർ താരമായ രംഭ തന്നെ ആലിംഗനം ചെയ്തില്ലെന്ന പരാതിയും രജനി കാന്ത് പറഞ്ഞിട്ടുണ്ടെന്ന് രംഭ പറയുന്നു.

തനിക് പിന്നീടാണ് അത് തമാശക്ക് പറഞ്ഞതെന്ന് മനസ്സിലായതെന്നും രംഭ പറഞ്ഞു. എന്നാൽ ഈ വാചകങ്ങൾ തെറ്റായ രീതിയിലാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. സംഭവം വിവാദമായതോടെ രംഭയ്ക്കെതിരെയായി രജനി ആരാധകർ എത്തി. പറയുന്ന കാര്യങ്ങളിൽ കൃത്യത ഇല്ലെന്നും ഒരു വലിയ താരത്തെക്കുറിച്ച് ഇത്തരം പ്രസ്താവനകൾ നടത്തുമ്പോൾ രംഭ കുറച്ചു കൂടി ശ്രദ്ധിക്കേണ്ടതായിരുന്നുവെന്നും അഭിപ്രായങ്ങൾ ഉയരുന്നു.

‘ഞാൻ ഹൈദരാബാദിൽ രാവിലെ 7 മണിക്ക് ഷൂട്ടിങിനു തയാറായി നിൽക്കുന്നു. എന്നാൽ അന്ന് എനിക്ക് ഷൂട്ട് ഇല്ല എന്ന് സുന്ദർ സി എന്നോട് പറഞ്ഞു. മൂന്ന് ദിവസം ഷൂട്ടില്ലാതെ ഞാൻ അവിടെ തങ്ങി. എനിക്ക് വല്ലാതെ ദേഷ്യം വന്നു. നാലാം ദിവസം ഞാൻ സുന്ദർ സിയോട് കാര്യം ചോദിച്ചു. ഈ സിനിമയിൽ ഞാൻ ഉണ്ടോ ഇല്ലയോ എന്നും ഞാനിത് രജനി സാറിനോട് ചോദിക്കാമെന്നും പറഞ്ഞു. രജനി സാറിനോട് ചോദിച്ചപ്പോൾ ഈ സിനിമയിൽ ഉറപ്പായും ഉണ്ടെന്ന് അദ്ദേഹം എന്നോട് പറഞ്ഞു.

അടുത്ത ദിവസം രാവിലെ ഏഴു മണിക്ക് ഷൂട്ടിങ് ഉണ്ട്, ഞാൻ 6: 55 ന് എന്റെ ഷോട്ടിന് റെഡിയായി പോയി, പക്ഷേ രജനി സാർ അവിടെ ഫുൾ മേക്കപ്പിൽ വെയിറ്റ് ചെയ്യുകയായിരുന്നു, അപ്പോഴേക്കും ഞാൻ പോയി ‘ഗുഡ് മോർണിങ് സർ’ എന്ന് പറഞ്ഞു. അപ്പോൾ അദ്ദേഹം എന്നോട് പറഞ്ഞു ഈ വേഷം സുസ്മിത സെന്നിനു വേണ്ടി എഴുതിയതാണ് അവർക്ക് അസൗകര്യം ഉള്ളതുകൊണ്ടാണ് എന്നെ വിളിച്ചതെത് എന്ന്. അയ്യോ ഇത്രയും വലിയ ഒരു നടി ചെയ്യേണ്ട വേഷമാണോ എന്നെ എന്നെ തേടിയെത്തിയത് എന്നായിരുന്നു ഞാൻ അതിശയിച്ചത്. രജനികാന്തിന്റെ കൂടെ അഭിനയിക്കാൻ കഴിഞ്ഞതിൽ എനിക്ക് സന്തോഷമുണ്ട്. അങ്ങനെ രജനി സാർ, കമൽ സാർ എന്നിവരോടൊപ്പം സ്വപ്നം പൂർത്തിയായി.

അരുണാചലത്തിന്റെ ഷൂട്ടിങ് നടക്കുമ്പോൾ ഞാൻ സൽമാൻ ഖാനൊപ്പം ബന്ധൻ എന്ന ചിത്രത്തിലും അഭിനയിക്കുന്നുണ്ടായിരുന്നു. രജനികാന്തിനൊപ്പം ഹൈദരാബാദിൽ ഷൂട്ടിങിലായിരുന്നതിനാൽ ബന്ധൻ ടീമും ഹൈദരാബാദിൽ തന്നെ തുടർന്നു. രാവിലെ ഞാൻ രജനി സാറിനൊപ്പവും ഉച്ച മുതൽ സൽമാൻ ഖാനൊപ്പം ബന്ധനിലും അഭിനയിക്കും. ഒരു ദിവസം സൽമാൻ ഖാനും ജാക്കി ഷ്റോഫും രജനി സാറിനൊപ്പം അരുണാചലം സെറ്റിൽ എത്തി.

അവരെ കണ്ടപ്പോൾ ഞാൻ ഓടിപോയി കെട്ടിപ്പിടിച്ചു. അതൊരു ബോംബെ സംസ്കാരമാണ്. രജനി സാർ ഇത് ശ്രദ്ധിച്ചു. അവർ പോയതിനു ശേഷം രജനി സാറും സുന്ദറും തമ്മിൽ ഗൗരവതരമായ ചർച്ച നടക്കുന്നത് ഞാൻ ശ്രദ്ധിച്ചു. രജനി സാർ ദേഷ്യത്തിൽ കഴുത്തിൽ നിന്ന് തൂവാല താഴേക്ക് എറിയുന്നത് ഞാൻ കണ്ടു. സുന്ദർ സി. രജനി സാറിനോട് അപേക്ഷിച്ചുകൊണ്ടിരിക്കെ എന്നെയും നോക്കുന്നുണ്ടായിരുന്നു. ഞാൻ ആശയക്കുഴപ്പത്തിലായി. ക്യാമറമാൻ യു.കെ. സെന്തിൽ കുമാർ എന്റെ അടുത്ത് വന്ന് പറഞ്ഞു, ‘‘ഇതെന്താ രംഭ, നീ എന്താണ് ചെയ്തുവച്ചിരിക്കുന്നത്?’’ ഞാൻ എന്ത് ചെയ്തു എന്ന് എനിക്ക് മനസ്സിലായില്ല.

ഞാൻ കൃത്യസമയത്ത് വന്ന് എല്ലാ ഡയലോഗുകളും കൃത്യമായി പഠിച്ച് അധികം ടേക്കുകൾ വരാതെ ജോലി ചെയ്തുപോവുകയാണ്. ഞാൻ എന്ത് തെറ്റാണു ചെയ്തത്? ഞാൻ എന്തെങ്കിലും തെറ്റ് ചെയ്തോ എന്ന് പോലും എന്റെ മമ്മ ചോദിച്ചു. എന്റെ കൂടെ അഭിനയിക്കില്ലെന്ന് രജനികാന്ത് പറഞ്ഞു എന്നാണ് സെറ്റിലുള്ളവർ എന്നോട് പറഞ്ഞത്. ഞാൻ ആകെ ആശയക്കുഴപ്പത്തിലായി കരയാൻ തുടങ്ങി. അപ്പോൾ രജനികാന്ത് ഓടിവന്നു. നിങ്ങൾ എന്തിനാണ് ഈ കുട്ടിയെ കരയിപ്പിക്കുന്നത് എന്നു പറഞ്ഞ് എല്ലാവരേയും ശാസിച്ചു. ഞാനൊരു തെറ്റും ചെയ്തിട്ടില്ലെന്ന് അദ്ദേഹത്തോട് പറഞ്ഞു.

രജനി സാർ യൂണിറ്റിലെ എല്ലാവരെയും വിളിച്ച് അണിനിരത്തി. അദ്ദേഹം പറഞ്ഞു ‘‘രാവിലെ സൽമാൻ ഖാനും എല്ലാവരും വന്നപ്പോൾ രംഭ പോയി അവരെ കെട്ടിപ്പിടിച്ചു? പക്ഷേ സാധാരണ ഞങ്ങളുടെ സെറ്റിൽ വരുമ്പോൾ അവൾ ഗുഡ് മോർണിങ് പറഞ്ഞു പോകാറാണ് പതിവ്. വടക്കേ ഇന്ത്യയിൽ നിന്ന് വന്നവർ ആയതുകൊണ്ടാണോ അവരോടു അങ്ങനെ ചെയുന്നത്. ഞങ്ങൾ ദക്ഷിണേന്ത്യക്കാരായതിനാൽ എന്തെങ്കിലും കുറവുണ്ടെന്ന് നിങ്ങൾ കരുതുന്നുണ്ടോ? ഗുഡ് മോണിങ് സർ, ഗുഡ് മോണിങ് സർ എന്നു പറഞ്ഞ് നേരെ പോയി പുസ്തകം വായിക്കാൻ ഇരിക്കും. അദ്ദേഹം അവിടെ വലിയ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. അങ്ങനെയൊരു രജനി സാറിനെ ഞാൻ കണ്ടിട്ടേ ഇല്ല. നാളെ മുതൽ എല്ലാ ലൈറ്റ് ബോയ്‌സും നിൽക്കട്ടെ, രംഭ എല്ലാവർക്കും ഒരേ രീതിയിൽ ആലിംഗനം കൊടുക്കണം. അതിനുശേഷം മാത്രമേ ഷൂട്ടിങ് ഉണ്ടാകൂ. ഇല്ലെങ്കിൽ ഷൂട്ട് ഇല്ല എന്ന് അദ്ദേഹം പറയുന്നത് കേട്ട് ഞാൻ ഭയന്നുപോയി. പക്ഷേ അദ്ദേഹം കളി പറഞ്ഞതാണെന്ന് പിന്നെയാണ് മനസ്സിലായത്.

മറ്റൊരു സംഭവം കൂടി നടന്നു. ചിത്രീകരണത്തിനിടയിൽ ഞങ്ങളെല്ലാം ഒരു കുടുംബംപോലെയാണ് കഴിയുന്നത്. ലൈറ്റ്മാനും ഡാൻസേഴ്സും എല്ലാവരും ഒരുമിച്ചാണ് ഭക്ഷണം കഴിക്കുന്നതും ഇരിക്കുന്നും. ഒരു ദിവസം ഉച്ച കഴിഞ്ഞൊരു സമയത്ത് സെറ്റിലെ ലൈറ്റുകളെല്ലാം ഓഫ് ആയി. പെട്ടന്ന് ആരോ എന്റെ തോളിൽ കയറി പിടിച്ചു. ഞാൻ പേടിച്ച് അലറിവിളിച്ചു. ലൈറ്റ് ഓണ്‍ ചെയ്തതിന് ശേഷം ആരാണ് എന്നെ തൊട്ടത് എന്ന ചര്‍ച്ചയുണ്ടായി. പിന്നീടാണ് രജനി സാറാണ് എന്നെ പ്രാങ്ക് ചെയ്തത് എന്ന് അറിയുന്നത്.’’–രംഭ പറയുന്നു.

ഇന്ത്യയിലെ ദ്വീപുകൾ ആസ്വദിക്കൂ, ശേഷം വിദേശ രാജ്യങ്ങളിലേയ്‌ക്ക് പോകാമെന്ന് നടി ശ്വേത മേനോൻ. ഇന്ത്യ, ലോകത്തെ ഒന്നായി കാണാനാണ് പഠിപ്പിക്കുന്നത്. വൈകാരികമായ ഇടമാണ് എന്റെ രാജ്യം. ഒരു സൈനികന്റെ മകളെന്ന നിലയിൽ ഞാൻ എന്റെ രാജ്യത്തെ ഓർത്ത് അഭിമാനം കൊള്ളുന്നുവെന്നും ശ്വേത മേനോൻ ഇൻസ്റ്റാഗ്രാമിൽ കുറിക്കുന്നു. ഞങ്ങളുടെ ടൂറിസം നിങ്ങൾ എത്രത്തോളം അപമാനിച്ചാലും രംഗമുയരും.

നമുക്ക് വിദേശ രാജ്യങ്ങൾ ലക്ഷദ്വീപും ആൻഡമാനും രാജ്യത്തെ മറ്റിടങ്ങളും കണ്ട് തീർത്തതിന് ശേഷം കാണാം. നമ്മുടെ പ്രദേശിക ടൂറിസത്തെ പ്രോത്സാഹിപ്പിക്കാനും ഇന്ത്യയിലെ ദ്വീപുകൾ കാണാനും ആസ്വദിക്കാനും അഭ്യർത്ഥിക്കുകയാണെന്നും ശ്വേത മേനോൻ കുറിച്ചു. സഞ്ചാരികളെ, ലക്ഷദ്വീപ് സന്ദർശനത്തിന് ശേഷം പ്രധാനമന്ത്രി ലക്ഷദ്വീപിലേക്ക് ക്ഷണിച്ചിരുന്നു. പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് ഇതിന് പിന്നാലെയാണ് മാലിദ്വീപ് മന്ത്രിമാർ രംഗത്തെത്തിയത്.

”രാജ്യം വസുധൈവ കുടുംബത്തിൽ വിശ്വസിക്കുന്നു. ലോകത്തെ ഒന്നായി കാണാനാണ് ഇന്ത്യ പഠിപ്പിക്കുന്നത്. എന്റെ രാജ്യം വൈകാരികമായ ഇടമാണ്. ഒരു സൈനികന്റെ മകളെന്ന നിലയിൽ ഞാൻ എന്റെ രാജ്യത്തെ ഓർത്ത് അഭിമാനം കൊള്ളുന്നു. നിങ്ങൾ എത്രത്തോളം അപമാനിച്ചാലും ഞങ്ങളുടെ ടൂറിസം രംഗമുയരും. ലക്ഷദ്വീപും ആൻഡമാനും രാജ്യത്തെ മറ്റിടങ്ങളും കണ്ട് തീർത്തതിന് ശേഷം നമുക്ക് വിദേശ രാജ്യങ്ങൾ കാണാം. ഇന്ത്യയിലെ ദ്വീപുകൾ കാണാനും ആസ്വദിക്കാനും നമ്മുടെ പ്രദേശിക ടൂറിസത്തെ പ്രോത്സാഹിപ്പിക്കാനും ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുകയാണ്’’– ശ്വേത മേനോൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

അതേസമയം ശ്വേത മേനോനെ ലക്ഷദ്വീപിന്റെ യഥാർത്ഥ മൂല്യങ്ങളെ എടുത്തുക്കാട്ടിയതിന് പ്രശംസിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ രംഗത്തെത്തി. ശ്വേതാ മോനോൻ ലക്ഷദ്വീപ് ടൂറിസത്തെ പ്രോത്സാഹിപ്പിച്ച് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് പങ്കുവച്ചിരുന്നു. ശേത്വാ മേനോൻ യാഥാർത്ഥ മൂല്യങ്ങളെ എടുത്തുക്കാട്ടിയെന്നും ഇത്തരം ശ്രമങ്ങൾ പ്രശംസനീയമാണെന്നും അദ്ദേഹം പോസ്റ്റിന് താഴെ കുറിച്ചു.

മലയാള സിനിമ പ്രേക്ഷകരുടെ ഇഷ്ടനടനായ ടൊവിനോ തോമസ് നായകനാകുന്ന പുതിയ ചിത്രമാണ് നടികർ തിലകം. ലാല്‍ ജൂനിയര്‍, ഡ്രൈവിംഗ് ലൈസന്‍സ് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം സംവിധാനം ചെയ്യുന്ന ചിത്രം അലന്‍ ആന്റണി, അനൂപ് വേണുഗോപാല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഗോഡ്‌സ്പീഡാണ് നിര്‍മിക്കുന്നത്. ചിത്രത്തിന്റെ ഭാഗമായി പുഷ്പ – ദ റൈസ് പാര്‍ട്ട് 1 ഉള്‍പ്പെടെ ഒട്ടേറെ ജനപ്രിയ ചിത്രങ്ങള്‍ നിര്‍മിച്ച മൈത്രി മൂവി മെക്കേഴ്‌സിന്റെ വൈ.നവീനും വൈ.രവി ശങ്കറും ഉണ്ട്.

പുതിയ വാര്‍ത്ത വരുന്നത് ടൊവിനോ തോമസും സൗബിൻ ഷാഹിറും സുപ്രധാന വേഷങ്ങളിലെത്തുന്ന ‘നടികർ തിലകം’ ചിത്രീകരണം പൂർത്തിയായി എന്നതാണ്. അണിയറ പ്രവർത്തകർ ഇതിന്‍റെ സന്തോഷം സന്ദേശത്തിലൂടെ പങ്കുവെച്ചു. ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ ഉടൻ പുറത്തുവിടും.

‘നടികർ തിലകം’ സൃഷ്ടിക്കുന്നതിനുള്ള അവിശ്വസനീയമായ യാത്ര അവസാനിപ്പിക്കുമ്പോൾ, ഈ പ്രോജക്റ്റിൽ ഉൾപ്പെട്ടിരിക്കുന്ന എല്ലാ കലാകാരന്മാർക്കും സാങ്കേതിക വിദഗ്ധർക്കും ഞങ്ങളുടെ അഗാധമായ നന്ദി അറിയിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.

ത്രസിപ്പിക്കുന്ന ഈ സാഹസിക യാത്ര ആരംഭിച്ചിട്ട് മൂന്ന് വർഷത്തിലേറെയായി. ദുബായ്, ഹൈദരാബാദ്, കാശ്മീർ, മൂന്നാർ, കൊച്ചി എന്നിങ്ങനെ 30 സ്ഥലങ്ങളിലായിരുന്നു ഷൂട്ട്. 100 ദിവസത്തിലധികം ആകർഷകമായ നിമിഷങ്ങൾ നിറഞ്ഞ ആറ് മാസങ്ങൾ.

ഈ യാത്രയിൽ അപ്രതീക്ഷിതമായ ഒരുപാട് വെല്ലുവിളികൾ നേരിട്ടു. അവ ഓരോന്നും ഞങ്ങളുടെ നിശ്ചയദാർഢ്യത്തിന്റെയും സ്ഥിരോത്സാഹത്തിന്റെയും തെളിവായി ഞങ്ങൾ സ്വീകരിക്കുന്നു. – അണിയറക്കാരുടെ സന്ദേശം

.

നടൻ മമ്മൂട്ടിയെ പ്രശംസിച്ച് കോൺഗ്രസ് നേതാവ് കെ. എസ്. ശബരിനാഥൻ. ഏറ്റവും മനോഹരമായ കാതൽ ചിത്രത്തിലെ രം​ഗം കുടുംബകോടതി സീൻ ആണെന്ന് ആണെന്ന് ശബരിനാഥൻ പറഞ്ഞു. അദ്ദേഹത്തിൻ്റെ പ്രതികരണം ഫെയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു. ആർദ്രതയുള്ള, അതിശയോക്തിയില്ലാത്ത, ജിയോ ബേബിയുടെ ഈ കാതലിന് മഴവിൽ അഴകാണെന്ന് ശബരിനാഥൻ കുറിച്ചു. എനിക്ക് എന്നും ആത്മവിശ്വാസകുറവുള്ള മമ്മൂട്ടി കഥാപാത്രങ്ങൾ ഒരു വിസ്മയയാണ്. തനിയാവർത്തനവും ഭൂതക്കണ്ണാടിയുടെയും ഇടയിൽ ഇപ്പോൾ കാതലും. മറ്റുള്ള നടിനടന്മാരും സാങ്കേതിക രംഗത്തുള്ളവരും എല്ലാവരും മനോഹരമെന്നും ശബരിനാഥൻ കുറിച്ചു.

കെ. എസ്. ശബരിനാഥൻ ഫേസ്ബുക്കിൽ കുറിച്ചത്

ജിയോ ബേബിയുടെ കാതൽ എന്ന ചിത്രത്തിലെ ഏറ്റവും മനോഹരമായ രംഗമായി എനിക്ക് തോന്നിയത് കുടുംബകോടതിയിലെ ഒരു സീൻ ആണ്. ഡിവോഴ്സ് കേസ് നടക്കുന്ന സമയം മാത്യുവും( മമ്മൂട്ടി) ഭാര്യ ഓമനയും(ജ്യോതിക) അടുത്തടുത്ത് നിൽക്കുകയാണ്. ഓമനയെ വിസ്ത്തരിക്കാൻ വിളിക്കുമ്പോൾ അവർ ഹാൻഡ്ബാഗ് ഏൽപ്പിക്കുന്നത് മാത്യുവിനാണ്.

വിസ്താരം കഴിയുമ്പോൾ മാത്യു ബാഗ് ഓമനയെ ഏൽപ്പിക്കുന്നു. തണുത്തുവിറങ്ങലിച്ച അവരുടെ ദാമ്പത്യത്തിലും അവർക്ക് പരസ്പരമുള്ള ബഹുമാനവും കരുതലും ഇതിലും നല്ലതായി ചിത്രീകരിക്കുവാൻ കഴിയില്ല.ചിത്രത്തിന്റെ അടിത്തറതന്നെ ദാമ്പത്യത്തിലെയും കുടുംബത്തിലെയും സമൂഹത്തിലെയും ഈ പരസ്പരബഹുമാനമാണ്, ഡിഗ്നിറ്റി ആണ്. അത് മാത്യുവും ഓമനയും ചാച്ചനും തങ്കനും മകളും വക്കിലും എല്ലാവരും പരസ്പരം പ്രകടിപ്പിക്കുന്നുണ്ട്.

അതിശയോക്തിയില്ലാത്ത, ആർദ്രതയുള്ള ജിയോ ബേബിയുടെ ഈ കാതലിന് മഴവിൽ അഴകാണ്.പിന്നെ മമ്മൂക്ക- ആത്മവിശ്വാസകുറവുള്ള മമ്മൂട്ടി കഥാപാത്രങ്ങൾ എനിക്ക് എന്നും ഒരു വിസ്മയയാണ് – തനിയാവർത്തനവും ഭൂതക്കണ്ണാടിയും ഉണ്ടയും ഇപ്പോൾ കാതലും.മറ്റുള്ള നടിനടന്മാരും സാങ്കേതിക രംഗത്തുള്ളവരും എല്ലാവരും മനോഹരം.
ലവ് യു ഓൾ.

വിജയ് ദേവർകൊണ്ടേയും രശ്‌മിക മന്ദാനയും വിവാഹിതരാകാൻ ഒരുങ്ങുന്നുഎന്ന് വാർത്തകൾ . സിനിമ പ്രേക്ഷകരുടെ ഇടയിലെ ഇഷ്ട താര ജോഡികളാണ് വിജയ് ദേവർകൊണ്ടേയും രശ്‌മിക മന്ദാനയും. സിനിമയുടെ അകത്തും പുറത്തും ഇവർ ഒട്ടുമിക്കപ്പോഴും ഒരുമിച്ചാണ്. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും സമൂഹമാധ്യങ്ങളിൽ എന്നും വൈറലാണ്. ഇവർ പ്രണയത്തിലാണെന്ന വാർത്തകൾ ഏറെ കാലമായി പ്രചരിക്കുന്ന ഒന്നാണ്.

ഇപ്പോൾ, ഇരുവരുടെയും വിവാഹ നിശ്ചയമാണെന്ന വാർത്തകളാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. തെലുങ്ക് മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച വാർത്തകൾ പുറത്തു വിട്ടത്. ഫെബ്രുവാരി രണ്ടാം വാരത്തിൽ ആയിരിക്കും ഇരുവരുടെയും നിശ്ചയം എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. എന്നാൽ ഇരുവരും ഇതിനെ കുറിച്ചു ഇത് വരെ പ്രതികരിച്ചിട്ടില്ല. താരങ്ങളുടെ വിവാഹ നിശ്ചയ വാർത്ത ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.