ചലച്ചിത്ര നിര്‍മാതാവ് ജി സുരേഷ് കുമാര്‍ ബിജെപി സംസ്ഥാന സമിതിയില്‍. സംസ്ഥാന സമിതിയിലേക്ക് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനാണ് സുരേഷ് കുമാറിനെ നാമനിര്‍ദേശം ചെയ്തത്. നേരത്തെ ബിജെപി സംസ്ഥാന ഉപാധ്യക്ഷന്മാരായി സിനിമാ സംവിധായകനും നടനുമായ മേജര്‍ രവിയെയും നടന്‍ ദേവനെയും തെരഞ്ഞെടുത്തിരുന്നു. ദേവന്‍, കേരള പീപ്പിള്‍സ് പാര്‍ട്ടി എന്ന സ്വന്തം പാര്‍ട്ടിയെ ലയിപ്പിച്ചാണ് ബിജെപിയിലേക്ക് എത്തിയത്.
2024-01-09

