ലക്ഷദ്വീപ് ടൂറിസത്തിന് പിന്തുണയുമായി നടൻ ഉണ്ണി മുകുന്ദൻ. നിരവധി പേരാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരായ അധിക്ഷേപ പരാമർശങ്ങൾക്ക് പിന്നാലെ ലക്ഷദ്വീപ് ടൂറിസത്തിന് പിന്തുണയുമായി രംഗത്തെത്തിയത്. മലയാള സിനിമ രംഗത്തെ രചന നാരായണൻകുട്ടി, ശ്വേത മേനോൻ, ഇന്ത്യൻ സിനിമ താരങ്ങൾ, പ്രമുഖ ക്രിക്കറ്റ് താരങ്ങൾ ഉൾപ്പെടെയുള്ളവർ രംഗത്തി.
ഇപ്പോൾ തന്റെ ബക്കറ്റ് ലിസ്റ്റിൽ ലക്ഷദ്വീപിനെ ചേർക്കുകയാണെന്ന് പോസ്റ്റുമായി എത്തിയിരിക്കുകയാണ് നടൻ ഉണ്ണി മുകുന്ദൻ. ഉണ്ണി മുകുന്ദൻ, പ്രധാന മന്ത്രി ലക്ഷദ്വീപ് തീരത്ത് ഇരിക്കുന്ന ചിത്രത്തോടൊപ്പമാണ് ഫേസ്ബുക്കിൽ പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. ‘എന്റെ ബക്കറ്റ് ലിസ്റ്റിൽ ചേർത്തിരിക്കന്നു. ലക്ഷദ്വീപ്’- എന്നാണ് ഉണ്ണിമുകുന്ദൻ പോസ്റ്റിൽ കുറിച്ചിരിക്കുന്നത്.
വൻകുതിപ്പാണ് പ്രധാനമന്ത്രിയുടെ ലക്ഷദ്വീപ് ചിത്രങ്ങൾക്കും പിന്നീട് വന്ന വിവാദങ്ങൾക്കും പിന്നാലെ ബീച്ച് ഡെസ്റ്റിനേഷനായി ലക്ഷദ്വീപ് ഗൂഗിളിൽ സെർച്ച് ചെയ്തവരിൽ ഉണ്ടായത്. പ്രധാനമന്ത്രിയുടെ ഒറ്റ ലക്ഷദ്വീപ് പോസ്റ്റിലൂടെ 20 വർഷത്തിനിടയിൽ ഉണ്ടായ ഏറ്റവും വലിയ ഉയർച്ചയാണ് ഗൂഗിളിൽ ഉണ്ടായത്. ലക്ഷദ്വീപ് കാഴ്ച്ചകൾ ആസ്വദിക്കുന്ന ചിത്രങ്ങൾ കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചത്.
ലക്ഷദ്വീപിൽ കടലിൽ മുങ്ങാംകുഴിയിടുന്നതിന്റെയും ബീച്ചിൽ പ്രഭാതനടത്തം ആസ്വദിച്ചതിന്റെയും അനുഭവങ്ങൾ പങ്കുവച്ച അദ്ദേഹം സാഹസികത ആഗ്രഹിക്കുന്നവർ ലക്ഷദ്വീപിലേക്ക് വരണമെന്നും പറഞ്ഞിരുന്നു. പ്രധാനമന്ത്രിക്കും ഇന്ത്യക്കുമെതിരായി പോസ്റ്റിന് പിന്നലെ മാലിദ്വീപ് അധിക്ഷേപ പരാമർശങ്ങളും തുടർന്നുള്ള സംഭവവികാസങ്ങളും ദ്വീപ്സമൂഹത്തിലേക്കുള്ള ആളുകളുടെ താൽപര്യം ഉയർത്തിയിട്ടുണ്ട്. തുറന്ന പിന്തുണയുമായി കായിക താരങ്ങളും സിനിമാ താരങ്ങളുമുൾപ്പെടെ പ്രാദേശിക ബീച്ച് ഡെസ്റ്റിനേഷനുകളും മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങളും പ്രോത്സാഹിപ്പിക്കുന്നതിൽ രംഗത്തെത്തിയിട്ടുണ്ട്.

