Entertainment (Page 3)

കഴിഞ്ഞ ആറുവർഷമായി നടൻ ധനുഷുമായി സംസാരിക്കാറില്ലായിരുന്നുവെന്ന് സംഗീത സംവിധായകനും നടനുമായ ജിവി പ്രകാശ്. വിജെ സിദ്ധു വ്‌ളോഗിന്റെ വീഡിയോയിലാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ. എആർ റഹ്മാൻറെ മരുമകനാണ് ജിവി പ്രകാശ് കുമാർ.

അടുത്തിടെ റിലീസ് ചെയ്ത തന്റെ ചിത്രം കൽവൻ പ്രൊമോഷനിലായിരുന്നു ജിവി പ്രകാശ് കുമാറിന്റെ പരമാർശം. ആറുവർഷമായി ധനുഷുമായി സംസാരിച്ചിരുന്നില്ല. പക്ഷേ അതിനുശേഷം എല്ലാം സാധാരണ നിലയിലായി. ഇപ്പോൾ തങ്ങൾ കൂടുതൽ അടുത്തുവെന്നും അദ്ദേഹം അറിയിച്ചു. താൻ സ്‌നേഹിക്കുന്നവരെ സഹായിക്കാൻ ധനുഷ് ഏതറ്റം വരെയും പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

തമിഴ് സിനിമയിലെ ഏറ്റവും ജനപ്രിയ ജോഡികളായിരുന്നു ജിവി പ്രകാശും ധനുഷും. ആടുകളം, മയക്കം എന്ന തുടങ്ങി നിരവധി ചിത്രങ്ങളിൽ ഇരുവരും ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്. ക്യാപ്റ്റൻ മില്ലർ ആയിരുന്നു ഏറ്റവും അവസാനം ഇരുവരും ഒന്നിച്ചെത്തിയ ചിത്രം.

തങ്ങളുടെ ആദ്യ കൺമണിക്കായുള്ള കാത്തിരിപ്പിലാണ് നടി അമല പോളും ഭർത്താവ് ജഗത് ദേശായിയും. തങ്ങളുടെ ജീവിതത്തിലെ വിശേഷങ്ങളെല്ലാം അമലാ പോൾ സാമൂഹ്യ മാദ്ധ്യമത്തിലൂടെ പ്രേക്ഷകരോട് പങ്കുവെക്കാറുണ്ട്. ഗർഭകാല വിശേഷങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്. ഇത്തരത്തിൽ താരം പങ്കുവെച്ച ചിത്രങ്ങളാണ് ഇപ്പോൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. ബേബി ഷവർ ചിത്രങ്ങളാണ് താരം ഷെയർ ചെയ്തിരിക്കുന്നത്.

അമലാ പോളിന്റെ ബേബി ഷവർ നടന്നത് ഗുജറാത്തിലെ സൂറത്തിൽ വച്ചാണ്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് ചടങ്ങിൽ പങ്കെടുത്തത്. ഗുജറാത്തി സ്‌റ്റൈലിൽ ആയിരുന്നു ബേബി ഷവർ. ചടങ്ങിന്റെ ചിത്രങ്ങൾ താരം തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്.

പാരമ്പര്യവും സ്നേഹവും ആഘോഷിക്കുന്നു എന്ന അടിക്കുറിപ്പിലാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഗുജറാത്തി സ്റ്റൈലിൽ സാരിയുടുത്തിരിക്കുന്ന അമലാ പോളിനെയും വെള്ള കുർത്തി ധരിച്ച ജഗതിനെയും ചിത്രത്തിൽ കാണാം.

അമലയുടേയും ജഗതിന്റേയും വിവാഹം നടന്നത് കഴിഞ്ഞ വർഷം നവംബറിലായിരുന്നു. താൻ ഗർഭിണിയാണെന്ന വാർത്ത ജനുവരി മൂന്നിനാണ് അമല പോൾ പുറത്തുവിട്ടത്. ഏറെ നാളത്തെ പ്രണയത്തിനുശേഷമാണ് ഇരുവരും വിവാഹിതരായത്. പൃഥ്വിരാജ് നായകനായി ബ്ലസി സംവിധാനം ചെയ്ത ആടുജീവിതം എന്ന ചിത്രമാണ് അമലാ പോൾ നായികയായി ഏറ്റവുമൊടുവിൽ റിലീസ് ചെയ്ത ചിത്രം.

തമിഴ് നടൻ അജിത്തിന്റെ കാർ തലകീഴായി മറിഞ്ഞു. സിനിമ ചിത്രീകരണത്തിനിടെയാണ് അജിത്തിന്റെ കാർ തലകീഴായി മറിഞ്ഞത്. അജിത്തിന്റെ പുതിയ ചിത്രമായ വിടാമുയർച്ചിയുടെ ചിത്രീകരണത്തിനിടെയായിരുന്നു സംഭവം.

അപകടത്തിൽ താരത്തിന് പരിക്കേൽക്കുകയും ചെയ്തു. അപകടത്തിന്റെ ദൃശ്യങ്ങൾ അണിയറ പ്രവർത്തകർ പങ്കുവെച്ചു. അതേസമയം താരത്തിന് പരിക്കേറ്റതിനാൽ ഷൂട്ടിംഗ് നിർത്തിവെച്ചെന്ന വിവരം പുറത്തുവരുന്നുണ്ട്.

അപകടത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആകുകയാണ്. അജിത്തിന് ഇത് ആദ്യമായല്ല സിനിമാ ചിത്രീകരണത്തിനിടെ അപകടം സംഭവിക്കുന്നത്. നേരത്തെ വലിമൈ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയും അജിത്തിന് പരിക്ക്‌ സംഭവിച്ചിരുന്നു.

മികച്ച പ്രതികരണം നേടി മുന്നേറുകയാണ് ബ്ലെസി-പൃഥ്വിരാജ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ആടുജീവിതം എന്ന സിനിമ. യഥാർത്ഥ നജീബിന് സിനിമാ പ്രവർത്തകർ എന്ത് സഹായം നൽകി എന്ന ചോദ്യമാണ് സിനിമയുടെ വിജയത്തിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ഉയരുന്നത്. ആ ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകിയിരിക്കുകയാണ് സംവിധായകൻ ബ്ലെസി.

നജീബിനെ തങ്ങൾക്കൊപ്പം സഞ്ചരിക്കുന്ന ഒരാളായാണ് കാണുന്നത്. അദ്ദേഹത്തിന് ഒരു വർഷം മുന്നേ തന്നെ നല്ലൊരു ജോലി ഓഫർ ചെയ്തിരുന്നു. തന്നെ പോലും അതിശയിപ്പിക്കുന്ന തരത്തിൽ ഒരു സംഭവമുണ്ടായി. താൻ പോലും അറിയാതെ, ബെന്യാമിൻ കൊടുത്തതിന്റെ 10 ഇരട്ടിയിലധികം തുക നജീബിന് എത്തിയിട്ടുണ്ട്. തങ്ങൾക്കിടയിൽ പോലും പരസ്പരം ഇത്ര നൽകി സഹായിച്ചു എന്ന് പറയുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

അദ്ദേഹത്തിന്റെ മകന് ജോലി ഇല്ലാതിരുന്ന സമയത്ത്, പുറത്ത് ജോലി ശരിയാക്കിയിരുന്നു. അതുകൊണ്ട് ആശങ്ക ഒന്നും വേണ്ട. അദ്ദേഹത്തെ പിന്തുണയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് അത് ചെയ്യാമെന്നും ബ്ലെസി അറിയിച്ചു. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

മികച്ച പ്രേക്ഷക പ്രതികരണം നേടി തിയേറ്ററിൽ മുന്നേറുകയാണ് പൃഥ്വിരാജ് ചിത്രം ആടുജീവിതം. ബ്ലസിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ആടുജീവിതം എന്ന സിനിമ ചിത്രീകരിക്കാൻ വേണ്ടി വന്ന ചെലവ് തുക വെളിപ്പെടുത്തിയിരിക്കുകയാണിപ്പോൾ സംവിധായകൻ ബ്ലസി. 82 കോടി രൂപയാണ് ചിത്രത്തിന് വേണ്ടിവന്ന ബജറ്റെന്നാണ് ബ്ലെസി പറഞ്ഞത്. കോവിഡ് അടക്കമുള്ള കാരണങ്ങളാൽ ചിത്രീകരണം നീണ്ടുപോയതാണ് ബജറ്റ് ഇത്രയും ഉയരാൻ കാരണമെന്നും ബ്‌സി പറഞ്ഞു. തമിഴ് മാധ്യമമായ എസ് എസ് മ്യൂസിക്കിന് നൽകിയ അഭിമുഖത്തിലാണ് ബ്ലെസി ഇക്കാര്യം പറയുന്നത്.

അന്യഭാഷകളിലും ചിത്രം സ്വീകരിക്കപ്പെടുമെന്ന പ്രതീക്ഷയാണ് ഇത്രയും വലിയ കാൻവാസിൽ ചിത്രം ഒരുക്കിയതെന്നും ബ്ലെസി ചൂണ്ടിക്കാട്ടി. അതേസമയം, ഏറ്റവും വേഗത്തിൽ 50 കോടി നേടിയ മലയാള ചിത്രങ്ങളിൽ ഒന്നാം സ്ഥാനം ആടുജീവിതം സ്വന്തമാക്കി. മാർച്ച് 28-ന് റിലീസ് ചെയ്ത ചിത്രം റിലീസ് ചെയ്തത്.

ബെന്യാമിന്റെ പ്രശസ്ത നോവലിനെ ആധാരമാക്കിയാണ് ആടുജീവിതം ഒരുക്കിയിരിക്കുന്നത്. എ ആർ റഹ്മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. ചിത്രത്തിന്റെ സൗണ്ട് ഡിസൈൻ റസൂൽ പൂക്കുട്ടിയും എഡിറ്റിംഗ് ശ്രീകർ പ്രസാദുമാണ്. സുനിൽ കെ എസ് ആണ് ഛായാഗ്രഹണം. അമല പോളാണ് ചിത്രത്തിൽ പൃഥ്വിരാജിന്റെ നായികയായെത്തുന്നത്.

താൻ പ്രതിഫലം വാങ്ങാറില്ലെന്ന് തുറന്നു പറഞ്ഞ് നടൻ പൃഥ്വിരാജ്. പ്രതിഫലത്തിന് പകരം താൻ ലാഭവിഹിതമാണ് വാങ്ങുന്നതെന്ന് താരം പറഞ്ഞു. ഹൈദരാബാദിലെ ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് പൃഥ്വിരാജ് ഇക്കാര്യം വ്യക്തമാക്കിയത്.

താരങ്ങൾ ഒരുപാട് പ്രതിഫലം വാങ്ങുന്ന ഇൻഡസ്ട്രിയല്ല കേരളത്തിലേത്. മറ്റ് ഭാഷകളെടുത്താൽ മുഴുവൻ ബഡ്ജറ്റിന്റെ മുക്കാലും താരങ്ങളുടെ പ്രതിഫലമായിരിക്കും. എന്നാൽ കേരളത്തിൽ അങ്ങനെയല്ല. ചിത്രത്തിന്റെ മേക്കിങ്ങിനാണ് പ്രതിഫലത്തിനേക്കാളും പണം ചിലവാക്കുന്നതെന്ന് താരം പറഞ്ഞു.

ചെയ്ത ചിത്രങ്ങൾക്ക് ശമ്പളം വാങ്ങുന്നത് സിനിമയ്ക്ക് വലിയ പ്രതിസന്ധിയുണ്ടാക്കും. ഷൂട്ടിങ് പോലും തടസ്സപ്പെടാൻ അത് കാരണമായേക്കാം. ഒരു ചിത്രം നല്ല രീതിയിൽ ചിത്രീകരിക്കേണ്ടതാണ് പ്രധാനം. അതുകൊണ്ട് ഞാൻ പ്രതിഫലം വാങ്ങാറില്ല. തന്റെ സിനിമ നന്നായി ഓടിയാൽ തനിക്ക് കൂടുതൽ പണം കിട്ടും. ചില സമയങ്ങളിൽ പ്രതിഫലത്തേക്കാൾ കൂടുതൽ ലാഭം ലഭിക്കും. ചില സമയം അധികം ലാഭം കിട്ടിയില്ലെന്നും വരുമെന്നും എന്നാൽ, അവിടെയും സിനിമയാണ് പ്രധാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഹൈദരാബാദ് : പുരസ്കാരങ്ങളോട് വലിയ താല്പര്യമില്ലെന്ന് വ്യക്തമാക്കി നടൻ വിജയ് ദേവരക്കൊണ്ട. സർട്ടിഫിക്കറ്റിനോടും അവാർഡിനോടും താല്പര്യമുള്ള വ്യക്തിയല്ല താനെന്ന് താരം പറഞ്ഞു. മികച്ച നടന് ലഭിച്ച ആദ്യ ഫിലിം ഫെയർ അവാർഡ് താൻ ലേലം ചെയ്തെന്നും അവാർഡ് വിറ്റ് കിട്ടിയ പണം സംഭാവന ചെയ്തു എന്നും താരം വ്യക്തമാക്കി. വീട്ടിൽ ഒരു കല്ല് ഇരിക്കുന്നതിനേക്കാൾ നല്ലതാണ് ഇതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അവാർഡിനോടും സർട്ടിഫിക്കറ്റിനോടും താല്പര്യമുള്ള ആളല്ല താൻ. ചിലത് തന്റെ അമ്മ എടുത്ത് സൂക്ഷിച്ചിട്ടുണ്ട്. ചിലത് താൻ കൊടുത്തു. ഒരു അവാർഡ് സന്ദീപ് റെഡ്ഡി വെങ്കയ്യയ്ക്കാണ് കൊടുത്തത്. തനിക്ക് ലഭിച്ച ആദ്യത്തെ മികച്ച നടനുള്ള അവാർഡ് തങ്ങൾ ലേലം ചെയ്തു അതിലൂടെ ലഭിച്ച പണം സംഭാവന ചെയ്തു. വീട്ടിൽ ഒരു കല്ല് ഇരിക്കുന്നതിനേക്കാൾ നല്ലതാണ് മനോഹരമായ ആ ഓർമ്മ എന്ന് വിജയ് ദേവരക്കൊണ്ട ചൂണ്ടിക്കാട്ടി.

നടി മഞ്ജു പിള്ളയുമായി വിവാഹ ബന്ധം വേർപിരിഞ്ഞുവെന്ന് വെളിപ്പെടുത്തി ഛായാഗ്രാഹകൻ സുജിത് വാസുദേവ്. 2020 മുതൽ തങ്ങൾ വേർപിരിഞ്ഞു താമസിക്കുകയാണെന്നും കഴിഞ്ഞ മാസം ഡിവോഴ്സായെന്നും സുജിത് വാസുദേവ് വ്യക്തമാക്കി. 2000ൽ ആണ് നടി മഞ്ജു പിള്ളയും സുജിത് വാസുദേവനും വിവാഹിതരായത്.

ഇപ്പോൾ മഞ്ജുവിനെ സുഹൃത്ത് എന്ന് പറയാനാണ് താൽപര്യം. തങ്ങൾ തമ്മിൽ ഉള്ള സൗഹൃദം ഇപ്പോഴും നിലനിൽക്കുന്നുണ്ട്,’ സുജിത് വാസുദേവ് പറഞ്ഞു. മഞ്ജുപിള്ളയുടെ കരിയർ മികച്ച രീതിയിൽ പോവുകയാണ്. അത് കാണുമ്പോൾ വലിയ സന്തോഷമാണ് തോന്നുന്നത്. മഞ്ജുവിന്റെ കരിയറുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ചചെയ്യാറുണ്ടെന്നും സുജിത് അറിയിച്ചു.

ഛായാഗ്രാഹകൻ, സംവിധായകൻ എന്നീ നിലകളിൽ പ്രശസ്തനാണ് സുജിത് വാസുദേവ്. ദൃശ്യം, 7ത് ഡേ, ലൂസിഫർ തുടങ്ങിയ സിനിമകളിൽ അദ്ദേഹം ഛായാഗ്രാഹകനായി പ്രവർത്തിച്ചിട്ടുണ്ട്. ജെയിംസ് ആൻഡ് ആലിസ്, ഓട്ടോർഷ എന്നീ സിനിമകളുടെ സംവിധായകനാണ് അദ്ദേഹം.

ബോളിവുഡിലെ താരദമ്പതിമാരാണ് രൺബീർ കപൂറും ആലിയ ഭട്ടും. ഇരുവർക്കും ആരാധകരേറെയാണ്. മുംബൈയിലെ ബാന്ദ്രയുടെ ഹൃദയഭാഗത്ത് പുതുതായി ഈ താരദമ്പതികൾ ഒരു ബംഗ്ലാവ് പണിയുകയാണ്. മാധ്യമങ്ങളുടെ റിപ്പോർട്ട് അനുസരിച്ചു ഇരുവരുടെയും മകൾ രാഹാ കപൂറിന്റെ പേരിലാണ് ബംഗ്ലാവ് നിർമ്മിക്കുന്നത്. ഈ സ്വപ്ന ഭവനത്തിന്റെ നിർമാണ ചെലവ് 250 കോടി രൂപയിലധികമാണെന്നാണ് റിപ്പോർട്ട്.

ഇതോടെ ഏറ്റവും ധനികയായ സ്റ്റാർ കിഡായി ഒരു വയസുകാരി രാഹാ കപൂർ മാറുമെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഈ ബംഗ്ലാവിന് പുറമേ ആലിയയ്ക്കും രൺബീറിനും ബാന്ദ്രയിൽ തന്നെ നാല് ഫ്ളാറ്റുകളും സ്വന്തമായുണ്ട്. ഏകദേശം 60 കോടിയിലധികം വരും ഈ ഫ്ളാറ്റുകളുടെ മൂല്യമെന്നാണ് റിപ്പോർട്ടുകൾ.

എന്നാൽ, മകളുടെ പേരിൽ കപൂർ ദമ്പതികൾ ബംഗ്ലാവ് നിർമ്മിക്കുന്നത് നികുതി നൽകുന്നതിൽ നിന്നും ഇളവ് ലഭിക്കാനാണെന്നാണ് ചിലർ പറയുന്നത്.

പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരനായ താരമാണ് നടൻ ഉണ്ണി മുകുന്ദൻ. താരത്തിന്റെ പുതിയ ചിത്രം ജയ് ഗണേഷ് റിലീസിന് ഒരുങ്ങുകയാണ്. ജയ് ഗണേഷ് എന്ന സിനിമയുടെ ടൈറ്റിലുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് താരമിപ്പോൾ. താൻ ഏത് സിനിമ ചെയ്താലും ചിലർ അതിനെ വിവാദമാക്കി മാറ്റുകയാണെന്ന് താരം പറഞ്ഞു.

സിനിമയുടെ പേരിന് വന്ന വിവാദങ്ങളും സിനിമയുമായി യാതൊരു ബന്ധവുമില്ല. മേപ്പടിയാൻ, മാളികപ്പുറം എന്നീ സിനിമകൾ തൊട്ട് നമ്മൾ ചെയ്യുന്ന എല്ലാ കാര്യങ്ങളും ഒരു കൂട്ടം ആൾക്കാർ വിവാദമാക്കി മാറ്റുകയാണ്. തനിക്ക് തന്റെ സിനിമകൾ വളരെ പേഴ്സണൽ ആണ്, താൻ അതിൽ കൊടുക്കുന്ന എഫേർട്ടും അതിന്റെ ടീമും ഒക്കെ. സിനിമയെ ഭയങ്കര ഇമോഷണൽ ആയി കാണുന്നതു കൊണ്ട് തനിക്ക് അങ്ങനെ വിട്ടു കൊടുക്കാനും പറ്റിയിട്ടില്ല. എന്തിനാണ് ചെയ്യാത്ത കുറ്റത്തിന് നമ്മൾ ഇങ്ങനെ കേട്ടോണ്ട് ഇരിക്കണത്. സെൻസിറ്റീവ് ആയതു കൊണ്ട് തന്നെ എനിക്ക് ഡിപ്ലോമാറ്റിക് ആയി നിൽക്കാൻ അറിയില്ല. ഒരു കാര്യം തെറ്റ് ആണെങ്കിൽ അത് ചൂണ്ടിക്കാണിക്കാനും തനിക്ക് പേടിയില്ലെന്നും ഉണ്ണി മുകുന്ദൻ അറിയിച്ചു.

ി’ന്റെ ടൈറ്റിലുമായി ബന്ധപ്പെട്ട വിവാദങ്ങളെ കുറിച്ച് സംസാരിക്കുമ്പോൾ ആയിരുന്നു നടൻ ഇക്കാര്യത്തെ കുറിച്ച് പറഞ്ഞത്. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ഒറ്റപ്പാലത്തെ ഗണേശോത്സ വേദിയിൽ വച്ചാണ് ജയ് ഗണേഷ് എന്ന സിനിമ ഉണ്ണി മുകുന്ദൻ പ്രഖ്യാപിച്ചത്. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.

തന്റെ ഭാഗത്ത് ശരിയുണ്ടെങ്കിൽ സ്വയം പ്രതിരോധിക്കാനുള്ള എല്ലാ അവകാശവും തനിക്ക് ഉണ്ടെന്ന് തോന്നുന്നു. സിനിമ നടൻമാർ അങ്ങനെ ചെയ്യണ്ടേ ആവശ്യമുണ്ടോ, ചെയ്യാൻ പാടില്ല എന്നിങ്ങനെ ഒരുപാട് അഭിപ്രായം ഉണ്ടാകും. കേരളത്തിൽ ചിലപ്പോ ഇങ്ങനെ ആദ്യമായിട്ടായിരിക്കും. തനിക്ക് അറിയില്ല. താൻ ഒരാളുടെയും പേഴ്സണൽ ലൈഫ് നോക്കാറില്ല. ഇത് ആദ്യമായിട്ട് ആണെങ്കിൽ അത് ആളുകൾ ശീലമായിക്കൊള്ളും. മറ്റുള്ളവർക്ക് വേണ്ടി ഞാൻ മാറില്ല. ഒരു സിനിമയ്ക്ക് വേണ്ടി എന്റെ വ്യക്തിത്വം താൻ മാറ്റുകയാണെങ്കിൽ അത് വലിയൊരു കോംപ്രമൈസ് ആയിരിക്കും. അങ്ങനെ സാധ്യത കുറവാണെന്നും ഉണ്ണി മുകുന്ദൻ കൂട്ടിച്ചേർത്തു.