ഇനി ഇത് സഹിക്കാൻ വയ്യ; ഇത്തരത്തിൽ തെറ്റായി സംസാരിച്ചാൽ നിയമനടപടി സ്വീകരിക്കുമെന്ന് ദിയ

സോഷ്യൽ മീഡിയിൽ നിരവധി ഫോളോവേഴ്‌സുള്ള താരമാണ് ദിയ കൃഷ്ണ. ആഭരണങ്ങളുടെ ഒരു ഓൺലൈൻ ബിസിനസും താരം നടത്തുന്നുണ്ട്. ദിയയുടെ ഓൺലൈൻ ബിസിനസിനെതിരെ പരാതിയുമായി കഴിഞ്ഞ ദിവസം ഒരു യൂട്യൂബർ രംഗത്തെത്തിയിരുന്നു. വാങ്ങിയ ആഭരണം കേട്പാട് പറ്റിയതായിരുന്നെന്നും ഓപ്പണിംഗ് വീഡിയോ ഇല്ലെന്ന് പറഞ്ഞ് ആഭരണം മാറ്റി തന്നില്ലെന്നുമായിരുന്നു ഈ യൂട്യൂബറിന്റെ പരാതി.

ഇപ്പോഴിതാ സംഭവത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ദിയ. തന്റെ യുട്യൂബ് ചാനലിലൂടെയാണ് ദിയ പ്രതികരിച്ചിരിക്കുന്നത്. ഓപ്പണിംഗ് വീഡിയോ ഇല്ലാത്തതിനാലാണ് ഹെൽപ് ചെയ്യാൻ കഴിയാതെ ഇരുന്നതെന്ന് ദിയ വീഡിയോയിൽ പറയുന്നു. ഓപ്പണിംഗ് വീഡിയോ കണ്ടാൽ ആ ബോക്‌സ് നേരത്തെ തുറന്നുനോക്കിയിട്ടുണ്ടെന്ന് മനസിലാകും. ഈ വിഷയത്തിൽ അവർക്ക് നിയമപരമായി നീങ്ങാം. എന്നാൽ ഇപ്പോഴത്തെ വിവാദം മുതലെടുത്ത് തന്നെ ചിലർ അധിക്ഷേപിക്കുന്നുണ്ട്.

തന്റെ ബിസിനസിനെ കുറ്റപ്പെടുത്തുമ്പോൾ എനിക്ക് വിഷമം വരും. കരഞ്ഞ് പോകുമെന്നതിനാലാണ് ഈ വീഡിയോയിൽ അശ്വിനെയും പിടിച്ചിരുത്തിയത്. എനിക്ക് ബിപി പ്രശ്‌നങ്ങൾ ഉണ്ട് ഇപ്പോൾ. ഇനി ഇത് സഹിക്കാൻ വയ്യ. ഇത്തരത്തിൽ തെറ്റായി സംസാരിച്ചാൽ നിയമനടപടി സ്വീകരിക്കുമെന്ന് ദിയ മുന്നറിയിപ്പ് നൽകുന്നു.