പ്രേക്ഷകർക്ക് സുപരിചിതനായ താരമാണ് മോഹൻ ജോസ്. വില്ലൻ വേഷങ്ങളിലൂടെയും ക്യാരക്ടർ റോളുകളിലൂടെയും മലയാളി മനസുകളിൽ ഇടംനേടിയ താരമാണ് അദ്ദേഹം. നടൻ സുരേഷ് ഗോപിയെ കുറിച്ച് മോഹൻ ജോസ് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. സുരേഷ് ഗോപിയുമായുള്ള തന്റെ ബന്ധത്തെ കുറിച്ചാണ് താരം സംസാരിക്കുന്നത്.
തനിക്ക് മകൾ ജനിച്ചപ്പോൾ സിനിമ രംഗത്തു നിന്നും ആദ്യമായി പത്ത് കുഞ്ഞുടുപ്പകളുമായി കാണാനെത്തിയത് സുരേഷ് ഗോപിയും രാധികയുമായിരുന്നുവെന്ന് മോഹൻ പറഞ്ഞു. കരുതലിന്റെ ബാലപാഠങ്ങൾ സുരേഷിന് പണ്ടേ വശമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കുന്നു. സുരേഷ് ഗോപിക്ക് ഇനിയും ഏറെ ഉയരങ്ങൾ എത്തിപ്പിടിക്കാനുണ്ടെന്നും മോഹൻ കൂട്ടിച്ചേർത്തു.
വർഷങ്ങൾക്ക് മുൻപ് യാത്ര പറഞ്ഞ് ഹോട്ടലിൽ നിന്ന് മടങ്ങാൻ നേരം സുരേഷ് ഗോപി എന്തോ ഓർത്തതുപോലെ എന്നോട് ഒരു മിനിറ്റ് എന്ന് പറഞ്ഞിട്ട് റിസപ്ഷനിൽ വിളിച്ച് ഒരു ബിഗ്‌ഷോപ്പർ റൂമിലേക്ക് കൊടുത്ത് വിടാൻ ആവശ്യപ്പെട്ടു. റൂം ബോയ് അതുമായി വന്നപ്പോൾ സുരേഷ് റൂമിലുണ്ടായിരുന്ന ഒരു ചൂരൽക്കൂട നിറയെ മനോഹരമായി പായ്ക്ക് ചെയ്തു വച്ചിരുന്ന ഫ്രൂട്ട്‌സ് അതുപോലെ എടുത്ത് ആ ബിഗ്‌ഷോപ്പറിലാക്കിയിട്ട് ഇത് മോൾക്ക് കൊടുക്കണമെന്ന് പറഞ്ഞ് തന്നെയേൽപ്പിച്ചുവെന്നും മോഹൻ തോമസ് ഓർത്തെടുക്കുന്നു.

