ഏറെ ആരാധകരുള്ള ബോളിവുഡ് താരമാണ് രൺബീർ കപൂർ. അനിമൽ എന്ന സിനിമയുടെ വിജയത്തിന് പിന്നാലെ താരത്തിന്റെ സ്റ്റാർ വാല്യുവിൽ വലിയ ഉയർച്ച ഉണ്ടായിട്ടുണ്ട്. താരത്തിന്റെ പുതിയ ലുക്കാണ് ഇപ്പോൾ വൈറലാകുന്നത്.
സ്വന്തം മകളുടെ പേര് താരം തോളത്ത് ടാറ്റു കുത്തിയിട്ടുണ്ട്. റാഹ എന്നാണ് തോളത്ത് താരം ടാറ്റു ചെയ്തിരിക്കുന്നത്.
താരത്തിന്റെ പുതിയ ഹെയർ സ്‌റ്റൈലാണ് ആരാധകരെ ആകർഷിക്കുന്ന മറ്റൊരു ഘടകം. ചിത്രങ്ങൾ പോസ്റ്റ് ചെയ്തത് താരത്തിന്റെ ഹെയർ സ്‌റ്റൈലിസ്റ്റായ ആലിം ഹക്കിമാണ്. നിരവധി പേരാണ് താരത്തെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയത്. ഹോളിവുഡ് താരം റയാൻ ഗോസ്ലിനെ പോലെയുണ്ട് എന്നായിരുന്നു ചിലർ ഫോട്ടോയ്ക്ക് താഴെ കമന്റ് ചെയ്തത്.

