Entertainment (Page 15)

തിരുവനന്തപുരം: മലയാളി സിനിമാ താരം വിശാഖ് നായർക്ക് വധഭീഷണി. കങ്കണ റണാവത്ത് പ്രധാന വേഷത്തിലെത്തുന്ന എമർജൻസി എന്ന ചിത്രത്തിൽ അഭിനയിച്ചതിനെ തുടർന്നാണ് താരത്തിന് വധഭീഷണി ലഭിച്ചത്. ചിത്രത്തിൽ ഇന്ദിരാ ഗാന്ധിയുടെ മകൻ സഞ്ജയ് ഗാന്ധിയുടെ വേഷമാണ് വിശാഖ് അവതരിപ്പിക്കുന്നത്.

എന്നാൽ സഞ്ജയ് ഗാന്ധിയുടെ വേഷം ജർനയ്ൽ സിങ് ഭിന്ദ്രാൻവാലെയുടേതാണ് എന്ന് തെറ്റിദ്ധരിച്ചാണ് വധഭീഷണി വന്നത്. സോഷ്യൽ മീഡിയയിലൂടെയാണ് വിശാഖ് ഭീഷണി വിവരം വെളിപ്പെടുത്തിയത്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി താൻ വധഭീഷണി നേരിടുകയാണെന്നും എമർജൻസി സിനിമയിൽ അവതരിപ്പിക്കുന്ന കഥാപാത്രം ജർനയ്ൽ സിങ് ഭിന്ദ്രാൻവാലെയുടേതാണെന്ന് തെറ്റിദ്ധരിച്ചാണ് ഒരുകൂട്ടം ആളുകൾ ഭീഷണി സന്ദേശം അയക്കുന്നതെന്നും താരം വെളിപ്പെടുത്തി. ഇത് തെളിയിക്കുന്നതിനായി ചിത്രത്തിലെ ക്യാരക്റ്റർ പോസ്റ്ററും വിശാഖ് പങ്ക് വെച്ചിരുന്നു.

ന്യൂഡൽഹി: മലയാള സിനിമയിൽ നിന്ന് ഉൾപ്പെടെ കയ്‌പേറിയ അനുഭവങ്ങളുണ്ടായിട്ടുണ്ടെന്ന് നടി സുപർണ്ണ ആനന്ദ്. തനിക്കും മലയാള ചലച്ചിത്ര മേഖലയിൽ നിന്ന് കൈപ്പേറിയ അനുഭവങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് സുപർണ്ണ വ്യക്തമാക്കി. പലതരത്തിലുള്ള സമ്മർദങ്ങളാണ് ഉണ്ടായിട്ടുള്ളത്. എന്നാൽ, അത്തരം സമ്മർദ്ദങ്ങൾക്ക് നിന്നുകൊടുക്കാനാകാത്തതുകൊണ്ടാണ് സിനിമ തന്നെ വിടേണ്ടി വന്നതെന്നും സുപർണ ആനന്ദ് പറഞ്ഞു.

സ്ത്രീത്വത്തെ അപമാനിച്ച മുകേഷ്, എംഎൽഎ സ്ഥാനം ഒഴിയണം. തെറ്റ് തെറ്റാണെന്ന് പറയാനുള്ള ആർജ്ജവം മമ്മൂട്ടിക്കും മോഹൻലാലിനും ഉണ്ടാകണം. കാസ്റ്റിംഗ് കൗച്ചടക്കമുള്ള പ്രവണതകൾ അന്നേ സിനിമയിലുണ്ട്. ഉപദ്രവിച്ചവരുടെ പേര് പുറത്ത് പറയാൻ നടിമാർ കാണിച്ച ധൈര്യത്തെ അഭിനന്ദിക്കുന്നു. എന്നാൽ കേസെടുത്തിട്ട് പോലും എംഎൽഎ സ്ഥാനത്ത് തുടരുന്ന മുകേഷിന്റെ നടപടി പരിഹാസ്യമാണ്. മുതിർന്ന നടന്മാരായ മമ്മൂട്ടിയുടെയും, മോഹൻ ലാലിന്റെയും മൗനം അമ്പരിപ്പിക്കുന്നുവെന്നും പരാജയമായതുകൊണ്ടാണ് അമ്മ ഭരണസമിതിക്ക് രാജി വയ്‌ക്കേണ്ടി വന്നതെന്നും സുപർണ്ണ വ്യക്തമാക്കി.

എല്ലാവരെയും ഉൾക്കൊണ്ടുവേണം അമ്മയുടെ പുതിയ ഭരണ സമിതി മുൻപോട്ട് പോകാൻ. സ്ത്രീകളും ഭരണസാരഥ്യത്തിലുണ്ടാകണം. കേരളത്തിലെ സംഭവങ്ങൾ ഭാഷാ ഭേദമില്ലാതെ ചലച്ചിത്ര മേഖലയുടെ നവീകരണത്തിനിടയാക്കട്ടെയെന്നും സുപർണ്ണ കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: ലൈംഗികാരോപണ പരാതിയിൽ നടൻ സിദ്ദിഖിനെതിരേ നിർണായക തെളിവുകൾ കണ്ടെത്തി അന്വേഷണ സംഘം. സിദ്ദിഖും പരാതിക്കാരിയായ യുവനടിയും തിരുവനന്തപുരത്തെ ഹോട്ടലിൽ ഉണ്ടായിരുന്നതിന്റെ വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചു. ഹോട്ടലിലെ രജിസ്റ്ററിൽ രണ്ടു പേരുടേയും പേരുകളുണ്ട്. പ്രിവ്യൂഷോയിക്ക് ശേഷമാണ് ഇരുവരും ഹോട്ടലിലെത്തിയത്. പ്രിവ്യൂവിന് ഇരുവരും ഉണ്ടായിരുന്നതായും അന്വേഷണ സംഘം സ്ഥിരീകരിച്ചിട്ടുണ്ട്.

രജിസ്റ്ററിൽ പേരെഴുതി ഒപ്പു വച്ച ശേഷമാണ് നടി സിദ്ദിഖിന്റെ മുറിയിലെത്തുന്നത്. ഇരുവരും ഒരേ സമയത്ത് ഹോട്ടലിലുണ്ടായിരുന്നു. സിദ്ദിഖ് ഒന്നാം നിലയിലെ മുറിയിലാണുണ്ടായിരുന്നതെന്ന് അന്വേഷണ സംഘം കണ്ടെത്തി. അതിനിടെ ഹോട്ടലിലെ പരിശോധന അന്വേഷണ സംഘം പൂർത്തിയായി.

തിരുവനന്തപുരം: നടൻ ജയസൂര്യക്കെതിരെ കേസെടുത്ത് പോലീസ്. ലൈംഗിക ആരോപണ പരാതിയിലാണ് താരത്തിനെതിരെ കേസെടുത്തത്. തിരുവനന്തപുരം കന്റോൺമെന്റ് പൊലീസാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ഐപിസി 354, 354A, 509 എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ്. അതേസമയം, കഴിഞ്ഞ ദിവസം നടിയുടെ രഹസ്യ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തിയിരുന്നു. ഇന്നലെ ആലുവയിലെ വീട്ടിലെത്തിലെത്തിയാണ് മൊഴി രേഖപ്പെടുത്തിയത്.

ഇതിന് പിന്നാലെയാണ് കേസ് രജിസ്റ്റർ ചെയ്തത്. ഷൂട്ടിംഗിനിടെ സെക്രട്ടേറിയറ്റിലെ ശുചിമുറിയിൽ വച്ച് ലൈംഗികമായി ആക്രമിച്ചെന്നാണ് കേസിലെ എഫ്‌ഐആർ.

മുംബൈ: വിമൻ ഇൻ സിനിമാ കളക്ടീവിന് പിന്തുണയുമായി നടി സാമന്ത റൂത്ത് പ്രഭു. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് നടി ഡബ്ല്യുസിസിയിലെ അംഗങ്ങളെ അഭിനന്ദിച്ചത്. സിനിമാ വ്യവസായത്തിലെ സ്ത്രീകൾക്ക് സുരക്ഷിതവും നീതിയുക്തവുമായ തൊഴിൽ അന്തരീക്ഷത്തിനായി പോരാടുന്നതിൽ ഡബ്ല്യുസിസിയുടെ നീണ്ട പരിശ്രമത്തെ സാമന്ത പ്രശംസിച്ചു.

‘വർഷങ്ങളായി, കേരളത്തിലെ വിമൻ ഇൻ സിനിമാ കളക്ടീവിന്റെ (ഡബ്ല്യുസിസി) അവിശ്വസനീയമായ പ്രവർത്തനങ്ങളെ പിന്തുടരുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ ഗുരുതരമായ പ്രത്യാഘാതങ്ങൾ വെളിച്ചത്തുവരുമ്പോൾ, തങ്ങൾ ഡബ്ല്യുസിസിയോട് കടപ്പെട്ടിരിക്കുന്നുവെന്ന് സാമന്ത പറഞ്ഞു.

സുരക്ഷിതവും മാന്യവുമായ ജോലിസ്ഥലം ഏറ്റവും കുറഞ്ഞ ആവശ്യമാണ്, എന്നിട്ടും പലരും അതിനായി പോരാടേണ്ടതുണ്ട്. എന്നാൽ അവരുടെ പരിശ്രമം പാഴായില്ല. ഇത് വലിയൊരു മാറ്റത്തിന്റെ തുടക്കം മാത്രമാണെന്ന് പ്രതീക്ഷിക്കുന്നു. ഡബ്ല്യുസിസിയിലെ സുഹൃത്തുക്കൾക്കും സഹോദരിമാർക്കും അഭിനന്ദനങ്ങൾ അറിയിക്കുന്നുവെന്നും സാമന്ത കൂട്ടിച്ചേർത്തു.

കൊച്ചി: നടൻ ജയസൂര്യയ്ക്ക് എതിരെ പരാതി. നേരത്തെ പേരുപറയാതെ പരസ്യമായി ജയസൂര്യക്കെതിരെ ആരോപണം ഉന്നയിച്ച യുവ നടിയാണ് പരാതി നൽകിയത്. പൊലീസ് മേധാവിയ്ക്കാണ് പരാതി നൽകിയത്. ഷൂട്ടിങ് ലൊക്കേഷനിൽ അപമര്യാദയായി പെരുമാറിയെന്നാണ് പരാതിയിൽ വ്യക്തമാക്കുന്നത്. പരാതിക്കാരിയുടെ പ്രാഥമിക മൊഴി പൊലീസ് ശേഖരിച്ചു.

പരാതി ലഭിച്ചതിന് പിന്നാലെ പൂങ്കുഴലി ഐപിഎസ് പരാതിക്കാരിയുമായി സംസാരിച്ചു. ഐശ്വര്യ ഐപിഎസ് അടക്കമുള്ള ഉദ്യോഗസ്ഥർ പ്രാഥമികമായ മൊഴി ശേഖരിച്ചു. വിശദമായ മൊഴി പരാതിക്കാരിൽ നിന്ന് സ്വീകരിക്കും.

വിഷയത്തിൽ ഉടൻ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തും. തൊടുപുഴയിലെ സിനിമ ലൊക്കേഷനിൽവെച്ചാണ് ജയസൂര്യ അപമര്യാദയായി പെരുമാറിയതെന്നും തന്നെ കടന്നുപിടിക്കുകയായിരുന്നുവെന്നും നടി ആരോപിക്കുന്നു.

തിരുവനന്തപുരം: തനിക്കെതിരെ ലൈംഗിക പീഡനാരോപണം ഉന്നയിച്ച നടി മീനു മുനീറിനെതിരെ പ്രതികരിച്ച് ആരോപണ വിധേയനായ നടനും എംഎൽഎയുമായ മുകേഷ്. ആരോപണത്തിൽ യാതൊരു കഴമ്പുമില്ലെന്നും ബ്ലാക്ക് മെയിൽ ചെയ്യുകയായിരുന്നുവെന്നും മുകേഷ് വ്യക്തമാക്കി. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

മീനു മുനീർ ബ്ലാക്ക് മെയിൽ ചെയ്തു. ഒരു ലക്ഷണമെങ്കിലും തരണമെന്ന് എന്നോട് ആവശ്യപ്പെട്ടു. തുക ആവശ്യപ്പെട്ട് വാട്‌സ് ആപ്പിൽ സന്ദേശം അയച്ചു. 2009ൽ മിനു കുര്യൻ എന്ന പേരുള്ള സ്ത്രീ തൻറെ വീട്ടിൽ വന്നിരുന്നു. അവസരങ്ങൾക്കായി സഹായിക്കണം എന്ന് ആവശ്യപ്പെട്ടു. ശ്രമിക്കാം എന്ന് താൻ മറുപടി നൽകുകയായിരുന്നു. പിന്നീട് തൻറെ നല്ല പെരുമാറ്റത്തെ അഭിനന്ദിച്ച് മിനു സന്ദേശം അയക്കുകയായിരുന്നു. ഒരു അനിഷ്ടവും അവർ പ്രകടിപ്പിച്ചില്ല. 2022ലാണ് പിന്നിട് തന്നെ അവർ പരിചയപ്പെടുന്നത്. മിനു മുനീർ എന്ന പേരിലാണ് അന്ന് പരിചയപ്പെടുത്തിയത്. ഇതിനുശേഷമാണ് സാമ്പത്തിക സഹായം തേടിയത്. പണം ചോദിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് മുകേഷ് പറയുന്നു.

മിനുവിൻറെ ഭർത്താവ് എന്നവകാശപ്പെട്ടയാളാണ് ഫോണിൽ വിളിച്ച് വൻ തുക ആവശ്യപ്പെട്ടത്. ബ്ലാക്ക് ചെയ്‌തെന്നതിന് തെളിവ് ഉണ്ടെന്നും മുകേഷ് പറഞ്ഞു. മിനു മുനീറിനെതിരെ നിയമനടപടി സ്വീകരിക്കും. ബ്ലാക്ക് മെയിലിംഗിന് കീഴടങ്ങില്ല. ആരോപണത്തിൽ തനിക്കെതിരായ അന്വേഷണത്തെ സ്വാഗതം ചെയ്യുന്നു. സുതാര്യമായ അന്വേഷണം വേണം. ആരോപണങ്ങളുടെ നിജസ്ഥിതി പുറത്തുവരണം. തന്നെ രാഷ്ട്രീയമായി വേട്ടയാടുന്നവരോട് പരാതിയില്ല. 2018ൽ നടന്ന അതേ രാഷ്ട്രീയ നാടകം ആവർത്തിക്കുകയാണെന്നും മുകേഷ് കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: താരസംഘടനയായ അമ്മയിൽ കൂട്ടരാജി. മോഹൻലാൽ ഉൾപ്പെടെ എല്ലാവരും രാജിവെച്ചു. നിലവിലെ അമ്മ ഭരണസമിതി പിരിച്ചുവിട്ടു. ഹേമ കമ്മിറ്റി റിപ്പോർട്ടറിനെ തുടർന്ന് സിനിമ രംഗത്തെ അതിക്രമങ്ങളിൽ പരാതിയുമായി കൂടുതൽപ്പേർ രംഗത്ത് എത്തിയ സാഹചര്യത്തിലാണ് നടപടി.

‘ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിനെ തുടർന്ന് സാമൂഹ്യ-ദൃശ്യ-അച്ചടി മാധ്യമങ്ങളിൽ ‘അമ്മ’സംഘടനയിലെ ഭരണ സിമിതിയിലെ ചില ഭാരവാഹികൾ നേരിടേണ്ടി വന്ന ലൈംഗികാരോപണങ്ങളുടെ പശ്ചാത്തലത്തിൽ, ‘അമ്മ’യുടെ നിലവിലുള്ള ഭരണ സമിതി അതിന്റെ ധാർമ്മികമായ ഉത്തരവാദിത്വം മുൻനിർത്തി രാജി വെയ്ക്കുന്നുവെന്ന് മോഹൻലാൽ രാജിക്കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. രണ്ട് മാസത്തിനുള്ളിൽ പൊതുയോഗം കൂടി, പുതിയ ഭരണ സമിതിയെ തെരെഞ്ഞെടുക്കും. ‘അമ്മ’ ഒന്നാം തീയതി നല്കുന്ന കൈനീട്ടവും, ആരോഗ്യ ചികിത്സയ്ക്ക് നൽകിപ്പോരുന്ന സഹായവും ‘അമ്മ’യുടെ സമാദരണീയരായ അംഗങ്ങൾക്ക് തടസ്സം കൂടാതെ ലഭ്യമാക്കാനും, പൊതുയോഗം വരെ ഓഫിസ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും നിലവിലുള്ള ഭരണ സമിതി താത്ക്കാലിക സംവിധാനമായി തുടരുമെന്നും മോഹൻലാൽ അറിയിച്ചു.

‘അമ്മ’യെ നവീകരിക്കാനും, ശക്തിപ്പെടുത്തുവാനും കെല്പുള്ള പുതിയൊരു നേതൃത്വം ‘അമ്മ’യ്ക്കുണ്ടാവുമെന്ന ശുഭപ്രതീക്ഷയിലാണ് തങ്ങൾ. വിമർശിച്ചതിനും തിരുത്തിയതിനും എല്ലാവർക്കും നന്ദി അറിയിക്കുന്നുവെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു.

കൊച്ചി: ഹേമാ കമ്മിറ്റി റിപ്പോർട്ടിലും നിലവിൽ താരങ്ങൾക്കെതിരെ ഉയരുന്ന ലൈംഗികാരോപണങ്ങളിലും പ്രതികരണവുമായി നടൻ പൃഥ്വിരാജ്. ആരോപണ വിധേയർക്കെതിരെയുള്ള കുറ്റം തെളിഞ്ഞാൽ മാതൃകപരമായി ഓരോരുത്തരും ശിക്ഷിക്കപ്പെടണമെന്ന് അദ്ദേഹം പറഞ്ഞു. വ്യാജ ആരോപണങ്ങളാണെങ്കിൽ അതുന്നയിക്കുന്നവരും മാതൃകാപരമായി ശിക്ഷിക്കപ്പെടുമെന്ന് ഉറപ്പാക്കണമെന്ന് പൃഥ്വിരാജ് ആവശ്യപ്പെട്ടു.

അമ്മയ്ക്ക് വീഴ്ച സംഭവിച്ചു എന്നതിൽ തർക്കമില്ല. ആരോപണ വിധേയർ സ്ഥാനങ്ങളിൽ ഇരുന്ന് അന്വേഷണം നേരിടുന്നത് ഉചിതമല്ലെന്ന് വിശ്വസിക്കുന്നു. നടി പാർവതിക്ക് മുന്നേ അവസരം നിഷേധിക്കുന്നതിൽ വിധേയനായത് താൻ. ഹേമ കമ്മിഷനോട് ആദ്യം സംസാരിച്ചവരിൽ ഒരാളാണ് താൻ. അതിൽ താൻ എന്തിനാണ് റിപ്പോർട്ടിൽ ഞെട്ടുന്നതെന്ന് പൃഥ്വിരാജ് ചോദിച്ചു.

താൻ ഇതിൽ ഇല്ല എന്ന് പറയുന്നതിൽ തീരുന്നില്ല തന്റെ ഉത്തരവാദിത്തം. പവർ ഗ്രൂപ്പിൽ നിന്ന് ഞാൻ ബാധിക്കപ്പെട്ടിട്ടില്ല. എന്നതുകൊണ്ട് പവർ ഗ്രൂപ്പ് ഇല്ലെന്ന് ഞാൻ പറയുന്നില്ലെന്നും താരം വാർത്താ സമ്മേളനത്തിനിൽ താരം പറഞ്ഞു. ആരോപണങ്ങളും അന്വേഷണങ്ങളും സിനിമ മേഖലയെ എങ്ങനെ ബാധിക്കണമോ അങ്ങനെ തന്നെ ബാധിക്കണം. അങ്ങനെയെ അവസാനമുണ്ടാകൂവെന്നും താരം കൂട്ടിച്ചേർത്തു.

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ സിനിമ മേഖലയിൽ വിവാദങ്ങൾ ശക്തമാകുന്ന സാഹചര്യത്തിൽ ഫേസ്ബുക്ക് പോസ്റ്റുമായി ഡബ്ല്യൂസിസി. ‘ചേഞ്ച് ദി നരേറ്റീവ്’ എന്ന ഹാഷ്ടാഗോടുകൂടിയാണ് ഡബ്ല്യുസിസി പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.

‘നോ എന്ന് പറയാനുള്ള പ്രിവിലേജോ സാഹചര്യമോ ഇല്ലാത്ത സ്ത്രീകളോട്, അത് നിങ്ങളുടെ തെറ്റല്ല എന്ന് ബോധ്യപ്പെടുത്തുന്നു. ഒപ്പം നോ പറയാനുള്ള പ്രിവിലേജും സാഹചര്യവും ഉള്ള സ്ത്രീകളോട്, സുരക്ഷിതമായ തൊഴിൽ ഇടം നമുക്ക് ഒരുമിച്ച് സൃഷ്ടിക്കാമെന്നും ഡബ്ല്യുസിസി വ്യക്തമാക്കി.