Entertainment (Page 16)

തിരുവനന്തപുരം: ലൈംഗികാരോപണം ഉന്നയിച്ച നടിക്കെതിരെ പരാതി നൽകി നടൻ സിദ്ദിഖ്. രേവതി സമ്പത്തിനെതിരെയാണ് സിദ്ദിഖ് പരാതി നൽകിയത്. ആരോപണത്തിന് പിന്നിൽ പ്രത്യേക അജണ്ടയുണ്ട്. ഇത് അന്വേഷിക്കണമെന്നാണ് സിദ്ദിഖ് പരാതിൽ ആവശ്യപ്പെടുന്നത്.

ഡിജിപിക്കാണ് സിദ്ദിഖ് പരാതി നൽകിയത്. വ്യത്യസ്ത സമയങ്ങളിലാണ് രേവതി സമ്പത്ത് ആരോപണം ഉന്നയിക്കുന്നത്. ബലാത്സംഗ ആരോപണം ഉന്നയിച്ചത് ഇപ്പോൾ മാത്രമാണ്. ആരോപണൾക്ക് പിന്നിൽ നിക്ഷിപ്ത താത്പര്യമാണെന്നും സിദ്ദിഖ് പരാതിയിൽ ആരോപിക്കുന്നു.

തിരുവനന്തപുരം: നടി മീനു മുനീറിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി മണിയൻപിള്ള രാജു. ധാരാളം ആരോപണങ്ങൾ വരുമെന്നും പണം തട്ടാനും അവസരം കിട്ടാത്തതിൽ ദേഷ്യം ഉള്ളവരും അടക്കമാണ് ആരോപണങ്ങളുമായി എത്തുന്നതെന്നും മണിയൻ പിള്ള രാജു പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരോപണങ്ങളുടെ യഥാർത്ഥ വസ്തുതകൾ പുറത്തുകൊണ്ടുവരാൻ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

എൽസമ്മ എന്ന ആൺകുട്ടി എന്ന സിനിമയിൽ മിന്നുവിനൊപ്പം അഭിനയിച്ചിട്ടുണ്ട്. തനിക്ക് എതിരായ ആരോപണം തെറ്റാണ്. താൻ തെറ്റുകാരൻ ആണെങ്കിൽ തന്നെയും ശിക്ഷിക്കണം. എല്ലാ ആരോപണങ്ങളും സർക്കാർ അന്വേഷിക്കട്ടെയെന്നും വഴിവിട്ട രീതിയിൽ അമ്മയിൽ അംഗത്വം എടുക്കാൻ സാധിക്കില്ലെന്നും മണിയൻപിള്ള രാജു കൂട്ടിച്ചേർത്തു.

കൊച്ചി: നടൻ സിദ്ദിഖ് താര സംഘടനയായ ‘അമ്മ’യുടെ ജനറൽ സെക്രട്ടറി സ്ഥാനം രാജിവെച്ചു. യുവ നടി ഉന്നയിച്ച ലൈംഗിക ആരോപണത്തിന് പിന്നാലെയാണ് സിദ്ദിഖ് രാജി സമർപ്പിച്ചത്. അമ്മ പ്രസിഡന്റ് മോഹൻലാലിന് സിദ്ധിഖ് രാജിക്കത്ത് നൽകുകയായിരുന്നു.

യുവ നടിയായ രേവതി സമ്പത്താണ് സിദ്ധിഖിനെതിരെ ലൈംഗിക ആരോപണം ഉന്നയിച്ച് കഴിഞ്ഞ ദിവസം രംഗത്തെത്തിയത്. സിദ്ദിഖ് തന്നെ ശാരീരികമായി പീഡിപ്പിച്ചുവെന്നായിരുന്നു രേവതി സമ്പത്തിന്റെ ആരോപണം.

വളരെ ചെറിയ പ്രായത്തിലാണ് തനിക്ക് ദുരനുഭവം ഉണ്ടായത്. ഇപ്പോഴത്തെ അമ്മ ജനറൽ സെക്രട്ടറിയുടെ ഭാഗത്ത് നിന്നായിരുന്നു ദുരനുഭവം. പക്ഷേ അത് പുറത്ത് പറയാൻ പോലും സമയമെടുത്തു. സിദ്ദിഖ് തന്നെ ശാരീരികമായി പീഡിപ്പിച്ചു. സ്വപ്നങ്ങളോടെയാണ് സിനിമ മേഖലയിലേക്ക് വന്നത്. പ്ലസ് ടു കഴിഞ്ഞ് നിൽക്കുന്ന സമയത്താണ് അയാൾ ബന്ധപ്പെടുന്നത്. ഒരു സിനിമ പ്രോജക്റ്റ് ഉണ്ടെന്നും, സംസാരിക്കാം എന്നും പറഞ്ഞാണ് വിളിച്ചു വരുത്തിയത്. ശേഷമായിരുന്നു ആക്രമണം നടത്തിയതെന്ന് നടി പറയുന്നു.

ഹേമ കമ്മിറ്റി റിപ്പോർട്ടിലെ കാര്യങ്ങളെ ക്രിമിനൽ ആക്റ്റിവിറ്റി എന്നു പറഞ്ഞ സിദ്ദിഖ് അങ്ങനെയെങ്കിൽ ക്രിമിനൽ അല്ലേ. നിയമനടപടിയെന്നല്ല ഇനിയൊന്നിനുമില്ല. അത്രത്തോളം ജീവിതത്തിൽ അനുഭവിച്ചു. പീഡന അനുഭവം തുറന്ന് പറഞ്ഞതിന് സിനിമ മേഖലയിൽ നിന്നും തന്നെ മാറ്റി നിർത്തി. തനിക്ക് മാത്രമല്ല തന്റെ സുഹൃത്തുക്കൾക്കും ഇദ്ദേഹത്തിന്റെ ഭാഗത്ത് നിന്നും മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്നും നടി കൂട്ടിച്ചേർത്തു.

മലയാള സിനിമയിൽ കാസ്റ്റിംഗ് കൗച്ച് ഉണ്ടെന്ന വെളിപ്പെടുത്തലുമായി നടി ശ്വേതാ മേനോൻ. തന്റെയടുത്ത് ആരും മോശമായി പെരുമാറിയിട്ടില്ലെന്നും നോ പറയേണ്ടിടത്ത് നോ പറയാൻ തനിക്ക് അറിയാമെന്നും താരം പറഞ്ഞു. പരാതി പറഞ്ഞാൽ കുറ്റപ്പെടുത്തൽ നേരിടേണ്ടി വരുന്നതു കൊണ്ടാണ് ധൈര്യപൂർവം ആരും മുന്നോട്ടുവരാത്തതെന്നും നടി വ്യക്തമാക്കി.

പവർ ഗ്രൂപ്പ് കാരണം 9 സിനിമകളിൽ നിന്ന് മാറ്റിനിർത്തപ്പെട്ടു. പവർഗ്രൂപ്പിൽ സ്ത്രീകളുമുണ്ട്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്ന സാഹചര്യത്തിൽ കർശനമായിട്ടുള്ള നിയമം വരണം. റിപ്പോർട്ട് പുറത്തുവരാൻ അഞ്ച് വർഷം വൈകിപ്പിച്ചുവെന്നുള്ളത് വീഴ്ചയാണ്. സിനിമയിൽ സ്ത്രീകൾ മാത്രമല്ല പുരുഷന്മാരും ചൂഷണത്തിന് വിധേയമാകുന്നുണ്ടെന്നും ശ്വേതാ മേനോൻ വിശദമാക്കി.

ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ രഞ്ജിത്തിൽ നിന്ന് മോശം അനുഭവം നേരിട്ടുവെന്ന ബംഗാളി നടിയുടെ ആരോപണം ഞെട്ടിപ്പിക്കുന്നതാണ്. പാലേരി മാണിക്യത്തിന്റെ സെറ്റിൽ താൻ ദുരനുഭവം നേരിട്ടിട്ടില്ല. ബംഗാളി നടിക്ക് അത്തരമൊരു അനുഭവം നേരിടേണ്ടി വന്നുവെങ്കിൽ അവരെ അത് മാനസികമായി ബാധിച്ചിട്ടുണ്ടാകും. താൻ അടങ്ങിയ ഷൂട്ടിംഗ് സൈറ്റിൽ അത്തരം ഒരു വിഷയമുണ്ടായതായി നേരത്തെ അറിഞ്ഞിരുന്നില്ല. കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ രഞ്ജിത്തിനെ മാറ്റിനിർത്തണമെന്നും നടി കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: തനിക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ പ്രതികരണവുമായി സംവിധായകൻ രഞ്ജിത്ത്. പാലേരി മാണിക്യം എന്ന സിനിമയിൽ അഭിനയിക്കാനെത്തിയപ്പോൾ മോശം അനുഭവം നേരിട്ടെന്ന ബംഗാളി നടി ശ്രീലേഖ മിത്രയുടെ ആരോപണങ്ങളിലാണ് രഞ്ജിത്ത് പ്രതികരണവുമായി എത്തിയിരിക്കുന്നത്. ശ്രീലേഖ മിത്ര പാലേരി മാണിക്യത്തിന്റെ ഓഡീഷന് വന്നിരുന്നു. എന്നാൽ കഥാപാത്രത്തിന് അനുയോജ്യം അല്ലാത്തത് കൊണ്ടാണ് പരിഗണിക്കാതിരുന്നതെന്ന് രഞ്ജിത്ത് അറിയിച്ചു.

നടിയോട് മോശമായി പെരുമാറിയിട്ടില്ലെന്നും രഞ്ജിത്ത് വിശദമാക്കി. 2009-10 കാലഘട്ടത്തിൽ രഞ്ജിത്ത് സംവിധാനം ചെയ്ത ‘പാലേരി മാണിക്യം’ സിനിമയിൽ അഭിനയിക്കാൻ എത്തിയപ്പോൾ സംവിധായകൻ മോശമായി പെരുമാറിയെന്നായിരുന്നു ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തൽ. ഒരു രാത്രി മുഴുവൻ ഹോട്ടലിൽ കഴിഞ്ഞത് പേടിച്ചാണ്. സംഭവത്തിൽ പരാതി അറിയിച്ചിരുന്നു. പരാതി പറഞ്ഞത് ഡോക്യുമെന്ററി സംവിധായകൻ ജോഷി ജോസഫിനോടാണ്. എന്നാൽ ആരും പിന്നീട് തന്നെ ബന്ധപ്പെട്ടില്ലെന്നും നടി ആരോപിക്കുന്നു.

പാലേരി മാണിക്യം സിനിമയിലും മറ്റ് മലയാളം സിനിമകളിലും പിന്നീട് തനിക്ക് അവസരം കിട്ടിയില്ല. തന്നോടുള്ള മോശം പെരുമാറ്റം എതിർത്തത് കൊണ്ട് മാത്രമാണ് അവസരം നിഷേധിച്ചതെന്ന് ശ്രീലേഖ മിത്ര വ്യക്തമാക്കിയിരുന്നു.

തിരിച്ചു നാട്ടിലേക്കു പോകാനുള്ള പണം പോലും തന്നില്ല. ഒറ്റയ്ക്ക് പിറ്റേന്ന് തന്നെ നാട്ടിലേക്ക് മടങ്ങിയത്. അതിക്രമം നേരിട്ടവർ പരാതിയുമായി മുന്നോട്ട് വരണം. കുറ്റക്കാരുടെ പേര് വെളിപ്പെടുത്തണം, ഹേമ കമ്മറ്റി പോലുള്ള കമ്മിറ്റികൾ മറ്റ് ഭാഷകളിലും വേണമെന്നും ശ്രീലേഖ കൂട്ടിച്ചേർത്തു.

കൊച്ചി: നടി ശീതൾ തമ്പിയുടെ പരാതി തള്ളി ഫൂട്ടേജ് സിനിമയുടെ നിർമാതാക്കൾ. ഷൂട്ടിങ്ങിനിടെ അപകടം ഉണ്ടായപ്പോൾ വേണ്ട ചികിത്സ നൽകിയെന്ന് ഫൂട്ടേജ് സിനിമയുടെ നിർമാതാക്കൾ വ്യക്തമാക്കി. ഷൂട്ടിങ്ങിനിടെ അപകടം ഉണ്ടായപ്പോൾ വേണ്ട ചികിത്സ നൽകിയെന്ന് ഫൂട്ടേജ് സിനിമയുടെ നിർമാതാക്കൾ പ്രതികരിച്ചു.

പരിക്കേറ്റ് വിശ്രമിക്കുമ്പോഴും സഹായം നൽകിയെന്നും നിർമാതാക്കളായ മൂവി ബക്കറ്റ് വിശദീകരിക്കുന്നു. ഷൂട്ടിംഗ് ലൊക്കേഷനിൽ ആവശ്യമായ സുരക്ഷ ഒരുക്കിയില്ലെന്നും പരിക്കേറ്റ് ചികിത്സയിൽ കഴിയുമ്പോൾ കാര്യായ രീതിയിൽ ചികിത്സാ ചിലവ് ലഭിച്ചില്ലെന്നുമാണ് ശീതൾ വക്കീൽ നോട്ടീസിൽ പറയുന്നത്.

മഞ്ജു വാര്യർക്കും നിർമാണ കമ്പനി മൂവി ബക്കറ്റിലെ പാർട്ണറായ ബിനീഷ് ചന്ദ്രനുമെതിരെയാണ് നടിയും അസി. ഡയറക്ടറുമായ ശീതൾ തമ്പി വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്. പുറത്തിറങ്ങാനിരിക്കുന്ന ഫൂട്ടേജ് സിനിമയിൽ ശതീൾ തമ്പി അഭിനയിച്ചിരുന്നു.

പരിക്കുമായി ബന്ധപ്പെട്ട് ശീതളിന് ശസ്ത്രക്രിയ നടത്തേണ്ടി വന്നു. ആശുപത്രിയിൽ വലിയ രീതിയിൽ പണം ചിലവായി. പക്ഷേ മൂവി ബക്കറ്റ് നിർമാണ കമ്പനി പല ഘട്ടങ്ങളിലായി നൽകിയത് ഒരു ലക്ഷത്തി എൺപതിനായിരം രൂപയാണെന്നും നോട്ടീസിൽ പറയുന്നു. നിലവിൽ ജോലി ചെയ്യാൻ പറ്റാത്ത സാഹചര്യമാണ്. ഇതിന് ഉചിതമായ നഷ്ടപരിഹാരം നൽകാതെ മൂവി ബക്കറ്റ് മൗനം തുടരുകയാണെന്നും നഷ്ടപരിഹാരം വേണമെന്നുമാണ് വക്കീൽ നോട്ടീസിൽ ആവശ്യപ്പെടുന്നു.


കൊച്ചി: നടി മഞ്ജു വാര്യർക്കെതിരെ വക്കീൽ നോട്ടീസ്. നടി ശീതൾ തമ്പിയാണ് മഞ്ജു വാര്യർക്കെതിരെ വക്കീൽ നോട്ടീസ് അയച്ചത്. ഷൂട്ടിംഗ് ലൊക്കേഷനിൽ ആവശ്യമായ സുരക്ഷ ഒരുക്കിയില്ലെന്നാണ് ആരോപണം. മഞ്ജു വാര്യർ നിർമ്മിക്കുന്ന ഫൂട്ടെജ് എന്ന സിനിമയിൽ ശീതൾ അഭിനയിച്ചിരുന്നു. ഈ സിനിമയിൽ അഭിനയിക്കുന്നതിനിടെ ശീതളിന് പരിക്കേൽക്കുകയും ചെയ്തിരുന്നു.

നടി മഞ്ജുവാര്യർ അഞ്ച് കോടി നഷ്ടപരിഹാരം നൽകണമെന്നാണ് ശീതൾ വക്കീൽ നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. സെറ്റിൽ ആംബുലൻസ് പോലും ഒരുക്കിയില്ലെന്നും നോട്ടീസിൽ പറയുന്നു. മഞ്ജു വാര്യർക്കും നിർമാണ കമ്പനി മൂവി ബക്കറ്റിലെ പാർട്ണറായ ബിനീഷ് ചന്ദ്രനുമെതിരെയാണ് നടിയും അസി. ഡയറക്ടറുമായ ശീതൾ തമ്പി വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്. പുറത്തിറങ്ങാനിരിക്കുന്ന ഫൂട്ടേജ് സിനിമയിൽ ശതീൾ തമ്പി അഭിനയിച്ചിരുന്നു.

പരിക്കുമായി ബന്ധപ്പെട്ട് ശീതളിന് ശസ്ത്രക്രിയ നടത്തേണ്ടി വന്നു. ആശുപത്രിയിൽ വലിയ രീതിയിൽ പണം ചിലവായി. പക്ഷേ മൂവി ബക്കറ്റ് നിർമാണ കമ്പനി പല ഘട്ടങ്ങളിലായി നൽകിയത് ഒരു ലക്ഷത്തി എൺപതിനായിരം രൂപയാണെന്നും നോട്ടീസിൽ പറയുന്നു. നിലവിൽ ജോലി ചെയ്യാൻ പറ്റാത്ത സാഹചര്യമാണ്. ഇതിന് ഉചിതമായ നഷ്ടപരിഹാരം നൽകാതെ മൂവി ബക്കറ്റ് മൗനം തുടരുകയാണെന്നും നഷ്ടപരിഹാരം വേണമെന്നുമാണ് വക്കീൽ നോട്ടീസിൽ ആവശ്യപ്പെടുന്നു.

തിരുവനന്തപുരം: കരിയറിന്റെ പീക്ക് ടൈമിൽ പലതും സഹിക്കാൻ വയ്യാതെ സിനിമയിൽ നിന്ന് പോയതാണെന്ന് തുറന്നു പറഞ്ഞ് നടി രഞ്ജിനി. തന്റെ എക്‌സ്പീരിയൻസ് മുഴുവൻ ഹേമ കമ്മിറ്റിയോട് പറഞ്ഞിരുന്നുവെന്ന് താരം പറഞ്ഞു. തനിക്ക് വേണ്ടി മാത്രമല്ല സിനിമയിലെ മുഴുവൻ സ്ത്രീകൾക്കും വേണ്ടിയാണ് കമ്മിറ്റിക്ക് മുന്നിൽ സംസാരിച്ചതെന്ന് രഞ്ജിനി വ്യക്തമാക്കി.

താൻ സിനിമ ഉപേക്ഷിച്ചത് 1990ലാണ്. കരിയറിന്റെ പീക്ക് ടൈമിൽ ഇനി സിനിമ വേണ്ടെന്ന് പറഞ്ഞ് ഇറങ്ങി പോയ വ്യക്തിയാണ് താൻ. തനിക്ക് പാരന്റസിന്റെ പൂർണ്ണ പിന്തുണയുണ്ടായിരുന്നു. എല്ലാം ദിവസവും തന്റെ അവകാശങ്ങൾക്ക് വേണ്ടി ഫൈറ്റ് ചെയ്യേണ്ട സ്ഥിതിയായിരുന്നുവെന്ന് താരം അറിയിച്ചു.

ഒരു ജോലിക്ക് വരുമ്പോൾ സമാധാനത്തോടെയും സന്തോഷത്തോടെയുമല്ലേ ജോലി ചെയ്യേണ്ടത്. പ്രതിഫലം ചോദിച്ച് വാങ്ങിയാൽ പോലും നമ്മൾ പ്രശ്‌നക്കാരിയാണ് എന്ന് മുദ്ര കുത്തും, മടുത്ത് എല്ലാം ഉപേക്ഷിക്കുകയായിരുന്നു. എന്നാൽ എത്ര പേർക്ക് ഇങ്ങനെ ചെയ്യാൻ പറ്റുമെന്നും രഞ്ജിനി ചോദിച്ചു.

തിരുവനന്തപുരം: സിനിമാ മേഖലയിൽ പ്രതിഫലത്തിന്റെ കാര്യത്തിലും വിവേചനമാണെന്ന് വ്യക്തമാക്കി ഹേമ കമ്മിറ്റി റിപ്പോർട്ട്. സിനിമയിൽ പ്രതിഫലം നിശ്ചയിക്കേണ്ടത് സ്ത്രീയോ, പുരുഷനോ എന്ന് നോക്കിയിട്ടല്ല. പ്രതിഫലം നിശ്ചയിക്കുന്നത് അഭിനയം വിലയിരുത്തിവേണമെന്ന് ഹേമ കമ്മിറ്റി റിപ്പോർട്ട് വ്യക്തമാക്കുന്നു.

മികച്ച അഭിനയം കാഴ്ചവെയ്ക്കുന്നവർക്ക് മികച്ച പ്രതിഫലം നൽകണം. എന്നാൽ സിനിമാ മേഖലയിൽ നടക്കുന്നത് അതല്ലെന്ന് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പറയുന്നു.

മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്നതിൽ നടീ-നടന്മാരെ സ്വീധീനിക്കുന്ന നിരവധി ഘടകങ്ങളുണ്ട്. അതിൽ ദീർഘനാളായുള്ള അഭിനയപാടവം പ്രധാന ഘടകമാണ്. അതിന് പുറമേ ആ കഥാപാത്രത്തിനായി അവർ എടുക്കുന്ന പരിശ്രമവും എടുത്തു പറയണം. തല മൊട്ടയടിക്കുന്നതും ശരീരഭാരം കുറയ്ക്കുന്നതുമെല്ലാം ഇതിന്റെ ഭാഗമാണ്. ‘ടേക്ക് ഓഫ്’ എന്ന ചിത്രത്തിൽ പ്രധാന കഥാപാത്രം ചെയ്ത നടിയേക്കാൾ കൂടുതൽ പ്രതിഫലമാണ് അതിൽ കുറഞ്ഞ സമയം മാത്രം സ്‌ക്രീനിലെത്തിയ രണ്ട് നടന്മാർക്ക് നൽകിയത്. ഇത്തരത്തിലുള്ള അന്യായം സിനിമയിൽ പതിവാണെന്നും ഹേമ കമ്മിറ്റി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

ജൂനിയർ ആർട്ടിസ്റ്റുകൾ പ്രതിഫലത്തിന്റെ കാര്യത്തിൽ നേരിടുന്നതും കടുത്ത വിവേചനമാണ്. മിനിമം വേതനം പോലും ജൂനിയർ ആർട്ടിസ്റ്റുകൾക്ക് ലഭിക്കുന്നില്ല. അസിസ്റ്റന്റ്, അസോസിയേറ്റീവ് ഡയറക്ടർമാരുടെ കാര്യവും വ്യത്യസ്തമല്ല. വിശ്രമമില്ലാതെ ജോലി ചെയ്യുന്ന ഇവർക്ക്, അവരുടെ ജോലിക്ക് സമാനമായ വേതനം ലഭിക്കുന്നില്ലെന്നും ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പരാമർശിക്കുന്നു.

എറണാകുളം: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരണവുമായി നടനും അമ്മ ജനറൽ സെക്രട്ടറിയുമായ സിദ്ദിഖ്. റിപ്പോർട്ടിലുള്ളത് ക്രിമിനൽ കുറ്റകൃത്യങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തിൽ എന്തെങ്കിലും പറയുമ്പോൾ വളരെ സൂക്ഷിച്ച് മാത്രമേ സംസാരിക്കാനാവൂവെന്നും റിപ്പോർട്ടിനെ കുറിച്ച് വിശദമായി പഠിച്ച ശേഷം റിപ്പോർട്ടിനെ കുറിച്ച് സംസാരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ആരൊക്കെയാണ് പരാതി നൽകിയിരിക്കുന്നത്, ആർക്കെതിരെയാണ് പരാതി, എവിടെ വച്ചാണ് സംഭവമുണ്ടായത്, ഏത് രീതിയിലാണ് വിവേചനമുണ്ടായത് എന്നതിനെ കുറിച്ച് വിശദമായി തന്നെ പഠിക്കുമെന്നും സിദ്ദിഖ് അറിയിച്ചു. സ്ത്രീകൾക്കെതിരെയുള്ള ലൈംഗിക ചൂഷണങ്ങൾ ക്രിമിനൽ കുറ്റകൃത്യങ്ങളാണ്. അതിനെയൊന്നും ആരും ന്യായീകരിക്കുന്നില്ല. നമ്മുടെ തെറ്റുകൾ ചൂണ്ടികാണിക്കുകയാണെങ്കിൽ അത് തിരുത്താനുള്ള ശ്രമം തുറന്ന മനസോടെ ഉണ്ടായിരിക്കുമെന്ന് സിദ്ധിഖ് പ്രതികരിച്ചു.

രണ്ട്, മൂന്ന് ദിവസമായി അമ്മ ഷോ നടക്കുന്നതിന്റെ തിരക്കിലാണ് തങ്ങൾ. ഇപ്പോൾ അതിനാണ് പ്രാധാന്യം നൽകുന്നത്. എല്ലാം വിശദമായി പഠിച്ച് പരിശോധിച്ച ശേഷം കൃത്യമായ തീരുമാനം എടുക്കും. മറ്റ് സംഘടനകളുമായും എല്ലാവരുമായും ആലോചിച്ച ശേഷം ഒരു തീരുമാനമെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.