Entertainment (Page 11)

മുൻകാമുകിയുമായുള്ള ഡേറ്റിംഗ് കാലത്തെ കുറിച്ച് നടത്തിയ പ്രസ്താവനയെ തുടർന്ന് വിവാദത്തിലായി ക്രിക്കറ്റ് താരം യുവരാജ് സിംഗ്. ബോളിവുഡ് താരം ദീപിക പദുക്കോണുമായുള്ള ഡേറ്റിങ് കാലത്തെ കുറിച്ച് നടത്തിയ പ്രസ്താവനയുടെ പേരിലാണ് താരം ഇപ്പോൾ വാർത്തകളിൽ നിറഞ്ഞത്. ഒരു പോഡ്കാസ്റ്റ് ഷോയിലായിരുന്നു യുവരാജ് സിംഗിന്റെ വെളിപ്പെടുത്തൽ.

ദീപികയുടെ പേര് എവിടെയും പരാമർശിച്ചില്ലെങ്കിലും ഇരുവരും തമ്മിലുള്ള ബന്ധം അക്കാലത്ത് പരസ്യമായിരുന്നതു കൊണ്ടുതന്നെ തന്നെ യുവരാജ് സിങ് പറയുന്നത് ദീപികയെ കുറിച്ചാണെന്ന് വ്യക്തമാകുന്നുണ്ട്. 2007-08 കാലത്തെ ഓസ്ട്രേലിയൻ പര്യടനത്തിനിടെ താൻ ഡേറ്റിങ്ങിലായിരുന്ന നടി തന്നെ കാണാൻ മുറിയിലെത്തിയതിനെയും തുടർന്നുണ്ടായ സംഭവങ്ങളെയും കുറിച്ചാണ് യുവരാജ് ഷോയിൽ സംസാരിച്ചത്.

നടി അന്ന് ഒരു സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ഓസ്ട്രേലിയയിലുണ്ടായിരുന്നെന്നും ഇന്ത്യൻ ടീമിനൊപ്പം താൻ കാൻബെറയിലേക്കു പോകുമ്പോൾ ഈ നടി തന്നെ പിൻതുടർന്നെന്നും യുവരാജ് പറയുന്നു

കാൻബെറെയിൽ നിന്ന് അഡ്‌ലെയ്ഡിലേക്കു പോകുമ്പോൾ തന്റെ സ്യൂട്ട്കേസ് തയാറാക്കിയത് ആ നടിയാണ്. പിറ്റേന്ന് രാവിലെ എന്റെ ഷൂ കാണാതെ തിരയുകയായിരുന്നു. താനത് പാക്ക് ചെയ്ത് സ്യൂട്ട്കേയ്സിൽ വച്ചെന്ന് അവൾ പറഞ്ഞു. ഇനി ഞാൻ എങ്ങനെ ബസിലേക്കു പോകുമെന്ന് ചോദിച്ചു. തന്റെ ഷൂസ് ധരിച്ചോളാണ് അവൾ പറഞ്ഞു. ഒടുവിൽ അന്ന് ഒരു പിങ്ക് ഷൂസ് ധരിച്ചാണ് താൻ പോയത്. അത് മറ്റുള്ളവർ കാണാതിരിക്കാൻ താൻ ബാഗ് മുന്നിൽ പിടിച്ചിരുന്നു. പക്ഷേ, സഹതാരങ്ങൾ അത് കണ്ടുപിടിച്ചു. ഒടുവിൽ വിമാനത്താവളത്തിലെത്തി പുതിയ ഷൂസ് വാങ്ങുകയായിരുന്നുവെന്നും യുവരാജ് വ്യക്തമാക്കി.

മറ്റൊരാളുടെ സ്വകാര്യതയെ കൂടി ബാധിക്കുന്ന കാര്യമായതിനാൽ ഇത്തരത്തിൽ പരിഹസിച്ചുകൊണ്ടുള്ള പ്രസ്താവനകൾ അനുചിതമാണെന്നാണ് ഇപ്പോൾ യുവരാജ് സിംഗിനെതിരെ ഉയർന്നിരിക്കുന്ന വിമർശനം.

ഒട്ടേറെ ആരാധകരുള്ള താരജോഡിയാണ് സ്വാസിക വിജയിയും പ്രേം ജേക്കബും. സ്വാസികയുടെ സിനിമകളെ കുറിച്ച് പ്രേം പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ ശ്രദ്ധനേടുന്നത്. സ്വാസികയുടെ പുതിയ സിനിമ ലബ്ബർ പന്ത് വീണ്ടും വീണ്ടും കാണാൻ തോന്നുന്നുണ്ടെന്ന് പ്രേം പറഞ്ഞു. സിനിമ തനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു. കാണാൻ മാത്രം കണ്ടെന്റുള്ള സിനിമയാണതെന്നും പ്രേം വ്യക്തമാക്കി. ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു പ്രേമിന്റെ പരാമർശം. ഇന്റിമേറ്റ് സീനിന്റെ ആവശ്യകതയുള്ള കഥാപാത്രങ്ങൾ താൻ ചെയ്യുന്നതിൽ പ്രേമിന് എതിർപ്പില്ലെന്ന് സ്വാസിക ഇന്റർവ്യൂവിൽ വെളിപ്പെടുത്തി.

വിവാഹം കഴിഞ്ഞതിനാൽ ഇനി ചതുരം പോലുള്ള സിനിമകളിൽ അഭിനയിക്കില്ലെന്ന് തീരുമാനമെടുത്തിട്ടില്ല. ഇന്റിമേറ്റ് സീനിന്റെ ആവശ്യകതയുള്ള കഥാപാത്രങ്ങൾ വരികയാണെങ്കിൽ ചെയ്യുകയെന്നതേയുള്ളു. ആവശ്യമില്ലതെ അത്തരം സീനുകൾ കുത്തി കയറ്റുന്ന സിനിമകൾ ചെയ്യില്ല. ഇന്റിമേറ്റ് സീനിന്റെ ആവശ്യകതയുള്ള ഒരു സിനിമ ചെയ്യാൻ അവസരം വന്നപ്പോൾ അതേ കുറിച്ച് പ്രേമിനോട് സംസാരിച്ചപ്പോൾ ചെയ്തോളുവെന്നാണ് പറഞ്ഞത്. തനിക്കും നാളെ അങ്ങനൊരു കഥാപാത്രം വന്നാൽ ചെയ്യണ്ടേ, അതുകൊണ്ട് നീ പോയി ചെയ്യൂവെന്നാണ് പ്രേം പറഞ്ഞതെന്ന് സ്വാസിക പറഞ്ഞു.

പ്രൊഫഷന്റെ ഭാഗമായി ചെയ്യുന്നതല്ലേ. അതിനെ അത്തരത്തിലെ കാണുന്നുള്ളുവെന്ന് പ്രേമും വ്യക്തമാക്കി.

എക്കാലത്തും പ്രേക്ഷകരുടെ മനംകവർന്ന താരമാണ് കാവ്യാ മാധവൻ. ഇപ്പോൾ സിനിമയിൽ സജീവമല്ലെങ്കിലും താരത്തിന്റെ ആരാധകവൃന്ദത്തിന് കുറവൊന്നുമില്ല. കാവ്യയുടെ സൗന്ദര്യത്തെ കുറിച്ച് സംസാരിക്കാത്തവർ അധികമുണ്ടാകില്ല. വിവാഹ ശേഷം അമ്മയായപ്പോൾ താരം വണ്ണം വെച്ചിരുന്നു. എന്നാൽ, താരത്തിന്റെ ഇപ്പോഴത്തെ ട്രാൻസ്‌ഫോമേഷൻ ആണ് സമൂഹ മാദ്ധ്യമങ്ങളിൽ ചർച്ചയാകുന്നത്. വണ്ണമൊക്കെ കുറച്ച് സുന്ദരിയായ കാവ്യയെയാണ് ഇപ്പോൾ കാണാൻ കഴിയുന്നത്.

സ്വന്തം വസ്ത്ര ബ്രാൻഡായ ലക്ഷ്യയുടെ പ്രമോഷന് വേണ്ടി മോഡലായി നിൽക്കുന്ന കാവ്യയുടെ ചിത്രങ്ങൾ ഇതിനോടകം വൈറലായി കഴിഞ്ഞു. നിരവധി പേരാണ് ചിത്രത്തിന് താഴെ കമന്റ് ചെയ്തിരിക്കുന്നത്. കാവ്യ ലൈപ്പോസക്ഷൻ ചെയ്തുവെന്ന രീതിയിൽ ചിലർ കമന്റ് ചെയ്യുന്നുണ്ട്. അല്ലെങ്കിൽ ഇങ്ങനെ ഒരു മാറ്റം വരുമോ എന്നാണ് ചിലരുടെ ചോദ്യം. എന്നാൽ, ഇത്തരക്കാർക്ക് കാവ്യയുടെ ആരാധകർ ചുട്ട മറുപടി തന്നെയാണ് നൽകുന്നത്.

ഈ മാറ്റം പെട്ടെന്നാണെന്ന് ആരുപറഞ്ഞുവെന്നും മൊത്തം 6 വർഷം എടുത്താണ് കാവ്യ ഈ ചേഞ്ച് നടത്തിയതെന്നും ആരാധകർ ഈ കമന്റുകൾക്ക് മറുപടി നൽകുന്നു.

ഒരു കാലത്ത് മലയാള സിനിമയുടെ നിറസാന്നിദ്ധ്യമായിരുന്ന നടിയാണ് ശാലിനി. അനിയത്തിപ്രാവ്, നക്ഷത്രത്താരാട്ട്, നിറം, പ്രേം പൂജാരി, സുന്ദര കില്ലാടി തുടങ്ങി ഒരുപിടി ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനംകവർന്ന നടി. ശാലിനിക്കൊപ്പമുള്ള ഷൂട്ടിംഗ് അനുഭവത്തെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവെക്കുന്ന നടി ചാന്ദ്നി സാജുവിന്റെ വാക്കുകൾ ഇപ്പോൾ ശ്രദ്ധ നേടുകയാണ്.

ഒരു വെള്ള അംബാസിഡറിലാണ് ശാലിനി വരിക. ശാലിനി മാമാട്ടിക്കുട്ടിയമ്മയിലൊക്കെ അഭിനയിച്ച് ഹിറ്റായ ശേഷം വാങ്ങിയ കാറാണ്. ആ കാറിൽ തന്നെയാണ് അനിയത്തിപ്രാവിന്റെ സെറ്റിൽ വെന്നത്. അത്രയും വർഷം പഴക്കമുള്ള അംബാസിഡറായിരുന്നു. ശാലിനിയുടെ അച്ഛൻ ബാബു അങ്കിൾ അത് പറയുമായിരുന്നു. ശാലിനി കാറിൽ വന്നിറിങ്ങുമ്പോൾ അതേ ഹൈറ്റിലുള്ള മൂന്ന് നാല് പേർ കൂടി ഒപ്പമിറങ്ങും. ടച്ചപ്പും ഹെയർ സ്റ്റൈലിസ്റ്റുമെല്ലാമാണ്. എല്ലാവരും ആണുങ്ങളാണ്. വൈറ്റ് ആന്റ് വൈറ്റൊക്കെയിട്ട് പോക്കറ്റിൽ ടെലി കോംമ്പൊക്കെയുണ്ടാകും. നമുക്ക് ഒരു അത്ഭുതമായിരുന്നു അതൊക്കെ.

ശാലിനി സെറ്റിൽ എല്ലാവരോടും നല്ല കമ്പനിയായിരുന്നു. അന്ന് ശാലിനി ശരിക്കും നമുക്കെല്ലാം ഒരു അത്ഭുതമായിരുന്നുവെന്നും ചാന്ദ്‌നി പറയുന്നു.

ബോളിവുഡ് സിനിമാ മേഖലയുമായി ബന്ധപ്പെട്ട് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി നടി മല്ലിക ഷെരാവത്ത്. ബോളിവുഡിലെ പല ഹീറോകളും തന്നെ രാത്രി മുറിയിലേക്ക് വിളിച്ചിട്ടുണ്ടെന്ന് താരം പറയുന്നു. സിനിമയിൽ സാഹസികമായ പല റോളുകളും കൈകാര്യം ചെയ്തിട്ടുള്ളതിനാൽ ഓഫ് സ്‌ക്രീനിലും താൻ വിട്ടുവീഴ്ചകൾ ചെയ്യുന്ന അത്തരമൊരു ആളാണെന്ന് കരുതിയാണ് പല താരങ്ങളും ഇങ്ങനെ പെരുമാറിയതെന്നാണ് നടിയുടെ വെളിപ്പെടുത്തൽ. ഒരു വീഡിയോയിലാണ് താരം ഈ വെളിപ്പെടുത്തൽ നടത്തിയത്.

നടന്മാരുടെ ഇത്തരം ആവശ്യങ്ങൾക്ക് താൻ വിസമ്മതിച്ചു. മൂല്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യുന്ന ആളല്ലെന്ന് അവരോട് വ്യക്തമാക്കി. നടന്മാരുടെ ആവശ്യങ്ങളോട് മുഖംതിരിച്ചതിനാൽ സിനിമാമേഖലയിൽ താൻ മാറ്റിനിർത്തിപ്പെട്ടു. സ്‌ക്രീനിൽ ബോൾഡായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഞാൻ ഇത്തരം വിട്ടുവീഴ്ചകൾക്ക് തയ്യാറാകുമെന്നായിരുന്നു അവരുടെ ധാരണ. എന്നാൽ, താൻ അങ്ങനെയല്ലെന്ന് മല്ലിക വ്യക്തമാക്കി.

മല്ലിക ഷെരാവത്തിന്റെ ഈ വീഡിയോ സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൈറലാകുകയാണ്.

കോഴിക്കോട്: സിനിമയിലെ പുരുഷ മേധാവിത്തത്തെ കുറിച്ച് വെളിപ്പെടുത്തി നടി പത്മപ്രിയ. നടന്മാരുടെ കഥകൾക്കാണ് കൂടുതൽ പ്രാധാന്യമെന്നും സിനിമയിൽ പുരുഷ മേധാവിത്വം ഉണ്ടെന്ന് വ്യക്തമാണെന്നും പത്മപ്രിയ പറഞ്ഞു. സ്ത്രീപക്ഷ സിനിമകൾ വളരെ കുറവാണ്. നടന്മാരാണ് സാമ്പത്തികമായി മുന്നിട്ട് നിൽക്കുന്നതെന്നും താരം ചൂണ്ടിക്കാട്ടി.

തമിഴ് സിനിമയായ മൃഗം ചെയ്യുമ്പോൾ എല്ലാവരുടെയും മുന്നിൽ വെച്ച് സംവിധായകൻ തന്നെ തല്ലി. 2016-ൽ ലൊക്കേഷനിൽ എല്ലാവരുടെയും മുന്നിൽ വെച്ചായിരുന്നു സംവിധായകൻ സാമി അടിച്ചത്. ആ സിനിമയ്ക്ക് സംസ്ഥാന പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. പക്ഷേ വാർത്ത വന്നത് താനടിച്ചു എന്ന തരത്തിലാണ്. പിന്നീട് അയാൾക്ക് ആറ് മാസം വിലക്ക് ലഭിച്ചു. പക്ഷേ ആ സംഭവത്തിന് ശേഷം തനിക്ക് തമിഴിൽ നിന്ന് സിനിമകൾ ലഭിച്ചില്ല. അവകാശങ്ങൾ ചോദിക്കാനുള്ള ‘അർഹത’ പോലും സ്ത്രീക്കും പുരുഷനും വ്യത്യസ്തമാണെന്നും പത്മപ്രിയ വ്യക്തമാക്കുന്നു. കോഴിക്കോട് മടപ്പള്ളി കോളേജിൽ നടന്ന ഒരു പരിപാടിയിലായിരുന്നു താരത്തിന്റെ പരാമർശം.

ഒരു സ്വകാര്യ ഏജൻസി നടത്തിയ പഠനം പ്രകാരം നിർമാണം, സംവിധാനം, ഛായാഗ്രഹണം മേഖലകളിൽ സ്ത്രീ പ്രാതിനിധ്യം പൂജ്യമായിരുന്നു. എന്നാൽ ഈ മേഖലകളിൽ 2023 ൽ മൂന്ന് ശതമാനമായി സ്ത്രീ പ്രാതിനിധ്യം ഉയർന്നു. ജൂനിയർ ആർട്ടിസ്റ്റിന് 35 വയസിന് മുകളിൽ ജോലി ചെയ്യാൻ പറ്റില്ല. കൃത്യമായി ഭക്ഷണം നൽകാറില്ല. ആരെങ്കിലും ആവശ്യപ്പെട്ടാൽ അവരോട് സഹകരിക്കണം. സഹകരിച്ചാൽ ചിപ്പോൾ പണം കിട്ടും എന്നതായിരുന്നു സ്ഥിതി. 2017 ൽ സഹപ്രവർത്തകയ്ക്ക് ദുരനുഭവമുണ്ടായി. അപ്പോഴാണ് നിയമ സഹായവും കൗൺസിലിങ്ങും നൽകുന്നതിനെ കുറിച്ച് ചിന്തിക്കുന്നതെന്നും താരം പറഞ്ഞു.

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മാളവിക മോഹൻ. ചുരുങ്ങിയ കാലയളവു കൊണ്ട് മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക്, കന്നട തുടങ്ങിയ ഭാഷകളിൽ വേഷമിടാൻ മാളവികയ്ക്ക് കഴിഞ്ഞിട്ടുണ്ട്. തങ്കലാൻ ഉൾപ്പെടെയുള്ള സിനിമകളിൽ ശ്രദ്ധേയമായ വേഷം ചെയ്യാനുള്ള അവസരം മാളവികയ്ക്ക് ലഭിച്ചു.

ഇപ്പോൾ തന്നെ കൂട്ടുകാർ വിളിക്കുന്ന വിളിപ്പേരിനെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് മാളവിക. ഫീമെയിൽ ബ്രൂസിലി എന്നാണ് ഇപ്പോൾ തന്നെ കൂട്ടുകാർ വിളിക്കുന്നത്. അതിന്റെ കാരണത്തെക്കുറിച്ചും താരം വിശദീകരിക്കുന്നു. തങ്കലാൻ, യുധ്ര തുടങ്ങിയ സിനിമകളിൽ ആക്ഷൻ സീക്കൻസുകൾ ചെയ്തിരുന്നതിനാൽ ആണ് കൂട്ടുകാർ അത്തരമൊരു വിളിപ്പേര് നൽകിയത്.

തങ്കലാനിൽ കുറെ ആക്ഷൻ സ്വീക്കൻസുകൾ ഉണ്ടെന്നും അതിനുവേണ്ടി ജിംനാസ്റ്റിക്കും സ്റ്റിക്ക് ഫൈറ്റിംഗും ഒക്കെ പഠിക്കേണ്ടിയിരുന്നുവെന്നും മാളവിക പറയുന്നു. അത്രത്തോളം തയ്യാറെടുപ്പുകൾ ആ കഥാപാത്രത്തിന് വേണ്ടിയിരുന്നു. തങ്കലാനിലെ കഥാപാത്രം ഒരു ഗോത്ര ദേവതയാണ്. എന്നാൽ യുധ്രയിലെ കഥാപാത്രം ഒരു സിറ്റി ഗേൾ ആണെന്നും മാളവിക കൂട്ടിച്ചേർത്തു.

നടൻ ബാലയെക്കുറിച്ച് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി മുൻ ഭാര്യയും ഗായികയുമായ അമൃത സുരേഷ്. ഒരുപാട് കള്ളങ്ങൾ പറഞ്ഞാണ് തന്നെ ബാല വിവാഹം ചെയ്തതെന്ന് അമൃത പറഞ്ഞു. വിവാഹനിശ്ചയം കഴിഞ്ഞ ശേഷമാണ് ബാലചേട്ടൻ മറ്റൊരാളെ വിവാഹം കഴിച്ചിരുന്നതായി അറിയുന്നത്. ഇതറിഞ്ഞപ്പോൾ അച്ഛനും അമ്മയും വിവാഹം വേണ്ടെന്ന് പറഞ്ഞു. എന്നാൽ തനിക്ക് ബാലചേട്ടനെ അത്രത്തോളം ഇഷ്ടമായിരുന്നു. അങ്ങനെ താനായി നിർബന്ധിച്ചെടുത്ത തീരുമാനമായിരുന്നു ഈ വിവാഹമെന്ന് അമൃത പറയുന്നു.

അതുകൊണ്ടുതന്നെ പല പ്രശ്‌നങ്ങളും വീട്ടിൽ പറയാൻ കഴിഞ്ഞില്ല. താൻ അനുഭവിച്ചതിനൊക്കെ വീട്ടിലെ ജോലിക്കാർ സാക്ഷികൾ ആയിരുന്നു. ഇനിയും അവിടെ തുടർന്നാൽ മകളും അനുഭവിക്കേണ്ടി വരും എന്നൊരു സാഹചര്യത്തിലാണ് കിട്ടിയ സാധനങ്ങളുമായി അവിടെ നിന്നിറങ്ങി ഓടുന്നത്. താൻ ബാലയുടെ വീട്ടിൽ നിന്ന് ഇറങ്ങിയത് കോടികളുമായിട്ടല്ല. തന്റെ സ്വർണ്ണമോ വണ്ടിയോ ഒന്നും താൻ അവിടെ നിന്ന് എടുത്തില്ലെന്നും അമൃത ചൂണ്ടിക്കാട്ടി.

വിവാഹമോചന കേസ് നടക്കുമ്പോൾ നഷ്ടപരിഹാരം ചോദിച്ചിരുന്നു. എന്നാൽ കോടതിയിൽ വച്ച് മകളെ വലിച്ചിഴച്ചു കൊണ്ടുപോയ സംഭവത്തിനുശേഷം ഒന്നും വേണ്ട എന്ന് പറഞ്ഞു. തുടർന്നാണ് തനിക്ക് ഒരു നഷ്ടപരിഹാരവും വേണ്ടെന്നും തന്റെ കുഞ്ഞിനെ മാത്രം ഉപദ്രവിക്കരുത് എന്ന് പറഞ്ഞുവെന്നും അമൃത സുരേഷ് കൂട്ടിച്ചേർത്തു.

സോഷ്യൽ മീഡിയയിൽ ആരാധകരേറെയുള്ള താരമാണ് അഹാന കൃഷ്ണ. അഹാനയ്ക്ക് മാത്രമല്ല കുടുംബത്തിലെ എല്ലാവർക്കും മികച്ച ആരാധക പിന്തുണയുണ്ട്. ഇപ്പോഴിതാ അഹാന തന്റെ കുഞ്ഞനുജത്തി ഹൻസികയുടെ പത്തൊൻപതാം പിറന്നാളിന് പങ്കുവെച്ച ഒരു വീഡിയോയാണ് സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൈറലാകുന്നത്.

അനുജത്തിയുടെ ജന്മദിനത്തിന് ആശംസകൾ നേരാൻ അഹാന തിരഞ്ഞെടുത്തത് അച്ഛൻ കൃഷ്ണകുമാർ പകർത്തിയ പഴയൊരു വിഡിയോ ആണ്. കൈക്കുഞ്ഞായ ഹൻസികയെ കയ്യിലെടുത്തിരിക്കുന്ന അമ്മ സിന്ധു കൃഷ്ണകുമാറും കുഞ്ഞനുജത്തിയുടെ കൃസൃതികളോട് കൗതുകത്തോടെ പ്രതികരിക്കുന്ന അഹാനയും വിഡിയോയിലുണ്ട്.

സ്‌നേഹമേ, നിനക്ക് പത്തൊൻപതാം പിറന്നാൾ ആശംസകൾ. നീ ജനിച്ച ദിവസം മുതൽ ചെയ്യുന്ന ഓരോ കാര്യങ്ങൾക്കും ഞാൻ വളരെ പ്രാധാന്യം നൽകുന്നുണ്ട്. നിനക്ക് അറിയാമല്ലോ; ഞാൻ എവിടെയാണെങ്കിലും, എത്ര തിരക്കിലാണെങ്കിലും നിനക്കൊരു ആവശ്യം വന്നാൽ ഓടിയെത്തും. പിറന്നാൾ ആശംസകൾ എന്റെ കുഞ്ഞി-അഹാന ഇൻസ്റ്റഗ്രാമിൽ കുറിച്ചു. പോസ്റ്റിന് താഴെ നിരവധി പേരാണ് പിറന്നാൾ ആശംസകൾ നേർന്നിട്ടുള്ളത്.

ന്യൂഡൽഹി: ബലാത്സംഗ കേസിൽ നടൻ സിദ്ധിഖിന്റെ അറസ്റ്റ് രണ്ടാഴ്ചത്തേക്ക് തടഞ്ഞ് സുപ്രീം കോടതി. വിചാരണക്കോടതി വെക്കുന്ന നിബന്ധനകൾക്ക് വിധേയമായിട്ടാണ് അറസ്റ്റ് തടഞ്ഞിരിക്കുന്നത്. പരാതി നൽകാൻ കാലതാമസമുണ്ടായെന്ന വാദം കോടതി കണക്കിലെടുത്തിരുന്നു.

സംസ്ഥാനം എട്ട് വർഷമായി എന്ത് ചെയ്യുകയായിരുന്നുവെന്ന് കോടതി ചോദിച്ചു. കേസിൽ കക്ഷി ചേരാൻ ശ്രമിച്ച മറ്റുള്ളവരെ കോടതി ശാസിക്കുകയും ചെയ്തു. കേസുമായി ഇവർക്ക് ഒരു ബന്ധവുമില്ലെന്ന് കോടതി വ്യക്തമാക്കി.

ഹേമ കമ്മിറ്റി റിപ്പോർട്ട് വന്ന സാഹചര്യത്തിലാണ് പരാതി ഇപ്പോൾ നൽകിയതെന്ന് സംസ്ഥാനവും അതിജീവിതയും കോടതിയിൽ അറിയിച്ചു. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം നടക്കുന്നെന്ന് കോടതി പറഞ്ഞു. സിദ്ദിഖ് അന്വേഷണവുമായി സഹകരിക്കാൻ കോടതി നിർദേശം നൽകി. സിനിമയിൽ മാത്രമല്ല ഇതൊക്കെ നടക്കുന്നതെന്നും സുപ്രീംകോടതി അഭിപ്രായപ്പെട്ടു.