മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താര കുടുംബമാണ് നടൻ കൃഷ്ണകുമാറിന്റേത്. സോഷ്യൽമീഡിയയിലൂടെ ഇവർ പങ്കുവെക്കുന്ന ഓരോ വിശേഷങ്ങളും ജനങ്ങൾ ഏറ്റെടുക്കാറുണ്ട്. കൃഷ്ണ കുമാറിന്റെ നാലു പെൺമക്കളിലൊരാളായ ഇഷാനി കഴിഞ്ഞ ദിവസം തന്റെ സുഹൃത്തായ അർജുന് ഒപ്പമുള്ള ഫോട്ടോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. അർജുന് പിറന്നാൾ ആശംസ അറിയിച്ചു കൊണ്ടുള്ള പോസ്റ്റാണ് ഇഷാനി പങ്കുവെച്ചത്. ഈ പോസ്റ്റിന് താഴെ വന്ന കമന്റുകളാണ് ഇപ്പോൾ ജനശ്രദ്ധ ആകർഷിക്കുന്നത്.
ഇഷാനിയുടെ വിവാഹം നടക്കാൻ പോകുന്നുവെന്ന തരത്തിലായിരുന്നു പോസ്റ്റിന് താഴെ പലരും കമന്റ് ചെയ്തത്. അടുത്ത കല്യാണം ലോഡിംഗ്, കൃഷ്ണകുമാറിന്റെ അടുത്ത മരുമകൻ, നല്ല ജോഡികൾ’, തുടങ്ങിയ കമന്റുകൾ പോസ്റ്റിന് താഴെ കാണാം.
‘ചിയേഴ്സ് ടു 25, ഒന്നിച്ചുള്ള ചിരികളും സാഹസികതകളും മറക്കാനാവാത്ത നിമിഷങ്ങളും ഇവിടെ തന്നെയുണ്ടെന്നും നിങ്ങൾ എല്ലാം കണ്ടുപിടിച്ചതായി നടിക്കാൻ തുടങ്ങേണ്ട സമയമാണിതെന്നുമാണ് ഇഷാനി സോഷ്യൽ മീഡിയയിൽ കുറിച്ചത്. പോസ്റ്റിന് താഴെ അഹാനയും കമന്റ് ചെയ്തിട്ടുണ്ട്. നടിക്കാൻ തുടങ്ങണോ അതോ നടിക്കുന്നത് നിർത്തണോയെന്നായിരുന്നു അഹാനയുടെ കമന്റ്. തുടങ്ങിക്കോളൂ എന്ന് ഇഷാനി തിരിച്ചും മറുപടി നൽകുന്നു.

