ഐസിഫോസിൽ പി.എച്ച്.ഡി പ്രവേശനം; അപേക്ഷ നൽകാം

തിരുവനന്തപുരം: സ്വതന്ത്ര സോഫ്റ്റ് വെയറിന്റെ പ്രോത്സാഹനം, പ്രചാരണം, വികസനം എന്നിവയ്ക്കായുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കുന്ന അന്ത്രാരാഷ്ട്ര സ്വതന്ത്ര സോഫ്റ്റ് വെയർ കേന്ദ്രം (ഐസിഫോസ്സ്) ഏപ്രിൽ 2024-ലെ പി.എച്ച്.ഡി (മുഴുവൻ സമയം) പ്രോഗ്രാമിലേക്കുള്ള പ്രവേശനത്തിനായി ജൂനിയർ റിസർച്ച് ഫെലോഷിപ്പ് (ജെആർഎഫ്) യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. മെയ് 4 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: https://icfoss.in, 0471-2700012/13/14, 0471-2413013, 9400225962.

അതേസമയം, കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആൻഡ് എംപ്ലോയ്‌മെന്റിന്റെ (KILE) കീഴിൽ പ്രവർത്തിക്കുന്ന തിരുവനന്തപുരം വഞ്ചിയൂരിലെ കിലെ ഐ.എ.എസ് അക്കാഡമിയിൽ 2024 ജൂൺ ആദ്യവാരം ആരംഭിക്കുന്ന സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷാ പരിശീലനത്തിനായി കേരള തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗമായിട്ടുള്ള തൊഴിലാളികൾക്ക് തങ്ങളുടെ ബിരുദധാരികളായ മക്കൾക്ക് വേണ്ടി ഇപ്പോൾ അപേക്ഷ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾ kile.kerala.gov.in ൽ നിന്നോ തിരുവനന്തപുരം വഞ്ചിയൂരിലെ കേരള തൊഴിലാളി ക്ഷേമനിധി ബോർഡ് ജില്ലാ കാര്യാലയത്തിൽ നിന്നോ ലഭ്യമാകും. ഫോൺ: 8075768537, 0471-2479966, 0471-2570440.