Career (Page 83)

തിരുവനന്തപുരം: തിരുവനന്തപുരം വഴുതക്കാടുള്ള വനംവകുപ്പ് ആസ്ഥാനത്തേക്ക് റീബിൽഡ് കേരള പദ്ധതിയിൽ ജോഗ്രഫിക് ഇൻഫർമേഷൻ സിസ്റ്റംസ് (ജി.ഐ.എസ്) സ്‌പെഷ്യലിസ്റ്റിനെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. യോഗ്യത, പ്രവൃത്തിപരിചയം, എഴുത്തു പരീക്ഷ, ഇന്റർവ്യൂ എന്നിവയുടെ വിശദാംശങ്ങൾ forest.kerala.gov.in ൽ ലഭ്യമാണ്.

താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡേറ്റകൾ പി.സി.സി.എഫ് ആൻഡ് സ്‌പെഷ്യൽ ഓഫീസർ, ആർ.കെ.ഡി.പി, വനംവകുപ്പ് ആസ്ഥാനം, വഴുതക്കാട്, തിരുവനന്തപുരം-695014 എന്ന വിലാസത്തിലോ pmurkdp.forest@gmail.com, pccfrki@gmail.com എന്ന ഇ-മെയിലിലോ അയയ്ക്കണം. ബയോഡേറ്റ അയക്കേണ്ട അവസാന തീയതി: ജനുവരി 15.

ന്യൂഡൽഹി: എയിംസ് കല്യാണിയിൽ വിവിധ തസ്തികളിൽ ഒഴിവുകൾ. പ്രൊഫസർ, അഡീ. പ്രൊഫസർ, അസോ. പ്രൊഫസർ, അസി. പ്രൊഫസർ എന്നീ തസ്തികകളിൽ 35 ഒഴിവാണുള്ളത്.

അനസ്തീഷ്യ, അനാട്ടമി, ബയോകെമിസ്ട്രി, ബേൺ & പ്ലാസ്റ്റിക് സർജറി, കാർഡിയോളജി, ഡെർമറ്റോളജി, എൻഡോക്രിനോളജി, ഇ.എൻ.ടി, ഫൊറൻസിക് മെഡിസിൻ & ടോക്‌സിക്കോളജി, ഗ്യാസ്‌ട്രോഎൻട്രോളജി, ജന. മെഡിസിൻ, ജന. സർജറി, മെഡിക്കൽ ഓങ്കോളജി, മൈക്രോബയോളജി, നിയോനാറ്റോളജി, നെഫ്രോളജി, ന്യൂറോളജി, ന്യൂക്ലിയർ മെഡിസിൻ, ഗൈനക്കോളജി, ഒഫ്താൽമോളജി, ഓർത്തോപീഡിക്‌സ്, പീഡിയാട്രിക് സർജറി, പീഡിയാട്രിക്‌സ്, പാതോളജി, ഫാർമക്കോളജി, ഫിസിക്കൽ മെഡിസിൻ & റിഹാബിലിറ്റേഷൻ, സൈക്കോളജി, സൈക്യാട്രി, പൾമണറി മെഡിസിൻ, റേഡിയോളജി, റേഡിയോ തെറാപി, സർജിക്കൽ ഗ്യാസ്‌ട്രോഎൻട്രോളജി, സർജിക്കൽ ഓങ്കോളജി, ട്രാൻസ്ഫ്യൂഷൻ മെഡിസിൻ & ബ്ലഡ് ബാങ്ക് എന്നീ ഡിപ്പാർട്ട്‌മെന്റുകളിലാണ് ഒഴിവ്.

അപേക്ഷ അയക്കേണ്ട അവസാന തീയതി ജനുവരി 12.

ആലപ്പുഴ: ജില്ലാ ക്യാൻസർ കെയർ സൊസൈറ്റിയുടെ കീഴിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവർത്തിക്കുന്ന സി.ടി. സ്‌കാൻ സെന്ററിലേക്ക് താൽകാലിക ജീവനക്കാരെ നിയമിക്കുന്നു.

സ്റ്റാഫ് നഴ്‌സ്(ഒഴിവ് ഒന്ന്): യോഗ്യത: പ്ലസ് ടു 50 ശതമാനം മാർക്കോടെ പാസ്സായിരിക്കണം. കേരള ഗവൺമെന്റ് അംഗീകൃത ജി.എൻ.എം./ ബി.എസ്സി. നഴ്‌സിംഗ്. കേരള നഴ്‌സിംഗ് കൗൺസിലിന്റെ രജിസ്‌ട്രേഷൻ. സർക്കാർ മെഡിക്കൽ കോളജിലെ സി.ടി. സ്‌കാൻ സെന്ററിലെ പ്രവൃത്തി പരിചയം നിർബന്ധം. പ്രായപരിധി: 20-40 വയസ്സ്. സി.ടി. സ്‌കാൻ സെന്ററിൽ മൂന്നു വർഷത്തിൽ കൂടുതൽ പ്രവൃത്തി പരിചയമുള്ളവർക്ക് വയസ്സ് ഇളവ് ലഭിക്കും.

സ്വീപ്പർ ക്ലീനർ (ഒഴിവ് ഒന്ന്): യോഗ്യത: ആലപ്പുഴ മെഡിക്കൽ കോളജ് ഹോസ്പിറ്റലിൽ ഒരു വർഷമെങ്കിലും ക്ലീനിംഗ് ജോലികൾ ചെയ്തു പരിചയമുള്ള 40 വയസ്സിന് താഴെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. എസ്.എസ്.എൽ.സി. പാസ്സായവർ, വിധവകൾ, ഭർത്താവിനോ കുട്ടികൾക്കോ മാരക രോഗങ്ങൾ ഉള്ളവർ, പരിസരവാസികൾ എന്നിവർക്ക് മുൻഗണന.

താത്പര്യമുള്ളവർ യോഗ്യത, വയസ്സ്, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടഫിക്കറ്റുകളുടെ അറ്റസ്റ്റ് ചെയ്ത പകർപ്പ് സഹിതമാണ് അപേക്ഷിക്കേണ്ടത്. വിലാസം: ആലപ്പുഴ ജില്ലാ ക്യാൻസർ കെയർ സൊസൈറ്റി, മെഡിക്കൽ കോളേജ് ആശുപത്രി കോംപ്ലക്‌സ്, വണ്ടാനം, ആലപ്പുഴ. സമയപരിധി: 2023 ജനുവരി 16 വൈകിട്ട് അഞ്ച് മണി.

കൊച്ചി: ജില്ലയിലെ ഒരു കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ കോൺട്രാക്ട് വ്യവസ്ഥയിൽ ജനറൽ വർക്കർ (കാന്റീൻ) തസ്തികയിൽ നിലവിലുള്ള 23 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 2023 ജനുവരി 13 ന് 18-30.

നിയമാനുസൃത വയസിളവ് ബാധകം. വിദ്യാഭ്യാസ യോഗ്യത ഏഴാം ക്ലാസ് പാസ്. ഒരു ഗവൺമെന്റ് ഫുഡ് ക്രാഫ്റ്റിൽ നിന്ന് ഫുഡ് പ്രൊഡക്ഷൻ/ഫുഡ് ആൻഡ് ബിവറേജസ് സർവീസിൽ ഒരു വർഷത്തെ സർട്ടിഫിക്കറ്റ് കോഴ്സ്. കേന്ദ്ര/സംസ്ഥാന അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള ഇൻസ്റ്റിറ്റ്യൂട്ട്/രണ്ടു വർഷത്തെ വൊക്കേഷണൽ സർട്ടിഫിക്കറ്റ്, കാറ്ററിംഗ്, റസ്റ്റോറന്റ് മാനേജ്മെൻറ്. മലയാളത്തിൽ അറിവും അഭിലഷണീയം.

ഫാക്ടറിയിൽ ഭക്ഷണം തയ്യാറാക്കുന്നതിലോ വിളമ്പുന്നതിലോ കുറഞ്ഞത് മൂന്ന് വർഷത്തെ പരിചയം. ഫാക്ടറി കാന്റീനിൽ/ലൈസൻസ്ഡ് ഫുഡ് കാറ്ററിംഗ് സർവീസ് ഏജൻസി./ഹോട്ടൽ .അല്ലെങ്കിൽ /)ഓഫീസ് കാന്റീനോ ഗസ്റ്റ് ഹൗസോ പ്രവൃത്തി പരിചയം. ശമ്പളം 17300. നിശ്ചിത യോഗ്യതയുളള ഉദ്യോഗാർത്ഥികൾ എല്ലാ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ജനുവരി 11-ന് മുമ്പ് അതത് എംപ്ലോയ്‌മെൻറ് എക്‌സ്‌ചേഞ്ചിൽ രജിസ്റ്റർ ചെയ്യണം.

തിരുവനന്തപുരം: മാധ്യമരംഗത്തെ പഠന-ഗവേഷണങ്ങൾക്കായി കേരള മീഡിയ അക്കാദമി നൽകുന്ന 2022ലെ ഫെലോഷിപ്പിന് അർഹരായവരെ തിരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്തോ, കേരളത്തിൽ ആസ്ഥാനമുളള മാധ്യമങ്ങൾക്കുവേണ്ടി ഇതരനാടുകളിലോ പ്രവർത്തിക്കുന്ന മാധ്യമ പ്രവർത്തകർക്ക് (ഇംഗ്ലീഷ്-മലയാളം) അപേക്ഷിക്കാം.

പതിനായിരം രൂപ മുതൽ ഒരു ലക്ഷം രൂപ വരെ നൽകും. അപേക്ഷകർ ബിരുദധാരികളും മാധ്യമരംഗത്ത് കുറഞ്ഞത് അഞ്ചു വർഷമെങ്കിലും പ്രവൃത്തിപരിചയമുള്ളവരുമായിരിക്കണം. മാധ്യമപഠനവിദ്യാർത്ഥികൾക്കും മാധ്യമപരിശീലന രംഗത്തുള്ള അദ്ധ്യാപകർക്കും അപേക്ഷിക്കാം. വിദ്യാർത്ഥികൾക്ക് പ്രവൃത്തിപരിചയം നിർബന്ധമല്ല.

സൂക്ഷ്മ വിഷയങ്ങൾ, സമഗ്രവിഷയങ്ങൾ, സാധാരണ വിഷയങ്ങൾ എന്നു മൂന്നായി തരംതിരിച്ചാണ് ഫെലോഷിപ്പ് നൽകുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്നതിന് ഫെലോഷിപ്പ് നൽകില്ല.

പട്ടികജാതി-പട്ടികവർഗ-മറ്റ് അർഹവിഭാഗങ്ങൾ, കുട്ടികൾ, സ്ത്രീകൾ, നവോത്ഥാന പ്രസ്ഥാനങ്ങളും മാധ്യമങ്ങളും എന്നീ വിഭാഗത്തിലുള്ള പഠനങ്ങൾക്കു മുൻഗണന നൽകും. പഠനങ്ങളിൽ മാധ്യമങ്ങളുടെ പങ്ക് ഉണ്ടാകണം. അപേക്ഷാഫോമും നിയമാവലിയും www.keralamediaacademy.org യിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക്: 0484-2422275. അപേക്ഷയും സംക്ഷിപ്ത പ്രബന്ധ സംഗ്രഹവും (സിനോപ്‌സിസ്) ജനുവരി 10 നകം സെക്രട്ടിറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി – 682 030 എന്ന വിലാസത്തിൽ ലഭിക്കണം.

കൊച്ചി: കേരള ഹൈക്കോടതിയിൽ പേഴ്സണൽ അസിസ്റ്റന്റ് (ഗ്രേഡ് II) ടു ജഡ്ജ് (39300-83000) തസ്തികയിലെ എൻ.സി.എ ഒഴിവുകളിലേക്കുള്ള നിയമനത്തിന് സംസ്ഥാനത്തെ പട്ടികജാതി, പട്ടികവർഗ വിഭാഗത്തിൽപ്പെട്ട ഇന്ത്യൻ പൗരൻമാരായ യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. റിക്രൂട്ട്‌മെന്റ് നമ്പർ: 14/2022-പട്ടിക വർഗം-1, 15/2022- പട്ടികവർഗ്ഗം-1 പട്ടികജാതി-1, 16/2022- പട്ടികജാതി-1.

എതെങ്കിലും വിഷയത്തിൽ കേരളത്തിലെ ഏതെങ്കിലും സർവ്വകലാശാല നൽകിയതോ അംഗീകരിച്ചതോ ആയ ബാച്ചിലർ ബിരുദവും ഇംഗ്ലീഷ് ടൈപ്പ്റൈറ്റിങ്ങിൽ കെ.ജിടി.ഇ.ഹയറും ഇംഗ്ലീഷ് ഷോർട്ട് ഹാന്റിൽ കെ.ജി.ടി.ഇ. ഹയറും അല്ലെങ്കിൽ തത്തുല്യയോഗ്യതയോ ഉണ്ടായിരിക്കണം.

കമ്പ്യൂട്ടർ വേർഡ് പ്രോസസിംഗിൽ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ തത്തുല്യയോഗ്യതയോ അഭിലഷണീയം. ഉദ്യോഗാർത്ഥികൾ 02/01/1981 നും 01/01/2004നും ഇടയിൽ (രണ്ടു തീയതികളും ഉൾപ്പെടെ) ജനിച്ചവരായിരിക്കണം. വിശദമായ വിജ്ഞാപനം കേരള ഹൈക്കോടതിയുടെ റിക്രൂട്ട്മെന്റ് പോർട്ടലായ www.hckrecruitment.nic.in ൽ ലഭിക്കും. ഉദ്യോഗാർത്ഥികൾക്ക് ഈ പോർട്ടൽ മുഖേന അപേക്ഷ ഓൺലൈൻ ആയി സമർപ്പിക്കാം.

തിരുവനന്തപുരം: തിരുവനന്തപുരം ഐരാണിമുട്ടത്തുള്ള സർക്കാർ ഹോമിയോപ്പതിക് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ക്ലീനർ/ ഹെൽപ്പർ തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. അപേക്ഷകർ തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിൽ സ്ഥിരതാമസമായിരിക്കണം. ഏഴാം ക്ലാസ് അല്ലെങ്കിൽ തത്തുല്യവും പ്രവൃത്തിപരിചയവുമാണ് യോഗ്യത.

ജനുവരി 17ന് രാവിലെ 11ന് മുമ്പ് വിദ്യാഭ്യാസ യോഗ്യത, ജാതി, വയസ്, പ്രവൃത്തി പരിചയം, താമസം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കണം.

ആലപ്പുഴ: അഭ്യസ്തവിദ്യരായ യുവജനങ്ങൾക്ക് തൊഴിൽ നൽകുക എന്ന ലക്ഷ്യത്തോടെ ജില്ല പഞ്ചായത്ത് നടപ്പാക്കുന്ന ഉദ്യോഗ് തൊഴിൽ മേളയുടെ അഞ്ചാം പതിപ്പ് നടക്കും. ഹരിപ്പാട് ഗവൺമെന്റ് ഗേൾസ് ഹയർ സെക്കന്ററി സ്‌കൂളിലായിരിക്കും തൊഴിൽ മേള നടക്കുക.

ബാങ്കിംഗ്, ഫിനാൻസ്, ഓട്ടോമൊബൈൽ, ഐ.ടി, നോൺ ഐ.ടി, ഇൻഷുറൻസ്, ലോജിസ്റ്റിക്സ്, ഹോസ്പിറ്റാലിറ്റി, ഹോട്ടൽ മാനേജ്മെന്റ്, ആരോഗ്യം തുടങ്ങിയ മേഖലകളിൽ നിന്ന് 30-ൽ അധികം തൊഴിൽദാതാതാക്കൾ മേളയിൽ പങ്കെടുക്കും. രണ്ടായിരത്തിലധികം ഒഴിവുകളാണ് മേളയിൽ പ്രതീക്ഷിക്കുന്നത്. പത്താം ക്ലാസ് മുതൽ അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതയുള്ള 18 വയസിന് മുകളിൽ പ്രായമുള്ളവർക്ക് മേളയിൽ പങ്കെടുക്കാം.

തൊഴിൽമേളയിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ (https://forms.gle/BxrdSmHLEysfZ829A) എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യണം. കളക്ടറേറ്റിൽ നടന്ന ലോഗോ പ്രകാശനത്തിൽ ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ റ്റി.എസ് താഹയും സന്നിഹിതനായിരുന്നു. ജനുവരി ഏഴിനാണ് മേള സംഘടിപ്പിച്ചിട്ടുള്ളത്.

തിരുവനന്തപുരം: കേരളാ പോലീസിൽ നിയമനം. ആംഡ് പോലീസ് ബറ്റാലിയനിൽ പോലീസ് കോൺസ്റ്റബിൾ തസ്തികയിലേക്കാണ് നിയമനം നടക്കുന്നത്. കേരള പബ്ലിക് സർവീസ് കമ്മീഷൻ ഇതിനായുള്ള വിജ്ഞാപനം പുറപ്പെടുവിച്ചു.

ഹയർസെക്കൻഡറി (പ്ലസ് ടു) പാസ്സായിരിക്കണം അല്ലെങ്കിൽ തത്തുല്യമായ പരീക്ഷ ജയിച്ചിരിക്കണം എന്നതാണ് യോഗ്യത. 18 മുതൽ 26 വയസുവരെയുള്ളവർക്ക് അപേക്ഷ നൽകാം.

ശാരീരിക യോഗ്യതകൾ സംബന്ധിച്ചുള്ള അറിയിപ്പും ഇതിനൊപ്പം കേരള പൊലീസ് നൽകിയിട്ടുണ്ട്. 168 സെ മീ ഉയരവും 81 -86 സെ മീ നെഞ്ചളവുമാണ് ശാരീരിക യോഗ്യത. യോഗ്യരായ ഉദ്യോഗാർത്ഥികൾ പി എസ് സി വെബ്‌സൈറ്റ് വഴി ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. കൂടുതൽ വിവരങ്ങൾക്ക് പി എസ് സി വെബ്സൈറ്റ് സന്ദർശിക്കാം. 2023 ജനുവരി 18 ാം തിയതിയാണ് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി.

തിരുവനന്തപുരം: സംസ്ഥാന സർക്കാർ സ്ഥാപനമായ കേരള മീഡിയ അക്കാദമിയിൽ ഒരു വർഷത്തേക്ക് വിവിധ ഗ്രാഫിക് ഡിസൈനിംഗ് ജോലികൾ നിർവഹിക്കാൻ താൽപര്യപത്രം ക്ഷണിച്ചു. ഇല്ലസ്ട്രേറ്റർ, ഇൻഡിസൈൻ സോഫ്റ്റ് വെയറുകളിൽ പ്രാവീണ്യം അഭികാമ്യം.

മാഗസിൻ, സോഷ്യൽ മീഡിയ പോസ്റ്റർ, ബ്രോഷറുകൾ എന്നിവ ഡിസൈൻ ചെയ്യുന്നതിന് നിരക്കുകൾ രേഖപ്പെടുത്തിയ താല്പര്യപത്രം സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി -30 എന്ന വിലാസത്തിൽ അയയ്ക്കണം. അപേക്ഷകരിൽ നിന്ന് അനുയോജ്യരായവരുടെ പാനൽ തയ്യാറാക്കും. ഐ&പി.ആർ.ഡി. പാനലിൽ ഉൾപ്പെട്ടിട്ടുളളവർക്ക് മുൻഗണന ലഭിക്കും. അപേക്ഷ അയക്കേണ്ട അവസാന തീയതി ഡിസംബർ 31.