ഉദ്യോഗ് 2023: തൊഴിൽ മേളയിൽ പ്രതീക്ഷിക്കുന്നത് രണ്ടായിരത്തോളം ഒഴിവുകൾ…

ആലപ്പുഴ: അഭ്യസ്തവിദ്യരായ യുവജനങ്ങൾക്ക് തൊഴിൽ നൽകുക എന്ന ലക്ഷ്യത്തോടെ ജില്ല പഞ്ചായത്ത് നടപ്പാക്കുന്ന ഉദ്യോഗ് തൊഴിൽ മേളയുടെ അഞ്ചാം പതിപ്പ് നടക്കും. ഹരിപ്പാട് ഗവൺമെന്റ് ഗേൾസ് ഹയർ സെക്കന്ററി സ്‌കൂളിലായിരിക്കും തൊഴിൽ മേള നടക്കുക.

ബാങ്കിംഗ്, ഫിനാൻസ്, ഓട്ടോമൊബൈൽ, ഐ.ടി, നോൺ ഐ.ടി, ഇൻഷുറൻസ്, ലോജിസ്റ്റിക്സ്, ഹോസ്പിറ്റാലിറ്റി, ഹോട്ടൽ മാനേജ്മെന്റ്, ആരോഗ്യം തുടങ്ങിയ മേഖലകളിൽ നിന്ന് 30-ൽ അധികം തൊഴിൽദാതാതാക്കൾ മേളയിൽ പങ്കെടുക്കും. രണ്ടായിരത്തിലധികം ഒഴിവുകളാണ് മേളയിൽ പ്രതീക്ഷിക്കുന്നത്. പത്താം ക്ലാസ് മുതൽ അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതയുള്ള 18 വയസിന് മുകളിൽ പ്രായമുള്ളവർക്ക് മേളയിൽ പങ്കെടുക്കാം.

തൊഴിൽമേളയിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ (https://forms.gle/BxrdSmHLEysfZ829A) എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യണം. കളക്ടറേറ്റിൽ നടന്ന ലോഗോ പ്രകാശനത്തിൽ ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ റ്റി.എസ് താഹയും സന്നിഹിതനായിരുന്നു. ജനുവരി ഏഴിനാണ് മേള സംഘടിപ്പിച്ചിട്ടുള്ളത്.