ഇന്റലിജൻസ് ബ്യൂറോയിൽ ഒഴിവുകൾ; വിശദ വിവരങ്ങൾ ഇങ്ങനെ

ന്യൂഡൽഹി: ഇന്റലിജൻസ് ബ്യൂറോയിൽ ഒഴിവുകൾ. 1,675 സെക്യൂരിറ്റി അസിസ്റ്റന്റ്/എക്സിക്യൂട്ടീവ്, മൾട്ടി ടാസ്‌കിംഗ് സ്റ്റാഫ്/ജനറൽ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിക്കുന്നത്. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ mha.gov.in അല്ലെങ്കിൽ ncs.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷ നൽകണം. 1,525 സെക്യൂരിറ്റി അസിസ്റ്റന്റ്/എക്സിക്യൂട്ടീവും 150 മൾട്ടി ടാസ്‌കിംഗ് സ്റ്റാഫ്/ജനറൽ ഒഴിവുകളുമാണുള്ളത്.

ഉദ്യോഗാർത്ഥിക്ക് വേണ്ട ഏറ്റവും കുറഞ്ഞ യോഗ്യത ക്ലാസ് 10 അല്ലെങ്കിൽ മെട്രിക്കുലേഷൻ ആണ്. ഉദ്യോഗാർത്ഥി അപേക്ഷിക്കുന്ന പ്രദേശത്തെ ഭാഷയിൽ വായിക്കാനും എഴുതാനും സംസാരിക്കാനും പ്രാവീണ്യമുള്ളവരായിരിക്കണം. ശമ്പള സ്‌കെയിൽ ലെവൽ 3 (21700-69100 രൂപ) ആണ്. കൂടാതെ അനുവദനീയമായ കേന്ദ്രസർക്കാർ അലവൻസുകളും ലഭിക്കും. ഫെബ്രുവരി 17 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി.