Career (Page 69)

കൊച്ചി: ആലുവ സബ് ജയിൽ റോഡിൽ സ്ഥിതി ചെയ്യുന്ന ഗവ. പ്രീ എക്സാമിനേഷൻ ട്രെയിനിംഗ് സെന്ററിൽ മെഡിക്കൽ / എൻജിനിയറിങ് എൻട്രൻസ് (ക്രാഷ് കോഴ്സ്) ക്ലാസുകൾ കൈകാര്യം ചെയ്യുന്നതിന് യോഗ്യതയുള്ള അധ്യാപകരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.

വിദ്യാഭ്യാസ യോഗ്യത: ബിരുദാനന്തര ബിരുദം (SET/NET അഭികാമ്യം). ഹോണറേറിയം: ഓരോ മണിക്കൂറിനും 500 രൂപ നിരക്കിലും പ്രതിമാസം പരമാവധി 15,000 രൂപ വരെ മാത്രം. അപേക്ഷകർ ബയോഡാറ്റ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം മാർച്ച് 15നു മുൻപ് അപേക്ഷിക്കണം. വിശദവിവരങ്ങൾക്ക്: 6238965773.

അതേസമയം, സംസ്ഥാന ഊർജ വകുപ്പിന്റെ കീഴിലെ അനർട്ട് വഴി കണ്ണൂർ ഗവ.എഞ്ചിനീയറിങ് കോളേജിൽ അനുവദിച്ച പ്രോജക്റ്റിൽ പ്രൊജക്റ്റ് ഫെലോ തസ്തികയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: എം ടെക് മെക്കാനിക്കൽ എഞ്ചിനീയറിങ് സ്ട്രീം. അഭിലഷീണയ യോഗ്യത: ANSYS, ABAQUS, COMSOL, സോഫ്റ്റ് വെയറിലുള്ള പരിചയം. രണ്ട് വർഷത്തേക്കാണ് നിയമനം. പ്രതിമാസ വേതനം: 22,000 രൂപ. താൽപര്യമുള്ളവർ ബയോഡാറ്റ kishorevv@gcek.ac.in ൽ അയക്കണം. അവസാന തീയ്യതി: മാർച്ച് ആറ്. ഫോൺ: 9847451351.

തിരുവനന്തപുരം: പുതുതായി തുടങ്ങുന്ന പ്രൊജക്റ്റിലേക്കായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇൻ ഗവൺമെന്റ് (ഐ.എം.ജി) സീനിയർ പ്രൊജക്റ്റ് അസോസിയേറ്റ്, പ്രൊജക്റ്റ് അസോസിയേറ്റ് എന്നീ തസ്തികകളിലേക്ക് ഒരു വർഷത്തെ കരാർ നിയമനം നടത്തുന്നു. നിയമന കാലാവധി നീളാൻ സാധ്യതയുണ്ട്.

സോഷ്യൽ സയൻസിൽ പി.ജി, പ്രവൃത്തിപരിചയം, ഗവേഷണോപാധികളെക്കുറിച്ചുള്ള അറിവ്, വേർഡ്/ഡാറ്റ പ്രൊസസിംഗ് സോഫ്റ്റ്വെയറിനെക്കുറിച്ചുള്ള അറിവ് എന്നിവയാണ് യോഗ്യതകൾ. പ്രൊജക്റ്റുകൾ, സാമൂഹികമായി ഇടപെടാനുള്ള കഴിവ്, പാഠ്യേതര പ്രവർത്തനങ്ങളിലെ മികവ് എന്നിവ അധിക യോഗ്യതയാണ്. ഇംഗ്ലീഷിലും മലയാളത്തിലും നന്നായി എഴുതാൻ കഴിയണം. യാത്ര ചെയ്യാനും പുതിയ വിഷയങ്ങൾ പഠിക്കാനും താൽപര്യമുള്ള ആളായിരിക്കണം.

2023 മാർച്ച് ഒന്നിന് 35 വയസ്സിൽ താഴെയായിരിക്കണം പ്രായം. സീനിയർ പ്രൊജക്റ്റ് അസോസിയേറ്റിന് 35,000 രൂപയും പ്രൊജക്റ്റ് അസോസിയേറ്റിന് 25,000 രൂപയുമായിരിക്കും പ്രതിമാസ വേതനം. ഉദ്യോഗാർഥികൾ prarecruitmentimg@gmail.com എന്ന ഇ-മെയിലിലേക്ക് മാർച്ച് 9ന് മുൻപ് റെസ്യൂമെ അയക്കണം. ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുന്നവർക്കായി മാർച്ച് 15ന് IMG യിൽ വെച്ച് എഴുത്തു പരീക്ഷയും അഭിമുഖവും നടത്തും.

തിരുവനന്തപുരം: കേരള സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷനിൽ ക്ലാർക്ക്-കം-ഡാറ്റ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കപ്പെടുന്നതിന് സെക്രട്ടേറിയറ്റിലെ ടൈപ്പിസ്റ്റ് ഗ്രേഡ്-II തസ്തികയിലോ സബോർഡിനേറ്റ് സർവീസിലെ സമാന തസ്തികയിലോ ഉള്ള ജീവനക്കാരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.

ബയോഡാറ്റ, മാതൃവകുപ്പിൽ നിന്നുള്ള എൻ.ഒ.സി, ഫോം. 144 (കെ.എസ്.ആർ. പാർട്ട് I) എന്നിവ സഹിതമുള്ള അപേക്ഷ (3 പകർപ്പുകൾ) ബന്ധപ്പെട്ട അധികാരി വഴി സെക്രട്ടറി, സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷൻ, റ്റി.സി. 27/2980, വാൻറോസ് ജംഗ്ഷൻ, കേരള യൂണിവേഴ്സിറ്റി. പി.ഒ, തിരുവനന്തപുരം- 695 034 എന്ന വിലാസത്തിൽ ലഭിക്കണം. അപേക്ഷ നൽകേണ്ട അവസാന തീയതി 2023 മാർച്ച് 22.

തിരുവനന്തപുരം: സംസ്ഥാന ഉപഭോക്ത്യ തർക്ക പരിഹാര കമ്മീഷനിലെ 2 അംഗങ്ങളുടെ പ്രതീക്ഷിത ഒഴിവുകളിലേക്കും, ആലപ്പുഴ ഉപഭോക്ത്യ തർക്ക പരിഹാര കമ്മീഷൻ പ്രസിഡന്റ് പദവിയിലേക്കുളള ഒരു പ്രതീക്ഷിത ഒഴിവിലേക്കും, കാസർകോട് ഉപഭോക്ത്യ തർക്ക പരിഹാര കമ്മീഷനിലെ ഒരംഗത്തിന്റെ പ്രതീക്ഷിത ഒഴിവിലേക്കും നിയമനത്തിനായി താൽപ്പര്യമുളള യോഗ്യതയുളളവരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു.

ജില്ലാ സപ്ലൈ ഓഫീസ് മലപ്പുറം , ജില്ലാ ഉപഭോക്ത്യ തർക്ക പരിഹാര കമ്മീഷൻ മലപ്പുറം എന്നിവടങ്ങളിൽ ഒഴിവ് അപേക്ഷ എന്നിവ സംബന്ധിച്ച വിവരങ്ങൾ ലഭിക്കും. നിയമന വിജ്ഞാപനം, അപേക്ഷ എന്നിവ http//consumeraffairs.kerala.gov.in എന്ന വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാം. മാർച്ച് 10 നകം അപേക്ഷ സമർപ്പിക്കണം.

കോട്ടയം: കോട്ടയം ജില്ലയിലെ ജില്ലാ മെഡിക്കൽ ഓഫീസർ(ആരോഗ്യം), തൃശൂർ ജില്ലയിലെ സർക്കാർ മെഡിക്കൽ കോളജ് ഹോസ്പിറ്റൽ(എച്ച്ഡിഎസ്) എന്നീ സ്ഥാപനങ്ങളിൽ റേഡിയോളജിസ്റ്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ ഈഴവ, ഓപ്പൺ വിഭാഗക്കാർക്കായി താൽക്കാലിക ഒഴിവ്.

യോഗ്യത: എംഡി ഇൻ റേഡിയോ ഡയഗ്നോസിസ്/ഡിഎംആർഡി/ഡിപ്ലോമ ഇൻ എൻബി റേഡിയോളജി വിത്ത് എക്സ്പീരിയൻസ് ഇൻ സിഇസിറ്റി, മാമ്മോഗ്രാം ആന്റ് സോണോ മാമ്മോഗ്രാം. ശമ്പള സ്‌കെയിൽ: 70,000 രൂപ. പ്രായം: 18-41 വയസ്. നിലവിൽ ജോലി ചെയ്യുന്നവർ ബന്ധപ്പെട്ട നിയമനാധികാരിയിൽ നിന്നുള്ള എൻഒസി ഹാജരാക്കണം.

നിശ്ചിത യോഗ്യതയുള്ളവർ പ്രായം, ജാതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം മാർച്ച് ആറിനകം ബന്ധപ്പെട്ട പ്രൊഫഷണൽ & എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണം.

കൊച്ചി: എറണാകുളം ഗവ.മെഡിക്കൽ കോളേജിൽ വിവിധ വകുപ്പുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ സീനിയർ റസിഡന്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നു. അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിൽ നടക്കും.

സീനിയർ റസിഡന്റ് യോഗ്യത എംബിബിഎസും ബന്ധപ്പെട്ട വിഷയത്തിൽ പിജി/ടിസിഎംസി – രജിസ്ട്രേഷനും. പ്രതിമാസം 70,000 രൂപ (ഏകീകൃത ശമ്പളം). ഇനിപ്പറയുന്ന രേഖകൾ അതിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾക്കൊപ്പം എസ്.എസ്.എൽ.സി ബുക്കിന്റെ മൂന്നാം പേജ് അല്ലെങ്കിൽ പ്രായം തെളിയിക്കുന്ന തത്തുല്യം. എംബിബിഎസ് ബിരുദം, പിജി സർട്ടിഫിക്കറ്റ്, എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ്, ടിസി മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ, വിലാസം തെളിയിക്കുന്നതിന് ആധാർ, ഡ്രൈവിംഗ് ലൈസൻസ്, റേഷൻ കാർഡ് എന്നിവയിലേതെങ്കിലും. ഒരു പാസ്പോർട്ട് സൈസ് ഫോട്ടോ.

വാക്ക് ഇൻ ഇന്റർവ്യൂ മാർച്ച് ആറിന് രാവിലെ 11 മുതൽ ഉച്ചയ്ക്ക് ഒന്നു വരെ

തിരുവനന്തപുരം: മൈനിങ് ആൻഡ് ജിയോളജി വകുപ്പിൽ ഒഴിവ്. മൈനിങ് ആൻഡ് ജിയോളജി വകുപ്പിന്റെ വെബ് പോർട്ടലായ KOMPAS ന്റെ നവീകരണ പ്രക്രിയയുമായി ബന്ധപ്പെട്ട് വകുപ്പിൽ നിന്നും വിരമിച്ച ജിയോളജിസ്റ്റ് / സീനിയർ ജിയോളജിസ്റ്റ്/ ഡെപ്യൂട്ടി ഡയറക്ടർ/ അഡീഷണൽ ഡയറക്ടർ എന്നിവരിൽ നിന്നും വകുപ്പിന്റെ കൺസൾട്ടന്റായാണ് നിയമനം. ആറു മാസക്കാലത്തേക്കാണ് നിയമനം. മൈനിങ് ആൻഡ് ജിയോളജി ഡയറക്ടറാണ് അപേക്ഷ ക്ഷണിച്ചത്.

വിശദവിവരങ്ങൾ വകുപ്പിന്റെ വെബ് പോർട്ടൽ ആയ www.dmg.kerala.gov.in ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ഫെബ്രുവരി 28നു വൈകിട്ട് അഞ്ചു മണി.

തിരുവനന്തപുരം: ഭാരതീയ ചികിത്സാ വകുപ്പ് തിരുവനന്തപുരം ജില്ലയിൽ നടപ്പിലാക്കുന്ന കൗമാരഭൃത്യം പദ്ധതിയിൽ ഒഴിവുള്ള മെഡിക്കൽ ഓഫീസർ (കൗമാരഭൃത്യം) തസ്തികയിലേക്കും സ്‌പോർട്‌സ് മെഡിസിൻ, ജെറിയാട്രിക്, പഞ്ചകർമ്മ പദ്ധതികളിൽ ഒഴിവുള്ള ആയുർവേദ തെറാപ്പിസ്റ്റ് മെയിൽ, ആയുർവേദ തെറാപ്പിസ്റ്റ് ഫീമെയിൽ തസ്തികകളിലേക്കും ദിവസ വേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. യോഗ്യത ഉള്ള ഉദ്യോഗാർഥികൾ തിരുവനന്തപുരം ആയുർവേദ കോളേജിന് സമീപമുള്ള ആരോഗ്യഭവൻ ബിൽഡിങ്ങിൽ പ്രവർത്തിക്കുന്ന ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസിൽ നിലവിലെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് ആവശ്യമായ വിദ്യാഭ്യാസ യോഗ്യത, മേൽ വിലാസം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം നേരിട്ട് ഹാജരാക്കേണ്ടതാണ്.

മെഡിക്കൽ ഓഫീസർ (കൗമാരഭൃത്യം) ഇന്റർവ്യൂ മാർച്ച് 2ന് രാവിലെ 11ന് നടക്കും. ബി.എ.എം.എസ്, എം.ഡി (കൗമാരഭൃത്യം), തിരുവിതാംകൂർ കൊച്ചിൻ കൗൺസിൽ രജിസ്‌ട്രേഷൻ എന്നിവയാണ് യോഗ്യത. കൗമാരഭൃത്യം പി.ജി ഇല്ലാത്തവരുടെ അഭാവത്തിൽ മറ്റ് വിഷയത്തിൽ പി.ജി ഉള്ളവരെയും പരിഗണിക്കും.

ആയുർവേദ തെറാപ്പിസ്റ്റ് (മെയിൽ), ആയുർവേദ തെറാപ്പിസ്റ്റ് (ഫീമെയിൽ) ഇന്റർവ്യൂ മാർച്ച് 3 ന് രാവിലെ 11 മണിക്ക് നടക്കും. പത്താം ക്ലാസ് വിജയം, കേരള സർക്കാർ നടത്തുന്ന ആയുർവേദ തെറാപ്പി കോഴ്‌സ് ജിയം എന്നിവയാണ് യോഗ്യത.

കണ്ണൂർ: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിൽ പ്രമുഖ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് ഫെബ്രുവരി 27, 28 തീയതികളിൽ രാവിലെ 10 മുതൽ ഉച്ചക്ക് ഒരു മണി വരെ അഭിമുഖം നടത്തുന്നു.

സീനിയർ പ്രിൻസിപ്പൽ, വൈസ് പ്രിൻസിപ്പൽ, സീനിയർ ടീച്ചേർസ് (സോഷ്യൽ സ്റ്റഡീസ്, ഇംഗ്ലീഷ്, അറബിക്, ഫിസിക്സ്, കെമിസ്ട്രി), അക്കാദമിക് സ്പെഷ്യലിസ്റ്റ് (സയൻസ്/മാത്സ്), നഴ്സറി ഹെഡ്, നഴ്സറി ടീച്ചേർസ്, അക്കൗണ്ടന്റ്, അഡ്മിനിസ്ട്രേറ്റർ, മെന്റർ, കോഴ്സ് കോ ഓർഡിനേറ്റർ, കെയർ ടേക്കർ, സെക്യൂരിറ്റി, ഡ്രൈവർ), സെന്റർ മാനേജർ, പ്രോഗ്രാമിങ് ഫാക്കൽറ്റി, ഡി ടി പി ഓപ്പറേറ്റർ, ബ്യൂട്ടീഷ്യൻ ഫാക്കൽറ്റി, ഓഫീസ് സെക്രട്ടറി, ബിസിനസ് ഡെവലപ്മെന്റ് എക്സിക്യൂട്ടീവ്, ടെലി-കോളർ, സോർട്ടിങ് എക്സിക്യൂട്ടീവ്, ഡെലിവറി എക്സിക്യൂട്ടീവ്, എച്ച് ആർ ഇന്റേൺ, അസിസ്റ്റന്റ് വർക്സ് മാനേജർ, സർവീസ് ഇൻ -ചാർജ്, മെക്കാനിക് (ത്രീ വീലർ), സ്പൈർ ഇൻ-ചാർജ്, സെയിൽസ് എക്സിക്യൂട്ടീവ് (ത്രീ വീലർ, ടു വീലർ) എന്നീ തസ്തികകളിലേക്കാണ് അഭിമുഖം.

യോഗ്യത:എസ് എസ് എൽ സി, പ്ലസ്ടു, എം ബിഎ, എം സി എ, എം എസ് സി, ബി എഡ്, പി ജി, ഡിഗ്രി. യോഗ്യരായ ഉദ്യോഗാർഥികൾക്ക് തിരിച്ചറിയൽ കാർഡിന്റെ പകർപ്പും 250 രൂപയും സഹിതം എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്ത് ഇന്റർവ്യൂവിനു പങ്കെടുക്കാം. നിലവിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികൾക്കും രജിസ്ട്രേഷൻ സ്ലിപ് സഹിതം വന്ന് പങ്കെടുക്കാം. ഫോൺ: 0497 2707610, 6282942066.

കൊച്ചി: എറണാകുളം ജില്ലയിലെ ഒരു സംസ്ഥാന സർക്കാർ സ്ഥാപനത്തിൽ കേന്ദ്രാവിഷ്‌കൃത പദ്ധതിയിൽ ഡയാലിസിസ് ടെക്നിഷ്യൻ, അക്കൗണ്ട്സ് അസിസ്റ്റന്റ്(1 ഒഴിവ്), ഡിസ്ട്രിക്ട് മിഷൻ കോഡിനേറ്റർ(1 ഒഴിവ്), സ്പെഷ്യലിസ്റ്റ് ഇൻ ഫിനാൻഷ്യൽ ലിറ്ററസി(1 ഒഴിവ്), ഡാറ്റാ എൻട്രി ഓപ്പറേറ്റർ(1 ഒഴിവ്), എന്നീ തസ്തികകളിൽ താൽക്കാലിക ഒഴിവുണ്ട്. പ്രായം: 2023 ജനുവരി 1ന് 18 വയസ് തികഞ്ഞിരിക്കണം. 40 വയസ് കവിയരുത്.

ഡയാലിസിസ് ടെക്നിഷ്യൻ: യോഗ്യത:-മെഡിക്കൽ കോളജ്(ഡിഎംഇ)ൽ നിന്ന് ഡയാലിസിസ് ടെക്നിഷ്യൻ ബിരുദം/ഡിപ്ലോമ.

അക്കൗണ്ട്സ് അസിസ്റ്റന്റ് യോഗ്യത: -അക്കൗണ്ടിങ്ങിൽ ഡിഗ്രി/ഡിപ്ലോമ, 3 വർഷത്തിൽ കുറയാത്ത തൊഴിൽ പരിചയം.

ഡിസ്ട്രിക്ട് മിഷൻ കോഡിനേറ്റർ: യോഗ്യത:-സോഷ്യൽ സർവീസിൽ ബിരുദം, 3 വർഷത്തിൽ കുറയാത്ത തൊഴിൽ പരിചയം.

സ്പെഷ്യലിസ്റ്റ് ഇൻ ഫിനാൻഷ്യൽ ലിറ്ററസി: യോഗ്യത:-സാമ്പത്തിക ശാസ്ത്രം/ബാങ്കിംഗിൽ ബിരുദം. 3 വർഷത്തിൽ കുറയാത്ത തൊഴിൽ പരിചയം.

ഡാറ്റാ എൻട്രി ഓപ്പറേറ്റർ: യോഗ്യത:- ബിരുദം, കമ്പ്യൂട്ടർ പരിജ്ഞാനം. 3 വർഷത്തിൽ കുറയാത്ത തൊഴിൽ പരിചയം.

യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ ഫെബ്രുവരി 28 ന് മുൻപ് പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 0484 2422458.