Career (Page 68)

തിരുവനന്തപുരം: കേരഫെഡിലെ എൽ ഡി ക്ലർക്ക്/ അസിസ്റ്റന്റ്, ഡ്രൈവർ/ ഡ്രൈവർ-കം-ഓഫീസ് അറ്റൻഡന്റ് തസ്തികകളിലെ ഒഴിവുകളിലെ നിയമനം കേരള പി.എസ്.സി വഴിയാക്കി കൃഷി വകുപ്പ്. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് പുറത്തിറങ്ങി.

സർക്കാർ വകുപ്പുകളിലെയും സർക്കാർ പൊതുമേഖല/ കമ്പനി/ ബോർഡ് സ്ഥാപനങ്ങളിലെയും ഡ്രൈവർ, പ്യൂൺ തസ്തികകൾ ഡ്രൈവർ-കം-ഓഫീസ് അറ്റൻഡന്റ്, ഓഫീസ് അറ്റൻഡന്റ് എന്നിങ്ങനെ മാറ്റിയിട്ടുണ്ട്. കേരഫെഡിലെ തസ്തികകളും ഈ ഗണത്തിലുള്ളതാണ്. പത്താം ശമ്പള പരിഷ്‌കരണം പ്രകാരമുള്ള സ്‌കെയിലുകളിൽ ഉൾപ്പെടുത്തിയാണ് മേൽ തസ്തികകളിലെ ഒഴിവുകൾ പി.എസ്.സി-യ്ക്ക് റിപ്പോർട്ട് ചെയ്യാൻ തീരുമാനിച്ചിട്ടുള്ളത്.

തിരുവനന്തപുരം: സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ ചെയർമാന്റെ പേഴ്‌സണൽ അസിസ്റ്റന്റ് (ഒഴിവ്-1) തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനം നടത്തുന്നു. സംസ്ഥാന സർക്കാർ സർവീസിൽ സമാന തസ്തികകളിൽ ജോലി ചെയ്യുന്നവർക്ക് നിരാക്ഷേപ സാക്ഷ്യപത്രവും മറ്റ് വിശദാംശങ്ങളും സഹിതം വകുപ്പ് മേധാവി മുഖേന അപേക്ഷിക്കാം.

അപേക്ഷകൾ മെമ്പർ സെക്രട്ടറി, കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ, ആഞ്ജനേയ, ടി.സി. 9/1023 (2), ശാസ്തമംഗലം. പി.ഒ, തിരുവനന്തപുരം- 695 010 എന്ന വിലാസത്തിൽ ലഭിക്കണം. ഫോൺ: 0471 2315122, 2315133, 2319122. ഇ-മെയിൽ- kscminorities@gmail.com. അപേക്ഷ നൽകേണ്ട അവസാന തീയതി: മാർച്ച് 15.

തിരുവനന്തപുരം: ക്രിക്കറ്റ്, ഫുട്‌ബോൾ, ഹോക്കി തുടങ്ങി വിവിധ കായിക ഇനങ്ങൾക്ക് മലയാളം, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിൽ കമന്ററി, തത്സമയ വിവരണം നൽകാൻ താല്പര്യമുള്ളവരിൽ നിന്ന് ആകാശവാണി തിരുവനന്തപുരം നിലയം അപേക്ഷ ക്ഷണിക്കുന്നു.

അപേക്ഷയിൽ മൊബൈൽ നമ്പർ, അഡ്രസ് എന്നിവയോടൊപ്പം കമന്ററി നൽകാൻ താല്പര്യമുള്ള കായിക ഇനം, ഭാഷ എന്നിവ നിർബന്ധമായി സൂചിപ്പിച്ചിരിക്കണം.
താല്പര്യമുള്ളവർ അപേക്ഷ താഴെ പറയുന്ന ഇമെയിൽ ഐഡിയിൽ അയയ്ക്കുക. ഇമെയിൽ ഐഡി: pm@airtvm.com.

തിരുവനന്തപുരം: ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിൽ പരീക്ഷാ കൺട്രോളർ, അസിസ്റ്റന്റ് സെക്രട്ടറി (റിക്രൂട്ട്മെന്റ് വിഭാഗം) എന്നീ തസ്തികകളിൽ ഒരു വർഷത്തേയ്ക്ക് കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

കേരള പബ്ലിക് സർവ്വീസ് കമ്മീഷനിൽ നിന്നും അഡീഷണൽ സെക്രട്ടറി/ ജോയിന്റ് സെക്രട്ടറി/ ഡെപ്യൂട്ടി സെക്രട്ടറി/ അണ്ടർ സെക്രട്ടറി എന്നീ തസ്തികകളിൽ നിന്നും 2020 ജനുവരിക്കു ശേഷം വിരമിച്ചതും, പരീക്ഷാ നടത്തിപ്പിൽ പരിചയ സമ്പന്നരായവർക്കും അപേക്ഷിക്കാം.

വിരമിച്ച ജീവനക്കാർക്ക് സർക്കാർ മാനദണ്ഡങ്ങൾക്കനുസൃതമായ ശമ്പളം നൽകും. താത്പര്യമുള്ളവർ സെക്രട്ടറി, കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ്, തിരുവിതാംകൂർ ദേവസ്വം ബോർഡ് ബിൽഡിങ്, എം.ജി.റോഡ്, ആയൂർവേദ കോളേജ് ജംഗ്ഷൻ, തിരുവനന്തപുരം – 695001 എന്ന വിലാസത്തിൽ മാർച്ച് എട്ടിന് മുൻപ് അപേക്ഷിക്കണം.

കൊല്ലം: കൊല്ലം ജില്ലയിലെ സ്വകാര്യ സ്ഥാപനത്തിൽ മാനേജർ ഫിനാൻസ്/ അക്കൗണ്ട്സ് തസ്തികയിൽ ഓപ്പൺ വിഭാഗത്തിൽ ഒരു താത്കാലിക ഒഴിവുണ്ട്. യോഗ്യത: എ.സി.എ അല്ലെങ്കിൽ എ.ഐ.സി.ഡബ്ള്യൂ.എ സി.എം.എ ഇന്റർ യോഗ്യത നേടിയ ശേഷം ഫിനാൻസ് ആൻഡ് അക്കൗണ്ട്സ് മേഖലകളിൽ വൻകിട ഇടത്തരം വ്യവസായ രംഗത്ത് അഞ്ച് വർഷം പ്രവൃത്തി പരിചയം എം.കോമും വൻകിട/ ഇടത്തരം വ്യവസായ രംഗത്തെ ഫിനാൻസ്/ അക്കൗണ്ട്സ് മേഖലയിൽ ഏഴ് വർഷം പ്രവൃത്തി പരിചയം (ഇതിൽ അഞ്ച് വർഷം മാനേജർ/ ഓഫീസർ കേഡറിൽ ആയിരിക്കണം. പ്രതിമാസ ശമ്പളം 25000 രൂപ.

2022 ജനുവരി ഒന്നിന് 41 വയസ് കഴിയാൻ പാടില്ല. (നിയമാനുസൃത വയസിളവ് സഹിതം). ഉദ്യോഗാർഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി മാർച്ച് 8 നകം ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരാകണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള NOC ഹാജരാക്കണം.

തിരുവനന്തപുരം: കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റി തിരുവനന്തപുരം റീജ്യയനൽ ഓവർസിയർ (സിവിൽ) തസ്തികയിലേക്ക് കരാർ വ്യവസ്ഥയിൽ നിയമനം നടത്തുന്നു.

താത്പര്യമുള്ളവർ KHRWS മാനേജിംഗ് ഡയറക്ടറുടെ ഓഫീസിൽ (ജനറൽ ആശുപത്രി ക്യാമ്പസ്, റെഡ് ക്രോസ് റോഡ്, തിരുവനന്തപുരം) അഭിമുഖത്തിനെത്തണം. യോഗ്യതാ സർട്ടിഫിക്കറ്റുകളുടെയും പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുകളുടെയും സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതമാണ് ഉദ്യോഗാർത്ഥികൾ ഹാജരാകേണ്ടത്. കൂടുതൽ വിവരങ്ങൾക്ക്: www.khrws.kerala.gov.in. മാർച്ച് 8ന് രാവിലെ 11 മണിക്കാണ് ഇന്റർവ്യൂ.

തിരുവനന്തപുരം: കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ വനിതാ ശിശുവികസന വകുപ്പിന്റെ സഹായത്തോടെ തൃശ്ശൂർ ജില്ലയിൽ രാമവർമപുരത്ത് പ്രവർത്തിക്കുന്ന മാതൃകാ വിമൻ ആൻഡ് ചിൽഡ്രൻസ് ഹോമിൽ ഒഴിവുള്ള അഡ്മിനിസ്ട്രേറ്റർ, സൈക്കോളജിസ്റ്റ്, സോഷ്യൽ വർക്കർ, മാനേജർ, കുക്ക് എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വനിതാ ഉദ്യോഗാർഥികൾ വെള്ളപേപ്പറിൽ തയാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം അപേക്ഷ നൽകണം.

സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന. പി.ഒ, തിരുവനന്തപുരം എന്ന വിലാസത്തിലാണ് അപേക്ഷ അയക്കേണ്ടത്. വിദ്യാഭ്യാസ യോഗ്യതകൾ അടക്കമുള്ള കൂടുതൽ വിവരങ്ങൾ www.keralasamakhya.org. ൽ ലഭിക്കും. ഫോൺ: 0471-2348666. അപേക്ഷ അയക്കേണ്ട അവസാന തീയതി മാർച്ച് എട്ട്.

ഇടുക്കി: പീച്ചിയിലെ കേരള വന ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ടിൽ (കെഎഫ്ആർഐ) രജിസ്ട്രാർ തസ്തികയിലേക്ക് നിയമനം. 2023 ജനുവരി ഒന്നിന് 55 വയസ്സ് കവിയരുത്.

അംഗീകൃത സർവകലാശാലയിൽ നിന്നും ബിരുദാനന്തര ബിരുദം, കേന്ദ്ര / സംസ്ഥാന / പൊതുമേഖലാ സ്ഥാപനങ്ങളിൽ 15 വർഷത്തെ സേവന പരിചയം (10 വർഷം മുതിർന്ന തസ്തികയിൽ) എന്നിവയാണ് അടിസ്ഥാന യോഗ്യത. അഞ്ചു വർഷത്തേക്കായിരിക്കും നിയമനം. പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ കാലാവധി നീട്ടുന്നത് പരിഗണിക്കും. അപേക്ഷാഫോമും വിശദാംശങ്ങളും www.kfri.orgൽ ലഭിക്കും. അപേക്ഷ നൽകേണ്ട അവസാന തീയതി ഏപ്രിൽ 10.

കൊച്ചി: എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ കീഴിൽ ജൂനിയർ റസിഡന്റ് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു. രണ്ട് ഒഴിവ്. യോഗ്യത: എം.ബി.ബി.എസ്. വേതനം: 45,000 രൂപ.

ആറുമാസ കാലയളവിലേക്കാണ് നിയമനം. താൽപ്പര്യമുള്ളവർ വയസ്, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം എറണാകുളം മെഡിക്കൽ സൂപ്രണ്ടിന്റെ കാര്യാലയത്തിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യുയിൽ പങ്കെടുക്കണം. അന്നേദിവസം രാവിലെ 9 മുതൽ 10 വരെയാണ് രജിസ്ട്രേഷൻ. സർക്കാർ/പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലി ചെയ്തവർക്ക് മുൻഗണന ലഭിക്കും. ഫോൺ: 0484 2754000. മാർച്ച് 7 ന് രാവിലെ 10.30നാണ് കൂടിക്കാഴ്ച്ച നടക്കുന്നത്.

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രതിഭ ധനസഹായ പദ്ധതിയുടെ ഭാഗമായി 2021-22 അക്കാദമിക് വർഷത്തിൽ പഠിച്ച അവസാന വർഷ ബിരുദ വിദ്യാർത്ഥികൾക്ക് ഒരു ലക്ഷം രൂപ വീതം 1,000 പേർക്ക് സ്‌കോളർഷിപ്പായി നൽകുന്നു. വിവിധ വിഷയങ്ങളിൽ വിജയകരമായി പഠനം പൂർത്തീകരിച്ച ബിരുദ (3/4/5 വർഷ ബിരുദ കോഴ്‌സുകൾ) വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. അപേക്ഷകർ www.dcescholarship.kerala.gov.in വഴി മാർച്ച് 10ന് മുമ്പ് അപേക്ഷ നൽകണം.

2021-22 അധ്യയന വർഷം അവസാന വർഷ ഡിഗ്രി ബിരുദ പരീക്ഷ വിജയിച്ചവരിൽ നിന്നും ഡിഗ്രിതല പരീക്ഷയിൽ ലഭിച്ച ആകെ മാർക്കിന്റെ അടിസ്ഥാനത്തിലായിരിക്കും അർഹരെ തെരഞ്ഞെടുക്കുന്നത്. ഡിഗ്രി/തത്തുല്യ കോഴ്‌സിൽ റെഗുലറായി കോഴ്‌സ് പൂർത്തീകരിച്ചവരിൽ 75 ശതമാനത്തിന് മുകളിൽ മാർക്ക് ലഭിച്ചിരിക്കണം. അതത് സർവകലാശാല നിഷ്‌കർഷിച്ചിട്ടുള്ള ഫോർമുല ഉപയോഗിച്ച് കണക്കാക്കുന്ന ആകെ മാർക്കിന്റെ ശതമാനമായിരിക്കും സ്‌കോളർഷിപ്പിനായി പരിഗണിക്കുക.

കേരള, കാലിക്കറ്റ്, കുസാറ്റ്, എം.ജി, കണ്ണൂർ, ആരോഗ്യ സർവകലാശാല, വെറ്ററിനറി സർവകലാശാല, കാർഷിക സർവകലാശാല, ഫിഷറീസ് സർവകലാശാല, നുവാൽസ്, സംസ്‌കൃത സർവകലാശാല, എ.പി.ജെ അബ്ദുൾകലാം സാങ്കേതിക സർവകലാശാല, കേരള കലാമണ്ഡലം എന്നീ 13 സർവകലാശാലകളിൽ അഫിലിയേറ്റ് ചെയ്ത കോളജുകളിലെ വിദ്യാർത്ഥികളായിരിക്കണം. മെറിറ്റ് അടിസ്ഥാനത്തിൽ കൂടുതൽ മാർക്ക് ലഭിച്ചവരെയാണ് തെരഞ്ഞെടുക്കുക.

ഓരോ സർവകലാശാലകളിലെയും ഡിഗ്രി വിഭാഗത്തിലെ ഓരോ വിഷയത്തിലും പഠിച്ച ആകെ വിദ്യാർഥികളുടെ എണ്ണത്തിന് ആനുപാതികമായി സ്‌കോളർഷിപ്പിന്റെ എണ്ണം പരിമിതപ്പെടുത്തും. അപേക്ഷകരുടെ വാർഷിക വരുമാനം 2.5 ലക്ഷം രൂപയിൽ കവിയരുത്. ഓരോ സർവകലാശാലകളിലെയും അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളജുകളിലെ വിഷയാനുസൃതമായി വെവ്വേറെയായിരിക്കും പരിഗണിക്കുന്നത്. സർവകലാശാലകളിൽ അഫിലിയേറ്റ് ചെയ്ത കോളജുകളിലെ ഒരു വിഷയത്തിന്റെ വിവിധ സ്‌കീമുകളെ ഒരുമിച്ചായിരിക്കും പരിഗണിക്കുന്നത്. ഹയർ എഡ്യൂക്കേഷൻ കൗൺസിൽ നൽകുന്ന ഹയർ എഡ്യൂക്കേഷൻ സ്‌കോളർഷിപ്പ് ലഭിച്ച വിദ്യാർഥികളെ പരിഗണിക്കില്ല.

സർവകലാശാലയിലെ ഗവൺമെന്റ് / എയ്ഡഡ്/ ഓട്ടോണമസ് / സെൽഫ് ഫിനാൻസ് കോളജുകളെ ഒരുമിച്ചായിരിക്കും പരിഗണിക്കുക. വിദ്യാർഥികൾ ഡിഗ്രി സർട്ടിഫിക്കറ്റ്, കൺസോളിഡേറ്റഡ് മാർക്ക് ലിസ്റ്റ്, വിജ്ഞാപനം പ്രസിദ്ധീകരിച്ച് ഒരു വർഷത്തിനകം ലഭിച്ച വരുമാന സർട്ടിഫിക്കറ്റ് മുതലായവ അപേക്ഷിക്കുന്ന സമയത്ത് അപ് ലോഡ് ചെയ്യണം. അപേക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക്: 0471-2306580, 9447096580, 9446780308.