തിരുവനന്തപുരം: സംസ്ഥാന ഉപഭോക്ത്യ തർക്ക പരിഹാര കമ്മീഷനിലെ 2 അംഗങ്ങളുടെ പ്രതീക്ഷിത ഒഴിവുകളിലേക്കും, ആലപ്പുഴ ഉപഭോക്ത്യ തർക്ക പരിഹാര കമ്മീഷൻ പ്രസിഡന്റ് പദവിയിലേക്കുളള ഒരു പ്രതീക്ഷിത ഒഴിവിലേക്കും, കാസർകോട് ഉപഭോക്ത്യ തർക്ക പരിഹാര കമ്മീഷനിലെ ഒരംഗത്തിന്റെ പ്രതീക്ഷിത ഒഴിവിലേക്കും നിയമനത്തിനായി താൽപ്പര്യമുളള യോഗ്യതയുളളവരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു.
ജില്ലാ സപ്ലൈ ഓഫീസ് മലപ്പുറം , ജില്ലാ ഉപഭോക്ത്യ തർക്ക പരിഹാര കമ്മീഷൻ മലപ്പുറം എന്നിവടങ്ങളിൽ ഒഴിവ് അപേക്ഷ എന്നിവ സംബന്ധിച്ച വിവരങ്ങൾ ലഭിക്കും. നിയമന വിജ്ഞാപനം, അപേക്ഷ എന്നിവ http//consumeraffairs.kerala.gov.in എന്ന വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാം. മാർച്ച് 10 നകം അപേക്ഷ സമർപ്പിക്കണം.

