Career (Page 65)

തിരുവനന്തപുരം: എംപ്ലോയ്‌മെന്റ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക് കോളജിൽ നിയുക്തി മെഗാ ജോബ് ഫെയർ. സംസ്ഥാനത്തെ 70ൽ പരം പ്രമുഖ കമ്പനികളിൽ നിന്നും 3000 ത്തിൽപ്പരം ഒഴിവുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ ഹെൽപ്പ് ഡെസ്‌കുകൾ ആരംഭിച്ചിട്ടുണ്ട്. വിശദവിവരങ്ങൾക്കും രജിസ്‌ട്രേഷനും www.jobfest.kerala.gov.in സന്ദർശിക്കുക. 0471 2992609, 0474 2746789, 0468 2222745, 0477 2230622 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം. വാട്ട്‌സ് ആപ്പ് മെസ്സേജ് അയയ്ക്കാവുന്ന നമ്പറുകൾ 9447400780, 8547596706. മാർച്ച് 25നാണ് തൊഴിൽ മേള നടക്കുക.

തിരുവനന്തപുരം: കേരഫെഡിൽ അസി. മാനേജർ (ഫിനാൻസ് & ഓഡിറ്റ്), അക്കൗണ്ടന്റ്, എൽ.ഡി. ടൈപ്പിസ്റ്റ് തസ്തികകളിൽ ഡെപ്യൂട്ടേഷൻ നിയമനം നടത്തുന്നു. അപേക്ഷ മാനേജിങ് ഡയറക്ടർ, കേരഫെഡ്, കേരാ ടവർ, വെള്ളയമ്പലം, വികാസ് ഭവൻ പി.ഒ., തിരുവനന്തപുരം എന്ന വിലാസത്തിൽ ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2320504, 2326209. വെബ്‌സൈറ്റ്: www.kerafed.com. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി മാർച്ച് 30.

അതേസമയം, ചെന്നൈ ആസ്ഥാനമായുള്ള കേന്ദ്ര-അർദ്ധസർക്കാർ സ്ഥാപനത്തിന്റെ തിരുവനന്തപുരം ജില്ലയിൽ ഉഴിച്ചിൽ/തെറാപ്പിസ്റ്റ് തസ്തികയിൽ ഓപ്പൺ വിഭാഗത്തിൽ രണ്ട് താത്കാലിക ഒഴിവുകളുണ്ട്. പത്താംക്ലാസ് പാസായിരിക്കണം. കൂടാതെ സർട്ടിഫിക്കറ്റ് കോഴ്‌സും പാസാകണം.

തൊക്കനം, പഞ്ചകർമ്മ എന്നിവയിൽ 5 വർഷം പ്രവൃത്തിപരിചയമുള്ള ഉദ്യോഗർത്ഥികൾക്ക് മുൻഗണന. പ്രായപരിധി: 01.04.2023ന് 18-30 നും മദ്ധ്യേ. പ്രതിദിനം 500 രൂപ വേതനം ലഭിക്കും. വിദ്യാഭ്യാസയോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ മാർച്ച് 28ന് മുമ്പ് പേര് രജിസ്റ്റർ ചെയ്യണം.

തിരുവനന്തപുരം: തിരുവനന്തപുരം സർക്കാർ വനിതാ കോളേജിൽ കേന്ദ്ര കാർഷിക മന്ത്രാലയത്തിന് കീഴിലുള്ള നാളീകേര വികസന ബോർഡിന്റെ സാമ്പത്തിക സഹായത്തോടെ നടത്തുന്ന പ്രോജക്ടിൽ പ്രോജക്ട് ഫെല്ലോയുടെ ഒരു ഒഴിവുണ്ട്.

രണ്ട് വർഷത്തേക്കുള്ള താത്കാലിക ഒഴിവിൽ 55 ശതമാനത്തിൽ കുറയാതെ എം.എസ്.സി കെമസ്ട്രി/ പോളിമെർ കെമസ്ട്രി/ അനലറ്റിക്കൽ കെമസ്ട്രി പാസായവരെ വാക് ഇൻ ഇന്റർവ്യൂവിന് ക്ഷണിച്ചു. NET/GATE യോഗ്യതകൾ അഭിലഷണീയം. വനിതകൾക്ക് മുൻഗണന. അപേക്ഷകർ മാർച്ച് 28ന് രാവിലെ 9.30ന് സർക്കാർ വനിതാ കോളേജിലെ രസതന്ത്ര വിഭാഗത്തിൽ എത്തണം.

കൊച്ചി: എറണാകുളം മേഖലാതല എംപ്ലോയെന്റ് എക്‌സ്‌ചേഞ്ചുകൾ, എംപ്ലോയബിലിറ്റി സെന്ററുകൾ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ‘നിയുക്തി 2023’ മെഗാ ജോബ് ഫെയർ 25ന് രാവിലെ 9 മുതൽ കളമശ്ശേരി ഗവ.പോളിടെക്‌നിക്ക് വനിതാ പോളിടെക്‌നിക്ക് കോളേജുകളിലായി നടക്കും. ലുലു ഗ്രൂപ്പ്, ജയ് ഹിന്ദ് സ്റ്റീൽസ്, നിപ്പോൺ ടൊയോട്ട, ഗോകുലം മോട്ടോഴ്‌സ്, പ്രഭു സ്റ്റീൽസ്, നെസ്റ്റ് ഗ്രൂപ്പ്, എൽ ഐ സി, ഇ.വി.എം മോട്ടോഴ്‌സ്, മുത്തൂറ്റ് മൈക്രോഫിൻ, ഭീമ ജുവല്ലേഴ്‌സ്, ഏഷ്യാനെറ്റ്, കല്ല്യാൺ സിൽക്ക്‌സ്, റിലയൻസ് ജിയോ, റിലയൻസ്, ആസ്റ്റർ മെഡിസിറ്റി, പോപ്പുലർ, മണപ്പുറം, എയർടെൽ, ഇസാഫ്, ഇഞ്ചിയോൺ കിയ, ഇൻഡസ് മോട്ടോർസ്, ന്യൂഇയർ ഗ്രൂപ്പ്. ഫ്‌ളിപ്പ് കാർട്ട് തുടങ്ങി സ്വകാര്യമേഖലയിലെ പ്രമുഖരായ നൂറിലധികം സ്ഥാപനങ്ങളിലേയ്ക്കുള്ള അയ്യായിരത്തിലധികം ഒഴിവുകൾ ജോബ് ഫെയറിൽ ലഭ്യമാണ്.

ജോബ് ഫെയറിൽ പങ്കെടുക്കുന്നതിനായി www.jobfest.kerala.gov.in എന്ന വെബ്‌സൈറ്റ് മുഖേന രജിസ്റ്റർ ചെയ്യേണ്ടതാണ്. രജിസ്‌ട്രേഷൻ, പങ്കാളിത്തം എന്നിവ സൗജന്യം. ഉദ്യോഗാർത്ഥികൾ ജോബ് ഫെയറിൽ പങ്കെടുക്കുന്നതിനുള്ള രജിസ്‌ട്രേഷൻ കാര്യങ്ങൾക്കായി എംപ്ലോയബിലിറ്റി സെന്ററിൽ പ്രവർത്തിക്കുന്ന ഹെൽപ്പ് ഡെസ്‌കിന്റെ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്. ഫോൺ: 0484 2427494, 0484 2422452.

തിരുവനന്തപുരം മോഡൽ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ നേതൃത്വത്തിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകൾ, എംപ്ലോയ്ബിലിറ്റി സെന്ററുകൾ, കരിയർ ഡെവലപ്പ്മെന്റ് സെന്ററുകൾ എന്നിവ സംയുക്തമായി നിയുക്തി -2023 മെഗാ തൊഴിൽമേള സംഘടിപ്പിക്കുന്നു.

തിരുവനന്തപുരം യൂണിവേഴ്സിറ്റി എഞ്ചിനിയറിങ് കോളജിൽ വെച്ചാണ് തൊഴിൽമേള നടക്കുന്നത്. എസ് എസ് എൽ സി മിനിമം യോഗ്യതയുള്ള 35 വയസ് വരെ പ്രായമുള്ളവർക്കും അവസാന വർഷ വിദ്യാർഥികൾക്കും പരീക്ഷാ ഫലം കാത്തിരിക്കുന്നവർക്കും പങ്കെടുക്കാം. www.jobfest.kerala.gov.in വെബ്സൈറ്റിലെ തിരുവനന്തപുരം പോർട്ടലിൽ ഓൺലൈൻ രജിസ്ട്രേഷൻ പൂർത്തിയാക്കണം. വിവരങ്ങൾക്ക് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകൾ എംപ്ലോയ്ബിലിറ്റി സെന്ററുകൾ കരിയർ ഡെവലപ്പ്മെന്റ് സെന്ററുകളുമായി ബന്ധപ്പെടാം. ഫോൺ -0471 2741713, 2992609, 2740615. മാർച്ച് 25നാണ് തൊഴിൽ മേള നടക്കുക.

കൊച്ചി: കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിൽ ഡ്രൈവർ-കം-പ്യൂൺ തസ്തികയിൽ ഒഴിവ്. ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം.

പത്താം ക്ലാസ് പാസ്സായതും എൽഎംവി ഡ്രൈവിങ് ലൈസൻസുള്ളതുമായ പുരുഷൻമാർക്ക് അപേക്ഷ നൽകാം. ഹിന്ദു മത വിഭാഗത്തിൽപ്പെട്ടവരും ക്ഷേത്രാരാധനയിൽ വിശ്വാസം ഉള്ളവരുമായിരിക്കണം അപേക്ഷിക്കേണ്ടത്. യോഗ്യതകളും മറ്റ് വിശദാശങ്ങളും ബോർഡിന്റെ വെബ്സൈറ്റിൽ (www.kdrb.kerala.gov.in) ലഭ്യമാണ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി മാർച്ച് 25.

കൊച്ചി: വനിതാ ശിശു വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന പള്ളുരുത്തി ഐ.സി.ഡി.എസ്. പ്രോജക്ടിലെ കുമ്പളം ഗ്രാമ പഞ്ചായത്തിലെ വിവിധ അങ്കണവാടികളിൽ വർക്കർ ഹെൽപ്പർ തസ്തികയിലേക്ക് വനിതകളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. കുമ്പളം ഗ്രാമ പഞ്ചായത്തിൽ സ്ഥിര താമസക്കാരായ 18 മുതൽ 46 വരെ പ്രായമുള്ളവർക്കാണ് അവസരം. എസ്.സി/എസ്.ടി വിഭാഗക്കാർക്ക് നിയമാനുസൃത ഇളവ് ലഭിക്കും.

ശിശുവികസന പദ്ധതി ആഫീസർ, ഐ.സി.ഡി.എസ്. പ്രോജക്ട് ഓഫീസ് പള്ളുരുത്തി, പള്ളുരുത്തി ബ്ലോക്ക് ഓഫീസ്, 682006 എന്ന വിലാസത്തിലാണ് അപേക്ഷകൾ നൽകേണ്ടത്. കൂടുതൽ വിവരങ്ങൾക്ക് പ്രവ്യത്തി ദിവസങ്ങളിൽ 04842237276 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. അപേക്ഷ നൽകേണ്ട അവസാന തീയതി: മാർച്ച് 25.

പത്തനംതിട്ട: കേരളാ പോലീസ് ഹൗസിംഗ് ആന്റ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ ഓഫീസിന്റെ പത്തനംതിട്ട ജില്ലാ ഓഫീസിൽ കരാർ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രോജക്ട് എഞ്ചിനീയറെ നിയമിക്കുന്നു. 27,500 രൂപയാണ് പ്രതിമാസ പ്രതിഫലം.

സിവിൽഎഞ്ചിനീയറിംഗ് ബിരുദം/ സിവിൽഎഞ്ചിനീയറിംഗ് ഡിപ്ലോമ അല്ലെങ്കിൽ എൻ.ടി.സി(സിവിൽ) പ്രവൃത്തി പരിചയവും ആണ് യോഗ്യത. അപേക്ഷകൾ മാനേജിംഗ് ഡയറക്ടർ, കെ.പി.എച്ച്.സി.സി, സി.എസ് എൻ സ്റ്റേഡിയം, പാളയം, തിരുവനന്തപുരം – 695033 എന്ന വിലാസത്തിൽ ലഭിക്കണം. വെബ്‌സൈറ്റ് : www.kphccltd.kerala.gov.in. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി: മാർച്ച് 25.

തിരുവനന്തപുരം ജില്ലയിലെ അർദ്ധസർക്കാർ സ്ഥാപനത്തിൽ ഫുഡ് ആൻഡ് ബീവറേജ് മാനേജർ തസ്തികയിൽ ഓപ്പൺ വിഭാഗത്തിൽ ഒരു താത്കാലിക ഒഴിവുണ്ട്. യോഗ്യത: Diploma in Hotel Management with 10 years experience as Manager in Hotel Industry. പ്രായപരിധി: 01.01.2019 ന് 28-40നും മദ്ധ്യേ. ശമ്പളം : 25,000 രൂപ (പ്രതിമാസ വേതനം)

ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ പേര് രജിസ്റ്റർ ചെയ്യണം. അവസാന തീയതി മാർച്ച് 21.

വയനാട്: കുടുംബശ്രീ വയനാട് മൈക്രോ എന്റർ പ്രൈസസ് കൺസൾട്ടന്റ് (എം.ഇ.സി) സംവിധാനം വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി സി.ഡി.എസിന് കീഴിൽ എം.ഇ.സിമാരെ നിയമിക്കുന്നു. 18 നും 40 നും ഇടയിൽ പ്രായമുള്ള ബിരുദധാരികളും മാർക്കറ്റിംഗിൽ താൽപര്യമുള്ളവരുമായ കുടുംബശ്രീ/ ഒക്സിലറി അംഗങ്ങൾക്ക് അപേക്ഷിക്കാം.

വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ, യോഗ്യത തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ്, കുടുംബശ്രീ അംഗം/ ഒക്സിലറി അംഗമാണെന്നുള്ള സി.ഡി.എസ് സാക്ഷ്യപത്രം എന്നിവ സഹിതം ജില്ലാ മിഷനിൽ സമർപ്പിക്കണം. അവസാന തീയതി മാർച്ച് 20. വിവരങ്ങൾക്ക് ഫോൺ. 04936299370, 206589.