Career (Page 66)

തിരുവനന്തപുരം: ഇന്ത്യൻ വ്യോമസേന, അവിവാഹിതരായ ഇന്ത്യൻ / നേപ്പാളി പൗരൻമാരായ സ്ത്രീ/ പുരുഷ ഉദ്യോഗാർഥികളിൽ നിന്നും അഗ്നിവീർവായു തിരഞ്ഞെടുപ്പ് പരീക്ഷയ്ക്കായി ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. പ്രായം: 2002 ഡിസംബർ 26 നും 2006 ജൂൺ 26 നും (രണ്ട് തീയതികളും ഉൾപ്പെടെ) ഇടയിൽ ജനിച്ചവരായിരിക്കണം.

വിശദമായ വിവരങ്ങൾ https://Agnipathvayu.cdac.in, https://careerindianairforce.cdac.in. എന്നീ വെബ്സൈറ്റുകളിൽ ലഭ്യമാണ്. ഇമെയിൽ : casbiaf@cdac.in . ഫോൺ: 0484- 2427010, 9188431093. ഓൺലൈനായി വേണം അപേക്ഷ നൽകേണ്ടത്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: മാർച്ച് 31

തിരുവനന്തപുരം: നോർക്ക റൂട്ട്‌സിന്റെ നേതൃത്വത്തിലുളള നോർക്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാംഗ്വേജിന്റെ (എൻ.ഐ.എഫ്.എൽ) ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. വിദേശങ്ങളിൽ തൊഴിൽ തേടുന്ന കേരളത്തിൽ നിന്നുള്ള ഉദ്യോഗാർഥികൾക്ക് വിദേശ ഭാഷാപ്രാവീണ്യവും, തൊഴിൽ നൈപുണ്യവും മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്ന നോർക്ക റൂട്ട്‌സിന്റെ പുതിയ സംരംഭമാണ് ഫോറിൻ ലാംഗ്വേജ് ഇൻസ്റ്റിറ്റ്യൂട്ട്. തിരുവനന്തപുരത്തെ നോർക്ക റൂട്‌സിന്റെ ആസ്ഥാനകാര്യാലയത്തിനു സമീപം മേട്ടുക്കട ജംഗ്ഷനിൽ എച്ച്.ആർ ബിൽഡിങ്ങിലെ ഒന്നാം നിലയിലാണ് ഇൻസ്റ്റിറ്റ്യൂട്ട് പ്രവർത്തിക്കുക. ഇൻസ്റ്റിസ്റ്റ്യൂട്ടിന്റെ ലോഗോ പ്രകാശനം നോർക്ക റൂട്ട്‌സ് റസിഡന്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണന്യം ലാംഗ്വേജ് ലാബിന്റെ ഉദ്ഘാടനം നോർക്ക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ലയും നിർവഹിച്ചു.

വിദേശ തൊഴിൽ അന്വേഷകർക്ക് മികച്ച പരിശീലനം ലഭ്യമാക്കുന്നതിനൊപ്പം, തൊഴിൽ ദാതാക്കൾക്ക് മികച്ച ഉദ്യോഗാർത്ഥികളെ കണ്ടെത്താനും, റിക്രൂട്ട് ചെയ്യാനും, ഉദ്യോഗാർത്ഥികൾക്ക് മികച്ച തൊഴിലവസരങ്ങൾ പ്രയോജനപ്പെടുത്താനും കഴിയുന്ന തരത്തിൽ മൈഗ്രേഷൻ ഫെസിലിറ്റേഷൻ സെന്റർ എന്ന നിലയിലാണ് ഇൻസ്റ്റിറ്റ്യൂട്ടിനെ വിഭാവനം ചെയ്തിരിക്കുന്നത്. ആദ്യഘട്ടത്തിൽ തിരുവനന്തപുരത്തിന് പുറമേ കോട്ടയം, കോഴിക്കോട് എന്നിവിടങ്ങളിലും ലാംഗ്വേജ് ഇൻസ്റ്റിറ്റ്യൂട്ടുകൾ ആരംഭിക്കാനുള്ള നടപടി പുരോഗമിക്കുകയാണ്.

ആദ്യഘട്ടത്തിൽ ഇംഗീഷ് ഭാഷയിൽ ഒ.ഇ.റ്റി (O.E.T-Occupational English Test), ഐ.ഇ.എൽ.ടി എസ്. (I.E.L.T.S-International English Language Testing System),ജർമ്മൻ ഭാഷയിൽ C.E.F.R (Common European Framework of Reference for Languages) എ 1, എ2, ബി1, ബി2 ലെവൽ വരെയും പഠിക്കാൻ അവസരം ഇവിടെ ഉണ്ടാകും. ഇതിൽ ആരോഗ്യമേഖലയിലെ പ്രൊഫഷണലുകൾക്കായുളള O.E.T യുടെ ആദ്യ ബാച്ച് ഉടൻ ആരംഭിക്കും. 25 പേർ വീതമുളള മൂന്നു ബാച്ചുകൾക്ക് ഒരേ സമയം പരിശീലനം ലഭ്യമാക്കുന്ന തരത്തിലാണ് സെന്റർ. ആദ്യഘട്ടത്തിൽ രണ്ടു ഷിഫ്റ്റുകളിലായി ആറു ബാച്ചിന് പരിശീലനം ലഭ്യമാക്കും. രാവിലെ 9 മുതൽ 12.30 വരെയും ഉച്ചയ്ക്കുശേഷം 12.30 മുതൽ 4.30 വരെയുമാണ് ക്ലാസ്സുകൾ ക്രമീകരിച്ചിരിക്കുന്നത്. യോഗ്യരായ അധ്യാപകർ, ആരോഗ്യകരമായ അധ്യാപക വിദ്യാർത്ഥി അനുപാതം, സൗണ്ട് പ്രൂഫ് ലാംഗ്വേജ് ലാബ്, അന്താരാഷ്ട്ര നിലവാരത്തിൽ സജ്ജീകരിച്ച ക്ലാസ് മുറികൾ എന്നിവ സ്ഥാപനത്തിന്റെ പ്രത്യേകതയാണ്.

നോർക്കയുടെ ഭാഷാ പരിശീലന കേന്ദ്രത്തിൽ ഭാഷാ പഠനം എല്ലാവർക്കും പ്രാപൃമാക്കാർ കഴിയും വിധം ഫീസ് സബ്‌സിഡി നൽകുന്നുണ്ട്. ജനറൽ വിഭാഗത്തിലുൾപ്പെട്ട ആളുകളുടെ 75 ശതമാനം ഫീസും സർക്കാർ സബ്‌സിഡിയായി നല്കുമ്പോൾ, പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങളിൽ ഉൾപ്പെടുന്നവർക്കും ദാരിദ്രരേഖക്ക് താഴെയുള്ള കുടുംബങ്ങളിൽ നിന്നുള്ളവർക്കും ഫീസ് പൂർണമായും സൗജന്യമായിരിക്കും.

തൈക്കാട് മേട്ടുകട ജംങ്ഷനിലെ എൻ.ഐ.എഫ്. എൽ സെന്ററിൽ നടന്ന ചടങ്ങിൽ നോർക്ക റൂട്ട്‌സ് സി.ഇ.ഒ കെ. ഹരികൃഷ്ണൻ നമ്പൂതിരി, തിരുവനന്തപുരം പ്രൊട്ടക്ടർ ഓഫ് എമിഗ്രന്റ്‌സ് ശ്യാം ചന്ദ്, പ്രവാസി ക്ഷേമനിധി ബോർഡ് സി.ഇ.ഒ എം. രാധാകൃഷ്ണൻ, കേരളത്തിലെ ഹോണററി ജർമ്മൻ കൗൺസൽ ഡോ. സെയ്ദ് ഇബ്രാഹിം, നോർക്ക ജനറൽ മാനേജർ അജിത്ത് കോളശ്ശേരി, സെന്റർ ഫോർ മാനേജ്‌മെന്റ് ഡവലപ്‌മെന്റ് അസ്സോസ്സിയേറ്റ് പ്രൊഫസർ പി.ജി അനിൽ തുടങ്ങിയവർ സംബന്ധിച്ചു.

ഇൻസ്റ്റിറ്റ്യൂട്ടിനെ സംബന്ധിച്ച വിശദവിവരങ്ങൾക്ക് www.nifl.norkaroots.org സന്ദർശിക്കാവുന്നതാണ്. അല്ലെങ്കിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളിൽ 1800 425 3939 (ഇന്ത്യയിൽനിന്നും), +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോൾ സർവ്വീസ്) ബന്ധപ്പെടാം.

തിരുവനന്തപുരം: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ വിവിധ ഡിസ്പെൻസറികളിൽ അലോപ്പതി വിഭാഗം മെഡിക്കൽ ഓഫീസർമാരുടെ താത്കാലിക ഒഴിവുകളിലേക്ക് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. കൊല്ലം പോളയത്തോടുള്ള ഇഷുറൻസ് മെഡിക്കൽ സർവീസസിന്റെ ദക്ഷിണമേഖല റീജണൽ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ വെച്ചാണ് അഭിമുഖം നടക്കുക.

പ്രതിമാസവേതനം 57,525 രൂപ. എംബിബിഎസ് ഡിഗ്രിയും ടിസിഎംസി രജിസ്ട്രേഷനുമുള്ള ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റ്, പകർപ്പുകൾ, തിരിച്ചറിയൽ രേഖ, ഒരു പാസപോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം അഭിമുഖത്തിനായി ഹാജരാകണമെന്ന് റീജണൽ ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് cru.szims@kerala.gov.in, 0474 2742341. മാർച്ച് 18ന് രാവിലെ ഒൻപത് മുതൽ വൈകിട്ട് നാല് വരെയാണ് അഭിമുഖം.

കോട്ടയം: പ്രഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികളിൽ രജിസ്ട്രേഷൻ മുടങ്ങിപ്പോയവർക്കു രജിസ്ട്രേഷൻ സീനിയോറിറ്റി പുന:സ്ഥാപിച്ചു കിട്ടാൻ 2023 മാർച്ച് 31 വരെ അവസരം.

1999 ഒക്ടോബർ മുതൽ 2022 സെപ്റ്റംബർ വരെ വിവിധ കാരണങ്ങളാൽ എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കാനാകാതെ വന്നവർക്കാണ് അവസരം. ഓൺലൈനായോ അതത് എപ്ലോയ്മെന്റ് ഓഫീസിൽ നേരിട്ടെത്തിയോ അപേക്ഷ സമർപ്പിക്കാമെന്ന് ജില്ലാ എംപ്ളോയ്മെന്റ് ഓഫീസർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് 0481-2560413. വെബ്സൈറ്റ് : www.eemployment.kerala.gov.in

തിരുവനന്തപുരം: സംസ്ഥാന വ്യവസായ വികസന കോർപ്പറേഷനിൽ (കെഎസ്‌ഐഡിസി) ജനറൽ മാനേജർ (ഇൻവെസ്റ്റ്‌മെന്റ് പ്രമോഷൻ), കമ്പനി സെക്രട്ടറി (സെക്രട്ടേറിയൽ) സ്ഥിരം തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജനറൽ മാനേജർ (ജനറൽ കാറ്റഗറി – 1 ഒഴിവ്) തസ്തികയിലേക്കുള്ള അപേക്ഷകർ ബിരുദം കൂടാതെ സിഎ / ഐസിഡബ്‌ളിയുഎഐ/ എഫ്സിഎസ്/ സിഎഫ്എ/ എംസിഎ/ മാനേജ്‌മെന്റിൽ പിജി ഡിപ്ലോമ എന്നിവയിലേതെങ്കിലും യോഗ്യതയുള്ളവരായിരിക്കണം.

വ്യവസായ, ധനകാര്യ, ഐടി അനുബന്ധ മേഖലകളിൽ 15 വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. ഇൻവെസ്റ്റ്‌മെന്റ് പ്രമോഷൻ, ബിസിനസ് ഡവലപ്‌മെന്റ് ഇവന്റ് മാനേജ്‌മെന്റ് എന്നിവയിൽ പരിചയവും മികച്ച ആശയവിനിമയ പാടവം, നേതൃഗുണം എന്നിവ അഭിലഷണീയം. ശമ്പളം: 89000- 1,20,000, മറ്റ് ആനുകൂല്യങ്ങൾ. അപേക്ഷകർക്ക് 2023 മാർച്ച് 23ന് 55 വയസ് കവിയരുത്.

കമ്പനി സെക്രട്ടറി (ജനറൽ കാറ്റഗറി- 1 ഒഴിവ്) തസ്തികയിലേക്കുള്ള അപേക്ഷകർ കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യയിൽ അംഗങ്ങളായിരിക്കണം. എൽഎൽബി അഭിലഷണീയം. പൊതു മേഖലാ സ്ഥാപനങ്ങളിലോ പൊതു ധനകാര്യ കോർപറേഷൻ, എൻബിഎഫ്‌സി എന്നിവയിലോ 15 വർഷത്തെ പ്രവൃത്തി പരിചയം. കോർപറേറ്റ് സെക്രട്ടറീസ്, കമ്പനി നിയമം, സർക്കാർ ഏജൻസികളുമായി വിവിധ വിഷയങ്ങളിലുള്ള ഏകോപനം, റിട്ടേണുകൾ ഫയൽ ചെയ്തുള്ള പരിചയം എന്നിവയുണ്ടായിരിക്കണം. ശമ്പളം 85000-1,17,600 മറ്റ് ആനുകൂല്യങ്ങൾ. ഉയർന്ന പ്രായപരിധി: 2023 മാർച്ച് 23ന് 55 വയസ് കവിയരുത്.

നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ ഓൺലൈൻ അപേക്ഷയ്ക്കും മറ്റ് വിവരങ്ങൾക്കും സെന്റർ ഫോർ മാനേജ്‌മെന്റ് (സിഎംഡി),തിരുവനന്തപുരം www.cmdkerala.net എന്ന വെബ്സൈറ്റ് സന്ദർശിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് 23 വൈകീട്ട് അഞ്ച് വരെ.

തിരുവനന്തപുരം: വർക്കല ഗവ. ജില്ലാ ആയൂർവേദ ആശുപത്രിയിൽ ആയുർവേദ ഫീമെയിൽ തെറാപ്പിസ്റ്റ്, ആയൂർവേദ ഫാർമസിസ്റ്റ് തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഓരോ ഒഴിവ് വീതമാണുളളത്. ആയൂർവേദ ഫീമെയിൽ തെറാപ്പിസ്റ്റിന് ഭാരതീയ ചികിത്സാ വകുപ്പ് നടത്തുന്ന ആയൂർവേദ തെറാപ്പിസ്റ്റ് സർട്ടിഫിക്കറ്റും, ആയൂർവേദ ഫാർമസിസ്റ്റിന് ഭാരതീയ ചികിത്സാ വകുപ്പ് നടത്തുന്ന / അംഗീകരിച്ച ആയൂർവേദ ഫാർമസി സർട്ടിഫിക്കറ്റ് കോഴ്‌സുമാണ് വിദ്യാഭ്യാസ യോഗ്യത. പ്രായപരിധി 40 വയസ് (വയസ് തെളിയിക്കുന്ന രേഖ ഹാജരാക്കണം).

ഉദ്യോഗാർഥികൾ തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന കോൺഫറൻസ് ഹാളിൽ അസൽ സർട്ടിഫിക്കറ്റുകളും ആയതിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം മാർച്ച് 22ന് രാവിലെ 10നു നേരിട്ട് ഹാജരാകണം.

തിരുവനന്തപുരം: നാഷണൽ എംപ്ലോയ്മെന്റ് സർവീസ് (കേരളം) വകുപ്പിന്റെ ആഭിമുഖ്യത്തിൽ തൊഴിൽമേള. തിരുവനന്തപുരം മോഡൽ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും യൂണിവേഴ്സിറ്റി എഞ്ചിനീയറിംഗ് കോളേജ് കാര്യവട്ടം എൻ.എസ്.എസ് യൂണിറ്റുമായി സഹകരിച്ചാണ് നിയുക്തി മെഗാ ജോബ് ഫെയർ 2023 എന്ന പേരിൽ മെഗാ തൊഴിൽമേള സംഘടിപ്പിക്കുന്നത്.

മാർച്ച് 25 ന് നടക്കുന്ന തൊഴിൽ മേളയിൽ പങ്കെടുക്കാൻ താല്പര്യമുള്ള ഉദ്യോഗദായകർ www.jobfest.kerala.gov.in എന്ന വെബ്സൈറ്റിലെ തിരുവനന്തപുരം പോർട്ടലിൽ രജിസ്റ്റർ ചെയ്യുകയോ അല്ലെങ്കിൽ deetvpm.emp.br@kerala.gov.in എന്ന വിലാസത്തിൽ ഇമെയിൽ സന്ദേശം അയയ്ക്കുകയോ ചെയ്യണം. സംശയനിവാരണത്തിനായി 0471-2741713, 0471-2992609 എന്നീ നമ്പരുകളിൽ ബന്ധപ്പെടുക. മാർച്ച് 14 2.00 മണിക്ക് മുൻപായി വേണം രജിസ്റ്റർ ചെയ്യേണ്ടത്.

തിരുവനന്തപുരം: വിദേശങ്ങളിൽ തൊഴിൽ തേടുന്ന കേരളത്തിൽ നിന്നുള്ള ഉദ്യോഗാർത്ഥികൾക്ക് വിദേശ ഭാഷാപ്രാവീണ്യവും, തൊഴിൽ നൈപുണ്യവും മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്ന നോർക്ക റൂട്ട്‌സിന്റെ പുതിയ സംരംഭമാണ് നോർക്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാംഗ്വേജ് (എൻ.ഐ.എഫ്.എൽ). ഇൻസ്റ്റിസ്റ്റ്യൂട്ടിന്റെ ഉദ്ഘാടനം മാർച്ച് 14-ന് ഉച്ചയ്ക്ക് 12 ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും.

തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന നോർക്ക റൂട്‌സിന്റെ ആസ്ഥാനകാര്യാലയത്തിനു സമീപമുള്ള മേട്ടുക്കട ജംഗ്ഷനിൽ എച്ച്.ആർ ബിൽഡിങ്ങിലെ രണ്ടാം നിലയിലാണ് എൻ.ഐ.എഫ്.എൽ പ്രവർത്തനം തുടങ്ങുന്നത്. വിദേശ തൊഴിൽ അന്വേഷകർക്ക് മികച്ച പരിശീലനം ലഭ്യമാക്കുന്നതിനൊപ്പം, തൊഴിൽ ദാതാക്കൾക്ക് മികച്ച ഉദ്യോഗാർത്ഥികളെ കണ്ടെത്താനും, റിക്രൂട്ട് ചെയ്യാനും, ഉദ്യോഗാർത്ഥികൾക്ക് മികച്ച തൊഴിലവസരങ്ങൾ പ്രയോജനപ്പെടുത്താനും കഴിയുന്ന തരത്തിൽ മൈഗ്രേഷൻ ഫെസിലിറ്റേഷൻ സെന്റർ എന്ന നിലയിലാണ് ഇൻസ്റ്റിറ്റ്യൂട്ടിനെ വിഭാവനം ചെയ്തിരിക്കുന്നത്. ആദ്യ ഘട്ടത്തിൽ തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് എന്നീ നഗരങ്ങളിലും സമീപ ഭാവിയിൽ ലാംഗ്വേജ് ഇൻസ്റ്റിറ്റ്യൂട്ടുകൾ ആരംഭിക്കാനുള്ള നടപടികളും പുരോഗമിക്കുന്നു.

ഇംഗീഷ് ഭാഷയിൽ ഒ ഇ റ്റി (O.E.T-Occupational English Test) , ഐ ഇ എൽ ടി എസ് (I.E.L.T.S-International English Language Testing System) , ജർമ്മൻ ഭാഷയിൽ C.E.F.R (Common European Framework of Reference for Languages) എ 1, എ2, ബി1, ബി2 ലെവൽ വരെയുളള കോഴ്സുകളാണ് ആദ്യഘട്ടത്തിൽ പഠിപ്പിക്കുക. സൈക്കാട്രിസ്‌റ്, ഫിസിയോതെറാപിസ്റ്റ്, മെന്റൽ ഹെൽത്ത് നഴ്‌സസ് , ജനറൽ നഴ്‌സസ് , ഫർമസിസ്‌റ് , ഡൈറ്റിഷ്യൻ, സ്പീച് തെറാപ്പിസ്റ്റ് തുടങ്ങി പത്തോളം ആരോഗ്യ മേഖലയിലുള്ളവർക്ക് ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്. ബി പി ൽ വിഭാഗത്തിനും എസ് സി ,എസ് ടി വിഭാഗത്തിനും പഠനം പൂർണമായും സൗജന്യമായിരിക്കും. മറ്റ് എ പി ൽ വിഭാഗങ്ങൾക്ക് 25 ശതമാനം മാത്രം ഫീസ് അടച്ചാൽ മതിയാകും.

യോഗ്യരായ അധ്യാപകർ, ആരോഗ്യകരമായ അധ്യാപക വിദ്യാർത്ഥി അനുപാതം, സൗണ്ട് പ്രൂഫ് ലാംഗ്വേജ് ലാബ്, അന്താരാഷ്ട്ര നിലവാരത്തിൽ സജ്ജീകരിച്ച ക്ലാസ് മുറികൾ എന്നിവ ഈ സ്ഥാപനത്തിന്റെ പ്രത്യേകതയാണ്. വിശദവിവരങ്ങൾക്ക് www.nifl.norkaroots.org വെബ്ബ്‌സൈറ്റ് സന്ദർശിക്കാം. അല്ലെങ്കിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളിൽ 1800 425 3939 (ഇന്ത്യയിൽനിന്നും), +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോൾ സർവ്വീസ്) ബന്ധപ്പെടാവുന്നതാണ്.

തിരുവനന്തപുരം: സംസ്ഥാന പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന ഡയറക്ടറേറ്റിൽ നടപ്പിലാക്കുന്ന പ്രോജക്ടിലേക്ക് Research Associate തസ്തികയിൽ കരാർ അടിസ്ഥാനത്തിലുള്ള നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷയുമായി ബന്ധപ്പെട്ട മാർഗ്ഗനിർദ്ദേശങ്ങൾ, മാതൃകാ അപേക്ഷ ഫോറം എന്നിവ www.envt.kerala.gov.in എന്ന വിലാസത്തിൽ ലഭിക്കും. ലഭിക്കുന്ന അപേക്ഷകളിൽ നിന്നു തയ്യാറാക്കുന്ന ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുന്ന അപേക്ഷകരെ മാത്രമേ ഇന്റർവ്യൂവിന് പരിഗണിക്കു.

യോഗ്യരായ ഉദ്യോഗാർഥികൾ നിർദ്ദിഷ്ട മാതൃകയിൽ പൂരിപ്പിച്ച അപേക്ഷയും വിശദമായ ബയോഡേറ്റയും ഡയറക്ടർ, പരിസ്ഥിതി കാലാവസ്ഥ വ്യതിയാന ഡയറക്ടറേറ്റ്, കെ.എസ്.ആർ.ടി.സി ബസ് ടർമിനൽ (നാലാം നില) തിരുവനന്തപുരം 695 001 എന്ന വിലാസത്തിൽ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2326264, environmentdirectorate@gmail.com. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി മാർച്ച് 25.

തിരുവനന്തപുരം: കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിനു കീഴിൽ പ്രവർത്തിക്കുന്ന നാഷണൽ ട്രാൻസ്‌പോർട്ടേഷൻ പ്ലാനിംഗ് ആൻഡ് റീസെർച്ച് സെന്ററിൽ (കെ.എസ്.സി.എസ്.ടി.ഇ-നാറ്റ്പാക്) രജിസ്ട്രാറുടെ നിയമന ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യരായ ഉദ്യോഗാർഥികൾ സർട്ടിഫിക്കറ്റിന്റെ പകർപ്പുകൾ സഹിതം ഡയറക്ടർ, കെ.എസ്.സി.എസ്.ടി.ഇ -നാറ്റ്പാക്, കെ.കരുണാകരൻ ട്രാൻസ്പാർക്ക്, ആക്കുളം, തുറുവിക്കൽ പി.ഒ., തിരുവനന്തപുരം-695 011 എന്ന വിലാസത്തിൽ അപേക്ഷ അയക്കണം.

യോഗ്യത, പ്രായപരിധി, ശമ്പള നിരക്ക്, അപേക്ഷ ഫോം തുടങ്ങിയ വിവരങ്ങൾ www.natpac.kerala.gov.in ൽ ലഭിക്കും. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി: മാർച്ച് 24.

അതേസമയം, കേരള സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷനിൽ കൺസൾട്ടന്റ്/ അഡീഷണൽ കൺസൾട്ടന്റ് (ടെക്നിക്കൽ), ജൂനിയർ കൺസൾട്ടന്റ് (ടെക്നിക്കൽ) ആയി കരാർ വ്യവസ്ഥയിൽ പ്രവൃത്തിയെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക്: www.erckerala.org. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് 22.