അസിസ്റ്റന്റ് പ്രോജക്ട് എഞ്ചിനീയർ നിയമനം; പ്രതിമാസ പ്രതിഫലം 27,500 രൂപ

പത്തനംതിട്ട: കേരളാ പോലീസ് ഹൗസിംഗ് ആന്റ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ ഓഫീസിന്റെ പത്തനംതിട്ട ജില്ലാ ഓഫീസിൽ കരാർ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രോജക്ട് എഞ്ചിനീയറെ നിയമിക്കുന്നു. 27,500 രൂപയാണ് പ്രതിമാസ പ്രതിഫലം.

സിവിൽഎഞ്ചിനീയറിംഗ് ബിരുദം/ സിവിൽഎഞ്ചിനീയറിംഗ് ഡിപ്ലോമ അല്ലെങ്കിൽ എൻ.ടി.സി(സിവിൽ) പ്രവൃത്തി പരിചയവും ആണ് യോഗ്യത. അപേക്ഷകൾ മാനേജിംഗ് ഡയറക്ടർ, കെ.പി.എച്ച്.സി.സി, സി.എസ് എൻ സ്റ്റേഡിയം, പാളയം, തിരുവനന്തപുരം – 695033 എന്ന വിലാസത്തിൽ ലഭിക്കണം. വെബ്‌സൈറ്റ് : www.kphccltd.kerala.gov.in. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി: മാർച്ച് 25.