Career (Page 60)

തിരുവനന്തപുരം: പട്ടികജാതി വികസന വകുപ്പിന്റെ കീഴിൽ വെള്ളായണിയിലെ അയ്യങ്കാളി മെമ്മോറിയൽ ഗവ. മോഡൽ റസിഡൻഷ്യൽ സ്‌പോർട്‌സ് സ്‌കൂളിൽ ‘സ്‌പോർട്‌സ് ഓഫീസർ’ തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. ശമ്പളം: 26,500-56,700. കാലാവധി: ഒരു വർഷം. പൊതുവിദ്യഭ്യാസ വകുപ്പിന് കീഴിലുള്ള ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചർ തസ്തികയിലുള്ള ജീവനക്കാർ ആയിരിക്കണം.

അപേക്ഷകൾ പട്ടികജാതി വികസന വകുപ്പ് ഡയറക്ടറേറ്റ്, മ്യൂസിയം-നന്ദാവനം റോഡ്, നന്ദാവനം, വികാസ് ഭവൻ പി.ഒ., തിരുവനന്തപുരം – 695 033 എന്ന വിലാസത്തിൽ ലഭിക്കണം. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി: ഏപ്രിൽ 24.

തിരുവനന്തപുരം: റവന്യൂ ദുരന്തനിവാരണ വകുപ്പിന്റെ പരിശീലന സ്ഥാപനമായ ഐഎൽഡിഎം പ്ലാൻഫണ്ട് ഇനത്തിൽ ദുരന്ത നിവാരണ പരിശീലന പരിപാടികൾ നടത്തുന്നതിനും ഐഇസി പ്രവർത്തനങ്ങൾക്കും യങ്ങ് പ്രൊഫഷണൽ പ്രൊജക്ട് അസോസിയേറ്റിന്റെ മൂന്ന് ഒഴിവുകളുണ്ട്. ഒരു വർഷക്കാലയളവിലേക്ക് പ്രതിമാസം 30,000 രൂപ ഫെല്ലോഷിപ്പ് ലഭിക്കും. ഡിസാസ്റ്റർ മാനേജ്മെന്റ് ബിരുദാനന്തര ബിരുദ കോഴ്‌സ് പൂർത്തിയാക്കിയവർക്ക് ഓൺലൈനായി ബയോഡേറ്റ സഹിതം അപേക്ഷിക്കാം. Masters Degree Disaster Management നോടൊപ്പം കൗൺസലിംഗ്/ സൈക്കോളജി മേഖകളിൽ പഠനയോഗ്യതയുള്ളവർക്ക് അല്ലെങ്കിൽ പ്രവൃത്തിപരിചയമുള്ളവക്ക് ഒരു തസ്തികയിൽ മുൻഗണന നൽകും.

അപേക്ഷിക്കേണ്ട അവസാന തീയതി ഏപ്രിൽ 25. പരീക്ഷ / ഗ്രൂപ്പ് ഡിസ്‌കഷൻ/ ഇന്റർവ്യൂ എന്നിവ മെയ് 5, 6 തീയ്യതികളിൽ നടക്കും. വിശദവിവരങ്ങൾക്ക്: https://ildm.kerala.gov.in/en ഇ-മെയിൽ: ildm.revenue@gmail.com, ഫോൺ: 0471 2365559, 9847984527, 9961378067.

തിരുവനന്തപുരം: എസ്‌സിഇആർടി (കേരള) യിൽ സ്‌പെഷ്യൽ എഡ്യൂക്കേഷൻ വിഷയത്തിൽ അസിസ്റ്റന്റ് പ്രൊഫസർ / റിസർച്ച് ഓഫീസർ തസ്തികയിൽ ഡെപ്യൂട്ടേഷൻ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സർക്കാർ സ്‌കൂളുകൾ, സർക്കാർ അധ്യാപക പരിശീലന കേന്ദ്രങ്ങൾ, സർക്കാർ കോളേജുകൾ, സർക്കാർ ട്രെയിനിങ് കോളേജുകൾ, യൂണിവേഴ്‌സിറ്റികൾ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്ന അധ്യാപകർക്ക് അപേക്ഷിക്കാം.

വകുപ്പുമേലധികാരികളുടെ എൻ.ഒ.സി സഹിതം ഡയറക്ടർ, എസ്.സി.ഇ.ആർ.ടി., വിദ്യാഭവൻ, പൂജപ്പുര, തിരുവനന്തപുരം – 12 എന്ന വിലാസത്തിൽ അപേക്ഷകൾ അയയ്ക്കാം. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. വിശദവിവരങ്ങൾക്ക്: www.scert.kerala.gov.in. അപേക്ഷ നൽകേണ്ട അവസാന തീയതി ഏപ്രിൽ 21.

തിരുവനന്തപുരം: കേരള സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷനിൽ (കെപ്കോ യിൽ) ഫിനാൻസ് മാനേജരുടേയും, മാർക്കറ്റിംഗ് മാനേജരുടേയും ഓരോ സ്ഥിരം ഒഴിവുകളിലേക്കുള്ള നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിജ്ഞാനം തുടങ്ങിയ വിശദാംശങ്ങൾ www.kepco.co.in & www.kepconews.blogspot.com എന്നീ വെബ്‌സൈറ്റുകളിൽ ലഭിക്കും.

താത്പര്യമുള്ളവർ വിശദമായ ബയോഡാറ്റാ സഹിതം ഏപ്രിൽ 24നു വൈകിട്ട് നാലിനു മുമ്പ് മാനേജിംഗ് ഡയറക്ടർ, കേരള സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷൻ ലിമിറ്റഡ്, ടി.സി. 30/697, പേട്ട, തിരുവനന്തപുരം-695 024 എന്ന വിലാസത്തിൽ ലഭ്യമാക്കണം.

തിരുവനന്തപുരം, ചാക്ക ഗവ. ഐ.ടി.ഐയിൽ മെഷിനിസ്റ്റ് ട്രേഡിലുള്ള ജൂനിയർ ഇൻസ്ട്രക്ടർ ഒഴിവിലേക്ക് ഒ.ബി.സി കാറ്റഗറിയിൽ ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. എസ്.എസ്.എൽ.സി, ബന്ധപ്പെട്ട ട്രേഡിൽ എൻ.ടി.സിയും 3 വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ എൻ.എ.സിയും ഒരു വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിൽ എൻജിനീയറിംഗ് ഡിപ്ലോമ/ഡിഗ്രി എന്നിവയാണ് യോഗ്യതകൾ.

ഉദ്യോഗാർത്ഥികൾ ഏപ്രിൽ 17ന് രാവിലെ 10.30 ന് അസ്സൽ സർട്ടിഫിക്കറ്റുമായി പ്രിൻസിപ്പാൾ മുമ്പാകെ ഇന്റർവ്യൂവിന് ഹാജരാകണം.

കൊച്ചി: എറണാകുളം കാക്കനാട് എറണാകുളം റീജിയണൽ ജോയിന്റ് ലേബർ കമ്മീഷണറുടെ കാര്യാലയത്തിൽ പരമാവധി 90 ദിവസത്തേക്ക് കോൺഫിഡൻഷ്യൽ അസിസ്റ്റന്റിനെ ദിവസ വേതനാടിസ്ഥാനത്തിൽ താല്കാലികമായി നിയമിക്കുന്നു.

കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ നിഷ്‌കർഷിക്കുന്ന യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റ്, ബയോഡേറ്റ എന്നിവ സഹിതം 19/4/2023 തീയതി ഉച്ചയ്ക്ക് 12 മണിയ്ക്ക് എറണാകുളം കാക്കനാട് സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന റീജിയണൽ ജോയിന്റ് ലേബർ കമ്മീഷണറുടെ കാര്യാലയത്തിൽ എത്തിച്ചേരേണ്ടതാണ്. അന്വേഷണങ്ങൾക്ക് : 0484-2422244 .

തിരുവനന്തപുരം:സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിലേക്ക് സയന്റിഫിക് ഓഫീസർ തസ്തികയിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ ഒരു വർഷ കാലയളവിലേക്ക് നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. സംസ്ഥാന സർക്കാരിന് കീഴിൽ 45,600-95,600 എന്ന ശമ്പള സ്‌കെയിലിൽ സേവനമനുഷ്ഠിച്ചു വരുന്ന M.Sc (Physics/ Chemistry/ Mathematics/ Electronics/ Computer Science) അല്ലെങ്കിൽ B.Tech (Mechanical/ Electrical or Electronics & Communication) യോഗ്യതയുള്ള സർക്കാർ ഉദ്യോഗസ്ഥർ/ ഹൈസ്‌കൂൾ/ ഹയർ സെക്കന്ററി (Jr) അധ്യാപകർക്ക് അപേക്ഷിക്കാം (അധ്യാപകർക്ക് മുൻഗണന).

ഒഴിവുകൾ തിരുവനന്തപുരം (4), കോട്ടയം (1), ചാലക്കുടി (1)- അപേക്ഷയിൽ ഏത് സ്ഥലത്തേയ്ക്കാണെന്ന് വ്യക്തമാക്കിയിരിക്കണം. വിശദവിവരങ്ങൾക്ക്: https://www.kstmuseum.com/. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഏപ്രിൽ 25.

കൊല്ലം: കൊല്ലം കോർപ്പറേഷനിലെ 12-ാം വാർഡ് (കെ എസ് ആർ ടി സി സ്റ്റാൻഡ്) 1207028 നമ്പർ ന്യായവിലകട (എഫ് പി എസ്) ലൈസൻസിയെ സ്ഥിരമായി നിയമിക്കുന്നു. അപേക്ഷയുടെ മാതൃകയും അനുബന്ധ വിവരങ്ങളും ജില്ലാ/താലൂക്ക് സപ്ലൈ ഓഫീസുകളിലും, www.civilsupplieskerala.gov.in ലും ലഭിക്കും.

കവറിന് മുകളിൽ ‘എഫ് പി എസ് (റേഷൻ കട) നമ്പർ 1207028, കൊല്ലം താലൂക്ക്, നോട്ടിഫിക്കേഷൻ നമ്പർ 01/ 2023 നമ്പർ പരസ്യപ്രകാരം’ എന്ന് എഴുതണം. വിശദവിവരങ്ങൾക്ക് ജില്ലാ സപ്ലൈ ഓഫീസിൽ ബന്ധപ്പെടുക. ഫോൺ 0474 2794818. മെയ് നാലിന് വൈകിട്ട് മൂന്നിനകം നേരിട്ടോ തപാൽ മുഖേനയോ ജില്ലാ സപ്ലൈ ഓഫീസിൽ അപേക്ഷ ലഭ്യമാക്കണം.

പാലക്കാട്: ടെക്‌നിക്കൽ എക്‌സ്‌പെർട്ട് നിയമനം. ജില്ലാ ദാരിദ്ര്യ ലഘൂകരണ വിഭാഗം ഓഫീസിലേക്ക് പ്രധാനമന്ത്രി കൃഷി സിഞ്ചായി യോജന 2.0 നീർത്തട പരിപാലന പദ്ധതി (പി.എം.കെ.എസ്.വൈ-ഡബ്ല്യൂ.സി.ഡി.സി-2. 0) നടത്തിപ്പിനായി ടെക്നിക്കൽ എക്സ്പെർട്ട്(സാങ്കേതിക വിദഗ്ധൻ) തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചത്.

അഗ്രികൾച്ചറൽ/ഹോർട്ടികൾച്ചറൽ/ഹൈഡ്രോളജിക്കൽ എൻജിനീയറിങ്/സോയിൽ എൻജിനീയറിങ് എന്നീ വിഷയങ്ങളിൽ ബിരുദമാണ് യോഗ്യത. മണ്ണ്/ജലസംരക്ഷണം, വനം/ഡ്രൈലൻഡ് അഗ്രികൾച്ചർ/ഹോർട്ടികൾച്ചർ/വാട്ടർഷെഡ് മാനേജ്മെന്റ് അല്ലെങ്കിൽ സമാന മേഖലകളിൽ ചുരുങ്ങിയത് അഞ്ച് വർഷത്തെ ഫീൽഡ്/ഗവേഷണ പരിചയം എന്നിവയിൽ പ്രവർത്തിപരിചയം. ഏപ്രിൽ 20 ന് വൈകിട്ട് നാലിനകം അപേക്ഷകൾ ലഭിക്കണമെന്ന് പ്രോജക്ട് ഡയറക്ടർ അറിയിച്ചു. ഫോൺ: 0491 2505866.

ആലപ്പുഴ: ഗവൺമെന്റ് ടി.ഡി. മെഡിക്കൽ കോളജിൽ ലാബ് ടെക്‌നീഷ്യൻ തസ്തികയിലേക്ക് നിയമനം. കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേയ്ക്കാണ് നിയമനം നടത്തുന്നത്. ഡി.എം.എൽ.റ്റി./ ബി.എസ് സി എം.എൽ.ടി.യും സർക്കാർ വിഭാഗത്തിൽ ആറു മാസത്തെ പ്രവൃത്തി പരിചയവും പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനുമാണ് യോഗ്യത. പ്രായം 20-നും 35-നും മധ്യേ.

താത്പര്യമുള്ളവർ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ ഏപ്രിൽ 17-ന് വൈകിട്ട് അഞ്ചിനകം സൂപ്രണ്ടിന്റെ ഓഫീസിൽ നൽകണം. ഫോൺ: 0477 2282367.