പാലക്കാട്: ടെക്‌നിക്കൽ എക്സ്പെർട്ട് നിയമനം. ജില്ലാ ദാരിദ്ര്യ ലഘൂകരണ വിഭാഗം ഓഫീസിലേക്ക് പ്രധാനമന്ത്രി കൃഷി സിഞ്ചായി യോജന 2.0 നീർത്തട പരിപാലന പദ്ധതി (പി.എം.കെ.എസ്.വൈ-ഡബ്ല്യൂ.സി.ഡി.സി-2. 0) നടത്തിപ്പിനായി ടെക്നിക്കൽ എക്സ്പെർട്ട്(സാങ്കേതിക വിദഗ്ധൻ) തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചത്.
അഗ്രികൾച്ചറൽ/ഹോർട്ടികൾച്ചറൽ/ഹൈഡ്രോളജിക്കൽ എൻജിനീയറിങ്/സോയിൽ എൻജിനീയറിങ് എന്നീ വിഷയങ്ങളിൽ ബിരുദമാണ് യോഗ്യത. മണ്ണ്/ജലസംരക്ഷണം, വനം/ഡ്രൈലൻഡ് അഗ്രികൾച്ചർ/ഹോർട്ടികൾച്ചർ/വാട്ടർഷെഡ് മാനേജ്മെന്റ് അല്ലെങ്കിൽ സമാന മേഖലകളിൽ ചുരുങ്ങിയത് അഞ്ച് വർഷത്തെ ഫീൽഡ്/ഗവേഷണ പരിചയം എന്നിവയിൽ പ്രവർത്തിപരിചയം. ഏപ്രിൽ 20 ന് വൈകിട്ട് നാലിനകം അപേക്ഷകൾ ലഭിക്കണമെന്ന് പ്രോജക്ട് ഡയറക്ടർ അറിയിച്ചു. ഫോൺ: 0491 2505866.

