Career (Page 59)

തിരുവനന്തപുരം: ഒമാനിലെ പ്രമുഖ ഇന്ത്യൻ സി.ബി.എസ്.സി സ്‌കൂളിൽ പി.ജി.റ്റി ബയോളജി, പി.ജി.റ്റി/റ്റി.ജി.റ്റി മാത്തമാറ്റിക്‌സ് തസ്തികകളിൽ നിയമനത്തിന് ഓവർസീസ് ഡെവലപ്പ്‌മെന്റ് ആൻഡ് എംപ്ലോയ്‌മെന്റ് പ്രൊമോഷൻ കൺസൾട്ടന്റ്‌സ് ലിമിറ്റഡ് (ഒ.ഡി.ഇ.പി.സി) അപേക്ഷ ക്ഷണിച്ചു. അതാത് വിഷയങ്ങളിൽ ബിരുദാനന്തര ബിരുദവും ഏതെങ്കിലും സി.ബി.എസ്.ഇ സ്‌കൂളിൽ ചുരുങ്ങിയത് രണ്ട് വർഷത്തെ അധ്യാപന പരിചയവുള്ളവർക്ക് അപേക്ഷിക്കാം.

പരമാവധി പ്രായം 45 വയസ്. ആകർഷകമായ ശമ്പളം, എയർ ടിക്കറ്റ്, മെഡിക്കൽ അലവൻസ്, തുടങ്ങി ഒമാനിലെ തൊഴിൽ നിയമങ്ങൾക്കനുസരിച്ചുള്ള ആനുകൂല്യങ്ങൾ ലഭിക്കും. ഉദ്യോഗാർഥികൾ ഏപ്രിൽ 30ന് മുമ്പ് വിശദമായ ബയോഡേറ്റ jobs@odepc.in എന്ന വിലാസത്തിൽ അയയ്ക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.odepc.kerala.gov.in, ഫോൺ: 0471 2329441/42, 7736496574.

തിരുവനന്തപുരം: കുടുംബ കോടതികളിൽ പ്രിൻസിപ്പൽ കൗൺസിലർ തസ്തികയിലേക്ക് ഫെബ്രുവരി അഞ്ചിന് നടന്ന എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിൽ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു. ഹൈക്കോടതിയുടെ റിക്രൂട്ട്മെന്റ് പോർട്ടലായ www.hckrecruitment.nic.inൽ ചുരുക്കപ്പട്ടിക പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.

അഭിമുഖത്തിനുള്ള തീയതിയും പ്രസിദ്ധീകരിച്ചു. അർഹരായ ഉദ്യോഗാർഥികൾക്കുള്ള അഭിമുഖത്തിന്റെ കോൾ ലെറ്റർ അഭിമുഖ തീയതിയുടെ 15 ദിവസങ്ങൾക്ക് മുമ്പ് പോർട്ടലിൽ ലഭ്യമാകും.

പാലക്കാട്: ജില്ലാ എപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകൾ നികത്തുന്നതിന് പാലക്കാട് ജില്ലാ എപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ ഏപ്രിൽ 27 ന് രാവിലെ 10.30 ന് അഭിമുഖം സംഘടിപ്പിക്കുന്നു. സെയിൽസ് എക്സിക്യൂട്ടീവ് (പ്ലസ് ടു-പ്രായം 20-30), എം.ഐ.ജി. വെൽഡർ (ഐ.ടി.ഐ. വെൽഡർ-പ്രായം 20-30), സി.എൻ.സി മെഷിൻ ഓപ്പറേറ്റർ (ഐ.ടി.ഐ /ഡിപ്ലോമ-പ്രായം 20-30), ഹെൽപ്പർ- വെൽഡിങ് (ഐ.ടി.ഐ വെൽഡർ-പ്രായം 18-25), മെക്കാനിക്കൽ ഹെൽപ്പർ (ഐ.ടി.ഐ മെക്ക് ട്രേഡ്-പ്രായം 18-25), പ്രൊഡക്ഷൻ അസിസ്റ്റന്റ് (എസ്.എസ്.എൽ.സി/ പ്ലസ് ടു-പ്രായം 18-25) പ്രൊഡക്ഷൻ ട്രെയിനി (ഐ.ടി.ഐ ഫിറ്റർ-പ്രായം 18-25), ബോയ്ലർ ഓപ്പറേറ്റർ (ഐ.ടി.ഐ ഫിറ്റർ സെക്കന്റ് ക്ലാസ് ബോയ്ലർ സർട്ടിഫിക്കറ്റ്-പ്രായം 18-25), ഷിഫ്റ്റ് സൂപ്പർവൈസർ (ഡിപ്ലോമ മെക്ക്-പ്രായം 18-23), ലാബ് അസിസ്റ്റന്റ് (ഡിപ്ലോമ മെക്ക്-പ്രായം 18-21), സെക്യൂരിറ്റി സൂപ്പർവൈസർ (ഏതെങ്കിലും ഡിഗ്രി-പ്രായം 45 ന് മുകളിൽ) എന്നീ തസ്തികകളിലാണ് ഒഴിവുകൾ.

എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്തവർക്ക് മാത്രമാണ് പ്രവേശനം. പരമാവധി പ്രായപരിധി 45 വയസ്. എംപ്ലോയബിലിറ്റി സെന്ററിൽ ഏപ്രിൽ 25, 26, 27 തീയതികളിൽ രജിസ്റ്റർ ചെയ്യാം. ഏതെങ്കിലും തിരിച്ചറിയൽ രേഖയുടെ പകർപ്പും വൺടൈം രജിസ്ട്രേഷൻ ഫീസായി 250 രൂപയും സഹിതം ജില്ലാ എപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ടെത്തി രജിസ്റ്റർ ചെയ്യാം. മുൻപ് രജിസ്റ്റർ ചെയ്തിട്ടുളളവർ രശീതി, ബയോഡാറ്റയുടെ മൂന്ന് പകർപ്പ് എന്നിവ നൽകിയാൽ മതിയെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ അറിയിച്ചു. ഫോൺ: 0491 2505435.

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജ് ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിൽ 32,000 രൂപ മാസവേതനാടിസ്ഥാനത്തിൽ പ്രോജക്ട് അസോസിയേറ്റിന്റെ രണ്ട് താത്കാലിക ഒഴിവുണ്ട്. കുറഞ്ഞ യോഗ്യത പബ്ലിക് ഹെൽത്തിലുള്ള ബിരുദാനന്തര ബിരുദം (എം.പി.എച്ച്). ചൈൽഡ് ഡെവലപ്‌മെന്റിൽ മൂന്നു വർഷത്തിൽ കുറയാതെയുള്ള റിസേർച്ച് പരിജ്ഞാനം നേടിയവർക്ക് മുൻഗണന നൽകും.

താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ, അപേക്ഷ, ബയോഡാറ്റാ എന്നിവയുമായി മേയ് എട്ടിനു രാവിലെ 11ന് സി.ഡി.സിയിൽ വാക്-ഇൻ-ഇന്റർവ്യൂവിന് നേരിട്ട് ഹാജരാകണം. വിശദവിവരങ്ങൾക്ക്: www.cdckerala.org, 0471-2553540.

തിരുവനന്തപുരം: കേരള നഴ്‌സസ് ആൻഡ് മിഡ് വൈവ്സ് കൗൺസിൽ ഓഫീസിൽ അക്കൗണ്ടന്റ് തസ്തികയിൽ ഡെപ്യൂട്ടേഷൻ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ശമ്പളം: 35,600-75,400 രൂപ.

സർക്കാർ സർവ്വീസിൽ സമാന തസ്തികകളിൽ സേവനമനുഷ്ഠിക്കുന്നവർക്ക് അപേക്ഷിക്കാം. ബയോഡേറ്റ, റൂൾ 144 പ്രകാരമുള്ള സ്റ്റേറ്റ്‌മെന്റ്, മാതൃവകുപ്പിൽ നിന്നും നിരാക്ഷേപ പത്രം എന്നിവ സഹിതം മെയ് 6 ന് വൈകിട്ട് 5 മണിക്ക് മുമ്പ് രജിസ്ട്രാർ, കേരള നഴ്‌സസ് ആൻഡ് മിഡ്വൈവ്സ് കൗൺസിൽ, റെഡ് ക്രോസ് റോഡ്, തിരുവനന്തപുരം 695035 എന്ന വിലാസത്തിൽ അപേക്ഷിക്കണം.

തിരുവനന്തപുരം: കേരള വന ഗവേഷണ സ്ഥാപനത്തിൽ പ്രോജക്ട് ഫെല്ലോയെ നിയമിക്കുന്നു. ബോട്ടണി/ പ്ലാന്റ് സയൻസ് എന്നിവയിലൊന്നിൽ ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദം ഉണ്ടായിരിക്കണം. മോളിക്യൂലാർ മൈക്രോബയൽ ടാക്സോണമി/ മോളിക്യൂലാർ പ്ലാന്റ് പത്തോളജി/ മോളിക്യുലാർ ബയോളജി എന്നിവയുമായി ബന്ധപ്പെട്ട മേഖലകളിൽ പരിചയമുള്ളവർ പ്രസിദ്ധീകരണങ്ങളുടെ തെളിവ് ഹാജരാക്കിയാൽ മുൻഗണന ലഭിക്കും.

2026 ജനുവരി 24 വരെയാണ് നിയമനം. പ്രതിമാസം 22000 രൂപ ഫെല്ലോഷിപ്പ് ലഭിക്കും. 2023 ജനുവരി 1 ന് 36 വയസ് കവിയരുത്. പട്ടികജാതി പട്ടിക വർഗക്കാർക്ക് അഞ്ചും മറ്റ് പിന്നാക്ക വിഭാഗക്കാർക്ക് മൂന്ന് വർഷവും നിയനാനുസൃത വയസിളവ് ലഭിക്കും. താത്പര്യമുള്ളവർ ഏപ്രിൽ 26 ന് രാവിലെ 10 ന് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം കേരള വന ഗവേഷണ സ്ഥാപനത്തിന്റെ തൃശ്ശൂർ പീച്ചിയിലെ ഓഫീസിൽ നടക്കുന്ന വാക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം.

തിരുവനന്തപുരം: അഡാക്കിന്റെ (എഡിഎകെ) ഹെഡ് ഓഫീസിൽ കമ്പ്യൂട്ടർ ടെക്‌നീഷ്യൻ തസ്തികയിൽ ദിവസവേതനത്തിൽ നിയമിക്കുന്നതിന് പിജിഡിസിഎ, ഇംഗ്ലീഷ്, മലയാളം ടൈപ്പ്‌റൈറ്റിംഗിൽ ലോവർ യോഗ്യതകളും, അഞ്ച് വർഷത്തെ പ്രവൃത്തി പരിചയവും ഉള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. പ്രതിദിനം 755 രൂപ വേതനം ലഭിക്കും. വെള്ളപ്പേപ്പറിൽ തയ്യാറാക്കിയ അപേക്ഷ സ്വയം സാക്ഷ്യപ്പെടുത്തിയ അടിസ്ഥാനയോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം തപാലിലോ നേരിട്ടോ അഡാക്ക് ഹെഡ് ഓഫീസിൽ ഏപ്രിൽ 29നകം ലഭ്യമാക്കണം. ഫോൺ: 0471 2322410.

അതേസമയം, സംസ്ഥാന സർക്കാരിന് കീഴിലുള്ള എസ്.സി.ഇ.ആർ.ടി (കേരള) യിലേക്ക് കെമിസ്ട്രി വിഷയത്തിൽ റിസർച്ച് ഓഫീസർ/അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ ഒഴിവുണ്ട്. സർക്കാർ സ്‌കൂളുകൾ, സർക്കാർ അധ്യാപക പരിശീലന കേന്ദ്രങ്ങൾ, സർക്കാർ കോളജുകൾ, സർക്കാർ ട്രെയിനിങ് കോളജുകൾ, യൂണവേഴ്‌സിറ്റികൾ എന്നിവയിൽ ജോലി ചെയ്യുന്ന അധ്യാപകർക്ക് നിശ്ചിത മാതൃകയിൽ അപേക്ഷിക്കാം. അപേക്ഷകൾ വകുപ്പു മേലധികാരികളുടെ എൻ.ഒ.സി സഹിതം ഏപ്രിൽ 27ന് മുമ്പായി ഡയറക്ടർ, എസ്.സി.ഇ.ആർ.ടി, വിദ്യാഭവൻ, പൂജപ്പുര, തിരുവനന്തപുരം-12 എന്ന വിലാസത്തിൽ ലഭിക്കണം. അഭിമുഖം നടത്തിയായിരിക്കും തെരഞ്ഞെടുപ്പ്. വിശദവിവരങ്ങൾ എസ്.സി.ഇ.ആർ.ടി വെബ്‌സൈറ്റിൽ www.scert.kerala.gov.in ലഭ്യമാണ്.

തിരുവനന്തപുരം: സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്/ടൈപ്പിസ്റ്റ്, ഡാറ്റാ എൻട്രി ഓപ്പറേറ്റർ, ക്ലറിക്കൽ അസിസ്റ്റന്റ് തസ്തികകളിൽ നിലവിലുള്ള ഒഴിവുകളിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്/ടൈപ്പിസ്റ്റിന്റെ രണ്ടും ഡാറ്റാ എൻട്രി ഓപ്പറേറ്റർ, ക്ലറിക്കൽ അസിസ്റ്റന്റിന്റെ ഓരോ ഒഴിവുകളുമാണുള്ളത്. ഗവണ്മെന്റ് സെക്രട്ടേറിയറ്റിലും വിവിധ സർക്കാർ വകുപ്പുകളിലും സമാന തസ്തികകളിൽ ജോലിചെയ്യുന്ന ഉദ്യോഗസ്ഥർ വകുപ്പു മുഖേന സെക്രട്ടറി, കേരള സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ, ‘ജനഹിതം ടി.സി.27/6(2), വികാസ് ഭവൻ പി.ഒ., തിരുവനന്തപുരം – 695 033 എന്ന വിലാസത്തിൽ അപേക്ഷിക്കണം.

ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ ടൈപ്പിംഗ് പരിചയവും ബി.ടെക് (കമ്പ്യൂട്ടർ സയൻസ്) / എം.സി.എ. / ബി.എസ്.സി. (കമ്പ്യൂട്ടർ സയൻസ്) / എം.എസ്.സി. (കമ്പ്യൂട്ടർ സയൻസ്) / സർക്കാർ അംഗീകൃത യൂണിവേഴ്‌സിറ്റിയിൽ നിന്നുള്ള ബിരുദവും ഐ.ടി.ഐ/ഐ.ടി.സി (കമ്പ്യൂട്ടർ) സർട്ടിഫിക്കറ്റ് / ബിരുദവും ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ എൻജിനിയറിങ് യോഗ്യതകളിൽ ഏതെങ്കിലുമുള്ളവരായിരിക്കണം. ടൈപ്പിംഗ് പരിചയവും കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, നെറ്റ് വർക്കിംഗ്, ഹാർഡ് വെയർ എന്നിവയിൽ ഡിഗ്രി/ഡിപ്ലോമ യോഗ്യതയും പ്രവൃത്തിപരിചയവുമുള്ളവർക്ക് മുൻഗണന നൽകും. അപേക്ഷ നൽകേണ്ട അവസാന തീയതി: മെയ് അഞ്ച്.

തിരുവനന്തപുരം: ദക്ഷിണ കേരളത്തിലെ ഏഴ് ജില്ലകൾക്കായി കരസേനയിലേയ്ക്കുള്ള ഓൺലൈൻ പൊതു പ്രവേശന പരീക്ഷ (സിഇഇ) 2023 ഏപ്രിൽ 17 മുതൽ ഏപ്രിൽ 26 വരെ എറണാകുളം, കൊല്ലം, കോട്ടയം, തിരുവനന്തപുരം എന്നീ ജില്ലകളിലെ തിരഞ്ഞെടുത്ത പരീക്ഷാ കേന്ദ്രങ്ങളിൽ നടക്കും.

അഗ്നിവീറിലെ എല്ലാ ട്രേഡുകളിലേയ്ക്കും കൂടാതെ സോൾജിയർ ടെക്‌നിക്കൽ അസിസ്റ്റന്റ്/നേഴ്‌സിംഗ് അസിസ്റ്റന്റ് വെറ്ററിനറി, മത അദ്ധ്യാപകർ, ആർമി മെഡിക്കൽ കോർപ്‌സിൽ ശിപായി ഫാർമ, ഹവിൽദാർ (സർവേയർ ഓട്ടോമാറ്റഡ് കാർട്ടോഗ്രാഫർ) എന്നീ തസ്തികകളിലേയ്ക്കാണ് പരീക്ഷ നടത്തുന്നത്.

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായുള്ള ഏജൻസി ഫോർ ഡെവലപ്പ്‌മെന്റ് ഓഫ് അക്വാകൾച്ചറിന്റെ ഫാമുകൾ/ ഹാച്ചറികളിലായി ഫാം ടെക്നീഷ്യൻ/ പ്രോജക്ട് കോ-ഓർഡിനേറ്റർ തസ്തികയിൽ നിയമനം. ദിവസവേതനത്തിലാണ് നിയമനം നടത്തുക. BFSc./MSc Aquaculture യോഗ്യതയുള്ളവർക്ക് അപേക്ഷ നൽകാം.

പ്രതിദിനം 1,205 രൂപ വേതനമായി നൽകും. വെള്ളപേപ്പറിൽ തയാറാക്കിയ അപേക്ഷ സ്വയം സാക്ഷ്യപ്പെടുത്തിയ അടിസ്ഥാനയോഗ്യതാ സർട്ടിഫിക്കറ്റ് പകർപ്പ് സഹിതം തപാൽ മാർഗമോ നേരിട്ടോ എ.ഡി.എ.കെ ഹെഡ് ഓഫീസിൽ ലഭ്യമാക്കണം. അപേക്ഷ അയയ്ക്കേണ്ട വിലാസം Agency for Development of Aquaculture, Kerala (ADAK), T.C. 29/3126, Reeja, Minchin Road, Vazhuthacaud, TVPM- 695014 ഫോൺ: 0471 2322410. ഇ-മെയിൽ: adaktvm@gmail.com. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഏപ്രിൽ 25.