പാലക്കാട്: ജില്ലാ എപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകൾ നികത്തുന്നതിന് പാലക്കാട് ജില്ലാ എപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ ഏപ്രിൽ 27 ന് രാവിലെ 10.30 ന് അഭിമുഖം സംഘടിപ്പിക്കുന്നു. സെയിൽസ് എക്സിക്യൂട്ടീവ് (പ്ലസ് ടു-പ്രായം 20-30), എം.ഐ.ജി. വെൽഡർ (ഐ.ടി.ഐ. വെൽഡർ-പ്രായം 20-30), സി.എൻ.സി മെഷിൻ ഓപ്പറേറ്റർ (ഐ.ടി.ഐ /ഡിപ്ലോമ-പ്രായം 20-30), ഹെൽപ്പർ- വെൽഡിങ് (ഐ.ടി.ഐ വെൽഡർ-പ്രായം 18-25), മെക്കാനിക്കൽ ഹെൽപ്പർ (ഐ.ടി.ഐ മെക്ക് ട്രേഡ്-പ്രായം 18-25), പ്രൊഡക്ഷൻ അസിസ്റ്റന്റ് (എസ്.എസ്.എൽ.സി/ പ്ലസ് ടു-പ്രായം 18-25) പ്രൊഡക്ഷൻ ട്രെയിനി (ഐ.ടി.ഐ ഫിറ്റർ-പ്രായം 18-25), ബോയ്ലർ ഓപ്പറേറ്റർ (ഐ.ടി.ഐ ഫിറ്റർ സെക്കന്റ് ക്ലാസ് ബോയ്ലർ സർട്ടിഫിക്കറ്റ്-പ്രായം 18-25), ഷിഫ്റ്റ് സൂപ്പർവൈസർ (ഡിപ്ലോമ മെക്ക്-പ്രായം 18-23), ലാബ് അസിസ്റ്റന്റ് (ഡിപ്ലോമ മെക്ക്-പ്രായം 18-21), സെക്യൂരിറ്റി സൂപ്പർവൈസർ (ഏതെങ്കിലും ഡിഗ്രി-പ്രായം 45 ന് മുകളിൽ) എന്നീ തസ്തികകളിലാണ് ഒഴിവുകൾ.
എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്തവർക്ക് മാത്രമാണ് പ്രവേശനം. പരമാവധി പ്രായപരിധി 45 വയസ്. എംപ്ലോയബിലിറ്റി സെന്ററിൽ ഏപ്രിൽ 25, 26, 27 തീയതികളിൽ രജിസ്റ്റർ ചെയ്യാം. ഏതെങ്കിലും തിരിച്ചറിയൽ രേഖയുടെ പകർപ്പും വൺടൈം രജിസ്ട്രേഷൻ ഫീസായി 250 രൂപയും സഹിതം ജില്ലാ എപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ടെത്തി രജിസ്റ്റർ ചെയ്യാം. മുൻപ് രജിസ്റ്റർ ചെയ്തിട്ടുളളവർ രശീതി, ബയോഡാറ്റയുടെ മൂന്ന് പകർപ്പ് എന്നിവ നൽകിയാൽ മതിയെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ അറിയിച്ചു. ഫോൺ: 0491 2505435.

