Career (Page 58)

തിരുവനന്തപുരം: നോർക്ക റൂട്ട്സും യു കെയിൽ എൻ എച്ച് എസ് സേവനങ്ങൾ ലഭ്യമാക്കുന്ന ഹംബർ ആൻഡ് നോർത്ത് യോർക്ക്ഷയർ ഹെൽത്ത്ആൻഡ് കെയർ പാർട്ടണർഷിപ്പും മാനസിക ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്ന അംഗീകൃത സംഘടനയായ നാവിഗോയും വെയിൽസ് സർക്കാരിന്റെ പ്രതിനിധികളും പങ്കെടുക്കുന്ന കരിയർ ഫെയറിന്റെ രണ്ടാമത്തെ എഡിഷൻ മെയ് 4, 5, 6 തീയതികളിൽ കൊച്ചിയിലെ താജ് ഗേറ്റ് വേ ഹോട്ടലിൽ നടക്കും. യു. കെ. യിലെ ഇംഗ്ലണ്ടിലെയും വെയിൽസിലെയും വിവിധ എൻ എച്ച് എസ് ട്രസ്റ്റു ആശുപത്രികളിലേക്ക് ഡോക്ടർ, നഴ്സ് വിഭാഗങ്ങളിലേക്കാണ് അഭിമുഖം നടത്തുന്നത്.

OET/ IELTS ഭാഷാ യോഗ്യതയും ( OETപരീക്ഷയിൽ reading, speaking, listening എന്നിവയിൽ ബി ഗ്രേഡും Writing ൽ സി പ്ളസുംഅല്ലേങ്കിൽ IELTS reading, speaking, listening സ്കോർ 7നും Writing ൽ സ്കോർ 6.5 ) നഴ്സിംഗിൽ ഡിഗ്രിയോ ഡിപ്ളോമയോ ഉള്ള ഉദ്യോഗാർത്ഥികൾക്ക് നഴ്സ് തസ്തികയിലേക്ക് അപേക്ഷിക്കാം.കഴിഞ്ഞ 9 മാസത്തിനുള്ളിൽ OET പരീക്ഷയിൽ ഏതെങ്കിലും 2 മോഡ്യൂളിന് ബി ഗ്രേഡോ IELTS പരീക്ഷയിൽ ഏതെങ്കിലും 2 മോഡ്യൂളിന് സ്കോർ ഏഴോ ലഭിച്ച നഴ്സുമാർക്കും അപേക്ഷിക്കാം.

ഉദ്യോഗാർത്ഥികൾക്ക് uknhs.norka@kerala.gov.in എന്ന ഇ-മെയിൽ വിലാസത്തിൽ സി വി , ഒഇടി സ്കോർ എന്നിവ അയയ്ക്കാവുന്നതാണ്. ഡോക്ടർമാരിൽ ജനറൽ മെഡിസിൻ, അനസ്തെറ്റിസ്റ്റ്, സൈക്യാട്രിസ്റ്റ് എന്നീ വിഭാഗങ്ങളിലേക്കാണ് ഒഴിവുകൾ ഉള്ളത്. ബന്ധപ്പെട്ട വിഭാഗങ്ങളിൽ ബിരുദാനന്തര ബിരുദത്തിനു ശേഷം 4 വർഷത്തെ എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷിക്കാം. പ്ലാബ് നിർബന്ധമില്ല.

വിശദ വിവരങ്ങൾക്ക് 1800 425 3939 ടോൾ ഫ്രീ നമ്പരിൽ ബന്ധപ്പെടാവുന്നതാണ് എന്ന് നോർക്കാ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് നോർക്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാംഗ്വേജിന്റെ www.nifl.norkaroots.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

തിരുവനന്തപുരം: കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ വനിതാ ശിശുവികസന വകുപ്പിന്റെ സഹായത്തോടെ, തൃശ്ശൂർ ജില്ലയിൽ രാമവർമപുരത്ത് പ്രവർത്തിക്കുന്ന മാതൃക വിമൻ ആൻഡ് ചിൽഡ്രൻസ് ഹോമിൽ ഒഴിവുള്ള വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാം. സ്ത്രീ ഉദ്യോഗാർഥികൾ സ്വയം തയാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം സാധാരണ തപാലിൽ അയയ്ക്കണം. വിലാസം: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, ടി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന പി.ഒ., തിരുവനന്തപുരം-695 002.

സോഷ്യൽ വർക്കറുടെ (ഫുൾ ടൈം റസിഡന്റ്) ഒരു ഒഴിവാണുള്ളത്. എം.എസ്.ഡബ്ല്യൂ അല്ലെങ്കിൽ സൈക്കോളജി/സോഷ്യോളജിയിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത. പ്രതിമാസ വേതനം 16,000 രൂപ.

ഹൗസ് മദർ (ഫുൾ ടൈം റസിഡന്റ്): 6 ഒഴിവ് (തൃശ്ശൂർ മാതൃക വിമൻ ആൻഡ് ചിൽഡ്രൻസ് ഹോം). എം.എസ്.ഡബ്ല്യൂ അല്ലെങ്കിൽ സൈക്കോളജി/സോഷ്യോളജിയിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത. വിമൻ ആൻഡ് ചിൽഡ്രൻസ് ഹോമിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയം വേണം. പ്രതിമാസ വേതനം 22,500 രൂപ.

സൈക്കോളജിസ്റ്റിന്റെ (ഫുൾ ടൈം റസിഡന്റ്) ഒരു ഒഴിവാണുള്ളത്. സൈക്കോളജിയിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത. പ്രതിമാസ വേതനം 20.000 രൂപ.

മാനേജർ തസ്തികയിൽ ഒരു ഒഴിവാണുള്ളത്. യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി, കുട്ടികളുടെ സംരക്ഷണ കേന്ദ്രത്തിൽ രണ്ടു വർഷത്തെ പ്രവൃത്തിപരിചയം. പ്രതിമാസ വേതനം 15,000 രൂപ.

നാല് തസ്തികകളിലേക്കും അപേക്ഷിക്കാൻ 25 വയസ് പൂർത്തിയാകണം. 30-45 പ്രായപരിധിയുള്ളവർക്ക് മുൻഗണയുണ്ട്. കൂടുതൽ വിവരങ്ങൾക്ക്: 0471-2348666, www.keralasamakhya.org. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി: മെയ് 5.

തിരുവനന്തപുരം: നാഷണൽ ആക്ഷൻ പ്ലാൻ ഫോർ സീനിയർ സിറ്റിസൺസ് പദ്ധതിയുടെ ഭാഗമായി സാമൂഹ്യനീതി വകുപ്പിന് കീഴിൽ തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന നാഷണൽ ഹെൽപ് ലൈൻ ഫോർ സീനിയർ സിറ്റിസൺസ് സെന്ററിൽ വിവിധ തസ്തികകളിൽ കരാർ നിയമനം നടത്തും.

കാൾ ഓഫീസർ, ഫീൽഡ് റെസ്‌പോൺസ് ഓഫീസർ, ടീം ലീഡർ ഒഴിവുകളിലാണ് നിയമനം. കാൾ ഓഫീസർ തസ്തകയിലേക്ക് യോഗ്യത, പ്രവൃത്തി പരിചയം, വയസ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും ഫോട്ടോയും സഹിതം മേയ് 5നും മറ്റു രണ്ട് തസ്തികകളിലേക്ക് മേയ് 6നും രാവിലെ 10നകം സാമൂഹ്യനീതി ഡയറക്ട്രേറ്റ്, അഞ്ചാം നില, വികാസ് ഭവൻ, പി.എം.ജി, തിരുവനന്തപുരം എന്ന വിലാസത്തിൽ വാക് ഇൻ ഇന്റർവ്യൂവിന് എത്തണം. അപേക്ഷാ ഫോം http;//swd.kerala.gov.in ൽ ലഭിക്കും. വിശദ വിവരങ്ങൾക്ക്: 04712306040.

തിരുവനന്തപുരം: സംസ്ഥാന ഐടി വകുപ്പിന് കീഴിലെ അന്താരാഷ്ട്ര സ്വതന്ത്ര സോഫ്റ്റ് വെയർ കേന്ദ്രത്തിന്റെ (ഐസിഫോസ്) ഓപ്പൺ ഹാർഡ് വെയർ, ഓപ്പൺ ഐ ഒ റ്റി, ലാംഗ്വേജ് കമ്പ്യൂട്ടിങ്, മെഷീൻ ലേണിങ്, അസിസ്റ്റീവ് ടെക്നോളജി, ഇ-ഗവേണൻസ്, സോഫ്റ്റ് വെയർ ഡെവലപ്മെന്റ്, സ്വതന്ത്ര ഇങ്കുബേഷൻ എന്നിവയിലെ പ്രോജക്ടുകളിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് ബിരുദധാരികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. റിസർച്ച് അസോസിയേറ്റ്, റിസർച്ച് അസിസ്റ്റന്റ് തസ്തികകളിലാണ് ഒഴിവുകൾ.

റിസർച്ച് അസോസിയേറ്റിന് കുറഞ്ഞത് 4 വർഷത്തെ പ്രവൃത്തി പരിചയം (വേതനം 35000-45000). റിസർച്ച് അസിസ്റ്റന്റിന് കുറഞ്ഞത് 2 വർഷത്തെ പ്രവൃത്തി പരിചയം (വേതനം 25000-35000). പ്രവൃത്തി വരിചയമുള്ള BTech/Mtech/BE/ME/BSc/MSc/MCA/MBA/MA (Computational Linguistics/Linguistics) ബിരുദധാരികൾക്ക് അപേക്ഷിക്കാം.

സ്വതന്ത്ര സോഫ്റ്റ് വെയറിൽ നവീന ആശയങ്ങൾ രൂപപ്പെടുത്തുന്നതിന് FOSS ഇന്നവേഷൻ ഫെലോഷിപ്പ് 2023 പ്രോഗ്രാമിലേക്ക് BTech/Mtech/BE/ME/BSc/MSc/MCA/MBA ബിരുദധാരികൾക്കും അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 20000 രൂപ ഫെല്ലോഷിപ്പ് ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് https://infoss.in, 0471-2700012/13/14; 0471 2413013; 9400225962.

തിരുവനന്തപുരം: കേരള വന ഗവേഷണ സ്ഥാപനത്തിൽ ഒരു വർഷം വരെ കാലാവധിയുള്ള സമയ ബന്ധിത ഗവേഷണ പദ്ധതിയായ ‘റീജിയണൽ കം ഫെസിലിറ്റേഷൻ സെന്റർ ഫോർ സസ്റ്റയിനബിൾ ഡെവലപ്‌മെന്റ് ഓഫ് മെഡിസിനൽ പ്ലാന്റ്‌സി’ൽ (സതേൺ റീജ്യൻ) ഡെപ്യൂട്ടി ഡയറക്ടറുടെ ഒരു താത്കാലിക ഒഴിവുണ്ട്.

കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശ്ശൂർ പീച്ചിയിലുള്ള ഓഫീസിൽ ഇന്റർവ്യൂ നടത്തും. വിശദവിവരങ്ങൾക്ക് കേരള വന ഗവേഷണ സ്ഥാപനത്തിന്റെ വെബ്‌സൈറ്റ് സന്ദർശിക്കണം. മെയ് രണ്ടിന് രാവിലെ 10നാണ് ഇന്റർവ്യൂ നടക്കുക.

തിരുവനന്തപുരം; കായികയുവജനകാര്യാലയത്തിന് കീഴിലെ തിരുവനന്തപുരം ജി വി രാജാ സ്പോർട്സ് സ്‌കൂൾ, കണ്ണൂർ സ്പോർട്സ് സ്‌കൂൾ, കുന്നംകുളം (തൃശ്ശൂർ) സ്പോർട്സ് ഡിവിഷൻ എന്നിവിടങ്ങളിലേക്ക് അത്ലറ്റിക്സ്, ബാസ്‌കറ്റ്ബോൾ, വോളിബോൾ, ബോക്സിംഗ് ഇനങ്ങളിലേക്ക് ഹെഡ്കോച്ച്/ കോച്ച്/ അസിസ്റ്റന്റ് കോച്ച്/ ട്രയിനർ/ മെന്റർ കം ട്രെയിനർ/ സ്ട്രെങ്ങ്ത് ആൻഡ് കണ്ടീഷനിംഗ് ട്രെയിനർ തസ്തികകളിലേക്ക് കരാർ നിയമനം നടത്തുന്നു.

യോഗ്യത മാനദണ്ഡം: Diploma in Sports Training from NS NIS/SAI etc, Certificate in Sports TRaining, B Ped, M Ped/ തത്തുല്യ വിദ്യാഭ്യാസ യോഗ്യതയും ബന്ധപ്പെട്ട കായികയിനത്തിൽ മതിയായ പ്രവൃത്തി പരിചയമുള്ളവർക്കും അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ ഫോമിനും dsya.keala.gov.in സന്ദർശിക്കുക.

പൂരിപ്പിച്ച അപേക്ഷാ ഫോം ഡയറക്ടറേറ്റ് ഓഫ് സ്പോർട്സ് ആൻഡ് യൂത്ത് അഫയേഴ്സ്, ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയം, വെള്ളയമ്പലം, തിരുവനന്തപുരം – 695033 എന്ന വിലാസത്തിലോ dsyagok@gmail.com എന്ന ഇ-മെയിലോ അയക്കാം. മെയ് ആറിന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് അപേക്ഷ ലഭിക്കണം. വിവരങ്ങൾക്ക്: 0471-2326644.

തിരുവന്തപുരം: കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേന യമനിലെ പ്രമുഖ റഡ് ബ്രിക്‌സ് മാനുഫാക്ച്വറിംഗ് കമ്പനിയിലേക്ക് പുരുഷ ഉദ്യോഗാർഥികളെ നിയമിക്കുന്നു. മെയിന്റനൻസ് എൻജിനീയർ, ക്വാളിറ്റി കൺട്രോളർ, പ്രൊഡക്ഷൻ മാനേജർ തുടങ്ങിയ ഒഴിവിലേക്ക് ബി.ടെക്/ഡിപ്ലോമ വിദ്യാഭ്യാസ യോഗ്യതയും കുറഞ്ഞത് 5 വർഷം പ്രവൃത്തിപരിചയവും ഉള്ളവരെയാണ് ആവശ്യം. പ്രായപരിധി 45 വയസ്.

ശമ്പളത്തിനു പുറമെ താമസം, വിസ, ടിക്കറ്റ് എന്നിവ സൗജന്യമായിരിക്കും. ഉദ്യോഗാർത്ഥികൾ ബയോഡേറ്റ, പാസ്‌പോർട്ട്, യോഗ്യതാ സർട്ടിഫിക്കറ്റ്, എക്‌സ്പീരിയൻസ് സർട്ടിഫിക്കറ്റ് എന്നിവ jobs@odepc.in എന്ന ഇ-മെയിലിലേക്ക് അയയ്ക്കണം. ഒ.ഡി.ഇ.പി.സി രജിസ്‌ട്രേഷൻ നിർബന്ധമാണ്. വിശദവിവരങ്ങൾ www.odepc.kerala.gov.in വെബ്‌സൈറ്റിലും 0471 232940/41/42, 7736496574 എന്ന നമ്പറുകളിലും ലഭ്യമാണ്. അപേക്ഷ അയക്കേണ്ട അവസാന തീയതി മെയ് 5.

തിരുവനന്തപുരം: സംസ്ഥാന വ്യവസായ വികസന കോർപ്പറേഷൻ (കെ എസ് ഐ ഡി സി) കമ്പനി സെക്രട്ടറി സ്ഥിരം തസ്തികയിലേക്ക് (1 ഒഴിവ്-ജനറൽ) അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യയിൽ അംഗത്വം ഉള്ളവരായിരിക്കണം. എൽ.എൽ.ബി ബിരുദം അഭികാമ്യം. ബന്ധപ്പെട്ട തസ്തികയിൽ 15 വർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം. പൊതുമേഖലാ ധനകാര്യ സ്ഥാപനങ്ങൾ, എൻ.ബി.എഫ്.സി എന്നിവയിൽ പ്രവർത്തി പരിചയം അഭികാമ്യം.

ലീഗൽ, കോർപറേറ്റ് വിഷയങ്ങൾ, കമ്പനി നിയമപ്രകാരമുള്ള റിട്ടേൺ ഫയലിങ്ങ് അനുബന്ധ നിയമങ്ങൾ, ബോർഡ്/കമ്മിറ്റി/മീറ്റിങ്/ സർക്കാർ ഏജൻസികളുമായുള്ള ഏകോപനം എന്നിവയിൽ അവഗാഹം ഉണ്ടായിരിക്കണം. ശമ്പള സ്‌കെയിൽ 85000-117600. ഡിഎ, എച്ച്ആർഎ, സിപിഎഫ്/എൻപിഎസ്, ലീവ് സറണ്ടർ, മെഡിക്കൽ തുടങ്ങിയ മറ്റ് ആനുകൂല്യങ്ങളും ലഭിക്കും. ഉദ്യോഗാർഥികൾക്ക് 2023 മെയ് മൂന്നിന് 55 വയസ് കവിയരുത്. നിശ്ചിത യോഗ്യതയുള്ളവർ ഓൺലൈൻ അപേക്ഷയ്ക്കും കൂടുതൽ വിവരങ്ങൾക്കും തിരുവനന്തപുരം സെന്റർ ഫോർ മാനേജ്‌മെന്റ് ഡവലപ്‌മെന്റിന്റെ (സി.എം.ഡി) kcmd.in എന്ന വെബ്സൈറ്റ് സന്ദർശിക്കണം. ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി 2023 മെയ് മൂന്ന് വൈകീട്ട് അഞ്ച് വരെ.

കോഴിക്കോട്: കോഴിക്കോട് ഗവ. ഹോമിയോപ്പതിക് മെഡിക്കൽ കോളേജിലെ സർജറി വകുപ്പിൽ റീ എംപ്ലോയ്മെന്റ് മുഖേന അസോസിയേറ്റ് പ്രൊഫസർ/ റീഡർ തസ്തികയിൽ നിയമനം. ഒരു ഒഴിവാണുള്ളത്. ഗവ/ എയ്ഡഡ് ഹോമിയോപ്പതിക് മെഡിക്കൽ കോളേജുകളിലെ ബന്ധപ്പെട്ട വകുപ്പുകളിൽ നിന്നും വിരമിച്ച സെൻട്രൽ കൗൺസിൽ ഓഫ് ഹോമിയോപ്പതി/ നാഷണൽ കൗൺസിൽ ഓഫ് ഹോമിയോപ്പതി നിഷ്‌കർഷിച്ചിരിക്കുന്ന യോഗ്യതയുള്ള അധ്യാപകരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.

അപേക്ഷ ഏപ്രിൽ 30നു മുമ്പായി പ്രിൻസിപ്പാൾ ആൻഡ് കൺട്രോളിംഗ് ഓഫീസർ, ഗവ. ഹോമിയോപ്പതിക് മെഡിക്കൽ കോളേജ്, തിരുവനന്തപുരം- 695009 എന്ന മേൽവിലാസത്തിൽ അയയ്ക്കണം.

തിരുവനന്തപുരം: കേരള നഴ്‌സസ് ആൻഡ് മിഡ് വൈവ്‌സ്‌ കൗൺസിൽ ഓഫീസിൽ ജൂനിയർ സൂപ്രണ്ട് തസ്തികയിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 43,400-91,200 ആണ് ശമ്പള നിരക്ക്.

സർക്കാർ സർവീസിൽ സമാന തസ്തികകളിൽ സേവനമനുഷ്ഠിക്കുന്നവർക്ക് അപേക്ഷിക്കാം. ബയോഡാറ്റാ, റൂൾ 144 പ്രകാരമുള്ള സ്റ്റേറ്റ്‌മെന്റ്, മാതൃവകുപ്പിൽ നിന്നും ലഭിച്ച നിരാക്ഷേപ പത്രം എന്നിവ സഹിതം ഏപ്രിൽ 29 വൈകീട്ട് 5നു മുമ്പ് രജിസ്ട്രാർ, കേരള നഴ്‌സസ് ആൻഡ് മിഡ് വൈവ്‌സ്‌ കൗൺസിൽ, റെഡ് ക്രോസ് റോഡ്, തിരുവനന്തപുരം – 695 035 എന്ന വിലാസത്തിൽ അപേക്ഷിക്കണം.