തിരുവനന്തപുരം: ഫാക്ടറീസ് ആൻഡ് ബോയിലേഴ്‌സ് വകുപ്പിൽ REMOTE SENSING ENABLED ONLINE CHEMICAL RESPONSE SYSTEM (ROCERS) പദ്ധതിയുടെ ഭാഗമായി എറണാകുളം CHEMREC ൽ കരാർ അടിസ്ഥാനത്തിൽ സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ, GIS എക്‌സ്പർട്ട് തസ്തികകളിലേക്ക് വാക്ക് ഇൻ ഇന്റർവ്യൂ നടത്തി നിയമനം നടത്തുന്നു.
ആദ്യ തസ്തികയ്ക്ക് Ist class in B.E/ B Tech.(CS/EC/IT), MCA with minimum of 2 years of experience or first class in Diploma / BSc in Computer / E&C / IT Engineering with minimum of 4-6 years of experience എന്നിവയാണ് യോഗ്യത. GIS എക്‌സ്പർട്ട് തസ്തികയ്ക്ക് First class in B.E/ BTech / M.Tech / MSc in Geo Informatics, Remote Sensing, Environmental Sciences or equivalent with minimum of 2 years of experience ആണ് യോഗ്യത. രണ്ട് തസ്തികകൾക്കും മാസം പരമാവധി 32,560 രൂപ ശമ്പളം ലഭിക്കും. പ്രായം പി.എസ്.സി നിയമപ്രകാരം. ഒരു വർഷമാണ് കാലാവധി.
കൂടിക്കാഴ്ച ഓഗസ്റ്റ് 25ന് 11 മണിക്ക് എറണാകുളം കാക്കനാട്ടെ ഫാക്ടറീസ് ആൻഡ് ബോയിലേഴ്‌സ് ജോയിന്റ് ഡയറക്ടറുടെ ഓഫീസിൽ വെച്ച് നടക്കും. ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്ന അസൽ രേഖകളും അവയുടെ ഒരു സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം ഹാജരാകണം.

