Career (Page 29)

കൊച്ചി: കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേന ഓസ്ട്രിയയിലേക്ക് നഴ്‌സുമാരുടെ സൗജന്യ നിയമനം (50 ഒഴിവുകൾ). നഴ്സിങ്ങിൽ ബിരുദം ഉള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 30 വയസ്സ്. ശമ്പളം പ്രതിമാസം 2600 യൂറോ മുതൽ 4000 യൂറോ വരെ. വിസ, വിമാന ടിക്കറ്റ് എന്നിവ സൗജന്യമായിരിക്കും. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് സൗജന്യമായി ജർമ്മൻ ഭാഷ A1 മുതൽ B2 വരെ പരിശീലനം നൽകും.

ജർമ്മൻ ഭാഷയിൽ B1/B2 അംഗീകൃത പരീക്ഷ പാസായവർക്കും അപേക്ഷിക്കാം. താത്പര്യമുള്ള ഉദ്യോഗാർഥികൾ ബയോഡേറ്റ ഒക്ടോബർ 26നു മുൻപ് gm@odpec.in എന്ന മെയിലിലേക്ക് അയയ്ക്കണം. വിശദ വിവരങ്ങൾക്ക്: www.odepc.kerala.gov.in, 0471-2329440/41/42/43/44/45, 77364 96574.

തിരുവനന്തപുരം: തിരുവനന്തപുരം കേരള യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ പ്രവർത്തിക്കുന്ന കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരംഭമായ മോഡൽ കരിയർ സെന്റർ ഒക്ടോബർ 28ന് രാവിലെ 10 മുതൽ സൗജന്യ പ്ലേസ്‌മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു. പ്രമുഖ ഐടി കമ്പനി ഉൾപ്പെടെ വിവിധ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് ബി.ടെക്/ബി.സി.എ/എം.സി.എ/എസ്.എസ്.എൽ.സി/പ്ലസ്ടു/ഡിഗ്രി യോഗ്യതയായുള്ള ഉദ്യോഗാർഥികൾക്കായി വിവിധ തസ്തികകളിലെ ഒഴിവുകളിലേക്കാണ് പ്ലേസ്‌മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നത്.

പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർഥികൾ ഒക്ടോബർ 27 ഉച്ചയ്ക്ക് ഒരു മണിക്ക് മുൻപായി bit.ly/3FabAmn എന്ന ലിങ്ക് വഴി പേര് രജിസ്റ്റർ ചെയ്യണം. ഒഴിവുകൾ സംബന്ധിച്ച വിശദവിവരങ്ങൾക്ക്: www.facebook.com/MCCTVM, 0471 – 2304577.

തിരുവനന്തപുരം: മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന അപെക്‌സ് ട്രോമ ആൻഡ് എമർജൻസി ലേണിങ് സെന്ററിലേക്ക് നഴ്‌സ് ട്രെയിനർ, ഐ ടി എക്‌സിക്യൂട്ടീവ്, ഓഫീസ് അറ്റൻഡന്റ്, ഹൗസ് കീപ്പർ കരാർ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, വേതന നിരക്ക് എന്നിവ സംബന്ധിച്ച വിജ്ഞാപനത്തിന്റെ വിശദവിവരം www.dme.kerala.gov.in ൽ ലഭിക്കും.

ട്രെയിനർ, ഐ.ടി എക്‌സിക്യൂട്ടീവ് എന്നീ തസ്തികകളിലെ നിയമനത്തിനായുള്ള കൂടിക്കാഴ്ച ഒക്ടോബർ 25നും ഓഫീസ് അറ്റൻഡന്റ്, ഹൗസ് കീപ്പർ എന്നീ തസ്തികകളിലെ നിയമനത്തിനായുള്ള കൂടിക്കാഴ്ച 26നും രാവിലെ 10.30ന് മെഡിക്കൽ വിദ്യാഭ്യാസ കാര്യാലയത്തിൽ നടക്കും. യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റ്, ബയോഡാറ്റ എന്നിവ സഹിതം കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.

തിരുവനന്തപുരം: പാലോട് സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അനിമൽ ഡിസീസിൽ ലൈവ് സ്റ്റോക്ക് ഹെൽത്ത് ആൻഡ് ഡിസീസ് കൺട്രോൾ പ്രോഗ്രാമിന് കീഴിലുള്ള ഫുട്ട് ആൻഡ് മൗത്ത് ഡിസീസ് ലാബോറട്ടറി (ICAR Project) യിൽ യങ് പ്രൊഫഷണൽ (YP-II) തസ്തികയിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വെറ്ററിനറി സയൻസ് / എൻജിനീയറിംഗ് ബയോടെക്‌നോളജി എന്നിവയിൽ ബിരുദം / ബിരുദാനന്തര ബിരുദം ഉള്ളവർക്ക് അപേക്ഷിക്കാം. ഇമ്മ്യൂണോ ഡയഗ്‌നോസ്റ്റിക് പ്രൊസീജിയേഴ്‌സിലുള്ള പ്രവൃത്തി പരിചയം അഭികാമ്യം. പ്രായപരിധി 24 – 45 വയസ്.

അപേക്ഷകർ ഫോട്ടോ പതിച്ച ബയോഡാറ്റയും സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം ചീഫ് ഡിസീസ് ഇൻവെസ്റ്റിഗേഷൻ ഓഫീസർ, സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അനിമൽ ഡിസീസ്, പാലോട്, പച്ച. പി. ഒ. തിരുവനന്തപുരം – 695562 എന്ന വിലാസത്തിൽ തപാൽ മുഖേനയോ നേരിട്ടോ ഒക്ടോബർ 25ന് വൈകിട്ട് 5ന് മുൻപ് അപേക്ഷിക്കണം.

തിരുവനന്തപുരം: ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് മുഖേന നടത്തുന്ന പ്രോജക്ടിൽ ഒഴിവുകൾ. സോഷ്യൽ മീഡിയ ക്രിയേറ്റീവ് അസിസ്റ്റന്റുമാരെയും ഡിസൈനർമാരെയുമാണ് നിയമിക്കുന്നത്.

കരാർ അടിസ്ഥാനത്തിൽ ഒരുവർഷത്തേക്കാണ് നിയമിക്കുന്നത്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ നൽകാം. സോഷ്യൽ മീഡിയ ക്രിയേറ്റീവ് അസിസ്റ്റന്റ് തസ്തികയിൽ അപേക്ഷിക്കുന്നവർക്ക് ബിരുദവും ജേർണസത്തിൽ ബിരുദാനന്തര ബിരുദം/ പി ജി ഡിപ്ലോമ, മൊബൈൽ ജേണലിസത്തിലെ അറിവ്, മാധ്യമപ്രവർത്തനത്തിൽ കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തിപരിചയം, സോഷ്യൽ മീഡിയ പ്രവർത്തി പരിചയം തുടങ്ങിയവ അഭികാമ്യമാണ്. ഡിസൈനർ ഒഴിവിലേക്ക് അപേക്ഷിക്കുന്നവർക്ക്‌ പ്ലസ് ടു, ഡിസൈനിങ്ങിൽ കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തിപരിചയം, ഡിസൈനിങ് സോഫ്റ്റ്‌ വെയറുകളിലെ അറിവ്, ആശയം ലഭിച്ചാൽ സ്വന്തമായി ഡിസൈൻ ചെയ്യാനുള്ള പരിജ്ഞാനം തുടങ്ങിയ യോഗ്യതകൾ ഉണ്ടായിരിക്കണം. വീഡിയോ എഡിറ്റിങ്ങിൽ പരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും.

അപേക്ഷകൾ ഒക്ടോബർ 25 നകം www.careers.cdit.org യിലൂടെ ഓൺലൈനായി സമർപ്പിക്കാം.

തിരുവനന്തപുരം: പാലോട് സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അനിമൽ ഡിസീസിൽ ലൈവ് സ്റ്റോക്ക് ഹെൽത്ത് ആൻഡ് ഡിസീസ് കൺട്രോൾ പ്രോഗ്രാമിന് കീഴിലുള്ള ഫുട്ട് ആൻഡ് മൗത്ത് ഡിസീസ് ലാബോറട്ടറി (ICAR Project) യിൽ യങ് പ്രൊഫഷണൽ (YP-II) തസ്തികയിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

വെറ്ററിനറി സയൻസ് / എൻജിനീയറിംഗ് ബയോടെക്‌നോളജി എന്നിവയിൽ ബിരുദം / ബിരുദാനന്തര ബിരുദം ഉള്ളവർക്ക് അപേക്ഷിക്കാം. ഇമ്മ്യൂണോ ഡയഗ്‌നോസ്റ്റിക് പ്രൊസീജിയേഴ്‌സിലുള്ള പ്രവൃത്തി പരിചയം അഭികാമ്യം. പ്രായപരിധി 24 – 45 വയസ്.

അപേക്ഷകർ ഫോട്ടോ പതിച്ച ബയോഡാറ്റയും സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം ചീഫ് ഡിസീസ് ഇൻവെസ്റ്റിഗേഷൻ ഓഫീസർ, സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അനിമൽ ഡിസീസ്, പാലോട്, പച്ച. പി. ഒ. തിരുവനന്തപുരം – 695562 എന്ന വിലാസത്തിൽ തപാൽ മുഖേനയോ നേരിട്ടോ ഒക്ടോബർ 25ന് വൈകിട്ട് 5ന് മുൻപ് അപേക്ഷിക്കണം.

തിരുവനന്തപുരം: പ്രോജക്ട് അസിസ്റ്റന്റ് ഒഴിവ്. കേരള വന ഗവേഷണ സ്ഥാപനത്തിൽ മാർച്ച് 2024 വരെ കാലാവധിയുള്ള ഒരു സമയ ബന്ധിത ഗവേഷണ പദ്ധതിയായ ‘Ecological studies on post restoration success of threatened plants in situ’ ൽ ഒരു പ്രോജക്ട് അസിസ്റ്റന്റ് താത്കാലിക ഒഴിവിലേക്കാണ് നിയമിക്കുന്നത്.

ഒക്ടോബർ 25 ന് ബുധനാഴ്ച രാവിലെ 10 നു കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശൂർ പീച്ചിയിലുള്ള ഓഫീസിൽ വെച്ച് ഇന്റർവ്യൂ നടത്തും. വിശദവിവരങ്ങൾക്ക് : www.kfri.res.in.

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെയും ആറ്റിങ്ങൽ ഗവൺമെന്റ് കോളേജിന്റെയും സംയുക്താഭിമുഖ്യത്തിൽ മുപ്പതിലധികം പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളെ പങ്കെടുപ്പിച്ച് തൊഴിൽമേള നടത്തുന്നു. ഒക്ടോബർ 21 ശനിയാഴ്ച ആറ്റിങ്ങൽ ഗവൺമെന്റ് കോളേജിലാണ് തൊഴിൽമേള നടക്കുക. പ്രവൃത്തി പരിചയമുള്ളവരെയും ഇല്ലാത്തവരെയും മേള ഒരുപോലെ ലക്ഷ്യമിടുന്നു. പ്ലസ് ടു / ഐ.റ്റി.ഐ / ഡിപ്ലോമ / ബിരുദം / ബിരുദാനന്തര ബിരുദമുള്ള ഏതൊരാൾക്കും മേളയിൽ പങ്കെടുക്കാം.

നഴ്സിംഗ്, ഫാർമസിസ്റ്റ്, സൈക്കോളജിസ്റ്റ്, ലാബ് ടെക്നിഷ്യൻ, റേഡിയോഗ്രാഫർ, ഫിസിയോ തെറാപ്പിസ്റ്റ്, വെബ് ഡിസൈനർ, സൈറ്റ് എഞ്ചിനീയർ, വിപണന മേഖല, ഓട്ടോമൊബൈൽ, ടെലികോം, ഇലക്ട്രോണിക്സ് മേഖലകളിലടക്കം പ്രമുഖരായ സ്വകാര്യ സ്ഥാപനങ്ങളാണ് തൊഴിൽ നൽകുവാനായി മേളയിൽ എത്തുന്നത്. താല്പര്യമുള്ളവർ ‘http://www.ncs.gov.in/’www.ncs.gov.in എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യണം. ഒഴിവുകളുടെ വിവരങ്ങൾ അറിയാനായി https://docs.google.com/spreadsheets/d/1OESqUu81imn63t9buo5Aw8hJxaZx Rc1w_, ‘https://docs.google.com/spreadsheets/d/1OESqUu81imn63t9buo5Aw8hJxaZxRc1w_TbLz113RwI/ edit?usp=sharing’TbLz113RwI/edit?usp=sharing ലിങ്കുകൾ സന്ദർശിക്കുക.

മേളയിൽ പങ്കെടുക്കുന്ന ഉദ്യോഗാർത്ഥികൾ കുറഞ്ഞത് ആറ് സെറ്റ് ബയോഡാറ്റയും സർട്ടിഫിക്കറ്റുകളുടെ പകർപ്പും NCS ഐ.ഡി യും കൈയ്യിൽ കരുതണം. സംശയങ്ങൾക്ക് – ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലോ അതാത് ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലോ ബന്ധപ്പെടാവുന്നതാണ്. ഫോൺ : 0471-2992609.

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് – എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ 30ൽ അധികം പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളെ പങ്കെടുപ്പിച്ച് മെഗാ തൊഴിൽ മേള സംഘടിപ്പിക്കുന്നു. ഒക്ടോബർ 21ന് ആറ്റിങ്ങൽ ഗവ. കോളജിലാണ് മേള. മേളയിൽ രണ്ടായിരത്തിലധികം തൊഴിൽ അവസരങ്ങളാണ് പ്രതീക്ഷിക്കുന്നത്. ഐ.ടി, ഹോസ്പിറ്റൽ, വിപണന മേഖല, ബി.പി.ഒ, ഓട്ടോമൊബൈൽസ്, ടെലികോം, ഇലക്ട്രോണിക്‌സ് മേഖലകളിലടക്കം പ്രമുഖരായ സ്വകാര്യ കമ്പനികളാണ് തൊഴിൽ നൽകാനായി മേളയിൽ എത്തുന്നത്.

പ്ലസ്ടു/ഐ.ടി.ഐ/ഡിപ്ലോമ/ബിരുദം/ബിരുദാനന്തര ബിരുദവും 35 വയസിൽ താഴെ പ്രായമുള്ള ഏതൊരാൾക്കും മേളയിൽ പങ്കെടുക്കാം. പങ്കെടുക്കുന്ന ഉദ്യോഗാർഥികൾ കുറഞ്ഞത് ആറ് സെറ്റ് ബയോഡാറ്റയും സർട്ടിഫിക്കറ്റിന്റെ പകർപ്പും കൈയിൽ കരുതണം. https://forms.gle/dUGrEUMPRrnbFesy7 എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യുന്നവർക്ക് മാത്രമേ മേളയിൽ പങ്കെടുക്കാൻ സാധിക്കൂ. കൂടുതൽ വിവരങ്ങൾക്ക്: 0471-2992609.

തിരുവനന്തപുരം: എൽ ബി എസ്സ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന പൂജപ്പുര സെന്റർ ഓഫ് എക്സലൻസ് ഫോർ ഡിസെബിലിറ്റി സ്റ്റഡീസിലേക്ക് ഭിന്നശേഷിയുള്ള കുട്ടികളെ ബുക്ക് ബൈഡിംഗ് കോഴ്സ് പഠിപ്പിക്കുന്നതിന് ഗസ്റ്റ് ഫാക്കൽറ്റിയെ ആവശ്യമുണ്ട്. പ്രിന്റിംഗ് ടെക്നോളജിയിലുള്ള ഡിപ്ലോമ/ബുക്ക് ബൈൻഡിംഗിൽ കെ.ജി.ടി.ഇ അല്ലെങ്കിൽ എൻ.ജി.ടി.ഇ ലോവർ/ വി.എച്ച്.എസ്.ഇ വിത്ത് പ്രിന്റിംഗ് ടെക്നോളജി അല്ലെങ്കിൽ തതുല്യ യോഗ്യതയും പ്രവർത്തി പരിചയവും ഉള്ളവരെയാണ് തിരഞ്ഞെടുക്കുന്നത്.

കൂടാതെ ഫ്ളോറൽ ഡെക്കറേഷൻ ആൻഡ് ബൊക്കെ മേക്കിംഗ്, ഓർണമെന്റ് മേക്കിംഗ്, ഗ്ലാസ്സ്/പോട്ട് എംപോസിംഗ് പെയിന്റിംഗ് കോഴ്സും പഠിപ്പിക്കുന്നതിന് ഗസ്റ്റ് ഫാക്കൽറ്റിയെ ആവശ്യമുണ്ട്. ബാച്ച്ലർ ഓഫ് ഫൈൻ ആർട്സ്/ ഡിപ്ളോമ ഇൻ ഫൈൻ ആർട്സ് അല്ലെങ്കിൽ തതുല്യ യോഗ്യതയും പ്രവർത്തി പരിചയവും ഉള്ളവരെയാണ് തിരഞ്ഞെടുക്കുന്നത്. മേൽപ്പറഞ്ഞ യോഗ്യതയുള്ളവരുടെ അഭാവത്തിൽ ഫ്ളോറൽ ഡെക്കറേഷൻ ആൻഡ് ബൊക്കെ മേക്കിംഗ്, ഓർണമെന്റ് മേക്കിംഗ്, ഗ്ലാസ്സ്/പോട്ട് എംപോസിംഗ് പെയിന്റിംഗിലുള്ള സാധുവായ സർട്ടിഫിക്കറ്റും പ്രവർത്തി പരിചയവും ഉള്ളവരെയും പരിഗണിക്കും.

താൽപര്യമുള്ളവർ ബയോഡാറ്റയും, യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സഹിതം ഒക്ടോബർ 27ന് വൈകിട്ട് 5നകം ഡയറക്ടർ ഇൻ ചാർജ്, സെന്റർ ഓഫ് എക്സലൻസ് ഫോർ ഡിസബിലിറ്റി സ്റ്റഡീസ്, പൂജപ്പുര, തിരുവനന്തപുരം 695012 എന്ന വിലാസത്തിൽ ലഭ്യമാക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471 2345627.