തിരുവനന്തപുരം: ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് മുഖേന നടത്തുന്ന പ്രോജക്ടിൽ ഒഴിവുകൾ. സോഷ്യൽ മീഡിയ ക്രിയേറ്റീവ് അസിസ്റ്റന്റുമാരെയും ഡിസൈനർമാരെയുമാണ് നിയമിക്കുന്നത്.
കരാർ അടിസ്ഥാനത്തിൽ ഒരുവർഷത്തേക്കാണ് നിയമിക്കുന്നത്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ നൽകാം. സോഷ്യൽ മീഡിയ ക്രിയേറ്റീവ് അസിസ്റ്റന്റ് തസ്തികയിൽ അപേക്ഷിക്കുന്നവർക്ക് ബിരുദവും ജേർണസത്തിൽ ബിരുദാനന്തര ബിരുദം/ പി ജി ഡിപ്ലോമ, മൊബൈൽ ജേണലിസത്തിലെ അറിവ്, മാധ്യമപ്രവർത്തനത്തിൽ കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തിപരിചയം, സോഷ്യൽ മീഡിയ പ്രവർത്തി പരിചയം തുടങ്ങിയവ അഭികാമ്യമാണ്. ഡിസൈനർ ഒഴിവിലേക്ക് അപേക്ഷിക്കുന്നവർക്ക് പ്ലസ് ടു, ഡിസൈനിങ്ങിൽ കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തിപരിചയം, ഡിസൈനിങ് സോഫ്റ്റ് വെയറുകളിലെ അറിവ്, ആശയം ലഭിച്ചാൽ സ്വന്തമായി ഡിസൈൻ ചെയ്യാനുള്ള പരിജ്ഞാനം തുടങ്ങിയ യോഗ്യതകൾ ഉണ്ടായിരിക്കണം. വീഡിയോ എഡിറ്റിങ്ങിൽ പരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും.
അപേക്ഷകൾ ഒക്ടോബർ 25 നകം www.careers.cdit.org യിലൂടെ ഓൺലൈനായി സമർപ്പിക്കാം.

