Career (Page 30)

കൊല്ലം: കൊല്ലം സർക്കാർ മെഡിക്കൽ കോളജിൽ ജൂനിയർ റസിഡന്റ് തസ്തികയിലെ താൽക്കാലിക ഒഴിവുകളിലേക്ക് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു. ഒക്ടോബർ 20 രാവിലെ 11 മണിക്ക് കൊല്ലം ഗവ. മെഡിക്കൽ കോളജ് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിലാണ് ഇന്റർവ്യൂ.

ടിസിഎംസി രജിസ്‌ട്രേഷനോടുകൂടിയ എം.ബി.ബി.എസ് ബിരുദം അഭികാമ്യം. പ്രായപരിധി 40 വയസ്. വേതനം 45,000. താൽപര്യമുള്ളവർ ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്ന അസൽ രേഖകളും അവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും പാസ്‌പോർട്ട് ഫോട്ടോയും കൊണ്ടുവരണം.

തിരുവനന്തപുരം: കേരള എക്‌സൈസ് വകുപ്പിൽ സിവിൽ എക്‌സൈസ് ഓഫീസർ നിയമനം. പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ പരീക്ഷ പാസ് ആയിരിക്കണം. പ്രായ പരിധി : 19 – 31 ( നിയമാനുസൃതമായ വയസ്സിളവ് ഉണ്ടാകും ). ശാരീരിക യോഗ്യത : കുറഞ്ഞത് 165 സെ.മി ഉയരം, 81 സെ മി കുറയാത്ത നെഞ്ചളവും കുറഞ്ഞത് 5 സെ മി വികാസവും. അപേക്ഷകർക്ക് ശാരീരിക ന്യൂനതകൾ ഒന്നും ഉണ്ടായിരിക്കരുത്. നല്ല കാഴ്ച ശക്തിയും, ശാരീരിക ക്ഷമതയും ഉണ്ടായിരിക്കണം.

എല്ലാ ഉദ്യോഗാർത്ഥികളും 2.5 കിലോമീറ്റർ ദൂരം 13 മിനിറ്റിനുള്ളിൽ ഓടി പൂർത്തിയാക്കേണ്ട എൻഡ്യുറൻസ് ടെസ്റ്റ് വിജയിക്കണം. ഓരോ ഉദ്യോഗാർത്ഥിയും നാഷണൽ ഫിസിക്കൽ എഫിഷ്യൻസി ടെസ്റ്റിന്റെ വൺ സ്റ്റാർ നിലവാരത്തിലുള്ള എട്ട് ഇനങ്ങളിൽ ഏതെങ്കിലും അഞ്ചിനങ്ങളിൽ യോഗ്യത നേടണം. കൂടുതൽ വിവരങ്ങൾക്ക് കേരള പബ്ലിക് സർവീസ് കമ്മീഷൻ പബ്ലിഷ് ചെയ്തിട്ടുള്ള നോട്ടിഫിക്കേഷൻ കാണുക. ഉദ്യോഗാർത്ഥികൾ ഒറ്റത്തവണ രജിസ്ട്രേഷൻ പൂർത്തിയാക്കിയ ശേഷം പബ്ലിക് സർവ്വീസ് കമ്മീഷൻ ഔദ്യോഗിക വെബ്സൈറ്റ് വഴിയാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. അപേക്ഷ നൽകേണ്ട അവസാന തീയതി: നവംബർ ഒന്ന്.

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ ഒരു സംസ്ഥാന സർക്കാർ സ്ഥാപനത്തിൽ കോബ്ലർ തസ്തികയിൽ ഓപ്പൺ വിഭാഗത്തിൽ ഒരു താത്കാലിക ഒഴിവുണ്ട്. എസ്.എസ്.എൽ.സി / തത്തുലം, ലെതർ വർക്‌സിലുള്ള പ്രാവീണ്യം എന്നിവയാണു യോഗ്യത. വയസ് 01.01.2023 ന് 18നും 41നും മധ്യേ (നിയമാനുസൃത വയസിളവ് ബാധകം). ശമ്പളം 24,400-55,200.

നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ ഒക്ടോബർ 25നകം പേര് രജിസ്റ്റർ ചെയ്യണം.

തിരുവനന്തപുരം: തിരുവനന്തപുരത്തെ പിടിപി നഗറിൽ റവന്യൂ വകുപ്പിനു കീഴിലുള്ള ഇൻസ്റ്റിറ്റൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റിൽ ഒഴിവ്. എംബിഎ (ഡിസാസ്റ്റർ മാനേജ്‌മെന്റ്) പ്രോഗ്രാമിലേക്ക്, യുജിസി നിഷ്‌കർഷിച്ചിട്ടുള്ള യോഗ്യതയുള്ളവരെ പ്രിൻസിപ്പൽ/പ്രൊഫസർ (പ്രതിമാസ ശമ്പളം – 50,000 (കൺസോളിഡേറ്റഡ്) – ഒഴിവ് -1, അസിസ്റ്റന്റ് പ്രൊഫസർ (പ്രതിമാസ ശമ്പളം – 35,000) (കൺസോളിഡേറ്റഡ്), ഒഴിവ്- 2) തസ്തികളിലേക്കാണ് താത്കാലികമായി നിയമനം നടത്തുന്നത്.

വാക്ക്-ഇൻ-ഇന്റർവ്യൂ ഒക്ടോബർ 20ന് രാവിലെ 10ന് ഐ.എൽ.ഡി.എം ക്യാമ്പസിൽ നടത്തുന്നു. താത്പര്യമുള്ളവർ യോഗ്യതയും പരിചയവും തെളിയിക്കുന്ന രേഖകൾ സഹിതം ഹാജരാകണം.

കൊച്ചി: കളമശ്ശേരി ഗവ. ഐ.ടി.ഐ. ക്യാംപസിൽ പ്രവർത്തിച്ചു വരുന്ന വ്യാവസായിക പരിശീലന വകുപ്പിന്റെ കീഴിലുള്ള ഗവ. അഡ്വാൻസ്ഡ് വൊക്കേഷണൽ ട്രെയിനിംഗ് സിസ്റ്റം (ഗവ. എ.വി.ടി.എസ്) എന്ന സ്ഥാപനത്തിൽ അഡ്വാൻസ്ഡ് വെൽഡിംഗ്, ഡൊമസ്റ്റിക് മെയിന്റനൻസ്(ഇലക്ട്രിക്കൽ) എന്നീ ട്രേഡുകളിൽ ഗസ്റ്റ് ഇൻസ്ട്രക്ടറഉടെ താൽക്കാലിക ഒഴിവുണ്ട്. മണിക്കൂറിന് 240 രൂപാ നിരക്കിൽ പരമാവധി 24,000 രൂപ പ്രതിമാസവേതനം ലഭിക്കും.

അഡ്വാൻസ്ഡ് വെൽഡിംഗിന് മുസ്ലിം വിഭാഗത്തിലും ഡൊമസ്റ്റിക് അപ്ലയൻസസ് മെയിന്റനൻസിന് ഓപ്പൺ വിഭാഗത്തിലും ഓരോ ഒഴിവുണ്ട്. അഡ്വാൻസ്ഡ് വെൽഡിംഗ് ന് മെക്കാനിക്കൽ എഞ്ചിനിയറിംഗിൽ ഡിഗ്രിയും ഈ മേഖലയിൽ ഒരു വർഷം പ്രവർത്തിപരിചയവും അല്ലെങ്കിൽ ഡിപ്ലോമയും ഈ മേഖലയിൽ രണ്ടു വർഷം പ്രവർത്തിപരിചയവും അല്ലെങ്കിൽ NTC/NACയും ഈ മേഖലയിൽ മൂന്ന് വർഷം പ്രവർത്തന പരിചയവുമാണ് യോഗ്യത. ഡൊമസ്റ്റിക് അപ്ലയൻസസ് മെയിന്റനൻസ് ന് ഇലക്ട്രിക്കൽ എഞ്ചിനിയറിംഗിൽ ഡിഗ്രിയും ഈ മേഖലയിൽ ഒരു വർഷം പ്രവർത്തിപരിചയവും അല്ലെങ്കിൽ ഡിപ്ലോമയും ഈ മേഖലയിൽ രണ്ടു വർഷം പ്രവർത്തിപരിചയവും അല്ലെങ്കിൽ NTC/NACയും ഈ മേഖലയിൽ മൂന്ന് വർഷം പ്രവർത്തിപരിചയവുമാണ് യോഗ്യത. യോഗ്യതയുള്ള ഉദ്യോഗാർഥികൾ ഒക്ടോബർ 18നു രാവിലെ 11നു എ.വി.ടി.എസ്. പ്രിൻസിപ്പാൾ മുമ്പാകെ ഹാജരാകണം. ഫോൺ: 8089789828, 0484-2557275.

തിരുവനന്തപുരം: തൈക്കാടുള്ള കെക്‌സോൺ ആസ്ഥാനമായും കോഴിക്കോട് ജില്ല സൈനികക്ഷേമ വകുപ്പ് ആസ്ഥാനമായും നിലവിലുള്ള Clerk (Marketing & Liaison) ഒഴിവുകളിൽ വിമുക്തഭടന്മാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഓരോ ഒഴിവുകളാണുള്ളത്. ക്ലറിക്കൽ വർക്ക്, കമ്പ്യൂട്ടർ പരിജ്ഞാനം, അക്കൗണ്ടിങ്, ലെയ്‌സൺ വർക്ക്, മാർക്കറ്റിങ് എന്നിവയിൽ പ്രാവീണ്യം ഉണ്ടായിരിക്കണം. മാർക്കറ്റിങ് സംബന്ധമായി വിവിധ ജില്ലകളിൽ യാത്ര ചെയ്യാൻ സന്നദ്ധരായിരിക്കണം.

ടൂവിലർ/ഫോർവീലർ (എൽ.എം.വി) ലൈസൻസ് ഉള്ളവരും ഡ്രൈവിങ് പ്രാവീണ്യം ഉള്ളവരും ആയിരിക്കണം. താത്പര്യമുള്ളവർ kexconkerala2022@gmail.com എന്ന ഇ-മെയിലിൽ ബയോഡാറ്റാ സഹിതം അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 21ന് ഉച്ചയ്ക്ക് 12 വരെ.

തിരുവനന്തപുരം: തിരുവനന്തപുരം കോളജ് ഓഫ് എൻജിനിയറിങ്ങിന്റെ സർക്കാരിതര ഫണ്ടിൽ നിന്നു വേതനം നൽകുന്ന ബസ് ഡ്രൈവർ കം ക്ലീനർ താത്കാലിക തസ്തികയിൽ 179 ദിവസത്തേക്ക് ദിവസ വേതന നിരക്കിൽ (കരാറടിസ്ഥാനത്തിൽ) ജോലി നോക്കുന്നതിന് താത്പര്യമുള്ള വ്യക്തികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഒരു ഒഴിവാണുള്ളത്.

അപേക്ഷകർ ഏഴാം ക്ലാസ് യോഗ്യതയുള്ളവരും, ഹെവി ഡ്യൂട്ടി വെഹിക്കിൾ ലൈസൻസ് വിത്ത് ബാഡ്ജ്, 10 വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയം, മോട്ടോർ വാഹന നിയമം അനുശാസിക്കുന്ന പ്രകാരമുള്ള കാഴ്ച, കേൾവി എന്നിവയുള്ളവരുമായിരിക്കണം. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വാഹനങ്ങൾ ഓടിച്ച് പരിചയം ഉള്ളവർക്ക് മുൻഗണന. ഡ്രൈവിങ്ങുമായി ബന്ധപ്പെട്ട് മുമ്പ് ശിക്ഷാനടപടികൾക്ക് വിധേയരായവർ ആകരുത്.

താത്പര്യമുള്ളവർ അപേക്ഷാഫോമിന്റെ മാതൃക www.cet.ac.in ൽ നിന്ന് ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച്, യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ഒക്ടോബർ 18നു വൈകിട്ട് നാലിനകം പ്രിൻസിപ്പൽ, കോളജ് ഓഫ് എൻജിനിയറിങ്, ട്രിവാൻഡ്രം, തിരുവനന്തപുരം-16 എന്ന വിലാസത്തിൽ നേരിട്ടോ തപാലിലോ അപേക്ഷകൾ നൽകണം.

കൊച്ചി: കേരള ഹൈക്കോടതിയിൽ വാച്ച്മാൻ തസ്തികയിൽ നിയമനത്തിന് ഇന്ത്യൻ പൗരന്മാരായ യോഗ്യതയുള്ള ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി വിജയം അഥവ തത്തുല്യമാണ് യോഗ്യത. ബിരുദധാരിയാകരുത്. മികച്ച ശരീരപ്രകൃതി, രാത്രിയും പകലും നിർദ്ദേശാനുസരണം ജോലി ചെയ്യാനുള്ള സന്നദ്ധത എന്നിവയും വേണം. ഉദ്യോഗാർഥികൾ 02/01/1987 നും 01/01/2005 നും ഇടയിൽ (രണ്ടു തീയതികളും ഉൾപ്പെടെ) ജനിച്ചവരായിരിക്കണം. പ്രായം സംബന്ധിച്ച മറ്റ് ഇളവുകൾ വിശദമായ വിജ്ഞാപനത്തിൽ ലഭിക്കും.

4 ഒഴിവുകളാണുള്ളത്. ശമ്പള സ്‌കെയിൽ: 24400-55200. വിശദമായ വിജ്ഞാപനം കേരള ഹൈക്കോടതിയുടെ റിക്രൂട്ട്‌മെന്റ് പോർട്ടലിൽ (www.hckeralarecruitment.nic.in) ലഭിക്കും. ഉദ്യോഗാർഥികൾക്ക് ഈ പോർട്ടൽ മുഖേന അപേക്ഷകൾ ഓൺലൈൻ ആയി സമർപ്പിക്കാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 26.

തിരുവനന്തപുരം: സംസ്ഥാന പുരാരേഖാവകുപ്പിൽ സൂക്ഷിച്ചിട്ടുള്ള രേഖകളിൽ നിന്നും മലബാർ കലാപവുമായി ബന്ധപ്പെട്ട രേഖകൾ തെരഞ്ഞെടുത്ത് പ്രസിദ്ധീകരണ യോഗ്യമാക്കി നൽകുന്നതിന് റിസേർച്ച് ഫെല്ലോയെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. മൂന്ന് ഒഴിവുകളാണുള്ളത്. എം.എ ഹിസ്റ്ററി, എം.ഫിൽ ആണ് യോഗ്യത. പി.എച്ച്.ഡി അഭിലഷണീയം. സേവന കാലാവധി ആറ് മാസം. പ്രതിമാസ കരാർ വേതനം 32,560 രൂപ.

അപേക്ഷകൾ ബയോഡേറ്റയും സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം ഡയറക്ടർ, പുരാരേഖാവകുപ്പ്, പുരാരേഖാവകുപ്പദ്ധ്യക്ഷ കാര്യാലയം, നളന്ദ, കവടിയാർ പി.ഒ., തിരുവനന്തപുരം-3 എന്ന വിലാസത്തിൽ അയയ്ക്കണം. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 21. ഇന്റർവ്യവിന്റെ തീയതിയും സ്ഥലവും പിന്നീട് അറിയിക്കും. തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികളുടെ സേവനം വകുപ്പുമായുള്ള കരാറിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും.

തിരുവനന്തപുരം: യു.കെ (യുണൈറ്റഡ് കിംങ്ഡം) യിലെ വിവിധ എൻഎച്ച്എസ്സ് (NHS) ട്രസ്റ്റുകളിലേയ്ക്ക് നഴ്‌സുമാർക്ക് അവസരങ്ങളുമായി നോർക്ക റൂട്ട്‌സ് റിക്രൂട്ട്‌മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു. 2023 ഒക്ടോബറിൽ മംഗളൂരുവിൽ നടക്കുന്ന റിക്രൂട്ട്‌മെന്റിലേയ്ക്ക് നഴ്‌സിങ് പ്രൊഫഷണലുകൾക്ക് ഇപ്പോൾ അപേക്ഷിക്കാവുന്നതാണ്. കാലതാമസവും ഇടനിലക്കാരെയും ഒഴിവാക്കി ആരോഗ്യമേഖലയിലെ പ്രൊഫെഷനലുകൾക്ക് സുതാര്യമായ തൊഴിൽ കുടിയേറ്റത്തിനുള്ള അവസരമാണ് ഈ ഡ്രൈവ് ലക്ഷ്യമിടുന്നത്.

നഴ്‌സിങ്ങിൽ ബിരുദമോ ഡിപ്ലോമയോ വിദ്യാഭ്യാസ യോഗ്യതയും, ഇംഗ്ലീഷ് ഭാഷ പ്രാവീണ്യം തെളിയിക്കുന്ന IELTS/ OET യു.കെ സ്‌കോറും ഉളള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. നഴ്‌സുമാരുടെ അഭിമുഖം 2023 ഒക്ടോബര് 17, 18 ന് മംഗളൂരുവിലെ ഹോട്ടൽ-താജ് വിവാന്തയിൽ നടക്കും.

ജനറൽ മെഡിക്കൽ & സർജിക്കൽ/ എമർജൻസി നഴ്‌സ് തസ്തികയിലേക്ക് അപേക്ഷിക്കുന്നവർക്ക് പ്രസ്തുത ഡിപ്പാർട്ടുമെന്റിൽ കഴിഞ്ഞ 3 വർഷത്തിനുള്ളിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തി പരിചയം വേണം. തീയറ്റർ നഴ്‌സ് തസ്തികയിലേക്ക് കഴിഞ്ഞ 2 വർഷത്തിനുള്ളിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തി പരിചയവും മെന്റൽ ഹെൽത്ത് നഴ്‌സ് തസ്തികയിലേക്ക് സൈക്യാട്രി വാർഡിൽ കുറഞ്ഞത് 6 മാസത്തെ പ്രവൃത്തി പരിചയം ആവശ്യമാണ്.

നഴ്‌സിംഗ് കൗൺസിൽ രജിസ്‌ട്രേഷന് ശേഷം സൈക്കിയാട്രിക് വാർഡിൽ കുറഞ്ഞത് 6 മാസം എക്‌സ്പീരിയൻസ് ഉള്ള ഉദ്യോഗാർത്ഥികൾ (OET/IELTS പരീക്ഷക്ക് തയ്യാറെടുക്കുന്നവർ) തിരഞ്ഞെടുക്കപ്പെട്ടാൽ അവരുടെ OET ട്രൈനിങ്ങും പരീക്ഷാഫീസും NHS ട്രസ്റ്റ് തന്നെ വഹിക്കുന്നു എന്നുള്ള പ്രത്യേകതയും ഈ ഡ്രൈവിനുണ്ട്.

തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് സ്ഥിരം നിയമനം ആണ് ലഭ്യമാകുന്നത്. രജിസ്റ്റേർഡ് നഴ്‌സ് ആവുന്ന മുറയ്ക്ക് ബാൻഡ് 5 പ്രകാരമുള്ള ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കും. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ uknhs.norka@kerala.gov.in എന്ന ഇമെയിൽ വിലാസത്തിൽ അവരുടെ ബയോഡാറ്റ, OET /IELTS സ്‌കോർ കാർഡ് , യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, പാസ്സ്‌പോർട്ടിന്റെ പകർപ്പ് , എന്നിവ സഹിതം അപേക്ഷിക്കുക.