Career (Page 28)

തിരുവനന്തപുരം: തിരുവനന്തപുരം ബാർട്ടൺഹിൽ ഗവ. എൻജിനിയറിങ് കോളജിലെ ഊർജതന്ത്ര വിഭാഗത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ ഗസ്റ്റ് അധ്യാപകൻ / അസിസ്റ്റന്റ് പ്രൊഫസർ ഒരു ഒഴിവുണ്ട്. താൽകാലിക നിയമനം നടത്തുന്നതിന് അഭിമുഖം നടത്തും. 55 ശതമാനം മാർക്കോടെ ഫിസിക്‌സിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത.

നെറ്റ് / പിഎച്ച്ഡി അഭികാമ്യം. ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുമായി നവംബർ 2ന് രാവിലെ 9.30ന് കോളജിൽ എത്തണം. കൂടുതൽ വിവരങ്ങൾക്ക് : 0471 – 2300484, 0471 – 2300485.

തിരുവനന്തപുരം: പട്ടികജാതി വികസന വകുപ്പിന് കീഴിലെ മോഡൽ റെസിഡൻഷ്യൽ സ്‌കൂളിലെ അഡോളൻസ് പീരിയഡിലുള്ള വിദ്യാർത്ഥികൾക്ക് സൗഹൃദങ്ങളും പ്രശ്നങ്ങളും യഥാസമയം കണ്ടറിഞ്ഞ് വേണ്ട സഹായങ്ങളും മാർഗ നിർദേശങ്ങളും നൽകുന്നതിന് കൗൺസിലറെ നിയമിക്കുന്നു. സൈക്കോളജി ആൻഡ് സോഷ്യൽ വർക്ക്/സോഷ്യോളജി വിഷയങ്ങളിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത.

പട്ടികജാതി വിഭാഗത്തിൽപ്പെടുന്ന താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ അപേക്ഷ നവംബർ നാലിന് വൈകിട്ട് അഞ്ചിനകം സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന വകുപ്പ് ഓഫീസിൽ ലഭ്യമാക്കണമെന്ന് ജില്ലാ ഡെവലപ്മെന്റ് ഓഫീസർ അറിയിച്ചു. ഫോൺ: 04912 505005.

തിരുവനന്തപുരം: തിരുവനന്തപുരത്ത് നടക്കുന്ന കേരളീയം പരിപാടിയുടെ വേദികളിൽ നിയോഗിക്കുന്നതിന് സ്‌പെഷ്യൽ പൊലീസ് ഓഫീസർമാരെ തിരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. 100 ഒഴിവുകളാണ് നിലവിലുള്ളത്. കുറഞ്ഞത് എസ് എസ് എൽ സി യോഗ്യതയുള്ളവരും 18 -നും 40 -നും ഇടയിൽ പ്രായമുള്ളവരുമായ യുവതീയുവാക്കൾക്ക് അപേക്ഷിക്കാം. നവംബർ ഒന്നു മുതൽ ഏഴുവരെ വരെയാണ് കേരളീയം പരിപാടി നടക്കുന്നത്.

ബയോഡാറ്റ, ഫോട്ടോ, ആധാർ കാർഡിന്റെ പകർപ്പ് എന്നിവ സഹിതമുള്ള അപേക്ഷ acpcdtvm.pol@kerala.gov.in എന്ന വിലാസത്തിലോ 9497902795 എന്ന വാട്‌സാപ്പ് നമ്പറിലോ ഒക്ടോബർ 28 ന് വൈകിട്ട് മൂന്നിനുമുമ്പ് ലഭിക്കണം. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ ഓഫീസിലെ സി- ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിൽ നേരിട്ടും അപേക്ഷ നൽകാം.

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഇൻഫെക്ഷൻ കൺട്രോൾ നഴ്‌സ്, ഡാറ്റാ മാനേജർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വർഷത്തെ കരാർ നിയമനമാണ്. ഇൻഫെക്ഷൻ കൺട്രോൾ നഴ്‌സിന് ബി എസ് സി നഴ്‌സിംഗ് ബിരുദവും 2 വർഷത്തെ പ്രവൃത്തിപരിചയവും പ്രസ്തുത തസ്തികയിൽ ആറ് മാസത്തെ പരിചയവുമാണ് വേണ്ടത്.

ഡാറ്റാ മാനേജർക്ക് കംപ്യൂട്ടർ ആപ്ലിക്കേഷനിൽ ബിരുദം/ഡിപ്ലോമ, പബ്ലിക് ഹെൽത്ത് സെക്ടറിൽ ഡാറ്റാ മാനേജ്‌മെന്റിൽ ഒരു വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. തിരുവനന്തപുരം ജില്ലക്കാർക്കാണ് മുൻഗണന. അപേക്ഷകർ സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് കോപ്പികൾ നവംബർ 10ന് മുമ്പ് മെഡിക്കൽ കോളേജ് പ്രിൻസപ്പലിന്റെ ഓഫീസിൽ സമർപ്പിക്കണം.

തിരുവനന്തപുരം: കേരള സ്റ്റേറ്റ് മെന്റൽ ഹെൽത്ത് അതോറിറ്റിയിൽ നിലവിലുള്ള ഓഫീസ് അറ്റൻഡന്റ് തസ്തികയിലെ ഒഴിവിലേക്ക് അന്യത്ര സേവന വ്യവസ്ഥയിലുള്ള നിയമനത്തിന് സമാന തസ്തികയിലുള്ള വിവിധ സർക്കാർ വകുപ്പുകളിലെ ജീവനക്കാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് : www.ksmha.org.

അതേസമയം, സമഗ്ര ശിക്ഷാ കേരളം സ്റ്റാർസ് പദ്ധതിയിൽ സ്റ്റേറ്റ് പ്രോഗ്രാം ഓഫീസർ, അക്കൗണ്ട്‌സ് ഓഫീസർ, ക്ലാർക്ക് തസ്തികകളിൽ ഡെപ്യൂട്ടേഷൻ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക്: www.ssakerala.in.

തിരുവനന്തപുരം: ദേശീയ ആരോഗ്യ ദൗത്യ(ആരോഗ്യകേരളം)ത്തിന് കീഴിൽ ജില്ലയിൽ മെഡിക്കൽ ഓഫീസർ, മിഡ് ലെവൽ സർവീസ് പ്രൊവൈഡർ തസ്തികയിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

യോഗ്യത: മെഡിക്കൽ ഓഫീസർ / കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ: 1. MBBS, 2. Should have Permanent TCMC/The Council of Modern Medicine Kerala State Registration Certificate.

മിഡ് ലെവൽ സർവീസ് പ്രൊവൈഡർ:-1.Bsc Nursing with Kerala Nurses and Midwifes Council Registration Certificate , 2. GNM with Kerala Nurses and Midwifes Council Registration Certificate 3. Minimum One Year post qualification experience

മെഡിക്കൽ ഓഫീസർക്ക് 50,000 രൂപയും മിഡ് ലെവൽ സർവീസ് പ്രൊവൈഡറിന് 20,500 രൂപയും പ്രതിമാസ വേതനം ലഭിക്കും.

പ്രായപരിധി: 01.10.2023ന് മെഡിക്കൽ ഓഫീസർക്ക് 62 വയസും മിഡ് ലെവൽ സർവീസ് പ്രൊവൈഡറിന് 40 വയസുമാണ് ഉയർന്ന പ്രായപരിധി.

നിശ്ചിതയോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അപേക്ഷ ഫോറത്തോടൊപ്പം വിദ്യാഭ്യാസ യോഗ്യത, മാർക്ക്ലിസ്റ്റ്, വയസ്സ്, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളുടെ കോപ്പികൾ സഹിതം ഒക്ടോബർ 31ന് രാവിലെ 11നകം ദേശീയ ആരോഗ്യ ദൗത്യം എറണാകുളം ജില്ലാ ഓഫീസിൽ നേരിട്ട് അപേക്ഷ സമർപ്പിക്കാം. വെബ്‌സൈറ്റിയിലെ ലിങ്കിലും അപേക്ഷ സമർപ്പിക്കാം. https://docs.google.com/forms/d/e/1FAIpQLSef7qVSQk4m8Be3KdJ69oewxM7WN3INKxgVrlA6SFCmVA6Qaw/viewform?usp=sf_link ഫോൺ: 0484 2354737.

തിരുവനന്തപുരം: സംസ്ഥാന ന്യൂനപക്ഷ കമ്മിഷനിൽ നിലവിലുള്ള ഓഫീസ് അറ്റൻഡന്റ് കം ഡ്രൈവർ (2 ഒഴിവ്) തസ്തികകളിൽ അന്യത്രസേവന വ്യവസ്ഥയിൽ നിയമനം നടത്തുന്നു. സംസ്ഥാന സർക്കാർ സർവ്വീസിൽ സമാന തസ്തികകളിൽ ജോലി ചെയ്യുന്നവർക്ക് നിരാക്ഷേപ സാക്ഷ്യപത്രവും കെ.എസ്.ആർ. പാർട്ട് ഒന്ന് റൂൾ 144 പ്രകാരമുള്ള പ്രൊഫോർമ വിശദാംശങ്ങളും സഹിതം വകുപ്പ് മേധാവി മുഖേന അപേക്ഷിക്കാം.

അപേക്ഷകൾ നവംബർ നാലിനു വൈകിട്ട് അഞ്ചിനു മുമ്പ് സെക്രട്ടറി, കേരള സംസ്ഥാന ന്യൂനപക്ഷ കമ്മിഷൻ, ആഞ്ജനേയ, ടി.സി. 9/1023(2) ശാസ്തമംഗലം, തിരുവനന്തപുരം – 695 010 എന്ന വിലാസത്തിൽ ലഭിക്കണം. ഫോൺ: 0471 – 2319122, 2315133, 2315122.

കൊച്ചി: കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേന ജർമ്മനിയിലേക്ക് നഴ്‌സുമാരുടെ സൗജന്യ നിയമനം. 500 ഒഴിവുകളാണുള്ളത്. നഴ്‌സിങ്ങിൽ ഡിപ്ലോമയോ ബിരുദമോ ഉള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 40 വയസ്. ശമ്പളം പ്രതിമാസം 2400 യൂറോ മുതൽ 4000 യുറോ വരെ.

തെരഞ്ഞെടുക്കുന്നവർക്ക് സൗജന്യമായി ജർമ്മൻ ഭാഷ A1 മുതൽ B2 വരെ പരിശീലനം നൽകും. കൂടാതെ B1/B2 പരിശീലന കാലത്ത് പ്രതിമാസ സ്‌റ്റൈപെൻഡും നൽകും. ആകർഷകമായ ശമ്പളം കൂടാതെ വിസ, എയർ ടിക്കറ്റ് എന്നിവയും സൗജന്യമായിരിക്കും. ജർമ്മൻ ഭാഷയിൽ B1/B2 അംഗീകൃത പരീക്ഷ പാസായവർക്കും അപേക്ഷിക്കാം.

നവംബറിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ള ഉദ്യോഗാർഥികൾ ബയോഡേറ്റ ഒക്ടോബർ 28നു മുൻപ് gm@odepec.in ലേക്ക് ഇമെയിൽ ചെയ്യുക. വിശദവിവരങ്ങൾക്ക് www.odepc.kerala.gov.in, 0471-2329440/41/42/43/44/45, 77364 96574.

തിരുവനന്തപുരം: തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിലെ അനസ്തേഷ്യോളജി വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസർ/ സീനിയർ റെസിഡന്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് ഒക്ടോബർ 27 നു രാവിലെ 10 ന് വാക്-ഇൻ-ഇന്റർവ്യൂ നടത്തും.

വരുന്ന ഒരു വർഷക്കാലം ഉണ്ടാകാൻ സാധ്യതയുള്ള ഒഴിവുകളിലേക്കുള്ള നിയമനത്തിനായാണ് അഭിമുഖം. അനസ്തേഷ്യ പി.ജി, റ്റി.സി.എം.സി. രജിസ്ട്രേഷൻ എന്നിവയാണ് യോഗ്യത. പ്രതിമാസ വേതനം 70000 രൂപ (Consolidated Pay). താത്പര്യമുള്ളവർ പ്രസ്തുത വിദ്യാഭ്യാസ യോഗ്യത, ജനനതീയതി, മുൻപരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ അഭിമുഖത്തിനു ഹാജരാകണം.

തിരുവനന്തപുരം: ധനകാര്യ (പരിശോധന – സാങ്കേതികം) വകുപ്പിലെ ചീഫ് ടെക്‌നിക്കൽ എക്‌സാമിനർ തസ്തികയിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. (വിജ്ഞാപനം നം. 2324348/Admin-C2/9/2023/Fin). ഒക്ടോബർ 31 വരെ അപേക്ഷിക്കാം. വിശദ വിവരങ്ങൾ ധനവകുപ്പിന്റെ www.finance.kerala.gov.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും.