തിരുവനന്തപുരം: മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന അപെക്‌സ് ട്രോമ ആൻഡ് എമർജൻസി ലേണിങ് സെന്ററിലേക്ക് നഴ്‌സ് ട്രെയിനർ, ഐ ടി എക്‌സിക്യൂട്ടീവ്, ഓഫീസ് അറ്റൻഡന്റ്, ഹൗസ് കീപ്പർ കരാർ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, വേതന നിരക്ക് എന്നിവ സംബന്ധിച്ച വിജ്ഞാപനത്തിന്റെ വിശദവിവരം www.dme.kerala.gov.in ൽ ലഭിക്കും.
ട്രെയിനർ, ഐ.ടി എക്‌സിക്യൂട്ടീവ് എന്നീ തസ്തികകളിലെ നിയമനത്തിനായുള്ള കൂടിക്കാഴ്ച ഒക്ടോബർ 25നും ഓഫീസ് അറ്റൻഡന്റ്, ഹൗസ് കീപ്പർ എന്നീ തസ്തികകളിലെ നിയമനത്തിനായുള്ള കൂടിക്കാഴ്ച 26നും രാവിലെ 10.30ന് മെഡിക്കൽ വിദ്യാഭ്യാസ കാര്യാലയത്തിൽ നടക്കും. യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റ്, ബയോഡാറ്റ എന്നിവ സഹിതം കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.

