Career (Page 24)

തിരുവനന്തപുരം: തിരുവനന്തപുരം പൂജപ്പുരയിൽ സാമൂഹ്യനീതി വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന ആശാഭവനിൽ (പുരുഷ നിര) സ്റ്റാഫ് നഴ്സ് ഗ്രേഡ് II തസ്തികയിൽ നിലവിലുള്ള ഒഴിവിൽ. സ്റ്റാഫ് നഴ്സ് ഗ്രേഡ് II അല്ലെങ്കിൽ സമാന സ്വഭാവമുള്ള തസ്തികകളിൽ നിന്നും 39300-83000 രൂപ ശമ്പള സ്‌കെയിലിൽ അന്യത്ര സേവന വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

ബി.എസ്.സി നഴ്സിങ്/ നഴ്സിങ് കൗൺസിൽ ഓഫ് ഇന്ത്യ അംഗീകരിച്ച ജനറൽ നഴ്സിങ്, സൈക്യാട്രിക് നഴ്സിങ്ങിൽ ഡിപ്ലോമ (അഭികാമ്യം) എന്നീ യോഗ്യതയുള്ള സംസ്ഥാന സർക്കാർ ജീവനക്കാർക്ക് മേലധികാരി മുഖേന അപേക്ഷ സമർപ്പിക്കാം. നിശ്ചിത മാതൃകയിലുള്ള അപേക്ഷയോടൊപ്പം മേലധികാരിയുടെ നിരാക്ഷേപപത്രം, അപേക്ഷകന്റെ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം ഡിസംബർ 15 നകം അപേക്ഷിക്കണം.

തിരുവനന്തപുരം: കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് വിജ്ഞാപനം ചെയ്ത ഗൂരുവായൂർ ദേവസ്വത്തിലെ പാർട്ട്ടൈം സ്വീപ്പർ (കാറ്റഗറി നമ്പർ: 23/2022), കൂടൽമാണിക്യം ദേവസ്വത്തിലെ പ്യൂൺ (കാറ്റഗറി നമ്പർ: 16/2023), കഴകം (കാറ്റഗറി നമ്പർ: 17/2023) എന്നീ തസ്തികകളിലേക്കുള്ള പൊതു ഒ.എം.ആർ പരീക്ഷ ഡിസംബർ 17 നു രാവിലെ 10.30 മുതൽ 12.15 വരെ തൃശൂർ ജില്ലയിലെ വിവിധ പരീക്ഷാ കേന്ദ്രങ്ങളിൽ നടത്തും.

ഈ തസ്തികകളുടെ ഒ.എം.ആർ പരീക്ഷയെഴുതുന്ന ഭിന്നശേഷിക്കാരായ (40 ശതമാനത്തിനു മുകളിൽ) ഉദ്യോഗാർഥികൾ, അവർക്ക് സ്‌ക്രൈബിനെ ആവശ്യമുണ്ടെങ്കിൽ പരീക്ഷാ തീയതിക്ക് ഏഴു ദിവസം മുൻപ് കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് ഓഫീസിൽ ഇ-മെയിൽ മുഖാന്തിരം അറിയിക്കണമെന്നു സെക്രട്ടറി അറിയിച്ചു. പരീക്ഷയുടെ ഹാൾടിക്കറ്റ് മെഡിക്കൽ ബോർഡ് നൽകുന്ന നിശ്ചിത മാതൃകയിലുള്ള ഡിസെബിലിറ്റി സർട്ടിഫിക്കറ്റിനോടൊപ്പം (JOB ORIENTED PHYSICAL AND FUNCTIONALITY CERTIFICATION) ബന്ധപ്പെട്ട സ്പെഷ്യാലിറ്റിയിലെ ഡോക്ടർമാർ നൽകുന്ന (എഴുതുവാൻ ബുദ്ധിമുട്ടുണ്ട്) എന്ന് കാണിച്ചു കൊണ്ടുള്ള സർട്ടിഫിക്കറ്റ് ഇവ സഹിതം അപേക്ഷ സമർപ്പിക്കുന്ന ഭിന്നശേഷിക്കാരായ ഉദ്യോഗാർഥികളുടെ അപേക്ഷകൾ മാത്രമേ സ്‌ക്രൈബിനെ അനുവദിക്കുന്നതിനു വേണ്ടി പരിഗണിക്കൂ. കൂടുതൽ വിവരങ്ങൾക്ക് കെ.ഡി.ആർ.ബിയുടെ ഔദ്യോഗിക വെബ്സൈറ്റ് (www.kdrb.kerala.gov.in)സന്ദർശിക്കുക.

തിരുവനന്തപുരം: 2024 ലെ ഹജ് തീർത്ഥാടനവുമായി ബന്ധപ്പെട്ട് സൗദി അറേബ്യയിലെ ജിദ്ദയിലുള്ള ഇന്ത്യൻ കോൺസുലേറ്റ് ജനറലിന്റെ ഓഫീസിൽ കോഓഡിനേറ്റർ (അഡ്മിൻ), അസിസ്റ്റന്റ് ഹജ് ഓഫീസർ, ഹജ് അസിസ്റ്റന്റ് എന്നീ തസ്തികകളിൽ താത്കാലിക ഡെപ്യൂട്ടേഷൻ നിയമനം നടത്തും. മുസ്ലീം മതവിഭാഗത്തിൽപ്പെടുന്ന സ്തീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം. അപേക്ഷകർ കേന്ദ്ര/സംസ്ഥാന സർക്കാർ ജീവനക്കാരായിരിക്കണം.

രണ്ട് മുതൽ മൂന്ന് മാസം വരെ ആയിരിക്കും താത്കാലിക നിയമനം. മെയ് മുതൽ ജൂലൈ വരെയുള്ള കാലയളവിലേക്കാണ് നിയമനം പ്രതീക്ഷിക്കുന്നത്. അപേക്ഷകൾ www.haj.nic.in/deputation മുഖേന കേന്ദ്ര ന്യൂനപക്ഷ ക്ഷേമ മന്ത്രാലയത്തിന് സമർപ്പിക്കണം. ഓൺലൈനായി ഡിസംബർ 9നകം അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക്: passportindia.gov.in.

തിരുവനന്തപുരം: സംസ്ഥാന ബാലാവകാശ കമ്മിഷനിൽ കൺസൾട്ടന്റ് (യുണിസെഫ്) തസ്തികയിൽ ഒരു വർഷത്തേയ്ക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബി.ടെക് കമ്പ്യൂട്ടർ സയൻസ് / എം.സി.എ. / എം.എസ്.സി. കമ്പ്യൂട്ടർ സയൻസ് ബിരുദമാണ് യോഗ്യത. പ്രായപരിധി 40 വയസ്. പ്രവൃത്തിപരിചയം, പ്രതിഫലം, ജോലിയുടെ സ്വഭാവം മുതലായ വിവരങ്ങൾ കമ്മിഷന്റെ വെബ്‌സൈറ്റിൽ (www.kescpcr.kerala.gov.in) നിന്നോ പ്രവൃത്തി ദിവസങ്ങളിൽ ഓഫീസിൽ നിന്നോ ലഭിക്കും.

സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം നിശ്ചിത ഫാറത്തിലുള്ള അപേക്ഷ ഡിസംബർ ഏഴിനു വൈകിട്ട് അഞ്ചിനു മുമ്പ് സെക്രട്ടറി, കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ, ടി. സി. 27/2980, ശ്രീ ഗണേഷ്, വാൻറോസ് ജങ്ഷൻ, തിരുവനന്തപുരം – 695 034 എന്ന വിലാസത്തിൽ ലഭ്യമാക്കണം.

തൃശൂർ: തൃശ്ശൂർ ജില്ലയിലെ അർദ്ധസർക്കാർ സ്ഥാപനത്തിൽ സബ് എഡിറ്റർ തസ്തികയിൽ ഈഴവ/തിയ്യ/ബില്ലവ വിഭാഗത്തിന് സംവരണം ചെയ്ത ഒരു സ്ഥിരം ഒഴിവ് (ശമ്പളം 56500-118100) നിലവിലുണ്ട്. സംവരണ വിഭാഗത്തിന്റെ അഭാവത്തിൽ മറ്റു വിഭാഗങ്ങളെയും ഓപ്പൺ വിഭാഗത്തെയും പരിഗണിക്കും.

അംഗീകൃത സർവകലാശാലയിൽനിന്ന് 55 ശതമാനം മാർക്കോടെ ഇംഗ്ലീഷ് അല്ലെങ്കിൽ മലയാളത്തിൽ ബിരുദാനന്തര ബിരുദം, മാസ് കമ്മ്യൂണിക്കേഷൻ ആൻഡ് ജേർണലിസത്തിൽ ബിരുദം അല്ലെങ്കിൽ ഡിപ്ലോമ, എഡിറ്റിംഗ്/ പ്രൂഫ് റീഡിംഗ്/ ഡി.ടി.പി/ പേജ് ലേഔട്ട് ആൻഡ് പബ്ലിക്കേഷൻ ഓഫ് ബുക്ക്സ് എന്നീ മേഖലകളിൽ മൂന്ന് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം എന്നീ യോഗ്യതകളുള്ള 18-36 പ്രായപരിധിയിമുള്ള (ഇളവുകൾ അനുവദനീയം) തൽപരരായ ഉദ്യോഗാർത്ഥികൾ യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഡിസംബർ രണ്ടിനകം ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ നിയമനാധികാരിയിൽ നിന്നുള്ള എൻ.ഒ.സി ഹാജരാക്കണം.

തിരുവനന്തപുരം: നാഷണൽ ആയുഷ് മിഷൻ സർക്കാർ ആയുർവേദ ആശുപത്രിയിലേക്ക് ലാബ് ടെക്നീഷ്യൻ തസ്തികയിൽ കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. യോഗ്യത- ബി എസ് സി എം എൽ ടി/ ഡി എം എൽ ടി. ഉയർന്ന പ്രായപരിധി 40 വയസ്. പ്രതിമാസ വേതനം- 14700 രൂപ.

ബയോഡാറ്റയും ഫോട്ടോയും അസൽ സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം രാമവർമ്മ ജില്ലാ ആയുർവേദ ആശുപത്രിയിലുള്ള നാഷണൽ ആയുഷ് മിഷൻ ജില്ലാ ഓഫീസിൽ ഡിസംബർ രണ്ടിന് വൈകിട്ട് അഞ്ചിനകം അപേക്ഷ നൽകണം. http://nam.kerala.gov.in വെബ്‌സൈറ്റിലുള്ള അപേക്ഷാഫോം പൂരിപ്പിച്ചും സമർപ്പിക്കണം. ഡിസംബർ ആറിന് രാവിലെ 10ന് ജില്ലാ പ്രോഗ്രാം മാനേജറുടെ ഓഫീസിൽ അഭിമുഖം നടത്തും. ഫോൺ: 8113028721.

കൊല്ലം: കൊല്ലത്തെ സർക്കാർ വൃദ്ധസദനത്തിൽ സെക്കന്റ് ഇന്നിംഗ്‌സ് ഹോം പദ്ധതിയിലേക്ക് കരാർ അടിസ്ഥാനത്തിൽ സ്റ്റാഫ് നഴ്‌സ്, സൈക്കോളജിസ്റ്റ് തസ്തികകളിൽ നിയമനം നടത്തുന്നു. ജി.എൻ.എം അല്ലെങ്കിൽ ബി. എസ്. സി നഴ്സിങും രണ്ട് വർഷത്തെ പ്രവൃത്തി പരിചയവുമുള്ളവർക്ക് സ്റ്റാഫ് നഴ്സ് തസ്തികയിലേക്കും എം.എ അല്ലെങ്കിൽ എം.എസ്.സി സൈക്കോളജിയും രണ്ട് വർഷത്തെ പ്രവൃത്തിപരിചയവുമുള്ളവർക്ക് സൈക്കോളജിസ്റ്റ് തസ്തികയിലേക്കും അപേക്ഷിക്കാം.

താത്പര്യമുള്ള ഉദ്യോഗാർഥികൾ നവംബർ 30ന് മുൻപായി hr.kerala@hlfppt.org അല്ലെങ്കിൽ sihkollam@hlfppt.org എന്ന ഇ-മെയിലിലേക്ക് അപേക്ഷകൾ അയയ്ക്കണമെന്ന് സൂപ്രണ്ട് അറിയിച്ചു. വിശദ വിവരങ്ങൾക്ക് 7909252751, 8714619966.

തിരുവനന്തപുരം: തിരുവനന്തപുരം പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തിൽ ടെക്‌നിക്കൽ അസിസ്റ്റന്റ്, അസിസ്റ്റന്റ് തസ്തികകളിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനം നടത്തുന്നതിലേക്കായി വിജ്ഞാപനം പുറപ്പെടുവിച്ചു. യോഗ്യത, ശമ്പള സ്‌കെയിൽ എന്നിവ വിശദമാക്കിക്കൊണ്ടുള്ള വിജ്ഞാപനം പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

സംസ്ഥാന സർക്കാർ സർവീസിലോ സ്വയം ഭരണ സ്ഥാപനങ്ങളിലോ തത്തുല്യ തസ്തികകളിൽ ജോലി ചെയ്യുന്നവർക്ക് അപേക്ഷിക്കാം. പ്രവേശന പരീക്ഷാ കമ്മീഷണർ നേരിട്ട് കൂടികാഴ്ച നടത്തിയശേഷം ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനം നൽകുന്നതിനു നടപടികൾ സ്വീകരിക്കും.

താൽപര്യമുള്ള ജീവനക്കാർ കെ.എസ്.ആർ144 അനുസരിച്ചുള്ള പ്രഫോർമയും ബയോഡാറ്റയും വകുപ്പ് മേധാവിയുടെ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റും ഉൾപ്പെടെ മേലധികാരികൾ മുഖേന ഡിസംബർ അഞ്ചിനു പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയം, കെഎസ്ആർടിസി ബസ് ടെർമിനൽ കോംപ്ലക്‌സ് (ഏഴാം നില), തമ്പാനൂർ, തിരുവനന്തപുരം – 1 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ അപേക്ഷ സമർപ്പിക്കണം.

തിരുവനന്തപുരം: കേരള സംസ്ഥാന ബിവറേജ്‌സ് കോർപ്പറേഷന്റെ എഫ്.എൽ.01 ചില്ലറ വിൽപനശാലകളിൽ തിരുവനന്തപുരം, കൊല്ലം ജില്ലകൾ ഒഴികെയുള്ള ജില്ലകളിലേക്ക് ഓഫീസ് അറ്റൻഡന്റ് / ഷോപ്പ് അറ്റൻഡന്റ്, ക്ലറിക്കൽ തസ്തികയിലെ ഒഴിവിലേക്ക് 25100-57900 (pay scale in Bevco) ശമ്പള സ്‌കെയിലിനു തുല്യമായതോ അതിൽ താഴെയുള്ളതോ ആയ ശമ്പളസ്‌കെയിലിൽ ജോലി ചെയ്തുവരുന്ന മറ്റ് പൊതുമേഖല / സർക്കാർ സ്ഥാപനങ്ങളിലെ ജീവനക്കാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അന്യത്ര സേവനാടിസ്ഥാനത്തിൽ നിയമിക്കുന്ന ജീവനക്കാരെ ഒഴിവുകൾ അനുസരിച്ച് കെ.എസ്.ബി.സി യിടെ തത്തുല്യ തസ്തികയിൽ ക്രമീകരിക്കും. സൂപ്പർ ന്യൂമററി വിഭാഗത്തിൽ നിന്നുള്ള ജീവനക്കാർക്ക് മുൻഗണന.

സൂപ്പർ ന്യൂമററി ജീവനക്കാരെ ലഭിക്കുന്നില്ല എങ്കിൽ അടച്ച് പൂട്ടപ്പെട്ടതോ, സിക്ക് യൂണിറ്റ് ആി പ്രഖ്യാപിക്കപ്പെട്ടതോ ആയ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് മുൻഗണന ഉണ്ടായിരിക്കും. നിയമനം ഒരു വർഷത്തേക്കോ പി.എസ്.സി മുഖാന്തിരം പുതിയ ജീവനക്കാർ വരുന്നത് വരെയോ ഏതാണോ ആദ്യം അതുവരെയായിരിക്കും. കെ.എസ്.ബി.സി യുടെ എഫ്.എൽ.01 ഷോപ്പുകളിൽ കൗണ്ടർ സ്റ്റാഫ് ആയി പ്രവർത്തിക്കാൻ മുൻഗണന നൽകും. താല്പര്യമുള്ള ജീവനക്കാർ മേലധികാരികൾ മുഖേന നവംബർ 30നു മുൻപ് അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് കെ.എസ്.ബി.സി യുടെ ഔദ്യോഗിക വെബ്‌സൈറ്റ് ആയ www.ksbc.co.in സന്ദർശിക്കുക.

തിരുവനന്തപുരം: കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റി കണ്ണൂർ റീജിയൺ ഇ.കെ. നായനാർ സ്മാരക അമ്മയും കുഞ്ഞും ആശുപത്രി പേവാർഡിലേക്ക് സ്റ്റാഫ് നഴ്സ് തസ്തികയിൽ കരാർ വ്യവസ്ഥയിൽ നിയമനം നടത്തുന്നു. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾക്കായി നവംബർ 30ന് രാവിലെ 10.30ന് പയ്യന്നൂർ താലൂക്ക് ആശുപത്രി റീജിയണൽ മാനേജരുടെ കാര്യാലയത്തിൽ അഭിമുഖം നടത്തും.

താത്പര്യമുള്ളവർ രാവിലെ 10ന് യോഗ്യത സർട്ടിഫിക്കറ്റുകളുടെയും പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുകളുടെയും അസൽ/സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: www.khrws.kerala.gov.in.