തിരുവനന്തപുരം: നാഷണൽ ആയുഷ് മിഷൻ സർക്കാർ ആയുർവേദ ആശുപത്രിയിലേക്ക് ലാബ് ടെക്നീഷ്യൻ തസ്തികയിൽ കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. യോഗ്യത- ബി എസ് സി എം എൽ ടി/ ഡി എം എൽ ടി. ഉയർന്ന പ്രായപരിധി 40 വയസ്. പ്രതിമാസ വേതനം- 14700 രൂപ.
ബയോഡാറ്റയും ഫോട്ടോയും അസൽ സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം രാമവർമ്മ ജില്ലാ ആയുർവേദ ആശുപത്രിയിലുള്ള നാഷണൽ ആയുഷ് മിഷൻ ജില്ലാ ഓഫീസിൽ ഡിസംബർ രണ്ടിന് വൈകിട്ട് അഞ്ചിനകം അപേക്ഷ നൽകണം. http://nam.kerala.gov.in വെബ്‌സൈറ്റിലുള്ള അപേക്ഷാഫോം പൂരിപ്പിച്ചും സമർപ്പിക്കണം. ഡിസംബർ ആറിന് രാവിലെ 10ന് ജില്ലാ പ്രോഗ്രാം മാനേജറുടെ ഓഫീസിൽ അഭിമുഖം നടത്തും. ഫോൺ: 8113028721.

