Career (Page 23)

തിരുവനന്തപുരം: 2024 മാർച്ചിൽ നടക്കുന്ന എസ്.എസ്.എൽ.സി പരീക്ഷയുടെ സുഗമമായ നടത്തിപ്പിനായി ഗൾഫ്, ലക്ഷദ്വീപ് മേഖലകളിലെ പരീക്ഷാ സെന്ററുകളിൽ ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടുമാരുടെ നിയമനത്തിനായുള്ള അപേക്ഷ iExaMS ന്റെ വെബ്സൈറ്റ് (https://sslcexam.kerala.gov.in) വഴി ഓൺലൈനായി സ്വീകരിക്കും.

https://sslcexam.kerala.gov.in ലെ Latest News നു താഴെ Deputy Chief Superintendent (Gulf/Lakshadweep) എന്ന ലിങ്കിലൂടെ ഡിസംബർ 12 മുതൽ 16 വരെ അധ്യാപകർക്ക് ഓൺലൈനായി അപേക്ഷ നൽകാം.

തിരുവനന്തപുരം: വയനാട് സർക്കാർ മെഡിക്കൽ കോളജിൽ ഡെന്റിസ്ട്രി (OMFS) വിഭാഗത്തിൽ ജൂനിയർ റസിഡന്റ് തസ്തികയിൽ ഒഴിവ്. ഒരു ഒഴിവാണുള്ളത്. പ്രതിമാസം 45,000 രൂപ ഏകീകൃത ശമ്പളത്തിൽ കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് നിയമനം നടത്തും. ബിഡിഎസ് / എംഡിഎസ് യോഗ്യതയും യു.ജി/പി.ജി കേരള ഡെന്റൽ കൗൺസിൽ സ്ഥിര രജിസ്‌ട്രേഷനുമുള്ള ഡോക്ടർമാർക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കാം.

താത്പര്യമുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകൾ (SSLC, UG/PG മാർക്ക് ലിസ്റ്റ് ഉൾപ്പെടെ), പ്രവൃത്തിപരിചയം തെളിയിക്കുന്ന സാക്ഷ്യപത്രം, ആധാർ, പാൻ, വയസ് തെളിയിക്കുന്ന അസൽ രേഖകൾ സഹിതം 15ന് രാവിലെ 10.45ന് വയനാട് സർക്കാർ മെഡിക്കൽ കോളജ് പ്രിൻസിപ്പലിന്റെ ഓഫീസിൽ നടക്കുന്ന വാക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം. ഓറൽ ആൻഡ് മാക്‌സിലോഫേഷ്യൽ സർജറിയിൽ പി.ജി യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് മുൻഗണന നൽകും.

വയയനാട്: വയനാട് ജില്ലയിലെ എൻ ഊരു ചാരിറ്റബിൾ സൊസൈറ്റിയുടെ ഭാഗമായി എൻ ഊരു ഗോത്രപൈതൃക ഗ്രാമം പദ്ധതിക്കു കീഴിൽ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം. യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.

വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും www.cmd.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 18.

തിരുവനന്തപുരം: പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള ജില്ലാ പട്ടികജാതി വികസന ഓഫീസുകളിലും ബ്ലോക്ക്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസുകളിലും ഗവൺമെന്റ് പ്ലീഡർമാരുടെ ഓഫീസുകളിലും ക്ലറിക്കൽ അസിസ്റ്റന്റ്‌സ് (വകുപ്പിന്റെ പരിശീലന പദ്ധതി) ആയി നിയമിക്കപ്പെടുന്നതിലേക്ക് അർഹരായ പട്ടികജാതി വിഭാഗത്തിൽപ്പെട്ട യുവതീ യുവാക്കളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. വിദ്യാഭ്യാസ യോഗ്യത: ബിരുദവും ആറു മാസത്തിൽ കുറയാത്ത പി.എസ്.സി അംഗീകൃത കംപ്യൂട്ടർ കോഴ്‌സ്. പ്രായപരിധി: 21 -35 വയസ്. ക്ലറിക്കൽ അസിസ്റ്റന്റ്‌സ്മാരായി നിയമിക്കപ്പെടുന്നവർക്ക് സ്ഥിരനിയമനത്തിന് അർഹത ഉണ്ടായിരിക്കില്ല.

നിശ്ചിത മാതൃകയിലുള്ള അപേക്ഷ, ജാതി വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, സാധുവായ എംപ്ലോയ്‌മെന്റ് കാർഡ്, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ബ്ലോക്ക്/മുനിസിപ്പാലിറ്റി/കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസുകൾ, ജില്ലാ പട്ടികജാതി വികസന ഓഫീസുകളിൽ അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 23.

തിരുവനന്തപുരം: പിന്നാക്ക സമുദായങ്ങളിൽപ്പെട്ട (OBC) ഉദ്യോഗാർത്ഥികൾക്ക് കേന്ദ്ര സംസ്ഥാന സർവ്വീസിലും പൊതുമേഖലാ സ്ഥാപനങ്ങളിലും ജോലി ലഭിക്കുന്നതിനുള്ള മെഡിക്കൽ/എഞ്ചിനീയറിംഗ്എൻട്രൻസ്, സിവിൽ സർവ്വീസ്, ബാങ്കിങ് സർവ്വീസ്, തുടങ്ങിയ വിവിധ മത്സരപരീക്ഷകൾക്കുള്ള പരിശീലനങ്ങൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന ധനസഹായം നൽകുന്ന എംപ്ലോയബിലിറ്റി എൻഹാൻസ്മെന്റ് പ്രോഗ്രാം എന്ന പദ്ധതി പ്രകാരം ഇ-ഗ്രാന്റ്സ് 3.0 ഓൺലൈൻ പോർട്ടൽ മുഖേന അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ഡിസംബർ 15 വരെ ദീർഘിപ്പിച്ചു.

പദ്ധതി സംബന്ധിച്ചുള്ള വിജ്ഞാപനം www.egrantz.kerala.gov.in, ww.bcdd.kerala.gov.in എന്നീ വെബ്സൈറ്റുകളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ മേഖലാ ആഫീസുകളുമായി ബന്ധപ്പെടാം.

കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിൽ ആശുപത്രി വികസന സൊസൈറ്റി മുഖേന ഫാർമസിസ്റ്റ് തസ്തികയിൽ താത്കാലിക നിയമനം നടത്തുന്നതിന് ഡിസംബർ 15 നു രാവിലെ 11നു വാക് ഇൻ ഇന്റർവ്യൂ നടത്തും. പ്രീഡിഗ്രി/ പ്ലസ്ടു/ വി.എച്ച്.എസ്.ഇ (സയൻസ് സ്ട്രീമിൽ പാസായവരും ഫാർമസി ഡിപ്ലോമ/ തത്തുല്യമുള്ളവരും സംസ്ഥാന ഫാർമസി കൗൺസിലിൽ രജിസ്റ്റർ ചെയ്തവരുമായവർക്ക് അപേക്ഷിക്കാം.

താത്പര്യമുള്ള ഉദ്യോഗാർഥികൾ അന്നേ ദിവസം യോഗ്യത തളിയിക്കുന്ന രേഖകളുടെ അസൽ, പകർപ്പ്, ബയോഡേറ്റ എന്നിവ സഹിതം സൂപ്രണ്ടിന്റെ ഓഫീസിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് : 0484-2386000.

തിരുവനന്തപുരം: കേരള സർക്കാർ ടൂറിസം വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസിൽ (കിറ്റ്‌സ്) ഗസ്റ്റ് ഫാക്കൽറ്റി ഇൻ മാനേജ്മെന്റ്(റിസർച്ച് മെത്തഡോളജി/ മാനേജീരിയൽ എക്കണോമിക്‌സ്/ ബിസിനസ്സ് ലോ), അക്കാദമിക് അസിസ്റ്റന്റ് ഇൻ ട്രാവൽ ആന്റ് ടൂറിസം, അക്കാദമിക് അസിസ്റ്റന്റ് ഇൻ കോമേഴ്‌സ് ആന്റ് അക്കൗണ്ടൻസി എന്നീ തസ്തികകളിൽ താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യതയും മറ്റ് വിവരങ്ങളും കിറ്റ്‌സിന്റെ വെബ്‌സൈറ്റിൽ ( www.kittsedu.org) ലഭിക്കും.

യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ കോപ്പികൾ സഹിതമുള്ള അപേക്ഷകൾ ഡയറക്ടർ കിറ്റ്‌സ്, തൈക്കാട്, തിരുവനന്തപുരം- 14 എന്ന വിലാസത്തിൽ ഡിസംബർ എട്ടിനു മുമ്പായി അയയ്ക്കണം.

തിരുവനന്തപുരം: തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളജിൽ ജൂനിയർ റെസിഡന്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് ഇന്റർവ്യൂ നടത്തും. അടുത്ത ഒരു വർഷത്തേക്ക് ഉണ്ടാകാൻ സാധ്യതയുള്ള ഒഴിവുകളിലാണ് നിയമനം. എംബിബിഎസും റ്റിസിഎംസി രജിസ്ട്രേഷനും ഉള്ളവർക്ക് അപേക്ഷിക്കാം. പ്രതിമാസ വേതനം 45,000 രൂപ. തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളജ് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ ഡിസംബർ ഏഴിന് രാവിലെ 11 നാണ് അഭിമുഖം.

താത്പര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, ബയോഡാറ്റ എന്നിവ സഹിതം അപേക്ഷകൾ ഡിസംബർ ആറിനു വൈകിട്ട് മൂന്നിന് മുൻപായി തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളജ് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ ഇ-മെയിൽ വഴിയോ നേരിട്ടോ സമർപ്പിക്കണം. നിശ്ചിത സമയം കഴിഞ്ഞുകിട്ടുന്ന അപേക്ഷകൾ പരിഗണിക്കില്ല. അപേക്ഷകൾ പരിശോധിച്ച് യോഗ്യതയുടെ അടിസ്ഥാനത്തിൽ അഭിമുഖം നടത്തും. അഭിമുഖത്തിന് പങ്കെടുക്കാൻ യോഗ്യരായവർക്ക് ഇ-മെയിൽ മുഖേന മെമ്മോ അയയ്ക്കും. അപേക്ഷിക്കുന്ന തസ്തികയുടെ പേര്, അപേക്ഷകന്റെ/യുടെ മേൽവിലാസം, ഇ-മെയിൽ വിലാസം, മൊബൈൽ നമ്പർ എന്നിവ അപേക്ഷയിൽ വ്യക്തമായി രേഖപ്പെടുത്തണം.

തിരുവനന്തപുരം: ഇൻഫർമേഷൻ പബ്ലിക് റിലേഷൻ വകുപ്പിന്റെ തിരുവനന്തപുരം ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ ഡ്രോൺ ഓപ്പറേറ്റർമാരുടെ പാനൽ രൂപീകരിക്കുന്നതിനായി അപേക്ഷ ക്ഷണിക്കുന്നു. വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും സ്റ്റാർട്ട് അപ്പുകൾക്കും അപേക്ഷിക്കാവുന്നതാണ്. പ്രീഡിഗ്രി/പ്ലസ്ടു ആണ് വിദ്യാഭ്യാസ യോഗ്യത.

ഡ്രോൺ ഓപ്പറേറ്റ് ചെയ്ത് ഫോട്ടോ, വീഡിയോ ഷൂട്ടിംഗിൽ അംഗീകൃത സ്ഥാപനത്തിൽ നിന്നോ, സംഘടനയിൽ നിന്നോ, സമാന സ്ഥാപനങ്ങളിൽ നിന്നോ ഉള്ള മൂന്ന് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയമുള്ള വ്യക്തികൾക്ക് അപേക്ഷിക്കാവുന്നതാണ്. ഇത്തരം പ്രവൃത്തി ഏറ്റെടുത്ത് ചെയ്തതിലുള്ള മൂന്ന് വർഷത്തെ പരിചയമാണ് സ്ഥാപനങ്ങൾക്കും സംഘടനകൾക്കുമുള്ള അടിസ്ഥാന യോഗ്യത.

വാർത്താ മാധ്യമങ്ങൾക്ക് വേണ്ടി ഏരിയൽ ന്യൂസ് ക്ലിപ്പുകൾ ഷൂട്ട് ചെയ്ത് എഡിറ്റ് ചെയ്തുള്ള പരിചയവും ഇലക്ട്രോണിക് വാർത്താ മാധ്യമത്തിൽ വീഡിയോഗ്രാഫി അല്ലെങ്കിൽ വീഡിയോ എഡിറ്റിംഗിലുള്ള പരിചയവും അഭികാമ്യമാണ്. കൂടാതെ സ്വന്തമായി നാനോ ഡ്രോൺ, പ്രൊഫഷണൽ എഡിറ്റ് സോഫ്റ്റ് വെയർ ഇൻസ്റ്റാൾ ചെയ്ത ലാപ്ടോപ്, ദൃശ്യങ്ങൾ തത്സമയം നിശ്ചിത സെർവറിൽ അയയ്ക്കാൻ സംവിധാനമുള്ള ലാപ്ടോപ്, സ്വന്തമായി എഡിറ്റ് സ്യൂട്ട്, ഏറ്റവും നൂതന ഇലക്ട്രോണിക് ന്യൂസ് ഗാതറിംഗ് സൗകര്യങ്ങൾ എന്നിവയുള്ളവർക്ക് മുൻഗണനയുണ്ടാകും.

അപേക്ഷകർ ക്രിമിനൽ കേസുകളിൽപെടുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്തവരാകരുത്. വിശദമായ ബയോഡാറ്റയോടൊപ്പം യോഗ്യത, പ്രവൃത്തി പരിചയം തെളിയിക്കുന്ന രേഖകളും അരമണിക്കൂർ ഷൂട്ട്, ഒരുമണിക്കൂർ ഷൂട്ട് എന്നിവയ്ക്കുള്ള നിരക്ക് സംബന്ധിച്ച വിശദമായ പ്രൊപ്പോസലും ഉണ്ടാകണമെന്ന് ജില്ലാ ഇൻഫർമേഷൻ ഓഫീസർ അറിയിച്ചു. അപേക്ഷ നേരിട്ടോ തപാൽ മുഖേനയോ ഡിസംബർ 5 വൈകിട്ട് അഞ്ചിന് മുൻപായി കുടപ്പനക്കുന്ന് സിവിൽ സ്റ്റേഷനിലുള്ള ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് 0471 2731300 ഇ-മെയിൽ dioprdtvm@gmail.com.

തിരുവവന്തപുരം: ഭിന്നശേഷിക്കാർക്കായുള്ള സംസ്ഥാന കമ്മീഷണറേറ്റിൽ ക്ലാർക്ക് (26500-60500) തസ്തികയിൽ അന്യത്ര സേവന വ്യവസ്ഥയിൽ ജോലി ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു. ഒരു ഒഴിവാണുള്ളത്.

സംസ്ഥാന സർക്കാർ സർവ്വീസിൽ സമാന തസ്തികകളിൽ ജോലി ചെയ്യുന്നവർ നിരാക്ഷേപ സാക്ഷ്യ പത്രവും കേരള സർവീസ് റൂൾസ് പാർട്ട് I, ചട്ടം 144 പ്രകാരമുള്ള വിശദാംശങ്ങളും സഹിതം വകുപ്പ് മേധാവി മുഖാന്തരം അപേക്ഷിക്കണം.

അപേക്ഷകൾ ഡിസംബർ 20 നു വൈകിട്ട് അഞ്ചിനു മുൻപ് കമ്മീഷണർ, ഭിന്നശേഷിക്കാർക്കായുള്ള സംസ്ഥാന കമ്മീഷണറേറ്റ്, ആഞ്ജനേയ, ടി.സി 9/1023 (1), ഗ്രൗണ്ട് ഫ്‌ലോർ, ശാസ്തമംഗലം, തിരുവനന്തപുരം-695 010. ഫോൺ: 0471-2720977 എന്ന വിലാസത്തിൽ ലഭ്യമാക്കണം.