Career (Page 25)

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ വിവിധ സർക്കാർ ആശുപത്രികളിൽ ഇ-ഹെൽത്ത് പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി താത്കാലികാടിസ്ഥാനത്തിൽ ട്രെയിനികളെ തെരഞ്ഞെടുക്കുന്നു. നവംബർ 29നു തിരുവനന്തപുരം ജനറൽ ആശുപത്രി റോഡിൽ ഡി.എം.ഒ ഓഫീസ് കോമ്പൗണ്ടിനു സമീപമുള്ള ന്യൂട്രീഷ്യൻ ഹാളിൽ രാവിലെ 10 മുതൽ ഉച്ചയ്ക്ക് രണ്ടു വരെ വാക്-ഇൻ-ഇന്റർവ്യൂ നടത്തും.

മൂന്നുവർഷ ഇലക്ടോണിക്‌സ്/കമ്പ്യൂട്ടർ സയൻസ് ഡിപ്ലോമയാണ് യോഗ്യത. ഹാർഡ് വെയർ ആൻഡ് നെറ്റ് വർക്കിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയം, ഹോസ്പിറ്റൽ മാനേജ്‌മെന്റ് സോഫ്റ്റ് വെയർ ആൻഡ് ഇംപ്ലിമെന്റേഷനിൽ പ്രവൃത്തിപരിചയം അഭികാമ്യം. ബയോഡാറ്റ അയയ്‌ക്കേണ്ട ഇ-മെയിൽ: tvmehealth@gmail.com. വിശദവിവരങ്ങൾക്ക്: www.ehealth.kerala.gov.in, 9048022243.

തിരുവനന്തപുരം: തിരുവനന്തപുരം, പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തിൽ ഒഴിവുള്ള പ്രോഗ്രാമിങ് ഓഫീസറുടെ തസ്തികയിലേക്ക് ഒരു വർഷത്തേക്ക് കരാർ വ്യവസ്ഥയിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.

B.Tech/M.Tech/ME (preferably in Computer Science) or MCA ആണ് യോഗ്യത. HTML, CSS, Javascript, (JQuery, Familiarity with React JS is desirable) PHP (Knowledge of Laravel framework is desirable) MySQL (ഒരു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം) എന്നീ സാങ്കേതിക പരിജ്ഞാനങ്ങൾ അഭികാമ്യം. പ്രതിമാസ വേതനം 32560 രൂപ. താത്പര്യമുള്ളവർ നവംബർ 25 നു വൈകിട്ട് നാലിനു മുൻപ് പരീക്ഷാ കമ്മീഷണറുടെ കാര്യാലയം, കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ കോംപ്ലക്സ് (ഏഴാം നില) തമ്പാനൂർ, തിരുവനന്തപുരം-1 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ അപേക്ഷ സമർപ്പിക്കണം.

തിരുവനന്തപുരം: റവന്യു വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്വയം ഭരണ – പരിശീലന സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റിന്റെ ഭാഗമായ റവന്യൂ ഇൻഫർമേഷൻ ബ്യൂറോയിൽ ഇന്റേൺഷിപ്പ് അവസരം. വിഷ്വൽ മീഡിയ വിഭാഗത്തിലെ ഇന്റേൺഷിപ്പിന് വീഡിയോ ക്യാമറ, വീഡിയോ എഡിറ്റിംഗ്, സ്റ്റിൽ ക്യാമറ എന്നിവയിൽ പ്രാവീണ്യം ഉണ്ടാവണം. രണ്ടാമത്തെ ഇന്റേൺഷിപ്പ് ഒഴിവിൽ അച്ചടി, ഓൺലൈൻ സാമൂഹ്യമാധ്യമങ്ങളിൽ പ്രാവീണ്യം വേണം. നിയമനം ഒരു വർഷത്തേക്ക് താൽകാലികാടിസ്ഥാനത്തിലാണ്. പ്രതിമാസം 10,000 രൂപയും, സൗജന്യ താമസ സൗകര്യവും ലഭിക്കും.

അംഗീകൃത സർവകലാശാല / സ്ഥാപനത്തിൽ നിന്നുള്ള ജേണലിസം ആൻഡ് കമ്മ്യൂണിക്കേഷനിലുള്ള ബിരുദം, ബിരുദാനന്തര ബിരുദം, പി.ജി ഡിപ്ലോമ ഉള്ളവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർഥികൾ ഐ.എൽ.ഡി.എം വെബ്‌സൈറ്റിൽ ലഭ്യമായിട്ടുള്ള ഗൂഗിൾ ഫോം ഫിൽ ചെയ്ത് നവംബർ 25നകം അപേക്ഷ സമർപ്പിക്കണം. പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന. വെബ്‌സൈറ്റ്: https://ildm.kerala.gov.in/en. ഇ-മെയിൽ: ildm.revenue@gmail.com. ഫോൺ: 9446066750, സന്തോഷ്. എൻ. പി. (പബ്ലിക് റിലേഷൻസ് ഓഫീസർ, റവന്യൂ വകുപ്പ് 9447302431).

തിരുവനന്തപുരം: തിരുവനന്തപുരം വികസന അതോറിറ്റിയിൽ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനിയർ തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിലാണ് നിയമനം.

വിശദമായ ബയോഡാറ്റയും തപാൽ സ്റ്റാമ്പ് ഒട്ടിച്ച് സ്വന്തം മേൽവിലാസം എഴുതിയ കവറും സഹിതം സെക്രട്ടറി, തിരുവനന്തപുരം വികസന അതോറിറ്റി, ജയാമാൻഷൻ, വഴുതയ്ക്കാട്, ശാസ്തമംഗലം പി.ഒ., തിരുവനന്തപുരം – 10 എന്ന വിലാസത്തിൽ ലഭ്യമാക്കണം. വിശദവിവരങ്ങൾക്ക്: www.trida.kerala.gov.in. അപേക്ഷ നൽകേണ്ട അവസാന തീയതി നവംബർ 22ന് വൈകുന്നേരം 5നകം.

ഓണ്‍ലൈന്‍ സാമ്പത്തികത്തട്ടിപ്പുകള്‍ വര്‍ദ്ധിക്കുന്ന പശ്ചാത്തലത്തില്‍ പൊതുജനങ്ങള്‍ക്ക് സൈബര്‍ സുരക്ഷാ അവബോധം പകരുന്നതിന് പോലീസ് സ്റ്റേഷന്‍ തലത്തില്‍ സൈബര്‍ വോളണ്ടിയര്‍മാരെ നിയോഗിക്കുന്നു.

cybercrime.gov.in എന്ന നാഷണല്‍ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിങ് പോര്‍ട്ടല്‍ മുഖേനയാണ് സൈബര്‍ വോളണ്ടിയറായി നിയമിതരാകാന്‍ അപേക്ഷിക്കേണ്ടത്. ഈ വെബ്സൈറ്റില്‍ സൈബര്‍ വോളണ്ടിയര്‍ എന്ന വിഭാഗത്തില്‍ രജിസ്ട്രേഷന്‍ അസ് എ വോളണ്ടിയര്‍ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് അപേക്ഷിക്കാം. സൈബര്‍ അവയര്‍നെസ് പ്രൊമോട്ടര്‍ എന്ന വിഭാഗത്തിലാണ് അപേക്ഷിക്കേണ്ടത്. അവസാന തീയതി 2023 നവംബര്‍ 25.

ഫോട്ടോ, തിരിച്ചറിയല്‍ രേഖ, ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖ മുതലായവ സമര്‍പ്പിക്കണം. രജിസ്ട്രേഷനോ നിയമനത്തിനോ പ്രത്യേക ഫീസില്ല. സൈബര്‍ വോളണ്ടിയറായി ജോലി ചെയ്യുന്നതിന് പ്രതിഫലവും ഉണ്ടാകില്ല.

തിരഞ്ഞെടുക്കപ്പെടുന്ന വോളണ്ടിയര്‍മാര്‍ക്ക് പരിശീലനം നല്‍കിയ ശേഷം സ്കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും സാധാരണക്കാര്‍ക്കും സൈബർ സുരക്ഷാ അവബോധം പകരാന്‍ ഇവരുടെ സേവനം വിനിയോഗിക്കും. ജില്ലാ ക്രൈം റിക്കാര്‍ഡ്സ് ബ്യൂറോയിലെ ഡിവൈ.എസ്.പിമാര്‍ പദ്ധതിയുടെ നോഡല്‍ ഓഫീസറും സൈബര്‍ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസര്‍മാര്‍ അസിസ്റ്റന്‍റ് നോഡല്‍ ഓഫീസറുമായിരിക്കും.

കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിൽ ആശുപത്രി വികസന സൊസൈറ്റി മുഖേന കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ തസ്തികയിലേക്ക് താൽകാലിക നിയമനം. നവംബർ 24നു രാവിലെ 11നു വാക് ഇൻ ഇന്റർവ്യൂ നടത്തും. എം.ബി.ബി.എസ് / തത്തുല്യവും ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷനുമാണ് യോഗ്യത.

താല്പര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസൽ, പകർപ്പ്, ബയോഡാറ്റ എന്നിവ സഹിതം സൂപ്രണ്ടിന്റെ ഓഫീസിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0484 2386000.

തിരുവനന്തപുരം: സംസ്ഥാന ശുചിത്വമിഷനിൽ ഡയറക്ടർ (ദ്രവമാലിന്യ പരിപാലനം) തസ്തികയിലെ ഒരു ഒഴിവിലേക്ക് അന്യത്രസേവന വ്യവസ്ഥയിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ തദ്ദേശ സ്വയംഭരണ വകുപ്പ്, കേരള വാട്ടർ അതോറിറ്റി, ഇതര സർക്കാർ വകുപ്പുകൾ മുതലായവയിലെ എക്‌സിക്യൂട്ടീവ് എൻജിനീയർ/സൂപ്രണ്ടിങ് എൻജിനീയർ/ഡെപ്യൂട്ടി ചീഫ് എൻജിനീയർ തസ്തികയിലോ സമാന തസ്തികയിലോ സേവനം അനുഷ്ഠിക്കുന്നവരും എൻവയോൺമെന്റൽ എൻജിനീയറിങ്/വാട്ടർ ആൻഡ് സാനിറ്റേഷൻ എൻജിനീയറിങ് എന്നിവയിൽ എം.ടെക് ബിരുദമുള്ളവരും ആയിരിക്കണം. ഐ.ഐ.ടി/എൻ.ഐ.ടി മുതലായ സ്ഥാപനങ്ങളിൽ നിന്ന് എം.ടെക് പൂർത്തീകരിച്ചവർക്കും ദ്രവ മാലിന്യ പരിപാലന രംഗത്ത് പ്രവർത്തന പരിചയമുള്ളവർക്കും മുൻഗണന.

താത്പര്യമുള്ള അപേക്ഷകർ കെ.എസ്.ആർ പാർട്ട് ഒന്ന് റൂൾ 144 പ്രകാരമുള്ള അപേക്ഷയും വകുപ്പു മേധാവിയുടെ നിരാക്ഷേപപത്രവും സഹിതം നവംബർ 25ന് മുമ്പായി എക്‌സിക്യൂട്ടീവ് ഡയറക്ടർ, സംസ്ഥാന ശുചിത്വമിഷൻ, റവന്യൂ കോംപ്ലക്‌സ്, ഫോർത്ത് ഫ്‌ലോർ, പബ്ലിക് ഓഫീസ് കോമ്പൗണ്ട്, തിരുവനന്തപുരം-695033 എന്ന വിലാസത്തിൽ നേരിട്ടോ, തപാലിലോ ലഭ്യമാക്കണം.

തിരുവനന്തപുരം: മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി നിയമിക്കപ്പെട്ടിട്ടുള്ള ഓംബുഡ്സ്മാൻ/ ഓംബുഡ്സ്പേഴ്സൺ അപ്പലേറ്റ് അതോറിറ്റി എന്നിവർ ഔദ്യോഗിക കൃത്യ നിർവ്വഹണത്തിന്റെ ഭാഗമായി കക്ഷികളായി വരുന്ന കേസുകളിൽ നിയമസഹായം നൽകുന്നതിന് സ്റ്റാന്റിംഗ് കൗൺസിലർമാരെ നിയമിക്കുന്നതിന് യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.

നിയമനത്തിനുള്ള യോഗ്യത, നിയമനരീതി, ഒഴിവ് എന്നിവ സംബന്ധിച്ച വിശദാംശങ്ങൾ www.nregs.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. താത്പര്യമുള്ള ഉദ്യോഗാർഥികൾ അപേക്ഷയോടൊപ്പം യോഗ്യത, പ്രവൃത്തി പരിചയം, വയസ്, മേൽവിലാസം എന്നിവ തെളിയിക്കുന്നതിനുള്ള സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ ഉള്ളടക്കം ചെയ്യണം.

അപേക്ഷകൾ നവംബർ 22 നു വൈകിട്ട് അഞ്ചിനു മുമ്പായി ലഭിക്കത്തക്ക വിധത്തിൽ മിഷൻ ഡയറക്ടർ, മഹാത്മാഗാന്ധി NREGS സംസ്ഥാന മിഷൻ ഓഫീസ്, 3-ാം നില, റവന്യൂ കോംപ്ലക്സ്, പബ്ലിക് ഓഫീസ്, വികാസ് ഭവൻ പി.ഒ, തിരുവനന്തപുരം – 695033 എന്ന വിലാസത്തിൽ അയക്കണം. നിശ്ചിത യോഗ്യതയും പ്രവൃത്തി പരിചയവും ഇല്ലാത്ത അപേക്ഷകൾ നിരുപാധികം നിരസിക്കും. കൂടുതൽ വിവരങ്ങൾക്ക് : 0471-2313385, 0471-2314385, www/nregs.kerala.gov.in.

തിരുവനന്തപുരം: കേരള സംസ്ഥാന കശുമാവ് കൃഷി വികസന ഏജൻസിയിൽ ഫീൽഡ് അസിസ്റ്റന്റ് തസ്തികയിൽ 675 രൂപ ദിവസ വേതന നിരക്കിൽ ജോലി ചെയ്യാൻ താൽപര്യമുള്ള വി.എച്ച്.എസ്.ഇ. അഗ്രിക്കൾച്ചർ / ഡിപ്ലോമ ഇൻ അഗ്രിക്കൾച്ചർ / തത്തുല്യ യോഗ്യതയുള്ള അതാത് ജില്ലകളിൽ താമസിക്കുന്ന ഉദ്യോഗാർഥികൾക്ക് വാക്-ഇൻ-ഇൻ ഇന്റർവ്യൂ രണ്ട് മേഖലകളിലായി നടത്തും. വടക്കൻ ജില്ലകളിൽ (ഒഴിവുകളുടെ എണ്ണം : തൃശൂർ-2, മലപ്പുറം-1, കോഴിക്കോട്-1, വയനാട്-1, കണ്ണൂർ-2) നവംബർ 21 ന് രാവിലെ പത്തിന് കോഴിക്കോട് ഗവൺമെന്റ് റസ്റ്റ് ഹൗസിലും തെക്കൻ ജില്ലകളിൽ (ഒഴിവുകളുടെ എണ്ണം: തിരുവനന്തപുരം-1, കൊല്ലം-1, പത്തനംതിട്ട-1, ആലപ്പുഴ-1, കോട്ടയം-2, ഇടുക്കി-1, എറണാകുളം-1) നവംബർ 30ന് രാവിലെ പത്തിന് കൊല്ലം ഗവൺമെന്റ് ഗസ്റ്റ് ഹൗസിലും ഇന്റർവ്യൂകൾ നടത്തും.

വടക്കൻ ജില്ലകളുടെ കോ-ഓർഡിനേറ്റർ തസ്തികയിൽ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിന് നവംബർ 21 ന് ഉച്ചയ്ക്ക് രണ്ടിന് കോഴിക്കോട് ഗവൺമെന്റ് റസ്റ്റ് ഹൗസിൽ വാക്-ഇൻ-ഇന്റർവ്യൂ നടത്തും. കൃഷിയോ, കൃഷിയുമായി ബന്ധപ്പെട്ട അനുബന്ധ മേഖലകളിലോ കുറഞ്ഞത് 10 വർഷം പ്രവൃത്തിപരിചയമുള്ള സൂപ്പർവൈസറി കേഡറിൽ ജോലി ചെയ്ത ബിരുദധാരികൾക്ക് പങ്കെടുക്കാം. താൽപര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുമായി ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: www.kasumavukrishi.org.

ന്യൂഡൽഹി: കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഐ.ആർ.ഇ.എൽ. (ഇന്ത്യ)യിൽ ഒഴിവ്. 88 ഒഴിവുകളാണുള്ളത്. ഇതിൽ 56 എണ്ണം ട്രെയിനി തസ്തികകളാണ്. പരിശീലനത്തിനുശേഷം സ്ഥിരനിയമനം ലഭിക്കും. സൂപ്പർവൈസറി തസ്തികകളാണ് മറ്റുള്ളവ.

സൂപ്പർവൈസറി ട്രെയിനി തസ്തികയിലെ ഒഴിവുകൾ: ഗ്രാജ്വേറ്റ് ട്രെയിനി (ഫിനാൻസ്) – 3, ഗ്രാജ്വേറ്റ് ട്രെയിനി (എച്ച്.ആർ.) 4, ഡിപ്ലോമ ട്രെയിനി (സിവിൽ/മെക്കാനിക്കൽ/ഇലക്ട്രിക്കൽ/കെമിക്കൽ) – 37, ട്രെയിനി (ജിയോളജിസ്റ്റ്/പെട്രോളജിസ്റ്റ്) – 8, ട്രെയിനി കെമിസ്റ്റ് – 4. ഗ്രാജ്വേറ്റ് ട്രെയിനി (ഫിനാൻസ്) വിഭാഗത്തിൽ അപേക്ഷിക്കാനുള്ള യോഗ്യത കൊമേഴ്‌സ് ബിരുദവും എച്ച്.ആർ. വിഭാഗത്തിലേത് ഏതെങ്കിലും ബിരുദവുമാണ്. ഡിപ്ലോമ ട്രെയിനികൾക്ക് അതത് വിഭാഗത്തിലെ ത്രിവത്സര ഡിപ്ലോമ വേണം. പ്രവൃത്തിപരിചയം ആവശ്യമില്ല. സ്‌റ്റൈപ്പൻഡ്: 37200 രൂപ. പ്രായപരിധി 26 വയസ്.

32 ഒഴിവാണ് നോൺ യൂണിയനൈസ്ഡ് സൂപ്പർവൈസർ തസ്തികയിൽ ഒഴിവുകളുള്ളത്. മൈനിങ് മേറ്റ് – 8, മൈനിങ് സൂപ്പർവൈസർ -1, ജൂനിയർ രാജ്ഭാഷാ അധികാരി – 4, ജൂനിയർ സൂപ്പർവൈസർ (കെമിക്കൽ) – 4, ജൂനിയർ സൂപ്പർവൈസർ (അഡ്മിൻ) – 4, മൈനിങ് ഫോർമാൻ – 4, സൂപ്പർവൈസർ (ഇലക്ട്രിക്കൽ) – 2, സൂപ്പർവൈസർ (സിവിൽ) – 2, സൂപ്പർവൈസർ (ഫിനാൻസ്) – 3 എന്നിവയാണ് ഒഴിവാണുള്ളത്.