തിരുവനന്തപുരം: സംസ്ഥാന ബാലാവകാശ കമ്മിഷനിൽ കൺസൾട്ടന്റ് (യുണിസെഫ്) തസ്തികയിൽ ഒരു വർഷത്തേയ്ക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബി.ടെക് കമ്പ്യൂട്ടർ സയൻസ് / എം.സി.എ. / എം.എസ്.സി. കമ്പ്യൂട്ടർ സയൻസ് ബിരുദമാണ് യോഗ്യത. പ്രായപരിധി 40 വയസ്. പ്രവൃത്തിപരിചയം, പ്രതിഫലം, ജോലിയുടെ സ്വഭാവം മുതലായ വിവരങ്ങൾ കമ്മിഷന്റെ വെബ്‌സൈറ്റിൽ (www.kescpcr.kerala.gov.in) നിന്നോ പ്രവൃത്തി ദിവസങ്ങളിൽ ഓഫീസിൽ നിന്നോ ലഭിക്കും.
സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം നിശ്ചിത ഫാറത്തിലുള്ള അപേക്ഷ ഡിസംബർ ഏഴിനു വൈകിട്ട് അഞ്ചിനു മുമ്പ് സെക്രട്ടറി, കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ, ടി. സി. 27/2980, ശ്രീ ഗണേഷ്, വാൻറോസ് ജങ്ഷൻ, തിരുവനന്തപുരം – 695 034 എന്ന വിലാസത്തിൽ ലഭ്യമാക്കണം.