Career (Page 160)

തിരുവനന്തപുരം: 2021-22 അധ്യയന വർഷത്തെ എം.എസ്.സി നഴ്സിങ് പ്രവേശനവുമായി ബന്ധപ്പെട്ട് വിവിധ സർക്കാർ നഴ്സിംഗ് കോളേജുകളിലായി ഒഴിവുള്ള 11 സീറ്റുകളിലേക്കുള്ള സ്പോട്ട് അലോട്ട്മെന്റ് മാർച്ച് 25 ന് രാവിലെ 11ന് മെഡിക്കൽ വിദ്യാഭ്യാസ കാര്യാലയത്തിൽ നടക്കും.

കേരള പ്രവേശന പരീക്ഷാ കമ്മീഷണർ പ്രസിദ്ധീകരിച്ചിട്ടുള്ള 2021-ലെ എം.എസ്സി നഴ്സിംഗ് പ്രവേശനത്തിനുള്ള റാങ്ക് പട്ടികയിൽ നിന്നാണ് പ്രവേശനം. യോഗ്യത തെളിയിക്കുന്നതിന് ആവശ്യമായ അസൽ രേഖകൾ, അസൽ വിടുതൽ സർട്ടിഫിക്കറ്റ് (TC) , മറ്റ് അനുബന്ധ രേഖകൾ (പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഡാറ്റാ ഷീറ്റ്, തിരിച്ചറിയൽ, റാങ്ക്, കാറ്റഗറി) എന്നിവ ഹാജരാക്കുന്ന വിദ്യാർഥികളെ മാത്രമാകും പരിഗണിക്കുക. യോഗ്യരായ അപേക്ഷകർ അന്നേദിവസം രാവിലെ 10.30 ന് മുൻപായി മെഡിക്കൽ വിദ്യാഭ്യാസ കാര്യാലയത്തിൽ ഹാജരാകണം.

സ്പോട്ട് അലോട്ട്മെന്റിലൂടെ അഡ്മിഷൻ ലഭിക്കുന്ന വിദ്യാർഥികൾ മാർച്ച് 31 നകം കോളേജിൽ ഫീസ് അടച്ച് രേഖകൾ സമർപ്പിച്ച് പ്രവേശനം നേടണം. വിശദ വിവരങ്ങൾ ഡി.എം.ഇ.യുടെ വെബ്സൈറ്റായ www.kerala.gov.in ൽ ലഭിക്കും.

വയനാട്: മാനന്തവാടി, പനമരം ബ്ലോക്കുകളുടെയും മാനന്തവാടി മുനിസിപ്പാലിറ്റിയുടെയും പരിധിക്കുള്ളിൽ സ്വയം തൊഴിൽ സംരംഭം ആരംഭിക്കാൻ താൽപര്യമുള്ളവരിൽ നിന്ന് പ്രധാനമന്ത്രി തൊഴിൽദായക പദ്ധതി പ്രകാരം അപേക്ഷ ക്ഷണിച്ചു. 18 വയസ് തികഞ്ഞവർക്ക് അപേക്ഷിക്കാം.

താൽപര്യമുള്ളവർ മാർച്ച് 22 ന് മാനന്തവാടി വയനാട് സ്‌ക്വയർ റസിഡൻസി ഓഡിറ്റോറിയത്തിൽ രാവിലെ 10 ന് നടക്കുന്ന ക്യാമ്പിൽ ആധാർ കാർഡ്, സംരംഭം തുടങ്ങാൻ ഉദ്ദേശിക്കുന്ന വാർഡ് നമ്പർ സഹിതം ഹാജരാകണം. പാർട്ണർഷിപ്പ് സംരംഭകർ, ലിമിറ്റഡ് കമ്പനികൾ, മത്സ്യമാംസ സംസ്‌കരണവും വിപണനവും നടത്തുന്ന സ്ഥാപനങ്ങൾ, പുകയില തുടങ്ങിയ ബിസിനസുകൾ, കച്ചവട സ്ഥാപനം, വാഹനങ്ങൾ, കാർഷിക സംരംഭങ്ങൾ, 20 മൈക്രോണിൽ താഴെയുള്ള ക്യാരി ബാഗുകൾ നിർമ്മിക്കുന്ന സ്ഥാപനങ്ങൾ, ഫാമുകൾ എന്നിവയ്ക്ക് വായ്പ ലഭിക്കില്ല. കൂടുതൽ വിവരങ്ങൾ മാനന്തവാടി താലൂക്ക് വ്യവസായ ഓഫീസിൽ ലഭിക്കും. ഫോൺ 9447111677, 94473440506, 9446001655.

തിരുവനന്തപുരം: പട്ടികവർഗ വികസന വകുപ്പിൽ എസ്.ടി. പ്രൊമോട്ടർ ഒഴിവുകളിലേക്ക് മാർച്ച് 27ന് രാവിലെ 11.30ന് എഴുത്തു പരീക്ഷ നടത്തും. ഉദ്യോഗാർഥികൾ ഹാൾ ടിക്കറ്റുമായി പരീക്ഷാ കേന്ദ്രങ്ങളിൽ രാവിലെ 11.15ന് മുമ്പായി റിപ്പോർട്ട് ചെയ്യണം. വിജ്ഞാപന പ്രകാരമുള്ള യോഗ്യതയുള്ള അപേക്ഷകരിൽ ആർക്കെങ്കിലും ഹാൾടിക്കറ്റ് ലഭിച്ചിട്ടില്ലെങ്കിൽ അടുത്തുള്ള ട്രൈബൽ എക്സ്റ്റെൻഷൻ ഓഫീസ്/ ട്രൈബൽ ഡെവലപ്പ്മെന്റ് ഓഫീസ്/ ഐ.റ്റി.ഡി പ്രോജക്ട് ഓഫീസിൽ ബന്ധപ്പെടണം.

അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക് കോളേജിലെ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ സെല്ലിൽ ആരംഭിക്കുന്ന ഗാർമെന്റ് മേക്കിംഗ് ആന്റ് ഫാഷൻ ഡിസൈനിംഗ്, ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ (ശനിയാഴ്ച, ഞായറാഴ്ച) കംപ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ് (റ്റാലി), മൊബൈൽ ഫോൺ ടെക്നോളജി (ആൻഡ്രോയിഡ്), ഡെസ്‌ക്ടോപ്പ് പബ്ലിഷിംഗ് കോഴ്സുകളിലെ ഒഴിവുളള സീറ്റിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 04712360611, 8075289889, 9495830907.

തിരുവനന്തപുരം: കേരള റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ സ്വിഫ്റ്റിൽ (K-SWIFT) എക്സിക്യൂട്ടീവ് അഡ്മിനിസ്ട്രേഷൻ, എൻജിനിയർ (ഐ.ടി), സർവീസ് എൻജിനിയർ, മെക്കാനിക്ക് തസ്തികകളിൽ യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. ഓൺലൈനായാണ് അപേക്ഷകൾ നൽകേണ്ടത്. വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും www.cmdkerala.net. മാർച്ച് 25 ന് വൈകിട്ട് 5.30 ന് മുൻപ് അപേക്ഷ ലഭിക്കണം.

അതേസമയം, തിരുവനന്തപുരത്തെ രാജീവ് ഗാന്ധി അക്കാദമി ഫോർ ഏവിയേഷൻ ടെക്‌നോളജിയിൽ ഒഴിവുള്ള ഡെപ്യൂട്ടി ചീഫ് ഫ്‌ളൈറ്റ് ഇൻസ്ട്രക്ടർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് www.rajivgandhiacademyforaviationtechnology.org എന്ന വെബ്‌സൈറ്റ് സന്ദർശിക്കാം.

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് ആൻഡ് ട്രെയിനിംഗ് (സി-ആപ്റ്റ്)ന്റെ മൾട്ടിമീഡിയ അക്കാഡമി കേരളത്തിലുടനീളം പുതിയ ഫ്രാഞ്ചൈസികളെ ക്ഷണിച്ചു. പൂരിപ്പിച്ച അപേക്ഷകൾ മാർച്ച് 31 വരെ സ്വീകരിക്കും.

പി.ജി.ഡി.സി.എ, ഡി.സി.എ, അക്കൗണ്ടിംഗ്, ടാലി, എസ്.എ.പി, പോജിസ്റ്റിക്സ്, എയർപ്പോർട്ട് ഓപ്പറേഷൻസ്, എത്തിക്കൽ ഹാക്കിംഗ് തുടങ്ങി എഴുപത്തഞ്ചോളം കോഴ്സുകളാണ് വിവിധ ഫ്രാഞ്ചൈസി സെന്ററുകളിൽകൂടി നൽകി വരുന്നത്.

ഫ്രാഞ്ചൈസി ആരംഭിക്കാൻ താൽപര്യമുള്ളവർ 9847131115, 8547440416 എന്നീ നമ്പറുകളിൽ ബന്ധപ്പെടുകയോ www.captmultimedia.com എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ ചെയ്യണം.

തിരുവനന്തപുരം: ഇന്ത്യൻ ആർമി എസ്എസ്സി (ടെക്) – 59 പുരുഷൻമാർ, എസ്എസ്സിഡബ്ല്യു (ടെക്) – 30 വനിതാ കോഴ്സ് 2022 (191 ഒഴിവുകൾ) കോഴ്സുകളിലേക്കുള്ള ഒഴിവുകൾ പ്രഖ്യാപിച്ചു. 2022 ഒക്ടോബറിൽ ചെന്നൈയിലെ ഓഫീസേഴ്സ് ട്രെയിനിംഗ് അക്കാദമിയിൽ ആരംഭിക്കും. ഏപ്രിൽ ആറിനാണ് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി. താത്പ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റായ joinindianarmy.nic.in വഴി അപേക്ഷ സമർപ്പിക്കാം.

തസ്തിക: ഷോർട്ട് സർവീസ് കമ്മീഷൻ (ടെക്) 59 പുരുഷന്മാർ (ഒക്ടോബർ 2022) കോഴ്‌സ്

ഒഴിവുകളുടെ എണ്ണം: 175

പേ സ്‌കെയിൽ: 56100 – 1,77,500/- ലെവൽ 10

തസ്തിക: ഷോർട്ട് സർവീസ് കമ്മീഷൻ (ടെക്) 30 വനിതാ ടെക്‌നിക്കൽ കോഴ്‌സ് (ഒക്ടോബർ 2022)
ഒഴിവുകളുടെ എണ്ണം: 14
പേ സ്‌കെയിൽ: 56100 – 1,77,500/- ലെവൽ 10

തസ്തിക: എസ്എസ്സി (ഡബ്ല്യു) ടെക് & എസ്എസ്സി(ഡബ്ല്യു)(നോൺ-ടെക്) (നോൺ യുപിഎസ്സി) (പ്രതിരോധ ഉദ്യോഗസ്ഥരുടെ വിധവകൾ മാത്രം)
ഒഴിവുകളുടെ എണ്ണം: 02
പേ സ്‌കെയിൽ: 56100 – 1,77,500/- ലെവൽ 10

എസ്എസ്സി (ടെക്) – 58 പുരുഷന്മാരും എസ്എസ്സിഡബ്ല്യു (ടെക്) – 29 സ്ത്രീകളും കോഴ്സ്: ഉദ്യോഗാർത്ഥികൾക്ക് അനുബന്ധ എഞ്ചിനീയറിംഗ് സ്ട്രീമുകളിലെ ബി.ഇ./ബി ഉണ്ടായിരിക്കണം.. പ്രായപരിധി: 20 മുതൽ 27 വയസ്സ് വരെ

എസ്എസ്സി (ഡബ്ല്യു) (നോൺ-ടെക്) (നോൺ യുപിഎസ്സി) – ഡിഫൻസ് പേഴ്സണലിന്റെ വിധവകൾ: സ്ഥാനാർത്ഥിക്ക് ഏതെങ്കിലും സ്ട്രീമിൽ ബിരുദം ഉണ്ടായിരിക്കണം. പ്രായപരിധി: 35 വയസ്സ്. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഇന്ത്യൻ ആർമി വെബ്‌സൈറ്റ് joinindianarmy.nic.in വഴി ഓൺലൈനായി അപേക്ഷിക്കാം. ഓൺലൈൻ അപേക്ഷ നടപടി ആരംഭിച്ച തീയതി: മാർച്ച് 08, 2022. ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: ഏപ്രിൽ 06, ??2022

തിരുവനന്തപുരം: കേരള ലോകായുക്തയിൽ കോർട്ട് ഓഫീസർ (50,2001,05,300) തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കപ്പെടുന്നതിന് സർക്കാർ സർവീസിൽ സമാന തസ്തികയിൽ ജോലി ചെയ്യുന്നവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. കോർട്ട് ഓഫീസർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവരിൽ നിയമ ബിരുദധാരികൾക്ക് മുൻഗണനയുണ്ടാകും.

നിശ്ചിത ശമ്പള നിരക്കിലുള്ളവരുടെ അഭാവത്തിൽ അതിന് താഴെയുള്ള ശമ്പള നിരക്കിലുള്ളവരെയും പരിഗണിക്കും. നിരാക്ഷേപ സർട്ടിഫിക്കറ്റ്, ഫോറം 144 കെ.എസ്.ആർ പാർട്ട്-1, ബയോഡേറ്റ എന്നിവ ഉള്ളടക്കം ചെയ്തിട്ടുള്ള അപേക്ഷകൾ മേലധികാരി മുഖേന ഏപ്രിൽ 13നു വൈകിട്ട് അഞ്ചിനു മുൻപായി രജിസ്ട്രാർ, കേരള ലോകായുക്ത, നിയമസഭാ സമുച്ചയം, വികാസ് ഭവൻ പി.ഒ., തിരുവനന്തപുരം-33 എന്ന വിലാസത്തിൽ ലഭിക്കണം.

4 വർഷ സംയോജിതബിരുദ കോഴ്‌സിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന വിദ്യാർത്ഥികൾക്ക് പിഎച്ച്ഡിക്ക് അപേക്ഷിക്കാം. സിജിപിഎ (കുമുലേറ്റീവ് ഗ്രേഡ് പോയിന്റ് ആവറേജ്) 7.5 എങ്കിലുമുള്ള വിദ്യാർഥികൾക്കു പിഎച്ച്ഡിക്കു പ്രവേശനം നൽകാമെന്നാണ് ഗവേഷണ പഠനവുമായി ബന്ധപ്പെട്ട യുജിസിയുടെ കരട് ഭേദഗതിയിൽ നിർദേശിക്കുന്നു.

ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഗവേഷണ സീറ്റുകളിൽ 60% നെറ്റ്, ജെആർഎഫ് വിജയികൾക്കു മാറ്റിവയ്ക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. 40 ശതമാനത്തിൽ പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിൽ അഡ്മിഷൻ പൂർത്തിയാക്കണം. കരട് ഭേദഗതിക്ക് ഈ മാസം 10 ന് ചേർന്ന യുജിസി യോഗത്തിലാണ് അംഗീകാരം നൽകിയത്. 4 വർഷ ബിരുദകോഴ്‌സിനു ശേഷം ഒരു വർഷത്തെ (രണ്ടു സെമസ്റ്റർ) മാസ്റ്റേഴ്‌സ് പഠനം 55 ശതമാനമെങ്കിലും മാർക്കോടെ വിജയിച്ചവർക്കും പിഎച്ച്ഡിക്ക് അപേക്ഷ നൽകാം.

തിരുവനന്തപുരം: സാങ്കേതിക വിദ്യാഭ്യാസ വകുപ്പും കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് ആൻഡ് ട്രെയിനിംഗും സംയുക്തമായി ആരംഭിക്കുന്ന കേരള ഗവൺമെന്റ് അംഗീകാരമുള്ള ഒരു വർഷ കെ.ജി.റ്റി.ഇ. പ്രീ-പ്രസ്സ് ഓപ്പറേഷൻ/ കെ.ജി.റ്റി.ഇ. പ്രസ്സ് വർക്ക്/ കെ.ജി.റ്റി.ഇ. പോസ്റ്റ്-പ്രസ്സ് ഓപ്പറേഷൻ ആൻഡ് ഫിനിഷിംഗ് 2022-23 കോഴ്‌സുകളിൽ അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ എസ്.എസ്.എൽ.സി അഥവാ തത്തുല്യ യോഗ്യത പാസായിരിക്കണം.

പട്ടികജാതി/ പട്ടികവർഗ്ഗ/ മറ്റർഹ വിഭാഗക്കാർക്ക് നിയമാനുസൃത ഫീസ് ആനുകൂല്യം ലഭിക്കും. ഒ.ബി.സി/ എസ്.ഇ.ബി.സി/ മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർഥികൾക്കും വരുമാന പരിധിക്കു വിധേയമായി ഫീസ് ആനുകൂല്യം ലഭിക്കും.

തിരുവനന്തപുരം (0471-2474720, 2467728), എറണാകുളം (0484-2605322), കോഴിക്കോട് (0495-2356591, 2723666) എന്നീ കേന്ദ്രങ്ങളിലാണ് കോഴ്‌സ് നടത്തുന്നത്. അപേക്ഷാ ഫോം 100 രൂപയ്ക്ക് അതാത് സെന്ററിൽ നേരിട്ടും 135 രൂപ മണി ഓർഡറായി മാനേജിംഗ് ഡയറക്ടർ, കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാർസ്ഡ് പ്രിന്റിംഗ് ആൻഡ് ട്രെയിനിംഗ്, ട്രെയിനിംഗ് ഡിവിഷൻ, സിറ്റി സെന്റർ, പുന്നപുരം, പടിഞ്ഞാറേകോട്ട, തിരുവനന്തപുരം-24 എന്ന വിലാസത്തിൽ തപാലിലും ലഭിക്കും. വിശദവിവരങ്ങൾക്ക്: 0471-2467728. പൂരിപ്പിച്ച അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി ഏപ്രിൽ 25. കൂടുതൽ വിവരങ്ങൾക്ക്: www.captkerala.com എന്ന വെബ്സൈറ്റ് സന്ദർശിക്കാം.

ന്യൂഡൽഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ (State Bank of India) സ്‌പെഷ്യലിസ്റ്റ് കേഡർ ഓഫീസർ എസ്സിഒ തസ്തികയിലേക്കുള്ള ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 4 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. താത്പര്യവും യോഗ്യതയുമുളളവർക്ക് SBI യുടെ sbi.co.in ന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിച്ച് അപേക്ഷ സമർപ്പിക്കാം. 2022 മാർച്ച് 31 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി. ചീഫ് ഇൻഫർമേഷൻ ഓഫീസർ – 1, ചീഫ് ടെക്നോളജി ഓഫീസർ -1, ഡെപ്യൂട്ടി ചീഫ് ടെക്‌നോളജി ഓഫീസർ (ഇ-ചാനലുകൾ) – 1, ഡെപ്യൂട്ടി ചീഫ് ടെക്നോളജി ഓഫീസർ (കോർ ബാങ്കിംഗ്) – 1 എന്നിങ്ങനെയുള്ള ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.

ചീഫ് ഇൻഫർമേഷൻ ഓഫീസർ തസ്തികയിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് സോഫ്റ്റ്‌ വെയർ എഞ്ചിനീയറിംഗിൽ ബിരുദമോ ബിരുദാനന്തര ബിരുദമോ അനുയോജ്യമായ യോഗ്യതയോ ഉണ്ടായിരിക്കണമെന്നാണ് നിബന്ധന. എംബിഎ ഒരു അധിക യോഗ്യതയായി കണക്കാക്കും.

ചീഫ് ടെക്നോളജി ഓഫീസർ തസ്തികയിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് സോഫ്റ്റ് വെയർ എഞ്ചിനീയറിംഗിൽ ബിരുദമോ ബിരുദാനന്തര ബിരുദമോ ഉണ്ടായിരിക്കണം. എംബിഎ ഒരു അധിക യോഗ്യതയായി കണക്കാക്കും. ഡെപ്യൂട്ടി ചീഫ് ടെക്നോളജി ഓഫീസർ (ഇ-ചാനലുകൾ) തസ്തികയിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് സോഫ്റ്റ് വെയർ എഞ്ചിനീയറിംഗിൽ ബിരുദമോ ബിരുദാനന്തര ബിരുദമോ അനുയോജ്യമായ ഒരു മേഖലയോ ഉണ്ടായിരിക്കണം.