ന്യൂഡൽഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ (State Bank of India) സ്‌പെഷ്യലിസ്റ്റ് കേഡർ ഓഫീസർ എസ്സിഒ തസ്തികയിലേക്കുള്ള ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 4 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. താത്പര്യവും യോഗ്യതയുമുളളവർക്ക് SBI യുടെ sbi.co.in ന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിച്ച് അപേക്ഷ സമർപ്പിക്കാം. 2022 മാർച്ച് 31 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി. ചീഫ് ഇൻഫർമേഷൻ ഓഫീസർ – 1, ചീഫ് ടെക്നോളജി ഓഫീസർ -1, ഡെപ്യൂട്ടി ചീഫ് ടെക്നോളജി ഓഫീസർ (ഇ-ചാനലുകൾ) – 1, ഡെപ്യൂട്ടി ചീഫ് ടെക്നോളജി ഓഫീസർ (കോർ ബാങ്കിംഗ്) – 1 എന്നിങ്ങനെയുള്ള ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.
ചീഫ് ഇൻഫർമേഷൻ ഓഫീസർ തസ്തികയിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് സോഫ്റ്റ് വെയർ എഞ്ചിനീയറിംഗിൽ ബിരുദമോ ബിരുദാനന്തര ബിരുദമോ അനുയോജ്യമായ യോഗ്യതയോ ഉണ്ടായിരിക്കണമെന്നാണ് നിബന്ധന. എംബിഎ ഒരു അധിക യോഗ്യതയായി കണക്കാക്കും.
ചീഫ് ടെക്നോളജി ഓഫീസർ തസ്തികയിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് സോഫ്റ്റ് വെയർ എഞ്ചിനീയറിംഗിൽ ബിരുദമോ ബിരുദാനന്തര ബിരുദമോ ഉണ്ടായിരിക്കണം. എംബിഎ ഒരു അധിക യോഗ്യതയായി കണക്കാക്കും. ഡെപ്യൂട്ടി ചീഫ് ടെക്നോളജി ഓഫീസർ (ഇ-ചാനലുകൾ) തസ്തികയിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് സോഫ്റ്റ് വെയർ എഞ്ചിനീയറിംഗിൽ ബിരുദമോ ബിരുദാനന്തര ബിരുദമോ അനുയോജ്യമായ ഒരു മേഖലയോ ഉണ്ടായിരിക്കണം.

