തിരുവനന്തപുരം: പട്ടികവർഗ വികസന വകുപ്പിൽ എസ്.ടി. പ്രൊമോട്ടർ ഒഴിവുകളിലേക്ക് മാർച്ച് 27ന് രാവിലെ 11.30ന് എഴുത്തു പരീക്ഷ നടത്തും. ഉദ്യോഗാർഥികൾ ഹാൾ ടിക്കറ്റുമായി പരീക്ഷാ കേന്ദ്രങ്ങളിൽ രാവിലെ 11.15ന് മുമ്പായി റിപ്പോർട്ട് ചെയ്യണം. വിജ്ഞാപന പ്രകാരമുള്ള യോഗ്യതയുള്ള അപേക്ഷകരിൽ ആർക്കെങ്കിലും ഹാൾടിക്കറ്റ് ലഭിച്ചിട്ടില്ലെങ്കിൽ അടുത്തുള്ള ട്രൈബൽ എക്സ്റ്റെൻഷൻ ഓഫീസ്/ ട്രൈബൽ ഡെവലപ്പ്മെന്റ് ഓഫീസ്/ ഐ.റ്റി.ഡി പ്രോജക്ട് ഓഫീസിൽ ബന്ധപ്പെടണം.
അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക് കോളേജിലെ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ സെല്ലിൽ ആരംഭിക്കുന്ന ഗാർമെന്റ് മേക്കിംഗ് ആന്റ് ഫാഷൻ ഡിസൈനിംഗ്, ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ (ശനിയാഴ്ച, ഞായറാഴ്ച) കംപ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ് (റ്റാലി), മൊബൈൽ ഫോൺ ടെക്നോളജി (ആൻഡ്രോയിഡ്), ഡെസ്‌ക്ടോപ്പ് പബ്ലിഷിംഗ് കോഴ്സുകളിലെ ഒഴിവുളള സീറ്റിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 04712360611, 8075289889, 9495830907.

