സ്വിഫ്റ്റിലെ ഒഴിവുകളിൽ അപേക്ഷ ക്ഷണിച്ചു: വിശദ വിവരങ്ങൾ അറിയാം

തിരുവനന്തപുരം: കേരള റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ സ്വിഫ്റ്റിൽ (K-SWIFT) എക്സിക്യൂട്ടീവ് അഡ്മിനിസ്ട്രേഷൻ, എൻജിനിയർ (ഐ.ടി), സർവീസ് എൻജിനിയർ, മെക്കാനിക്ക് തസ്തികകളിൽ യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. ഓൺലൈനായാണ് അപേക്ഷകൾ നൽകേണ്ടത്. വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും www.cmdkerala.net. മാർച്ച് 25 ന് വൈകിട്ട് 5.30 ന് മുൻപ് അപേക്ഷ ലഭിക്കണം.

അതേസമയം, തിരുവനന്തപുരത്തെ രാജീവ് ഗാന്ധി അക്കാദമി ഫോർ ഏവിയേഷൻ ടെക്‌നോളജിയിൽ ഒഴിവുള്ള ഡെപ്യൂട്ടി ചീഫ് ഫ്‌ളൈറ്റ് ഇൻസ്ട്രക്ടർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് www.rajivgandhiacademyforaviationtechnology.org എന്ന വെബ്‌സൈറ്റ് സന്ദർശിക്കാം.