Career (Page 157)

തിരുവനന്തപുരം: കേരള നഴ്സസ് ആൻഡ് മിഡ്‌വൈവ്‌സ്‌ കൗൺസിൽ ഓഫീസിൽ ഒഴിവുവരുന്ന ഡെപ്യൂട്ടി രജിസ്ട്രാർ തസ്തികയിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

സർക്കാർ നഴ്സിംഗ് സ്‌കൂളിലെ പ്രിൻസിപ്പൽ/ വൈസ് പ്രിൻസിപ്പൽ സീനിയർ നഴ്സിംഗ് ട്യൂട്ടർ തസ്തികളിൽ സേവനമനുഷ്ഠിക്കുന്നവർക്ക് അപേക്ഷിക്കാം. ബയോഡേറ്റ, റൂൾ 144 പ്രകാരമുള്ള സ്റ്റേറ്റ്മെന്റ്, മാതൃവകുപ്പിൽ നിന്ന് ലഭിച്ച നിരാക്ഷേപ പത്രം എന്നിവ സഹിതം ഏപ്രിൽ 13 വൈകുന്നേരം അഞ്ചിന് മുൻപ് രജിസ്ട്രാർ, കേരള നഴ്സസ് ആൻഡ് മിഡ്‌വൈവ്‌സ്‌ കൗൺസിൽ റെഡ് ക്രോസ് റോഡ്, തിരുവനന്തപുരം 695 035 എന്ന വിലാസത്തിൽ ലഭ്യമാക്കണം.

തിരുവനന്തപുരം: ഏപ്രിൽ 21ന് ആരംഭിക്കുന്ന സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ഫാർമസി (ഹോമിയോ) റഗുലർ/ സപ്ലിമെന്ററി പരീക്ഷയ്ക്കുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോം തിരുവനന്തപുരം/ കോഴിക്കോട് ഗവ. ഹോമിയോപ്പതിക് മെഡിക്കൽ കോളേജുകളിൽ നിന്നും ഡോ. എ.കെ.ബി മിഷൻ ട്രസ്റ്റിൽ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ പിഴയില്ലാതെ 11 ന് വൈകുന്നേരം അഞ്ച് മണി വരെയും പത്ത് രൂപ പിഴയോടെ 13 ന് വൈകുന്നേരം അഞ്ച് മണി വരെയും സ്വീകരിക്കും.

അപേക്ഷയോടൊപ്പം പരീക്ഷാ ഫീസായി പേപ്പർ ഒന്നിന് 200 രൂപ നിരക്കിൽ തിരുവനന്തപുരം ഗവ. ഹോമിയോപ്പതിക് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ആൻഡ് കൺട്രോളിംഗ് ഓഫീസറുടെ പേരിൽ എസ്.ബി.ഐ ഫോർട്ട്, തിരുവനന്തപുരം ബ്രാഞ്ചിൽ നിന്നും മാറാവുന്ന ഡി.ഡി ആയി ഉള്ളടക്കം ചെയ്തിരിക്കണം.

പൂരിപ്പിച്ച അപേക്ഷകളും, ഡി.ഡി യും പ്രിൻസിപ്പൽ ആൻഡ് കൺട്രോളിംഗ് ഓഫീസർ, ഗവ.ഹോമിയോപ്പതിക് മെഡിക്കൽ കോളേജ്, തിരുവനന്തപുരം എന്ന വിലാസത്തിൽ അയയ്ക്കണം. അപേക്ഷകൾ www.ghmct.org യിലും ലഭിക്കും. കോഴിക്കോട്, തിരുവനന്തപുരം ഗവ. ഹോമിയോപ്പതിക് മെഡിക്കൽ കോളേജുകളാണ് പരീക്ഷാ കേന്ദ്രം.

തിരുവനന്തപുരം: മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ കീഴിൽ പ്രവർത്തിക്കുന്ന ചൈൽഡ് ഡെവലപ്മെന്റ് സെന്ററിൽ നടത്തുന്ന രണ്ടു വർഷത്തെ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ക്ലിനിക്കൽ ചൈൽഡ് ഡെവലപ്മെന്റ് കോഴ്സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 50 ശതമാനം മാർക്കോടെ ശാസ്ത്ര വിഷയത്തിൽ ബിരുദം നേടിയ പെൺകുട്ടികൾക്ക് അപേക്ഷിക്കാം. സൈക്കോളജിയിലോ ഹോംസയൻസിലോ ബിരുദം നേടിയവർക്കും അപേക്ഷിക്കാം. എസ്.ഇ.ബി.സി. വിഭാഗത്തിൽപ്പെടുന്ന അപേക്ഷകർക്ക് 45 ശതമാനം മാർക്ക് വേണം.

എസ്.സി/എസ്.ടി. വിഭാഗക്കാർ യോഗ്യതാ പരീക്ഷ പാസായാൽ മതി. പ്രോസ്പെക്ടസ് ംംം.ഹയസെലൃമഹമ.ഴീ്.ശി ൽ ലഭിക്കും. ഏപ്രിൽ രണ്ട് മുതൽ 12 വരെ ഓൺലൈനായോ കേരളത്തിലെ എല്ലാ ഫെഡറൽ ബാങ്കിന്റെ ശാഖകൾ വഴി വെബ്സൈറ്റിലൂടെ ലഭിക്കുന്ന ചെല്ലാൻഫോം ഉപയോഗിച്ചോ അപേക്ഷാഫീസ് അടയ്ക്കാം. അപേക്ഷാ ഫീസ് പൊതു വിഭാഗത്തിന് 800 രൂപയും, എസ്.സി./എസ്.ടി വിഭാഗത്തിന് 400 രൂപയുമാണ്. അപേക്ഷാനമ്പർ, ചെല്ലാൻ നമ്പർ എന്നിവ ഉപയോഗിച്ച് അപേക്ഷാഫോം ഓൺലൈനായി ഏപ്രിൽ 16 വരെ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക്: 0471-2560363,64.

ഇടുക്കി: ഇടുക്കി ജില്ലയിലെ ഒഴിവുള്ള 21 ലൊക്കേഷനിലേയ്ക്കായി അക്ഷയ സംരംഭകരെ തിരഞ്ഞെടുക്കുന്നതിന് നടത്തിയ ഓൺലൈൻ പരീക്ഷയിൽ യോഗ്യത നേടിയവർക്കുള്ള അഭിമുഖം ഏപ്രിൽ 5, 6 തീയതികളിൽ ഇടുക്കി ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ വച്ച് നടത്തും.

ഫോം മാർക്കിന്റെയും ഓൺലൈൻ പരീക്ഷയുടേയും അടിസ്ഥാനത്തിൽ യോഗ്യത നേടിയവർക്കാണ് അഭിമുഖം നടത്തുന്നത്. കൂടുതൽ വിവരങ്ങൾക്ക് അക്ഷയ വെബ്സൈറ്റ്, അക്ഷയ ജില്ലാ ഓഫീസ് എന്നിവിടങ്ങളിൽ നിന്ന് ലഭിക്കും. കൂടുതൽ വിവരങ്ങൾക്കായി 04862 232 215, 232209 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാം.

അതേസമയം, പട്ടികജാതി വികസന വകുപ്പിൽ ഇടുക്കി ജില്ലയിലേക്ക് 2022 – 2023 വർഷത്തെ എസ്.സി പ്രൊമോട്ടർമാരുടെ നിയമനത്തിനുള്ള എഴുത്ത് പരീക്ഷ ഏപ്രിൽ 3 ന് പകൽ 11 മുതൽ 12 വരെ ഗവ. എഞ്ചിനിയറിംഗ് കോളേജ് ഇടുക്കിയിൽ വച്ച് നടത്തും. പരീക്ഷക്ക് അപേക്ഷിച്ചതിൽ യോഗ്യത ഉള്ളവർ തപാൽമാർഗം ലഭ്യമായ അഡ്മിഷൻ ടിക്കറ്റിൽ നിർദ്ദേശിച്ചിട്ടുള്ള നിബന്ധനകൾ പാലിച്ച് പരീക്ഷാകേന്ദ്രത്തിൽ 45 മിനിറ്റ് മുമ്പായി അഡ്മിഷൻ ടിക്കറ്റ്, തിരിച്ചറിയൽ രേഖ എന്നിവ സഹിതം എത്തിച്ചേരണം.

ലഭ്യമായ അഡ്മിഷൻ ടിക്കറ്റിൽ പാസ്പോർട്ട് സൈസ് ഫോട്ടോ പതിക്കണം. അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകാത്ത യോഗ്യരായവർ ജില്ലാ പട്ടികജാതി വികസന ആഫീസുമായോ, ബ്ലോക്ക് പട്ടികജാതി വികസന ആഫീസുമായോ ബന്ധപ്പെടണമെന്ന് ജില്ലാ പട്ടികജാതി വികസന ആഫീസർ അറിയിച്ചു. ഫോൺ നമ്പർ – 04862 20697

തിരുവനന്തപുരം: വനിത ശിശു വികസന വകുപ്പിന്റെ ഐ സി പി എസ് പദ്ധതിയുടെ ഭാഗമായ ഔവ്വർ റെസ്പോൺസിബിലിറ്റി ടു ചിൽഡ്രൻ പദ്ധതിയുടെ സംസ്ഥാനതല ഓഫീസിൽ പ്രോഗ്രാം ഓഫീസറെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിനു അപേക്ഷ ക്ഷണിച്ചു. സോഷ്യൽ വർക്കിലുള്ള ബിരുദാനന്തര ബിരുദമാണ് യോഗ്യത.

കുട്ടികളുമായി ബന്ധപ്പെട്ട മേഖലയിലോ ഒ ആർ സി പദ്ധതി മേഖലകളിൽ എന്നിവയിലേതെങ്കിലും പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും. ഒരു വർഷത്തേക്കാണ് നിയമനം. പ്രായം 01.03.2022 ന് 40 വയസ് കവിയരുത്. അപേക്ഷാ ഫോമിനും കൂടുതൽ വിവരങ്ങൾക്കും www.wcd.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കണം.

തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ സർജിക്കൽ ഗ്യാസ്ട്രോ എന്ററോളജി വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസറെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. സർജിക്കൽ ഗ്യാസ്ട്രോ എന്ററോളജിയിൽ എം.സി.എച്ച്/ ഡി.എൻ.ബി യോഗ്യത വേണം. റ്റി.സി.എം.സി രജിസ്ട്രേഷൻ ഉണ്ടാവണം. 70,000 രൂപ പ്രതിമാസ വേതനം.

ഏപ്രിൽ 6 ന് രാവിലെ 11ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ ഇന്റർവ്യൂ നടക്കും. വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്ന അസൽ രേഖകളും അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം ഇന്റർവ്യൂവിന് ഹാജരാകണം.

തിരുവനന്തപുരം: കേരള സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെ കീഴിൽ തിരുവനന്തപുരം പിരപ്പൻകോട് അന്താരാഷ്ട്ര നീന്തൽകുളത്തിൽ ക്ലോറിനേഷൻ/ ഫിൽട്രേഷൻ പ്രവർത്തനങ്ങൾ നിർവഹിക്കുന്നതിന് വർക്കർമാരെ താത്ക്കാലികാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

പൂൾ പ്ലാന്റ് ഓപ്പറേഷനിൽ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നുള്ള യോഗ്യതയോ സ്വിമ്മിംഗ് പൂൾ ക്ലോറിനേഷൻ പ്രവർത്തനങ്ങളിൽ അഞ്ച് വർഷത്തെ പ്രവൃത്തിപരിചയമോ ഉള്ളവർക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവർ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയും യോഗ്യതയും പരിചയവും തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ഏപ്രിൽ എട്ടിന് അഞ്ചിനകം സെക്രട്ടറി, കേരള സംസ്ഥാന സ്പോർട്സ് കൗൺസിൽ, തിരുവനന്തപുരം-1 എന്ന വിലാസത്തിൽ നേരിട്ടോ തപാലിലോ അപേക്ഷ നൽകണം.

തിരുവനന്തപുരം: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഇലക്ട്രോണിക്സ് ആന്റ് ഇൻഫോർമേഷൻ ടെക്നോളജി (എൻ.ഐ.ഇ.എൽ.ഐ.ടി) ഐ.എച്ച്.ആർ.ഡി യുടെ അനുബന്ധ സ്ഥാപനമായ മോഡൽ ഫിനിഷിങ് സ്‌കൂൾ എറണാകുളത്ത് ആരംഭിക്കുന്ന സൗജന്യ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് എസ്.സി/ എസ്.ടി വിഭാഗത്തിൽപെട്ടവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രിൽ അഞ്ച്.

കോഴ്സുകൾ: സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ഡാറ്റാ എൻട്രി ആന്റ് ഓഫീസ് ഓട്ടോമേഷൻ, 135 മണിക്കൂർ, പ്ളസ് ടു / ഐ.ടി.ഐ ( 1 വർഷം) 50 ശതമാനം മാർക്കേടെ പാസായിരിക്കണം. അഡ്വാൻസ് ഡിപ്ലോമ ഇൻ കംപ്യൂട്ടർ അപ്ലിക്കേഷൻ അക്കൗണ്ടിങ് ആന്റ് പബ്ലിഷിങ്, 200 മണിക്കൂർ, പ്ളസ് ടു. കൂടുതൽ വിവിരങ്ങൾക്ക് 0484 2985252 എന്ന ഫോൺ നമ്പറിൽബന്ധപ്പെടാം.

ന്യൂഡൽഹി: കേന്ദ്ര ധനമന്ത്രാലയത്തിന്റെ റവന്യൂ വകുപ്പിന് കീഴിലുള്ള സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്ട് ടാക്സസ് ആൻഡ് കസ്റ്റംസ് (സിബിഐസി), സെൻട്രൽ ബ്യൂറോ ഓഫ് നാർക്കോട്ടിക്സ് (സിബിഎൻ) എന്നിവയിലെ (Havaldar posts) 3603 ഹവൽദാർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ച് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ. 2022 ഏപ്രിൽ 30 നാണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി. ഔദ്യോഗിക വെബ്‌സൈറ്റായ ssc.nic.in വഴി ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാം.

എസ്എസ്സി ഹവൽദാർ റിക്രൂട്ട്മെന്റ് 2022 യോഗ്യതാ മാനദണ്ഡം: ഇന്ത്യയിലെ അംഗീകൃത ബോർഡിൽ നിന്ന് ഉദ്യോഗാർത്ഥി പത്താം (ഹൈസ്‌കൂൾ) ക്ലാസ് പരീക്ഷ വിജയിച്ചിരിക്കണം. പ്രായപരിധി: CBIC, CBN എന്നിവയ്ക്ക് 18 മുതൽ 27 വയസ്സ് വരെ. നെറ്റ്-ബാങ്കിംഗ്/ക്രെഡിറ്റ് കാർഡുകൾ അല്ലെങ്കിൽ ഡെബിറ്റ് കാർഡുകൾ വഴിയോ എസ്ബിഐ ബാങ്ക് ചലാൻ വഴിയോ പരീക്ഷാ ഫീസ് അടക്കാം. ജനറൽ/ഒബിസി/ഇഡബ്ല്യുഎസ് എന്നിവർക്ക് 100/- രൂപയാണ് ഫീസ്. എസ്സി/എസ്ടി/സ്ത്രീ/മുൻ സൈനികർ എന്നിവർക്ക് ഫീസില്ല.

തിരുവനന്തപുരം: സഹകരണ വകുപ്പിന് കീഴിലുളള സംസ്ഥാന സഹകരണ യൂണിയന്റെ നെയ്യാർഡാമിലെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റ് (കിക്മ) 2022 ഏപ്രിൽ ഒമ്പതിലെ സി-മാറ്റ് പരീക്ഷയ്ക്ക് മുന്നോടിയായി, സൗജന്യ സി-മാറ്റ് ലൈവ് മോക്ക് ടെസ്റ്റുകൾ നടത്തും.

എം.ബി.എ. പ്രവേശന പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കായാണ് , ട്രയൽ ടെസ്റ്റ്, സ്‌കോർ കാർഡ്, ശരി ഉത്തരങ്ങളുടെ വിശകലനം, യൂ ട്യൂബ് വീഡിയോ ക്ലാസ്സ് എന്നിവ ചേർന്ന പരിശീലന പരിപാടി നടത്തുന്നത്.

ആദ്യം രജിസ്റ്റർ ചെയ്യുന്ന 300 വിദ്യാർഥികൾക്കാണ് അവസരം. രജിസ്റ്റർ ചെയ്യാനുളള ലിങ്ക്: https://rebrand.ly/CMAT/TEST/SERIES. കൂടുതൽ വിവരങ്ങൾക്കായി 8548618290 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാം.